മൂന്നിയൂർ: മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 61 വർഷത്തെസി.പി. എം. കുത്തക തകർത്ത് യു.ഡി. എഫ്. പിന്തുണയോടെ മുസ്ലിം ലീഗിന്റെ സ്വതന്ത്രസ്ഥാനാർത്ഥിയായി മൽസരിച്ച് വിജയിച്ച ടി.പി. സുഹ്റാബി മെമ്പറായി സത്യപ്രതിക് ജ്ഞ ചെയ്തു. മൂന്നിയൂർ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്എൻ.എം. സുഹ്റാബി മുമ്പാകെയാണ് സത്യപ്രതിക് ജ്ഞ നടന്നത്.
രണ്ടാം വാർഡ് മെമ്പറായിരുന്ന സി.പി. എം. അംഗം ബിന്ദു ഗണേശന്റെ നിര്യാണം മൂലമാണ്ഉപതിരഞ്ഞെടുപ്പ് നടന്നത്. ഗ്രാമ പഞ്ചായത്ത് നിലവിൽ വന്നത് മുതൽ സി.പി. എം. പ്രതിനിധികളാണ്ഇവിടെ വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ 98 വോട്ടുകൾക്കായിരുന്നു ഇവിടെ ബിന്ദു ഗണേശൻവിജയിച്ചിരുന്നത്. എന്നാൽ 144 വോട്ടിന്റെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ 61 വർഷങ്ങൾക്ക് ശേഷംവാർഡ് യു.ഡി. എഫ് പിടിച്ചെടുക്കുകയായിരുന്നു. സത്യപ്രതി ക്ജ്ഞ ചടങ്ങ് ഇടതുപക്ഷ മെമ്പർ മാർബഹിഷ്കരിച്ചു. അന്തരിച്ച മുൻ അംഗത്തിന്റെ പേരിൽ പിരിച്ച ചികിൽസാ ഫണ്ട്നൽകിയില്ലെന്നാരോപിച്ചായിരുന്നു ബഹിഷ്കരണം.