/തെലുങ്ക് നടന്‍ കൃഷ്ണ അന്തരിച്ചു.

തെലുങ്ക് നടന്‍ കൃഷ്ണ അന്തരിച്ചു.

മുതിര്‍ന്ന തെലുങ്ക് നടന്‍ കൃഷ്ണ അന്തരിച്ചുഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെസ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 80 വയസ്സായിരുന്നുനടന്‍ മഹേഷ് ബാബു മകനാണ്

തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്ഘട്ടമേനനിശിവരാമ കൃഷ്ണ മൂര്‍ത്തി എന്നാണ് യഥാര്‍ത്ഥ പേര്. 350 ഓളം സിനിമകളില്‍ അദ്ദേഹംഅഭിനയിച്ചിട്ടുണ്ട്നടനെന്ന നിലയ്ക്കപ്പുറം സംവിധാനത്തിലും നിര്‍മാണത്തിലും കഴിവുതെളിയിച്ചവ്യക്തിയായിരുന്നു കൃഷ്ണ. 2009ല്‍ പത്മഭൂഷനും ലഭിച്ചു.

തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ജയ് ഗല്ലയുടെ ഭാര്യാ പിതാവ് കൂടിയാണ് കൃഷ്ണ. 1980ല്‍ അദ്ദേഹംകോണ്‍ഗ്രസില്‍ ചേര്‍ന്ന് എംപിയായെങ്കിലും പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണശേഷംരാഷ്ട്രീയം ഉപേക്ഷിച്ചുകൃഷ്ണയുടെ ജീവിത പങ്കാളി ഇന്ദിരാദേവി കഴിഞ്ഞ സെപ്തംബറിലാണ്മരിച്ചത്.