എടപ്പാൾ: “ഒഴിവാക്കാം ലഹരി രക്ഷിക്കാം നാടിനെ” എടപ്പാൾ ഉപ ജില്ലാ തല ലഹരി വിരുദ്ധക്യാമ്പയിന് തുടക്കം. എടപ്പാൾ ജി എം യു പി സ്കൂളിൽ നടന്ന പരിപാടി പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എടപ്പാൾ ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് സി വി സുബൈദ അധ്യക്ഷത വഹിച്ചു. എ ഇ ഒ നാസർ മുഖ്യപ്രഭാഷണം നടത്തി.കെഷീന ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ ഗഫൂർ ബ്ലോക്ക് പഞ്ചായത്ത്മെമ്പർ രാധിക, ഫാഹിത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. പ്രധാന അധ്യാപിക സാവിത്രി ടീച്ചർ സ്വാഗതവും പിടിഎ പ്രസിഡണ്ട് സന്തോഷ് അയിലക്കാട് നന്ദിയും പറഞ്ഞു.
CultureOctober 6, 2022










