വിവാദം ആളിക്കത്തിയതോടെ ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. സംഭവത്തിൽ പ്രതികാര നടപടിക്ക് ഇല്ലെന്നും പൊലീസിൽ പരാതിപ്പെടില്ലെന്നുംഭാര്യ ബിന്ദു മേനോൻ അറിയിച്ചു. മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാൻ മന്ത്രി തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. മന്ത്രിയുടെ രാജിആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ട്.
ആരും എന്നെ മതംമാറ്റാൻ ശ്രമിച്ചിട്ടില്ല, ഐഎസിൽ ചേരാൻ നിർബന്ധിച്ചിട്ടില്ല’; പർദ്ദ ധരിച്ചത്മുസ്ലീങ്ങളോട് ഐക്യപ്പെടാനെന്ന് ശ്രീജ നെയ്യാറ്റിൻകര
കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ ബിയോണ്ട് ദ കേരള സ്റ്റോറിഎന്നസിനിമക്കെതിരെഫേസ്ബുക്ക്കുറിപ്പുമായി സാമൂഹ്യപ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. വെറുപ്പ്ഉത്പാദിപ്പിക്കുന്ന കേരളസ്റ്റോറി'യുടെ രണ്ടാം ഭാഗമായ പ്രൊപ്പഗണ്ട സിനിമ 'ബിയോണ്ട് ദ കേരള സ്റ്റോറി' ട്രെയിലർറിലീസ്ചെയ്തിരിക്കുകയാണ്.മുസ്ലീങ്ങൾക്കെതിരെ വർഗീയത മാത്രം തുപ്പുന്ന,വെറുപ്പ് മാത്രം പടർത്തുന്ന രംഗങ്ങളാണ് ട്രെയിലറിലുള്ളതെന്ന് ഇവർ ആരോപിച്ചു. കേരളത്തിന്റെ മതേതരത്വത്തെ, സാമൂഹികാന്തരീക്ഷത്തെ വെല്ലുവിളിക്കുന്ന ഈസിനിമയ്ക്കെക്കെതിരെമതേതരകേരളത്തിൽശക്തമായ പ്രതിഷേധങ്ങൾ ഉയരണം.എണ്ണമില്ലാത്തത്രയും മുസ്ലീം വീടുകളിൽകിടന്നുറങ്ങിയിട്ടുണ്ട് .. അവർ നൽകുന്ന ഷണം കഴിച്ചുംഅവരോടൊപ്പംരാപകൽവ്യത്യാസമില്ലാതെ യാത്ര ചെയ്മുള്ള എന്റെജീവിതത്തിൽ "ദൈവം നിങ്ങളെഅനുഗ്രഹിക്കട്ടെ,നിങ്ങൾഞങ്ങളുടെ പ്രാർത്ഥനയിൽഉണ്ടെന്ന"ല്ലാത്ത സ്നേഹവാക്കുകൾക്കപ്പുറം ഒരു മത പരിവർത്തനത്തെ കുറിച്ചും അവരാരുംസംസാരിച്ചിട്ടില്ലെന്നും ഇവർപറഞ്ഞു.മുസ്ലീങ്ങളുടെ വീടുകളിൽ ചെല്ലുമ്പോൾ ബീഫ് വിളമ്പിയാൽകഴിക്കില്ലെന്ന് പറയും ഒരിക്കലും അവർ അത് കഴിക്കാൻ എന്നെനിർബന്ധിച്ചിട്ടില്ല, ബലം പ്രയോഗിച്ച്എന്നെബീഫ്കഴിപ്പിച്ചിട്ടില്ല. പകരം ഇഷ്ടമുള്ളത് എന്താണോ അത്ചോദിച്ച്സ്നേഹത്തോടെഉണ്ടാക്കിതരുമെന്നും ശ്രീജ കുറിച്ചു. പർദ്ദ ധരിച്ച എന്റെ ഈ ചിത്രംചേർക്കാനുള്ള രാഷ്ട്രീയ കാരണം മറ്റൊന്നുമല്ല.ഒരുസംഘ് പരിവാർ-നുണകൾക്കും വഴങ്ങില്ലെന്ന്പ്രഖ്യാപിക്കാനും വിദ്വേഷപ്രചാരണങ്ങൾക്കിരയാകുന്ന മുസ്ലീം സമൂഹത്തോടൊപ്പംഐക്യപ്പെടാനുമാണെന്നുംഇവർവ്യക്തമാക്കി
ലോക്സഭയിൽ വീണ്ടും രാഹുലിന്റെ പ്രസംഗം തടഞ്ഞു; പ്രതിഷേധിച്ച എംപിമാർക്ക് സസ്പെൻഷൻ
ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസം വീണ്ടും തടഞ്ഞു. ഇന്ത്യ-ചൈനവിഷയ ഉന്നയിച്ചതിന് പിന്നാലെയാണ് സ്പീക്കർ പ്രസംഗം തടഞ്ഞത്. സ്പീക്കറുടെ ചെയറിലേക്ക്പേപ്പർ കീറി എറിഞ്ഞ്പ്രതിഷേധിച്ചതിന് പിന്നാലെ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്എന്നിവരുൾപ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബഹളത്തിനൊടുവിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു. മണിക്കം ടാഗോർ, അമരീന്ദർ സിങ് രാജാവാറിങ്, ഗുർദീപ് സിങ് ഓജല, പ്രശാന്ത് പഡോലെ, കിരൺ കുമാർ റെഡ്ഡി, എസ്. വെങ്കട്ടരാമൻഎന്നിവരാണ് സസ്പെൻഷൻ ലഭിച്ച മറ്റ് എംപിമാർ.
അൻവറും സി.കെ ജാനുവും യു.ഡി.എഫിലേക്ക്; അസോസിയേറ്റ് അംഗങ്ങളാക്കാൻ ധാരണ
പി.വി.അൻവറും സി.കെ. ജാനുവും യു.ഡി.എഫിലേക്ക്. രണ്ടു പേരുടെ പാർട്ടികൾക്കുംഅസോഷ്യേറ്റ് അംഗത്വം നൽകാൻ തീരുമാനം. വിഷ്ണുപുരം ചന്ദ്രശേഖരന്റെ യു.ഡി.എഫിൽഅസോസിയേറ്റ് അംഗമാക്കാനും തീരുമാനിച്ചു. ഇന്ന് ചേർന്ന യു.ഡി.എഫ് യോഗത്തിലാണ്തീരുമാനം. അതേസമയം, കേരള കോൺഗ്രസ് എം നിലപാട് വ്യക്തമാക്കട്ടെയെന്നാണ് യോഗത്തിൽധാരണയായത്. അങ്ങോട്ട് പോയി ചർച്ച ചെയ്യില്ലെന്നാണ് തീരുമാനം.എന്നാൽ, ഘടകകക്ഷിയാക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചവിഷ്ണുപുരം ചന്ദ്രശേഖരൻഅസോസിയേറ്റ്അംഗമാകാനില്ലെന്നും വാർത്താസമ്മേളനം വിളിച്ച്യുഡിഎഫിലേക്കില്ലെന്നുംഅറിയിച്ചു. നിയമസഭാ സീറ്റ് നൽകുന്നതിൽ തീരുമാനം പിന്നീടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻപ്രതികരിച്ചു. ഫെബ്രുവരിയിൽ യു.ഡി.എഫ് ജാഥ സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവായിരിക്കുംജാഥാ ക്യാപ്റ്റൻ. ജനുവരി 15ന് സീറ്റ് വിഭജനം പൂർത്തിയാക്കുമെന്നും അറിയിച്ചു.
യു.ഡി.എഫിൽ കരുത്താർജിച്ച് ഘടകകക്ഷികൾ; എൽ.ഡി.എഫിൽ സി.പി.ഐയടക്കം മെലിഞ്ഞു
മുന്നണികൾക്കകത്തെ ചെറുകക്ഷികൾ സ്വാധീനം തെളിയിക്കുന്ന തദ്ദേശപ്പോരിൽ യു.ഡി.എഫിലെഘടകകക്ഷികൾ പ്രധാനകക്ഷിയായ കോൺഗ്രസിനൊപ്പം കരുത്ത്വർധിപ്പിച്ചപ്പോൾഎൽ.ഡി.എഫിലും എൻ.ഡി.എയിലുമുള്ള ഘടകകക്ഷികളുടെ സ്ഥിതി ദയനീയമായി. യു.ഡി.എഫിൽ മുസ് ലിം ലീഗ്ഉൾപ്പെടെയുള്ള ഘടകകക്ഷികൾ തദ്ദേശ ഭരണത്തിലെസ്വാധീനംവർധിപ്പിച്ചപ്പോൾഎൽ.ഡി.എഫിൽ സി.പി.ഐ ഉൾപ്പെടെ മെലിഞ്ഞ അവസ്ഥയിലാണ്. 23,611 സീറ്റുകളിൽ കോൺഗ്രസ് 7,792 സീറ്റുകളിൽ കൈപ്പത്തിചിഹ്നത്തിൽ വിജയിച്ചപ്പോൾ യു.ഡി.എഫിലെ രണ്ടാമത്തെകക്ഷിയായ ലീഗ്2,843സീറ്റുകളിൽ സ്വന്തം ചിഹ്നത്തിൽ സ്ഥാനാർഥികളെ വിജയിപ്പിച്ചു.2020ൽ കോൺഗ്രസിന് 5,551 സീറ്റുംലീഗിന് 2,131 സീറ്റുമാണ്ഉണ്ടായിരുന്നത്. ഇതോടെ ലീഗിന് കോൺഗ്രസും സി.പി.എമ്മും കഴിഞ്ഞാൽ കൂടുതൽ തദ്ദേശസീറ്റുകളിൽ വിജയംനേടിമൂന്നാംസ്ഥാനംനിലനിർത്താൻ കഴിഞ്ഞു.
തിരുവനന്തപുരം കിട്ടി, പന്തളം പോയി; അട്ടിമറി ജയത്തിലും, തോൽവിയിലും ബിജെപിയിൽസമ്മിശ്ര പ്രതികരണം
തലസ്ഥാനത്ത് അട്ടിമറി വിജയം നേടി തിരുവനന്തപുരം കോർപറേഷൻ പിടിച്ചെടുത്തെങ്കിലുംകുത്തകയായിരുന്ന പന്തളം നഗരസഭ നഷ്ടപ്പെട്ടത്എൻ.ഡി.എക്ക് തിരിച്ചടിയായി. തെരഞ്ഞെടുപ്പ്പ്രചാരണ വേദികളിൽ ശബരിമല പ്രധാന വിഷയമായി പ്രയോഗിച്ചിരുന്ന എൻ.ഡി.എ, ശബരിമലഏറ്റവും സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിച്ച നഗരസഭയായിരുന്നു പന്തളം. അതേസമയം, ശബരിമല വിഷയത്തേക്കാൾ കൂടുതൽ വികസനം പ്രചാരണായുധമാക്കിയ തിരുവനന്തപുരംകോർപറേഷനിൽ അട്ടിമറി വിജയം നേടിയത് എൻ.ഡി.എ കേന്ദ്രങ്ങൾക്ക് ആശ്വാസവുമായി. ശക്തികേന്ദ്രങ്ങളിൽ വ്യത്യസ്ത വിഷയങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു എൻ.ഡി.എൻപ്രചാരണപ്രവർത്തനങ്ങൾ നടത്തിയത്. തിരുവനന്തപുരം കോർപറേഷനിൽവികസനവുംകോർപറേഷൻഭരണത്തിലെ അഴിമതിയും പ്രധാനവിഷയമായിമാറിയപ്പോൾ, അഭിമാനപോരാട്ടം നടന്ന പന്തളത്തും പാലക്കാട്ടുംശബരിമലയായിരുന്നു പ്രധാന പ്രചാരണ വിഷയം. പാലക്കാട്ബി.ജെ.പിക്കുള്ളിലെകലഹംതിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
*ആർ ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ; പ്രചാരണ ബോർഡിൽവേണ്ടെന്ന് നിർദേശം*
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന മുൻ ഡിജിപി ആർശ്രീലേഖയുടെ 'ഐപിഎസ്' വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരണ ബോർഡുകളിലെ ശ്രീലേഖഐപിഎസ് എന്നത് തിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ആം ആദ്മി പാർട്ടിനൽകിയ പരാതിയിലാണ് നടപടി. എന്നാൽ ഐപിഎസ് വെട്ടാതെ മുന്നിൽ റിട്ടയേർഡ് എന്ന് ചേർക്കാനുള്ള നീക്കത്തിലാണ് ബിജെപി. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ സ്ഥാനാർത്ഥിയായ ശ്രീലേഖ, ബിജെപിയുടെ പ്രമുഖ സ്ഥാനാർത്ഥികളിലൊരാളാണ്. ബിജെപിയുടെ വൈസ് പ്രസിഡന്റാണ് ആർ ശ്രീലേഖ.
*വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിലെ സ്ഥാനാർഥി വൈഷ്ണയ്ക്ക് മത്സരിക്കാം. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിറദ്ദാക്കി. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻഉത്തരവിറക്കി. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂർത്തി യായ ശേഷമാണ് കമ്മീഷന്റെ തീരുമാനം. ഇതോ ആശ്വാസമായി. വൈഷ്ണയെ സപ്ലിമെൻ്റെറി വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തും. വൈഷ്ണയെ വോട്ടർപട്ടികയിൽ നിന്നും വെട്ടിയ സംഭവത്തിൽ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ്നടത്തിയിരുന്നു. വൈകിട്ട് മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നടന്നഹിയറിങ്ങിൽ വൈഷ്ണയ്ക്കെക്കൊപ്പം പരാതിക്കാരൻ ധനേഷ് കുമാറും ഹാജരായിരുന്നു.
*ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ*
2024ൽ ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ മുനവ്# പ്രധാനമന്ത്രിശൈഖ് ഹസീനക്ക് വധശിക്ഷ. ശൈഖ് ഹസീന കുറ്റക്കാരിയെന്ന് ധാക്കയിലെ പ്രത്യേക ട്രൈബ്യൂണൽകണ്ടെത്തിയിരുന്നു. ഹസീന ഗുരുതര കുറ്റം നടത്തിയെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് മൂന്ന് പ്രതികളും കുറ്റക്കാരെന്നുംകോടതി കണ്ടെത്തി.










