ഗൃഹ പ്രവേശന ചടങ്ങ് പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടത്തിയ ജിഷയെയുംകുടുംബത്തിനെയും ആദരിച്ചു.

എടപ്പാൾ : ഗൃഹപ്രവേശന ചടങ്ങ് പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച്  നടത്തിയഹരിതകർമ്മസേന പ്രസിഡന്റ്‌ ജിഷയെയും കുടുംബത്തിനെയും വീട്ടിലെത്തി ആദരിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്ങിൽ, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ഹരിദാസ്, ഭരണസമിതി അംഗങ്ങൾ, ഐ.ആർ.ടി.സി ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മികച്ചമാതൃകയാണ് കുടുംബം സൃഷ്ടിച്ചതെന്നും പഞ്ചായത്തിലെ എല്ലാവരും ഇത് മാതൃകയാക്കിചടങ്ങുകൾ ഗ്രീൻ പ്രോട്ടോകോളിലേക്ക് മാറ്റാൻ തയ്യാറാവണമെന്നും പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. ഐആർടിസി റീജിയണൽ കോർഡിനേറ്റർ ജയ് സോമനാഥൻ, സുധീഖ് ചേകവർ, പ്രേംകുമാർ, ഹാരിസ് മൂതൂർ, സിഡിഎസ് ചെയർപേഴ്സൻ കാർത്യായനി എന്നിവർ സംസാരിച്ചു.

സഹകരണ വാരാഘോഷം; വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

ചങ്ങരംകുളം : സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനി സര്‍ക്കിള്‍ സഹകരണയൂണിയന്റെ ആഭിമുഖ്യത്തില്‍ ചങ്ങരംകുളത്ത് വിളമ്പര ഘോഷയാത്ര സംഘടിപ്പിച്ചു. പൊന്നാനിഅസിസ്റ്റന്റ് രജിസ്ട്രാര്‍ വി.വി അസ്ലം, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഡിറ്റ് വി.പി സിന്ധു, പ്രോഗ്രാംകണ്‍വീനര്‍ പി.പി യൂസഫലി, പി.വിജയന്‍, സിദ്ധീഖ് പന്താവൂർ, സര്‍ക്കിള്‍ സഹകരണ യൂണിയന്‍അംഗങ്ങളായ കെ.കെ കൊച്ചുണ്ണി,  മോഹനന്‍ കുറ്റീരി, സി രവീന്ദ്രന്‍, പി.രാജാറാം, എ.കെ അലി, പി.സവിത, സോമവര്‍മ, വി മുഹമ്മദ് നവാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പൊന്നാനി സഹകരണ സര്‍ക്കിള്‍ വാരഘോഷത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30ന്ചങ്ങരംകുളം ഷൈന്‍ ഓഡിറ്റോറിയത്തില്‍ പി നന്ദകുമാര്‍ എംഎല്‍എ ഉദ്ഘടാനം ചെയ്യും. 

തൃത്താല മേഖലയിൽ കന്നുകാലികളിൽ ചർമമുഴ രോഗം; ക്ഷീരകർഷകർ പ്രതിസന്ധിയിൽ

കുമരനല്ലൂർ : തൃത്താല മേഖലയിൽ കന്നുകാലികളിൽ ചർമമുഴ രോഗം വർധിക്കുന്നത്ക്ഷീരകർഷകർക്കു തിരിച്ചടിയാകുന്നു. ശരീരം മുഴുവൻ പൊങ്ങി വരുന്ന മുഴകൾ മൃഗങ്ങളെ ഏറെഅസ്വസ്ഥരാക്കുന്നു.മുഴകൾ പൊട്ടി വ്രണങ്ങളിൽ അണുബാധയുണ്ടാവാനും പഴുക്കാനുമുള്ളസാധ്യതയും കൂടുതലാണ്. മുറിവുണങ്ങി പൂർവസ്ഥിതിയിലെത്താൻ ചികിത്സയ്ക്ക് വലിയ തുകതന്നെ കർഷകർ കണ്ടെത്തേണ്ട‌ സാഹചര്യമാണ്. അസുഖം വന്ന പശുക്കളിൽ പാലുൽപാദനത്തിൽഗണ്യമായി കുറവു വരുന്നുണ്ട്. ഇതും കർഷകർക്ക് വലിയ തിരച്ചടിയാണ്.വായുവിലൂടെയുംപകരുന്നതിനാൽ അസുഖം കണ്ടെത്തിയ പശുക്കളെ ഉടൻ തന്നെ  മറ്റുള്ളവയിൽ നിന്നു മാറ്റി കെട്ടാൻശ്രദ്ധിക്കണം.ബ്ലീച്ചിങ് പൗഡറും മറ്റു ഉപയോഗിച്ച് തൊഴുത്തിൽ ശുചീകരണവും നടത്തുന്നത്നല്ലതാണെന്നും വിദഗ്ധർ പറയുന്നു. വൈറൽ രോഗമായ ഇതിനു പ്രതിരോധ കുത്തിവയ്പ്പ്തന്നെയാണ്  പ്രതിവിധിയെന്നു മൃഗചികിത്സാ രംഗത്തെ വിദഗ്ധർ സൂചിപ്പിച്ചു.രോഗംമരണകാരണമാകാറില്ലെങ്കിലും ശരിയായ ചികിത്സ യഥാസമയം ലഭ്യമാക്കിയില്ലെങ്കിൽഗുരുതരമായേക്കും. രോഗം ബാധിച്ച പശുക്കൾക്കും കിടാരികൾക്കും മതിയായ ചികിത്സയും മരുന്നുംപ്രതിരോധ കുത്തിവയ്പ്പുകളും  മൃഗാശുപത്രികൾ വഴി സൗജന്യമായി ലഭ്യമാക്കാൻ ത്രിതലപഞ്ചായത്ത് അധിക‍ൃതരും സർക്കാരും തയാറാകണമെന്നും അസുഖം ബാധിച്ച് നഷ്ടം സംഭവിച്ചകർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാണ് ക്ഷീരകർഷകർ ആവശ്യപ്പെടുന്നത്. 

തെലുങ്ക് നടന്‍ കൃഷ്ണ അന്തരിച്ചു.

മുതിര്‍ന്ന തെലുങ്ക് നടന്‍ കൃഷ്ണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെസ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 80 വയസ്സായിരുന്നു. നടന്‍ മഹേഷ് ബാബു മകനാണ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. ഘട്ടമേനനിശിവരാമ കൃഷ്ണ മൂര്‍ത്തി എന്നാണ് യഥാര്‍ത്ഥ പേര്. 350 ഓളം സിനിമകളില്‍ അദ്ദേഹംഅഭിനയിച്ചിട്ടുണ്ട്. നടനെന്ന നിലയ്ക്കപ്പുറം സംവിധാനത്തിലും നിര്‍മാണത്തിലും കഴിവുതെളിയിച്ചവ്യക്തിയായിരുന്നു കൃഷ്ണ. 2009ല്‍ പത്മഭൂഷനും ലഭിച്ചു. തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ജയ് ഗല്ലയുടെ ഭാര്യാ പിതാവ് കൂടിയാണ് കൃഷ്ണ. 1980ല്‍ അദ്ദേഹംകോണ്‍ഗ്രസില്‍ ചേര്‍ന്ന് എംപിയായെങ്കിലും പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണശേഷംരാഷ്ട്രീയം ഉപേക്ഷിച്ചു. കൃഷ്ണയുടെ ജീവിത പങ്കാളി ഇന്ദിരാദേവി കഴിഞ്ഞ സെപ്തംബറിലാണ്മരിച്ചത്.

ക്യാമ്പസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

എടപ്പാൾ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വട്ടംകുളത്ത് ക്യാമ്പസ് പ്രതിഷേധ കൂട്ടായ്മസംഘടിപ്പിച്ചു.  സിപിഐഎം മലപ്പുറം ജില്ലാ കമ്മറ്റി മെമ്പർ പി.ജോതിഭാസ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി ടി.സത്യൻ, സി.രാമകൃഷ്ണൻ, എം.ബി ഫൈസൽ, എം.മുസ്തഫ, എ.സിദ്ധിക്ക്, പി.വി കൃഷ്ണൻ, സിപിഐ മണ്ഡലം സെക്രട്ടറി  പ്രഭാകരൻ നടുവട്ടംതുടങ്ങിയവർ സംസാരിച്ചു. 

*കാണി–മാർസ് ചലച്ചിത്രോൽസവത്തിന് മാർസ് സിനിമാസിൽ തുടക്കമായി*

ചങ്ങരംകുളം: കാണിഫിലിം സൊസൈറ്റിയും മാർസ് സിനിമാസും ചേർന്ന് സംഘടിപ്പിക്കുന്ന കാണി-മാർസ് ചലച്ചിത്രോൽസവത്തിന്  മാർസ് സിനിമാസിൽ തുടക്കമായി.പി ചിത്രൻ നമ്പൂതിരിപ്പാട്ചലചിത്രോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.വി മോഹനകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽഎം നാരായണൻ നമ്പൂതിരി  അധ്യക്ഷ വഹിച്ചു.ആലംകോട് ലീലാകൃഷ്ണൻ,യുവ സംവിധായകൻതാമർ,മിസിരിയ സൈഫുദ്ധീൻ ആശംസകൾ നേർന്ന് സംസാരിച്ചു.ജബ്ബാർ ആലംകോട് ചടങ്ങിന്നന്ദി പറഞ്ഞു.മലയാള സിനിമ, ഇന്ത്യൻസിനിമ, ലോകസിനിമ വിഭാഗങ്ങളിലായി 12 സിനിമകൾമൂന്നു ദിവസങ്ങളിലായി പ്രദർശിപ്പിക്കും. അരവിന്ദൻ സംവിധാനം ചെയ്ത കുമ്മാട്ടി ഉദ്ഘാടനചിത്രമായി പ്രദർശിപ്പിച്ചു.12ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഓപ്പൺ ഫോറത്തിൽസംവിധായകൻ ഷിനോസ് റഹ് മാൻ, നിരൂപകൻ എം.സി.രാജനാരായണൻ എന്നിവരും 13ന്വൈകിയിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ അഭിനേതാക്കളായ അനുമോൾ,ലുക്മാൻഎന്നിവരും പങ്കെടുക്കും. 

സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തകുട്ടികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവിതരണവുംനടത്തി*

ചെമ്മലശ്ശേരി : കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ _'ശലഭങ്ങൾ_ _2022-23'_ബഡ്‌സ് സ്പെഷ്യൽസ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനവും സർട്ടിഫിക്കറ്റ് വിതരണവുംനടത്തി.ചെമ്മലശ്ശേരി  ബഡ്‌സ് സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനധ്യാപിക ശ്രീമതി. ദിവ്യ ടീച്ചർ സ്വാഗതം ചെയ്തു. പി ടി എപ്രസി. ശ്രീ. സി ശശികുമാറിന്റെ അധ്യക്ഷതയിൽ  പുലാമന്തോൾ ഗ്രാമപഞ്ചായത് പ്രസി. ശ്രീമതി. പിസൗമ്യ സമ്മാന വിതരണോൽഘാടനം നിർവഹിച്ചു. കുറഞ്ഞ കാലയളവിൽ തന്നെകലോത്സവവേദികളിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ പ്രസന്നത കുട്ടികളിലും രക്ഷിതാക്കളുംകാണാനായി...  കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും അഭിനന്ദിച്ചുകൊണ്ട് പുലാമന്തോൾഗ്രാമപഞ്ചായത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ടി. സാവിത്രി,  ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.  മുസ്തഫ ചെമ്മല, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി. നസീറ  കുരുവമ്പലം, വാർഡ് മെമ്പർ എൻ. പി. റാബിയ എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു.  സന്തോഷസൂചകമായി മധുരവിതരണവും നടത്തി.

ബിജെപി ലഹരിക്കെതിരെ ചങ്ങരംകുളത്ത് ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു

എടപ്പാൾ: യുവതലമുറയിൽ ഭയാനകമായ തരത്തിൽ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗംവർധിക്കുകയും ഇത് സമൂഹത്തിന്റെ സ്വൈര ജീവിതമാണ് ഇല്ലാതാക്കുന്നതെന്നും ഇതിൽ സർക്കാരുംനിയമപാലകരും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ചങ്ങരംകുളംഹൈവേ ജംഗ്ഷനിൽ നടത്തിയ ജനജാഗ്രത സദസ്സിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് പ്രസാദ്പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.ഉല്ലാസ് ബാബു മുഖ്യ പ്രഭാഷണംനടത്തി.ടി.ഗോപാലകൃഷ്ണൻ, ജനാർദ്ദനൻ പട്ടേരി, കെ.പി രവീന്ദ്രൻ എടപ്പാൾ, ശ്രീനി വാരനാട്, കെ.അനീഷ്, സുധാകരൻ നന്നംമുക്ക്, കെ.കുഞ്ഞുണ്ണി, കൃഷ്ണൻ പാവിട്ടപ്പുറം, എം.വിനയകുമാർ, ഉണ്ണികൃഷ്ണൻ ആലങ്കോട്, മണികണ്ഠൻ പന്താവൂർ, സബിത വിനയകുമാർ എന്നിവർ സംസാരിച്ചു.