/*കാണിമാർസ് ചലച്ചിത്രോൽസവത്തിന് മാർസ് സിനിമാസിൽ തുടക്കമായി*

*കാണിമാർസ് ചലച്ചിത്രോൽസവത്തിന് മാർസ് സിനിമാസിൽ തുടക്കമായി*

ചങ്ങരംകുളംകാണിഫിലിം സൊസൈറ്റിയും മാർസ് സിനിമാസും ചേർന്ന് സംഘടിപ്പിക്കുന്ന കാണിമാർസ് ചലച്ചിത്രോൽസവത്തിന്  മാർസ് സിനിമാസിൽ തുടക്കമായി.പി ചിത്രൻ നമ്പൂതിരിപ്പാട്ചലചിത്രോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.വി മോഹനകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽഎം നാരായണൻ നമ്പൂതിരി  അധ്യക്ഷ വഹിച്ചു.ആലംകോട് ലീലാകൃഷ്ണൻ,യുവ സംവിധായകൻതാമർ,മിസിരിയ സൈഫുദ്ധീൻ ആശംസകൾ നേർന്ന് സംസാരിച്ചു.ജബ്ബാർ ആലംകോട് ചടങ്ങിന്നന്ദി പറഞ്ഞു.മലയാള സിനിമഇന്ത്യൻസിനിമലോകസിനിമ വിഭാഗങ്ങളിലായി 12 സിനിമകൾമൂന്നു ദിവസങ്ങളിലായി പ്രദർശിപ്പിക്കുംഅരവിന്ദൻ സംവിധാനം ചെയ്ത കുമ്മാട്ടി ഉദ്ഘാടനചിത്രമായി പ്രദർശിപ്പിച്ചു.12ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഓപ്പൺ ഫോറത്തിൽസംവിധായകൻ ഷിനോസ് റഹ് മാൻനിരൂപകൻ എം.സി.രാജനാരായണൻ എന്നിവരും 13ന്വൈകിയിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ അഭിനേതാക്കളായ അനുമോൾ,ലുക്മാൻഎന്നിവരും പങ്കെടുക്കും