ചെമ്മലശ്ശേരി : കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ _’ശലഭങ്ങൾ_ _2022-23’_ബഡ്‌സ് സ്പെഷ്യൽസ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനവും സർട്ടിഫിക്കറ്റ് വിതരണവുംനടത്തി.ചെമ്മലശ്ശേരി
ബഡ്‌സ് സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനധ്യാപിക ശ്രീമതി. ദിവ്യ ടീച്ചർ സ്വാഗതം ചെയ്തു. പി ടി എപ്രസി. ശ്രീ. സി ശശികുമാറിന്റെ അധ്യക്ഷതയിൽ പുലാമന്തോൾ ഗ്രാമപഞ്ചായത് പ്രസി. ശ്രീമതി. പിസൗമ്യ സമ്മാന വിതരണോൽഘാടനം നിർവഹിച്ചു. കുറഞ്ഞ കാലയളവിൽ തന്നെകലോത്സവവേദികളിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ പ്രസന്നത കുട്ടികളിലും രക്ഷിതാക്കളുംകാണാനായി…
കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും അഭിനന്ദിച്ചുകൊണ്ട് പുലാമന്തോൾഗ്രാമപഞ്ചായത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ടി. സാവിത്രി, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. മുസ്തഫ ചെമ്മല, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി. നസീറ കുരുവമ്പലം, വാർഡ് മെമ്പർ എൻ. പി. റാബിയ എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു.
സന്തോഷസൂചകമായി മധുരവിതരണവും നടത്തി.










