കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷംസംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്കായി ക്രിസ്മസ് കേക്ക് പ്രദർശനവും ക്രിസ്മസ് കരോളുംസംഘടിപ്പിച്ചു.പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥിനിയായലിദയുടെ സ്വാഗത പ്രസംഗത്തോടെ പരിപാടി ആരംഭിച്ചു. പ്രിൻസിപ്പൾ അലിക്കടവണ്ടി, അധ്യാപകരായ കെ സുധ, കെ സുജ, വിനീത,എ മുഹമ്മദ് ഫാരിസ്, ഫൗസിയ, എന്നിവർസംസാരിച്ചു.

സിക്കിമിൽ സൈനിക ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു

പാലക്കാട് : സിക്കിമില്‍ സൈനിക ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് (26)ആണ് മരിച്ചത്. വൈശാഖ് നാല് വര്‍ഷം മുന്‍പാണ് സേനയില്‍ ചേര്‍ന്നത്. സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ചിരുന്നവാഹനം താഴ്ചയിലേക്ക് മറിഞ്ഞ് 16 സൈനികരാണ് മരിച്ചത്. നാല് പേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നോര്‍ത്ത് സിക്കിമിലെ സെമയിലാണ് അപകടം. ചാറ്റന്‍ മേഖലയില്‍ നിന്ന് തംഗുവിലേക്ക് വെള്ളിയാഴ്ച രാവിലെ പോയ മൂന്ന്സൈനികവാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പെട്ടത്. മലയിടുക്കിലെ ചെരിവില്‍ നിന്ന്സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൈനികവൃത്തങ്ങള്‍വ്യക്തമാക്കുന്നത്. 

നിർഭയ”  സ്ത്രീകൾക്കായി കരാട്ടെ പരിശീലനം സംഘടിപ്പിച്ചു

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് നിർഭയ പദ്ധതിയിൽ  സ്ത്രീകൾക്കായി നടത്തുന്ന സ്വയംപ്രതിരോധ കരാട്ടെ പരിശീലന ക്ലാസ്സിന് തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് പ്രബിത ടീച്ചർഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷഹന നാസർ അധ്യക്ഷതവഹിച്ചു.  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ പ്രകാശൻ, ശശി പൂക്കേപ്പുറത്ത്, സുജിത സുനിൽ, സുലൈഖ ഭാനു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. മെമ്പർ വിനീതസ്വാഗതം പറഞ്ഞു. 

എടപ്പാൾ ബി ആർ സി ചങ്ങാതിക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കം കുറിച്ചു

എടപ്പാൾ: സമഗ്ര ശിക്ഷാ കേരളം എടപ്പാൾ ബി ആർ സി പരിധിയിലെ തിരഞ്ഞെടുത്ത വിഭിന്ന ശേഷികുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പിന് തവനൂർ കെ എം ജി യുപി സ്കൂളിൽ തുടക്കമായി. തവനൂർഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി നസീറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി വിശിവദാസ് അധ്യക്ഷത വഹിച്ചു. ബി ആർ സി ബി പി സി ബിനീഷ് ടി പി സ്വാഗതം പറഞ്ഞു. എ ഇ ഒസുപ്രണ്ട് സുരേഷ് ആശംസകൾ അറിയിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും ഇതോടൊപ്പം നടന്നു. 

കൃത്യമായ സംഘാടനത്തിലൂടെ “തൊഴിൽ സഭ ” പൂർത്തിയാക്കിയ ജില്ലയിലെ ആദ്യ പഞ്ചായത്തായിഎടപ്പാൾ

എടപ്പാൾ: പഞ്ചായത്തിലെ മൂന്നാമത്തെ തൊഴിൽ സഭ എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽവെച്ച് നടന്നു. പ്രസിഡണ്ട് സി.വി സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻഅദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം. കെ.എം ഗഫൂർ സ്വാഗതം പറഞ്ഞു. കില ആർ പി വാസുദേവൻ മാസ്റ്റർ തൊഴിൽസഭ സംബന്ധിച്ച് വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ:പി പി മോഹൻ ദാസ്, പഞ്ചായത്തംഗങ്ങൾ ക്ഷമാ റഫീഖ്, എ ദിനേശൻ, ഷിജില, പി.വി ലീല, വി.പി വിദ്യാധരൻ, മുനീറ നാസർ, ടി.വി പ്രകാശൻ എന്നിവർ ആശംസകൾഅർപ്പിച്ചു. അസാപ് പ്രതിനിധി തൊഴിൽ പരിശീലനം സംബന്ധിച്ച് വിശദീകരണം നടത്തി. കൃഷിഓഫീസർ, വെറ്റിനറി ഡോക്ടർ, കനറാ ബേങ്ക് മാനേജർ തുടങ്ങിയവർ ഡിപ്പാർട്ട്മെൻ്റ് സ്കീംസംബന്ധിച്ച് വിശദീകരിച്ചു. DWMS ലെ രജിസ്ട്രേഷൻ സംബന്ധിച്ച് നിജി വിശദീകരിച്ചു. തുടർന്ന് 3 ഗ്രൂപ്പായി തിരിഞ്ഞ് ചർച്ചനടത്തി. ഹരണ്യ, വിഷ്ണുപ്രിയ, സ്വാതി, നെബില, അഞ്ജന, ശീതൾ, ചാന്ദ്നി, ഷഫ്ല തുടങ്ങിയവർനേതൃത്വം നൽകി. പഞ്ചായത്ത് സെക്രട്ടറി സുനിൽ കുമാർ നന്ദി രേഖപ്പെടുത്തി. 

ഓറഞ്ച് ദി വേൾഡ് കാമ്പയിൻ;രാത്രി നടത്തം സംഘടിപ്പിച്ചു

എടപ്പാൾ: സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവുംഅവസാനിപ്പിക്കുന്നതിനായി വനിത ശിശു വികസന വകുപ്പിൻ്റെ ഓറഞ്ച് ദി വേൾഡ്കാമ്പയിൻ്റെ ഭാഗമായി കാലടി ഗ്രാമപഞ്ചായത്ത് വാർഡ് 9 ജാഗ്രത സമിതിയുടെ നേതൃത്വത്തിൽരാത്രി നടത്തം സംഘടിപ്പിച്ചു. കാലടി കുടുംബാരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർസപ്ന സാഗർ ഉദ്ഘാടനം ചെയ്തു. സി.വി കാർത്ത്യായനി അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ എം.വി ഫർസാന, കമ്മ്യൂണിറ്റി കൗൺസിലർ എം.ശ്രീജ, വി.കെജാനകി, സി.വി സന്ധ്യ, ടി.പി അപർണ, സി.വി പ്രീത, ടി.പി സ്വപ്ന, ഷംന അയ്യാപ്പിൽ, ഗ്രാമപഞ്ചായത്തംഗം ബഷീർ തുറയാറ്റിൽ, പ്രകാശൻ കാലടി, കെ. ജി ബാബു, സെക്രട്ടറി പി.എം ഷാജിഎന്നിവർ പ്രസംഗിച്ചു.

ഗ്രീന്‍ വോയ്സ് അബുദാബിയുടെ മാധ്യമശ്രീ പുരസ്‌കാരം എടപ്പാൾ സ്വദേശി ജമാലുദ്ധീന്

എടപ്പാൾ:അബുദാബിയിലെ സാംസ്‌കാരിക കൂട്ടായ്മയായ ഗ്രീന്‍വോയ്സ് അബുദാബിയുടെ ഈവര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരം എടപ്പാൾ വട്ടംകുളം സ്വദേശിയും കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍  ജമാലുദ്ധീന്. കൈരളി ന്യൂസ് ഗള്‍ഫ് ബ്യൂറോ ഇന്‍ ചാര്‍ജ് ജമാലുദ്ദീനാണ്. ഡിസംബര്‍ 21 ന്അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഗ്രീന്‍വോയ്സ് മുഖ്യരക്ഷാധികാരിയും ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍ ഡയരക്ടറുമായ വി. നന്ദകുമാര്‍ അറിയിച്ചു. ബുധനാഴ്ച് രാത്രി എട്ടുമുതല്‍ കലാപരിപാടികളും സ്നേഹവിരുന്നും ഉള്‍ക്കൊള്ളുന്നതാണ്സ്നേഹപുരം 2022 സംഗമം. ജമാലുദീന്‍ 2001 മുതല്‍ ദൃശ്യ-മാധ്യമ രംഗത്തെ സജീവസാന്നിധ്യമാണ്. 2001 മുതല്‍ 2011 വരെ കൈരളി മലപ്പുറം ബ്യൂറോയിലും തൃശൂര്‍ ബ്യൂറോയിലുംറിപ്പോര്‍ട്ടറായിരുന്നു. 2011 മുതല്‍ കൈരളി ടിവി ഗള്‍ഫ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളസാംസ്‌കാരിക പരിഷത്തിന്റെ മികച്ച സാമൂഹിക റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ്, കേരള ടെലിവിഷന്‍വ്യൂവേഴ്‌സ് അവാര്‍ഡ്, ശിഫ അല്‍ ജസീറ പുരസ്‌കാരം, ഏഷ്യാവിഷന്‍ അവാര്‍ഡ്, ചിരന്തനഅവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ടി ജമാലുദ്ദീന് ലഭിച്ചിട്ടുണ്ട്. ഗ്രീന്‍ വോയ്സ് അബുദാബിയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരങ്ങള്‍ക്ക് ദൃശ്യമാധ്യമ രംഗത്ത്നിന്ന് ഹാഷ്മി താജ് ഇബ്രാഹിം , അച്ചടി മാധ്യമ രംഗത്തു നിന്നും ഐസക് പട്ടാണിപ്പറമ്പില്‍(ഖലീജ്ടൈംസ്), ഓണ്‍ലൈന്‍ മാധ്യമ രംഗത്തു നിന്നും നിസാര്‍ സയ്ദും റേഡിയോരംഗത്തു നിന്നും മിനിപത്മയും സൈനുല്‍ ആബിദീന്‍ ഹരിതാക്ഷര പുരസ്‌കാരത്തിനും തെരഞ്ഞെടുക്കപ്പെട്ടു . ബുധനാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചാണ് പുരസ്‌കാര ദാന ചടങ്ങ് . സാമൂഹികക്ഷേമത്തിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വോയ്സ് പത്തുവര്‍ഷങ്ങളായി നല്‍കിവരുന്നതാണ് ഗ്രീന്‍വോയ്സ് മാധ്യമശ്രീ പുരസ്‌കാരവുംഗ്രീന്‍വോയ്സ് ഹരിതാക്ഷര പുരസ്‌കാരവും. പ്രവാസ ലോകത്തും നാട്ടിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധസേവനങ്ങള്‍ക്കും മുന്‍കയ്യെടുത്തും നിര്‍ധനര്‍ക്കുള്ളഭവനനിര്‍മാണങ്ങളും വിദ്യഭ്യാസസഹായങ്ങളും ലഭ്യമാക്കിയും പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വോയ്സ്അബുദാബി. യു.എ.ഇയുടെ തലസ്ഥാന നഗരിയില്‍ സാംസ്‌കാരിക, കലാസാഹിത്യ മേഖലകളിലുംകൂട്ടായ്മ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായാണ് മാധ്യമ സാഹിത്യ പുരസ്‌കാരങ്ങള്‍നല്‍കിവരുന്നത്.

എക്സ് മെമ്പേഴ്സ് അസോസിയേഷൻ പ്രവർത്തന ഉദ്ഘാടനവും ലോഗോ പ്രകാശനവും ചെയ്തു.

ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് എക്സ് മെമ്പർമാരെ ഉൾപ്പെടുത്തിക്കൊണ്ട് രൂപീകൃതമായആലങ്കോട് പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ പ്രവർത്തന ഉദ്ഘാടനവും ലോഗോപ്രകാശനവും പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിച്ചു.     അടിത്തട്ടിലുള്ള ജനങ്ങളെ സേവിച്ചിരുന്ന ത്രിതല പഞ്ചായത്ത് അംഗങ്ങൾ ഈ സ്ഥാനത്ത് ഇല്ലെങ്കിലുംജനങ്ങളുമായി ഏറ്റവും അടുത്ത ആളുകൾ എന്ന നിലയ്ക്ക് ഈ രൂപീകൃതമായ സംഘടന മുഖേനെജനങ്ങളെ സേവിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അംഗങ്ങളുടെ ഉന്നമനത്തിനു വേണ്ടിപ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. അസോസിയേഷൻ സംഘടിപ്പിച്ച"ലീലാകൃഷ്ണനോടൊപ്പം" എന്ന പരിപാടിയിൽ വച്ചാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. അസോസിയേഷൻ പ്രസിഡണ്ട് പി.പി യൂസഫലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരിദാസൻപന്താവൂർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ടി.വി സുലൈമാൻ, അഡ്വക്കറ്റ് ഷമീർ കെ.എം, വിജയലക്ഷ്മി, അംബിക കുമാരി ടീച്ചർ, സുജിത സുനിൽ, മാധവൻ, അലി പരുവിങ്ങൽ, ചന്ദ്രൻമാസ്റ്റർ, ശശി ആലങ്കോട്, കെ.വി മുഹമ്മദ്, ആരിഫാ നാസർ, മുബാറക്ക്, മുഹമ്മദ് ശരീഫ്, ബൽക്കീസ്, തുടങ്ങിയവർ പങ്കെടുത്തു. ട്രഷറർ കുഞ്ഞു കോക്കൂർ സമാപന പ്രസംഗം നടത്തി.