സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തൃശൂർ മുതൽ കാസർകോട്വരെയുള്ള ജില്ലകളിൽ നാളെ(വ്യാഴാഴ്ച്ച) പൊതു അവധി പ്രഖ്യാപിച്ചു. തദ്ദേശെ തെരഞ്ഞെടുപ്പിന്റെവോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലാണ് നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുൾപ്പെടെയാണ് അവധിപ്രഖ്യാപിച്ചിരിക്കുന്നത്.
കലോത്സവ വേദിയിൽ ക്ഷീണിച്ചെത്തുന്നവർക്ക് കേരള പൊലീസിന്റെ സൗജന്യ ചുക്ക് കാപ്പി
കോഴിക്കോട് : കോഴിക്കോട് കലോത്സവ വേദിയിൽ ക്ഷീണിച്ചെത്തുന്നവർക്ക് കേരള പൊലീസിന്റെവക ചുക്ക് കാപ്പി. തികച്ചും സൗജന്യമായിട്ടാണ് ചുക്കുകാപ്പിയുടെ വിതരണം. ക്രമസമാധാനപരിപാലനം മാത്രമല്ല, തിരക്കേറിയ കലോത്സവ വേദികളിൽ കേരളത്തിന്റെ പരമ്പരാഗത‘ചുക്കുക്കാപ്പി’ വിളമ്പുന്നതും പൊലീസിന്റെ ഉത്തരവാദിത്തമാണ്. ഓരോ ദിവസവും, പൊലീസ്ഉദ്യോഗസ്ഥർ അവരുടെ വീടുകളിൽ നിന്നുള്ള ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ച കാപ്പി കുറഞ്ഞത്4,500 ഗ്ലാസ് എങ്കിലും വിളമ്പുന്നു. ഇത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കാഷ്വൽ കോഫിയല്ല. 15 ഓർഗാനിക് ചേരുവകൾ ഉപയോഗിച്ചാണ്ഞങ്ങൾ ഇത് തയ്യാറാക്കുന്നത്. കാപ്പിപ്പൊടിയും ശർക്കരയും മാത്രമാണ് പുറത്തുനിന്ന് വാങ്ങുന്നതെന്ന്കേരള പൊലീസ് അസോസിയേഷൻ ഭാരവാഹിയായ വി.പി.പവിത്രൻ പറഞ്ഞു. ഇതിനുള്ള ചെലവ്കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനുംതുല്യമായി പങ്കിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌പെഷ്യൽ കോഫി തയ്യാറാക്കുന്നതിനായിസജ്ജീകരിച്ചിട്ടുള്ള കൗണ്ടറിൽ പ്രതിദിനം 15 പൊലീസുകാരെങ്കിലും ജോലി ചെയ്യുന്നുണ്ട്. അവധിയെടുക്കുന്ന ഉദ്യോഗസ്ഥർ സന്നദ്ധ സേവനമായാണ് സംഘത്തോടൊപ്പം ചേരുന്നത്.
വാഹനാപകടത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു
തിരൂര്‍: കര്‍ണാകടയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ മലപ്പുറം ജില്ലാ മുന്‍ സെക്രട്ടറിയും തിരൂര്‍ അക്ഷര കോളജ് പ്രിന്‍സിപ്പലുമായ തിരൂര്‍ വെട്ടത്തെ പുരുഷോത്തമന്‍ തെക്കെപ്പാട്ടിന്റെ മകന്‍ നിപുണ്‍.പി. തെക്കേപ്പാട്ട് (27)ആണ് കര്‍ണാടകയിലെ കാര്‍വാറിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ചെന്നൈ എസ്ആര്‍എം…
ഭാഗവത യഞ്ജത്തിനു സമപ്തിയായി
എടപ്പാൾ: പുരമുണ്ടേക്കാട് ശ്രീ മഹാ ദേവ ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന ഭാഗവതസപ്താഹoസമംഗളം സമാപിച്ചു. യഞ്ജചാര്യൻ ശ്രീ കണ്ടമംഗലം നന്ദകുമാർ നമ്പൂതിരിയുടെഅനുഗ്രഹ പ്രഭാഷണത്തോടെയാണ് യഞ്ജo സമാപിച്ചത്. നരസിംഹാ അവതാരം, ശ്രീ കൃഷ്ണാഅവതാരം, രുഗ്മിണി സ്വയംവരം, കുചേലവൃത്തം തുടങ്ങിയവ വൻ ഭക്തജന പങ്കാളിത്തത്തോടെകൊണ്ടാടുകയുണ്ടായി. യഞ്ജദിവസങ്ങിൽ എല്ലാം ഭക്തജനങ്ങൾക്ക് അന്നദാ നവും ഉണ്ടായി. മുൻഗുരുവായൂർ മേൽശാന്തിമാരായിരുന്ന തേക്കിനിയേടത്ത് കേശവൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, കവുപ്ര നാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
എടപ്പാൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ വെളിച്ചം 2022 എന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം നടന്നു*
എടപ്പാൾ : ലഹരിക്കെതിരെയുള്ള സന്ദേശം ഉയർത്തിക്കൊണ്ട് എടപ്പാൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ വെളിച്ചം 2022 എന്ന പേരിൽ നടത്തിയസപ്തദിന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം വട്ടംകുളം ജി.ജെ.ബി സ്കൂളിൽ വച്ച് നടന്നു. വിദ്യാർത്ഥികൾക്ക് ലഹരിയെക്കുറിച്ചുള്ള ബോധവൽക്കരണവും ലഹരിക്കെതിരെയുള്ള സന്ദേശജാഥയും നടത്തി. ലഹരിക്കെതിരെയുള്ള ഒപ്പുശേഖരണം നടത്തിയും ക്യാമ്പ് മാതൃകയായി. കൂടാതെബഡ്സ് സ്കൂളിലെ വിദ്യാർഥികൾ നിർമ്മിച്ച ഉപകരണങ്ങൾ വിറ്റഴിക്കുന്നതിനും അഗ്രികൾച്ചർമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വീട് വീടാന്തരം സന്ദർശിച്ച് അടുക്കളത്തോട്ടംനിർമ്മിക്കുകയും പ്രായമായ ആളുകളെ സന്ദർശിച്ച് അവർക്കുള്ള ആശ്വാസം നൽകുകയും ഇന്ത്യൻഭരണഘടന എന്ന വിഷയത്തെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും, വാനനിരീക്ഷണംസംഘടിപ്പിക്കുകയും അങ്ങനെ വിവിധ തരത്തിലുള്ള പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് നടന്ന ഏഴുദിന എൻഎസ്എസ് വിദ്യാർഥികളുടെ ഈ സഹവാസ ക്യാമ്പ് ഇന്ന് അവസാനിച്ചു. സമാപനസമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് അഡ്വക്കറ്റ് കബീർ കാരിയാട്ട് അധ്യക്ഷത വഹിച്ചു.
പുതുവർഷത്തെ വരവേൽക്കാൻ ‘അക്ഷരപ്പുലരി‘ ഒരുക്കി പരിയാപുരം സെൻ്റ് മേരീസ് സ്കൂൾ
പുതുവർഷത്തിൽ പുതിയ പുലരി വിടരുകയാണ് പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറിസ്കൂളിൽ. അറിവിൻ്റെയും സൗഹൃദത്തിൻ്റെയും കൂട്ടായ്മയുടെയും 'അക്ഷരപ്പുലരി'. ക്രിസ്മസ്അവധിക്കാലത്ത് അറിവുത്സവം ഒരുക്കി വിദ്യാർഥികളെ ചേർത്തുപിടിച്ചു, ഈ വിദ്യാലയം. കോവിഡ് കാലം കുട്ടികളിൽ ഉണ്ടാക്കിയ അറിവിൻ്റെ കുറവുകൾ പരിഹരിക്കുക എന്നലക്ഷ്യത്തോടെയാണ് സ്കൂളിൽ അക്ഷരപ്പുലരി എന്ന പദ്ധതിക്ക് കഴിഞ്ഞ 24ന് തുടക്കമിട്ടത്. വിജയഭേരി, നല്ലപാഠം, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സീഡ് എന്നീ പ്രസ്ഥാനങ്ങളുടെസഹകരണത്തോടെ അധ്യാപകരും പൂർവവിദ്യാർഥികളും പൊന്ന്യാകുർശി ഐഎസ്എസ് കോളജ്ഓഫ് ടീച്ചർ എജ്യുക്കേഷനിലെ അധ്യാപക വിദ്യാർഥികളും കൂട്ടുചേർന്ന് ഒരുക്കിയ പരിശീലനപരിപാടി കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു.
പാലത്തിന് താഴെ ചങ്ങലയിട്ടു; വാഹനം നിർത്തി പോകുന്നവരുടെ എണ്ണം കുറഞ്ഞു
എടപ്പാൾ: എടപ്പാൾ മേൽപ്പാലത്തിന് താഴെ കുറ്റിപ്പുറം റോഡിൽ ചങ്ങല ഇട്ടതോടെ വാഹനം നിർത്തിപോകുന്നവരുടെ എണ്ണം കുറഞ്ഞു. രാത്രി 10 മുതൽ രാവിലെ പത്ത് വരെയാണ് ഈ ഭാഗം ചങ്ങലയിൽബന്ധിപ്പിച്ചത്. ദീർഘ ദൂരയാത്രക്കാർ വാഹനം പാർക്ക് ചെയ്ത് പോകുന്നതിനാൽ വ്യാപാരസ്ഥാപനങ്ങളിലേക്ക് എത്തുന്നവർക്ക് ബൈക്കുകൾ പാർക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്ഉണ്ടായിരുന്നത്. 2023 ജനുവരി 1 മുതൽ ഈ ഭാഗം കർശന നിയന്ത്രണത്തിലാകുമെന്നാണ് അറിയുന്നത്. പണമടച്ച്പാർക്ക് ചെയ്യാവുന്ന സംവിധാനത്തിലേക്ക് മാറുമെന്ന് സൂചനകൾ ഉണ്ടായിരുന്നങ്കിലുംനടപടികളായിട്ടില്ല.
വീണു കിട്ടിയ സ്വർണ്ണാഭരണം ഉടമയെ തിരിച്ചേൽപ്പിച്ച് യുവതികൾ മാതൃകയായി
ചങ്ങരംകുളം: ചങ്ങരംകുളം ബസ് സ്റ്റാൻഡ് പരിസരത്തു നിന്നുമാണ് 2.5 പവൻ സ്വർണ്ണാഭരണം(പാദസരം) യുവതികൾക്ക് വീണ് കിട്ടിയത്. അനീഷ, നജ പെരുമുക്ക്, രമ്യ പൂക്കറത്തറഎന്നിവർക്കാണ് സ്വർണ്ണാഭരണം ലഭിച്ചത് തുടർന്ന് ചങ്ങരംകുളം സ്റ്റേഷനിൽ കിട്ടിയ സ്വർണ്ണംഏൽപ്പിക്കുകയായിരുന്നു. സ്വർണ്ണാഭരണം സ്റ്റേഷനിൽ ലഭിച്ച വിവരം സി .ഐ ബഷിർ ചിറക്കൽസോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരുന്നു. ഇതുകണ്ട് സ്വർണ്ണാഭരണം നഷ്ടപ്പെട്ട മൂക്കുതലസ്വദേശി രേഷ്മ സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. നഷ്ടപ്പെട്ട സ്വർണ്ണാഭരണത്തിൻ്റെവിവരങ്ങൾ രേഷ്മയിൽ നിന്ന് ചോദിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ചങ്ങരംകുളംപോലീസിൻ്റെ സാന്നിധ്യത്തിൽ അനീഷ, നജ, രമ്യ എന്നിവർ ഉടമയായ രേഷ്മക്ക് ആഭരണംകൈമാറി.. യുവതികളുടെ സത്യസന്ധത അഭിനന്ദനം അർഹിക്കുന്നതാണെന്ന് സി.ഐഅഭിപ്രായപ്പെട്ടു.
ഇരിമ്പിളിയം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ പ്രവർത്തി ഉദ്ഘാടനംഇരിമ്പിളിയം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. മാനുപ്പ മാസ്റ്റർ നിർവ്വഹിച്ചു.
ഇരിമ്പിളിയം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ പ്രവർത്തി ഉദ്ഘാടനംഇരിമ്പിളിയം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. മാനുപ്പ മാസ്റ്റർ നിർവ്വഹിച്ചു. പ്രാഥമികാരോഗ്യകേന്ദ്രം സ്ഥലം എം.എൽ.എ യുടെ ഇടപെടലിനെത്തുടർന്ന് കുടുബാരോഗ്യ കേന്ദ്രമാക്കി മാറ്റിയിരുന്നു. എന്നാൽ അടിസഥാന സൌകര്യങ്ങളുടെ അപര്യാപ്തത മൂലം പൊതുജനങ്ങൾക്ക് കുടുംബാരോഗ്യകേന്ദ്ര സേവനങ്ങൾ ലഭ്യമാക്കാൻ പരിമിതികൾ നിലനിൽക്കുന്നതിനാൽ NHM ൽ നിന്ന് 15,50000/- രൂപയും ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ നിന്ന് 7,80000/-രൂപയും വകയിരുത്തിയാണ് കെട്ടിടംനിർമ്മിക്കുന്നത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ഫസീല ടീച്ചർ അദ്ധ്യക്ഷതവഹിച്ചു.










