നഞ്ചിയമ്മക്ക് ലഭിച്ച അംഗീകാരത്തില്‍ അഭിമാനം: മന്ത്രി പി. പ്രസാദ് 

നഞ്ചിയമ്മക്ക് ലഭിച്ച അംഗീകാരത്തില്‍ അഭിമാനമുണ്ടെന്നും സാധാരണക്കാരിയായ വീട്ടമ്മയായനഞ്ചിയമ്മ ജീവിതവുമായി ബന്ധപ്പെട്ട വഴികളിലൂടെയാണ് സംഗീതവും പാട്ടും രൂപപെടുത്തിഎടുത്തിട്ടുള്ളതെന്നും കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വിമര്‍ശനം ഉണ്ടായാലുംസാധാരണക്കാരുടെ മനസില്‍ ഇടം നേടാന്‍ നഞ്ചിയമ്മയുടെ സംഗീതത്തിന് കഴിഞ്ഞുവെന്നത് വലിയകാര്യമാണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ ഗായിക നഞ്ചിയമ്മയെഅടപ്പാടിയിലെ നക്കുപതി ഊരിലുള്ള വീട്ടിലെത്തി സംസ്ഥാന സര്‍ക്കാറിന് വേണ്ടിപൊന്നാടയണിയിച്ച് ആദരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേള്‍ക്കുന്നതിന് ഇമ്പം കൊടുക്കുന്ന സ്വര വിന്യാസത്തെയാണ് സംഗീതം എന്നു പറയുന്നത്. സംസാരത്തിലും പ്രവര്‍ത്തികളിലും സംഗീതമുണ്ട്. ശരീരത്തിലെ ഓരോ അവയവങ്ങളുംഅത്തരത്തില്‍ താളാത്മകമായിട്ടാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ആ താളം എവിടെയെങ്കിലുംമുറിഞ്ഞു കഴിഞ്ഞാല്‍ ആ സംഗീതം എവിടെയെങ്കിലും ഒന്ന് പതറി പോയാല്‍ ശരീരം തന്നെനിലക്കുന്ന അവസ്ഥയിലേക്ക് പോകും. പ്രപഞ്ചത്തെ തന്നെ താളാത്മകമായി ചലിപ്പിക്കുന്നത്സംഗീതത്തിലൂടെയാണ്. ചുറ്റുപാടുകളില്‍ നിന്നും മണ്ണില്‍ നിന്നും മനുഷ്യനില്‍ നിന്നും പ്രകൃതിയുടെതാളത്തില്‍ നിന്നും ഉള്ളിലേക്ക് എടുക്കാന്‍ കഴിയുന്നതാണ് സംഗീതം. അട്ടപ്പാടിയിലെ ജനതയുടെയുംമൃഗങ്ങളുടെയും പക്ഷികളുടെയും വൃക്ഷലതാദികളുടെയും ജീവിതത്തിന്റെ താളക്രമത്തെ നഞ്ചിയമ്മഉള്ളിലേറ്റുന്നതുകൊണ്ട് ഏത് ലോകത്ത് നിന്നാലും നഞ്ചിയമ്മയുടെ പാട്ടിനും സംഗീതത്തിനുംമനുഷ്യമനസ്സുകളെ കീഴടക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആനയുടെ ചിന്നം വിളിയും മഴക്കാലത്തെ തവളയുടെ കരച്ചിലും കൗഞ്ച പക്ഷികളുടെ കരച്ചിലുംആടിന്റെയും കാളയുടെയും കരച്ചിലും കുയിലിന്റെ നാദവും മയിലിന്റെ സ്വരവുമാണ്സരിഗമപധനിസയിലെ ഓരോ സ്വരങ്ങളും അടയാളപെടുത്തുന്നത്. ഇതറിയാന്‍ നഞ്ചിയമ്മക്ക് ഏത്സര്‍വകലാശാലയിലും പോവേണ്ട കാര്യമില്ലെന്നും ഏറ്റവും വലിയ സര്‍വകലാശാല അട്ടപ്പാടിയുടെമണ്ണാണെന്ന് നിസംശയം പറയാന്‍ കഴിയുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. അട്ടപ്പാടിയുടെ മണ്ണില്‍കണ്ണും കാതും കൂര്‍പ്പിച്ച് ആടും മാടും മേച്ച മലകളെല്ലാം പഠിപ്പിച്ചിട്ടുണ്ട് സപ്തസ്വരങ്ങള്‍. അത്അവരുടെ സ്വരത്തിന്റെയും സംഗീതത്തിന്റെയും നേര്‍ക്ക് വിരല്‍ ചൂണ്ടുന്നവര്‍ മനസ്സിലാക്കണം. ഈമണ്ണ് പഠിപ്പിച്ച് വിട്ടതിനേക്കാള്‍ വലിയൊരു സംഗീതം മറ്റെവിടേയുമില്ല. സാധാരണക്കാരന്മനസ്സിലാകുന്ന രീതിയില്‍ സംഗീതത്തെ ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കാന്‍ കഴിഞ്ഞതാണ്നഞ്ചിയമ്മയുടെ പ്രത്യേകത. അതിന് ദേശീയ തലത്തിലുള്ള അംഗീകാരം ലഭിച്ചത് ചെറിയകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം 

ആനക്കര: റോഡുകളുടെ തകർച്ചകാരണം ആനക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ചു. ആനക്കര എൻജിനീയർ റോഡിൽ സ്കൈലാബിന്സമീപത്താണ് അപകടമുണ്ടായത്. ആനക്കര ഭാഗത്തുനിന്ന്പാടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് പോകുന്നകാറും പടിഞ്ഞാറങ്ങാടി ഭാഗത്തുനിന്നുവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കാറിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. കടകളിൽ വിതരണത്തിന്കൊണ്ടുവരുന്ന അരിയാണ് ലോറിയിലുണ്ടായിരുന്നത്. ഈ റോഡിൽ കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈനിനായി റോഡിന്റെ രണ്ടുവശവും ചാൽ കീറിയിട്ട്മൂടിക്കിടക്കയാണ്. അതിനാലുണ്ടായ റോഡിന്റെ വീതിക്കുറവും റോഡിലേക്ക് മണ്ണ്തള്ളിക്കിടക്കുന്നതുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ കാറിന്റെ ഒരുഭാഗം പൂർണമായും തകർന്നു. പടിഞ്ഞാറങ്ങാടി മേഖലയിലെഎല്ലാറോഡിലും പൈപ്പ് ലൈൻ ഇടുന്നതിന്റെ ഭാഗമായി ജെ.സി.ബി. ഉപയോഗിച്ച് ചാൽകീറിയിരിക്കുന്നതിനാൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് നാട്ടുകാർ പറയുന്നു. 

തകർന്ന റോഡുകൾ അറ്റക്കുറ്റപ്പണി നടത്തണം. 

 കൊളത്തൂർ -പെരിന്തൽമണ്ണ വളാഞ്ചേരി റോഡും മറ്റും അടിയന്തിരാമായി അറ്റകുറ്റപ്പണി നടത്തിനവീകരിക്കണമെന്ന് ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ(ഏഒഡിഎ) ആവശ്യപ്പെട്ടു പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്കും തിരിച്ചുമുള്ള ആoബുലൻസുകൾക്ക് റോഡിൻ്റെ ശോചനീയവസ്ഥകാരണം ബുദ്ധിമുട്ടും ഗതാഗത തടസ്സവുംസൃഷ്ടിക്കുന്നു. പ്രശ്നം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻപ്രസിഡണ്ട് ഷബീർ കൊളത്തൂർ ആവശ്യപ്പെട്ടു.

സൗത്ത് കൊടിയത്തൂർ സലഫി മദ്റസയിൽ അവാർഡ് ഫെസ്റ്റ് .

സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്റസയിൽ പഠനം പൂർത്തിയാക്കിയവിദ്യാർത്ഥികളിൽ നിന്നും ഉന്നത നിലവാരത്തിലെത്തിയ പ്രതിഭകളെ ആദരിക്കൽ പരിപാടിയുംവ്യത്യസ്ത പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും നടത്തി. സി ഐ ഇ ആർ മദ്രസ്സാ പൊതു പരീക്ഷയിൽ വിജയം കൈവരിച്ചവർക്ക് അവാർഡും ക്യാഷ് പ്രൈസുംനൽകി. അവാർഡ് ഫെസ്റ്റ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ശംലൂലത്ത് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ സി പി സൈഫുദ്ധീൻ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ഫസൽകൊടിയത്തൂർ, കെ എൻ എം പരീക്ഷാ ബോർഡ് ചെയർമാൻ ടി അബൂബക്കർ നന്മണ്ട, സി ഐ ഇആർ ഓർഗനൈസിങ് സെക്രട്ടറി കെ അബ്ദുൽ വഹാബ്, മഹല്ല് പ്രസിഡന്റ്‌ കെ സി സി മുഹമ്മദ്അൻസാരി, ഖാദിമുൽ ഇസ്‌ലാം സംഘം പ്രസിഡന്റ്‌ എം അഹമ്മദ് കുട്ടി മദനി, സെക്രട്ടറി പി സിഅബ്ദുറഹിമാൻ, പ്രവാസി പ്രതിനിധികളായ ശിഹാബ് കുറുവൻകടവത്ത്, എൻ മുജീബ്റഹ്‌മാൻ സിപി അബ്ബാസ് സാഹിബ്‌, ഇ മൊയിൻ മാസ്റ്റർ, എം പി ടി എ പ്രതിനിധി ഉമൈബാൻ ടീച്ചർ, കെ സിതസ്‌നിബാനു, വി എ റഷീദ് മാസ്റ്റർ, സദർ മുദരിസ് പി അബ്ദുറഹിമാൻ സലഫി, സ്റ്റാഫ് സെക്രട്ടറികെ ടി ഹബീബുറഹ്‌മാൻ, കാരാട്ട് മുഹമ്മദ് മാസ്റ്റർ, ഗുൽഫറാസ് മുഹമ്മദ്,റനമോൾ. ഇ എന്നിവർസംസാരിച്ചു. കമ്മിറ്റി അംഗങ്ങളും പി ടി എ പ്രതിനിധികളും അധ്യാപകരും പരിപാടിക്ക് നേതൃത്വംനൽകി

പരിസ്ഥിതി സംരക്ഷണത്തിന്റെ തുടർച്ചയ്ക്ക് വേണ്ടി ‘മുക്കുറ്റി’ എന്നപേരിൽ പരിസ്ഥിതി ക്ലബ്‌രൂപീകരിച്ചു.  

ആരോഗ്യകരമായ ഒരു മനുഷ്യസമൂഹത്തിന്റെ അടിത്തറയാണ് സുസ്ഥിരവും ആരോഗ്യകരവുമായഅന്തരീക്ഷം. ഇതിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കാന്‍ എല്ലാ വര്‍ഷവും ജൂലൈ 28ന് ലോകപ്രകൃതി സംരക്ഷണ ദിനം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി തവനൂർ പ്രതീക്ഷഭവനിൽദിനാചരണം നടത്തി. വംശനാശത്തിന്റെ വക്കിലെത്തിയ മൃഗങ്ങളെയും വൃക്ഷങ്ങളെയുംസംരക്ഷിക്കുക എന്ന ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ പ്രധാന ലക്ഷ്യത്തിൽ ഊന്നിയാണ്പരുപാടി സങ്കടിപ്പിച്ചത്. ലത്തീഫ് കുറ്റിപ്പുറം ഹൃദ്യമായ സംഭാഷണത്തോടെ പരുപാടി ഉദ്ഘാടനംചെയ്തു. ബുദ്ധിപരമായ പരിമിതികൾ നേരിടന്നവരുടെ കൂട്ടായ്മയിൽ തുടങ്ങുന്ന ആദ്യത്തെയക്ഞമാണ് ഇത്തരം തുടക്കങ്ങൾ എന്ന് സ്വാഗതപ്രസംഗത്തിൽ നിഷാദ് അഭിപ്രായപെട്ടു. പരിസ്ഥിതിസംരക്ഷണത്തിന്റെ തുടർച്ചയ്ക്ക് വേണ്ടി 'മുക്കുറ്റി' എന്നപേരിൽ പരിസ്ഥിതി ക്ലബ്‌ രൂപീകരിച്ചു. പരിപാടിക്ക് പ്രദീപ്‌ കുമാർ, മുഹമ്മദ്‌ ഫവാസ്. പി എന്നിവർ ആശംസകൾ അറീച്ചു. പ്രതീക്ഷഭവനിലെമുഴുവൻ താമസക്കാരും ജീവനക്കാരും പരുപാടിയിൽ പങ്കെടുത്തു.

എസ്.വി.ഇ.പി. സംരംഭ രൂപീകരണം – ഉദ്യോഗിക പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ മാഷ് നിര്‍വഹിച്ചു 

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം ജില്ലയില്‍ നെന്മാറ ബ്ലോക്കിലെ ഏഴ്പഞ്ചായത്തുകളിലായി നടപ്പാക്കി വരുന്ന ഗ്രാമീണ ഉപജീവന വികസന പദ്ധതിയായഎസ്.വി.ഇ.പിയുടെ(സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം) സംരംഭ രൂപീകരണംപൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍സുധാകരന്‍ മാഷ് നിര്‍വഹിച്ചു. 1830 പുതിയ സംരഭങ്ങള്‍ ആരംഭിച്ചു. നാല് വര്‍ഷം കൊണ്ട് 1808 സംരംഭങ്ങള്‍ കാര്‍ഷികേതര മേഖലയില്‍ ആരംഭിക്കുക എന്നതായിരുന്നു പദ്ധതി ലക്ഷ്യം. ജൂലൈ 31 ന് പദ്ധതി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ 1830 സംരംഭങ്ങളാണ് ആരംഭിക്കാന്‍ സാധിച്ചത്. ജില്ലാപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ മാഷിന് ബ്രോഷര്‍ നല്‍കി പദ്ധതിപൂര്‍ത്തീകരണം പ്രകാശനം ചെയ്തു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ മാഷ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍പേഴ്‌സണ്‍ ശാലിനി കറുപ്പേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സെയ്തലവി, ജില്ലാ പ്രോഗ്രാം മാനേജര്‍ നിഷിദസൈബൂനി എന്നിവര്‍ പങ്കെടുത്തു.

ജാസ്മിൻ അർഷദിൻറെ വിവർത്തന പുസ്തകത്തിന് പ്രതിപക്ഷ നേതാവിൻറെ അനുമോദനം. 

ഷാർജ പുസ്തക പ്രദർശന മേളയിൽ പ്രകാശനം ചെയ്ത് ബുക്ക്‌ പ്ലസ് പ്രസിദ്ധീകരിച്ച ജാസ്മിൻഅർഷദിന്റെ ഇംഗ്ലീഷ് വിവർത്തന പുസ്തകത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീഷൻറെഅനുമോദനം.  വളയംകുളത്തിൽ പങ്കെടുത്ത ഉദ്ഘാടന വേദിയിൽ വെച്ച് ജാസ്മിൻ തൻ്റെ വിവർത്തന പുസ്തകംകൈമാറുകയായിരുന്നു. ഇതിനുമുമ്പും പ്രശസ്ത സാഹിത്യ കാരുടെയും രാഷ്ട്രീയ നേതാക്കളുടെയുംഅഭിനന്ദനങ്ങൾ ജാസ്മിനെ തേടിയെത്തിയിരുന്നു. എണ്ണൂർ കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകംഏറേ ശ്രദ്ധേയമാവുകയാണ്. പികെ പാറക്കടവിന്റെ മിന്നൽ കഥകളെയാണ് ജാസ്മിൻ ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്തത്.ഷാർജ എഴുത്തുകാരൻ മുജീബ് ജൈഹൂനാണ് ഈ പുസ്തകത്തിന് അവതാരികഎഴുതിയിരിക്കുന്നത്.പ്രശസ്ത കവി വീരാൻക്കുട്ടിയുടെ കവിതകളെയും ജാസ്മിൻ വിവർത്തനം ചെയ്തിരുന്നു. കേരളത്തിലെ വ്യത്യസ്തമാസികകളിൽ  കവിതകളും പ്രസിദ്ധികരിച്ചിട്ടുണ്ട്.  മൈക്രോബയോളജി ബിരുദധാരിയായ ജാസ്മിൻ അർഷദ് ചങ്ങരംകുളം സ്വദേശികളായ  അബൂബക്കറിനെയും ജമീർലയുടെയും മകളാണ്.അധ്യാപകനും എഴുത്തുകാരനുമായ അർഷദ്കൂടല്ലൂരാണ് ഭർത്താവ്.

പെരിങ്ങോട് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം .

പെരിങ്ങോട് - ചാലിശ്ശേരി റോഡിൽ പെരിങ്ങോട് സെൻററിനു സമീപത്തായുള്ള അത്താണിക്ക്സമീപം നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ സ്വകാര്യ വ്യക്തിയുടെ മതിലിലിടിച്ച് മറിഞ്ഞു. ആളപായമില്ല