താരസംഘടനയായ അമ്മയിലെ തർക്കം പുതിയ തലത്തിലേയ്ക്ക്. നടി അൻസിബയ്ക്ക് സംഘടനകാരണം കാണിക്കൽ നോട്ടീസ് നൽകി. മാധ്യമങ്ങൾക്ക് അഭിമുഖം നൽകി അൻസിബ സംഘടനയെതകർക്കാൻ ശ്രമിച്ചെന്നും ഇതിൽ വ്യക്തമായ വിശദീകരണം നൽകിയില്ലെങ്കിൽ സംഘടന അടുത്തനടപടികളിലേക്ക് കടക്കുമെന്നുമാണ് താക്കീത്. ജൂൺ 17-ാം തീയതിക്ക് മുൻപ് മറുപടിനൽകണമെന്നാണ് അറിയിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് മുന്നിൽ താരസംഘടനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് അൻസിബശ്രമിച്ചതെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷണമെന്ന് കാരണം കാണിക്കൽ നോട്ടീസിൽചൂണ്ടിക്കാട്ടുന്നു. ഇത് സംഘടനയുടെ സുഗമമായ നടത്തിപ്പിന് തടസ്സമുണ്ടാക്കിയെന്നുംപൊതുജനങ്ങൾക്ക് മുന്നിൽ അമ്മയുടെ സൽക്കീർത്തിയും ജനപ്രീതിയും ഇടിയാൻകാരണമായെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷിച്ചു. അതേസമയം നടി അൻസിബ വനിതാ എസ്ഐക്കും നടി ലക്ഷ്മി പ്രിയയ്ക്കും എതിരെ നൽകിയപരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറ വനിതാസെൽ എസ്ഐ രേഷ്മനടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ്ചെയ്തതെന്നുമാണ് തൃക്കാക്കര എസിപി സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽപറയുന്നത്. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മി പ്രിയയും വനിതാ എസ്ഐയും ചേർന്ന് മാനസികമായിപീഡിപ്പിച്ചെന്നായിരുന്നു അൻസിബയുടെ പരാതി.
*കർക്കിടക വാവ് ബലി; തിരുനാവായയിൽ ക്രമീകരണങ്ങൾ പൂർത്തിയായി*
തിരുന്നാവായ: തെക്കൻ കാശിയെന്ന് അറിയപ്പെടുന്ന മലപ്പുറം തിരുന്നാവായ നാവാ മുകുന്ദക്ഷേത്രത്തിൽ കർക്കിടക ബലിയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കഴിഞ്ഞ രണ്ട് തവണയുംകൊവിഡ് സാഹചര്യത്തിൽ ബലിതർപ്പണങ്ങൾ ചടങ്ങുകൾ നടന്നിരുന്നില്ല. പിതൃമോക്ഷ പൂജകളുംമറ്റ് വഴിപാടുകളും മാത്രം നടത്തി ബലിതർപ്പണം വീടുകളിൽ ആക്കണം എന്ന നിർദ്ദേശമായിരുന്നുക്ഷേത്ര അധികൃതർ നൽകിയത്. എന്നാൽ കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഈവർഷം വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍കെ പരമേശ്വരൻ പറഞ്ഞു. സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് ത്രിമൂർത്തികളുടെ സംഗമ സ്ഥാനമെന്ന്അറിയപ്പെടുന്ന മലപ്പുറത്തെ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. പിതൃതർപ്പണത്തിനായിപതിനായിരങ്ങളാണ് ഇവിടെ എത്താറുള്ളത്. നിളയോട് ചേർന്ന് കിടക്കുന്ന നാവാമുകുന്ദക്ഷേത്രത്തിലാണ് ബലിയർപ്പിക്കാനായി കൂടുതൽ ആളുകൾ എത്താറുള്ളത്.28 ന് പുലർച്ചെ 2 മണിയോടെയാണ് ബലിതർപ്പണ ചടങ്ങുകൾ തുടങ്ങുക. ഉച്ചയ്ക്ക് രണ്ട് മണി വരെ ചടങ്ങുകൾനടക്കും. ക്ഷേത്രത്തിലെ പ16 കർമ്മികളുടെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിൽ തലേദിവസം എത്തുന്ന ഭക്തർക്കായുള്ള താമസ സൗകര്യങ്ങളും വാഹനങ്ങൾ പാർക്ക്ചെയ്യുന്നതിനായി ഗ്രൗണ്ടുകളും ഒരുക്കിയതായി ക്ഷേത്രം അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ട്വർഷവും കൊവിഡിനെ തുടർന്ന് ക്ഷേത്രത്തിൽ ചടങ്ങുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെഇത്തവണ കുറഞ്ഞത് എഴുപതിനായിരത്തോളം പേരെങ്കിലും ബലിതർപ്പണത്തിന് എത്തുമെന്നാണ്പ്രതീക്ഷിക്കപ്പെടുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ബലിതർപ്പണത്തിന് എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസ് ,അഗ്നിശമന, സിവിൽഡിഫൻസ് അംഗങ്ങളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഭാരതപുഴയിൽ വെള്ളം കൂടിയസാഹചര്യത്തിൽ പ്രത്യേക തോണിയും മുങ്ങൽ വിദഗ്ദരുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക മെഡിക്കൽ സംഘവും ക്ഷേത്ര ത്തിൽ ക്യാമ്പ് ചെയ്യും.വാവുബലിക്കെത്തുന്നവര്‍ക്കായി കെ എസ് ആർ ടി സി പ്രത്യേകസർവ്വീസുകളും ഏർപ്പെടുത്തിയതായി ക്ഷേത്രം അകൃതർ അറിയിച്ചു.
കുഞ്ഞിനെ കാണാൻ ഭർത്താവ് വിദേശത്ത് നിന്നെത്തിയ ഉടനെ ഭാര്യ മരിച്ചു.
കാസർകോട്: കുമ്പളയിൽ കുഞ്ഞിനെ കാണാൻ ഭർത്താവ് ഗൾഫിൽ നിന്നെത്തിയ ഉടനെ ഭാര്യകുഴഞ്ഞുവീണു മരിച്ചു. കുമ്പള ആരിക്കാടി മുഹിയുദ്ദീൻ നഗറിലെ അഷ്റഫിന്റെ ഭാര്യ സഫാന (25) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ഗൾഫിൽനിന്ന് കുഞ്ഞിനെകാണാൻ ഭര്‍ത്താവ് നാട്ടിലെത്തി ഉടനെയായിരുന്നു മരണം. പ്രസവാനന്തരം സ്വന്തം വീട്ടിൽആയിരുന്ന സഫാന മുപ്പത്തിയഞ്ചാം ദിവസമായ ചൊവ്വാഴ്ച കുഞ്ഞിന്റെ തൊട്ടിൽ കെട്ടൽ ചടങ്ങിന്ആരിക്കാടിയിലെ ഭർതൃവീട്ടിൽ എത്തിയതായിരുന്നു. ദുബൈയിലായിരുന്ന അഷ്റഫും ഉച്ചയോടെവീട്ടിലെത്തി കുഞ്ഞിനെയും മാതാവിനെയും കണ്ടു നിമിഷങ്ങൾക്കകം സഫാന കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തൊട്ടടുത്ത കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലുംമരിച്ചിരുന്നു. രണ്ടുവർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. മഞ്ചേശ്വരം മര്ത്തനയിലെഅബ്ദുല്ല - ആഇശ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അല്‍ത്വാഫ്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആരിക്കാടി മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി
ഷാബാ ഷരീഫിനെ വെട്ടിനുറുക്കി പുഴയിലിട്ട ദിവസം കേക്ക് മുറിച്ച് ആഘോഷിച്ചു’
കൽപറ്റ: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽഎറിഞ്ഞ കേസില്‍ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യ അറസ്റ്റിലാകുമ്പോൾ കൂടുതൽവിവരങ്ങൾ പുറത്ത്. ഷൈബിൻ അഷ്റഫിന്റെ ഭാര്യ മേപ്പാടി സ്വദേശി ഫസ്ന കൈപ്പഞ്ചേരിയെ (28) നിലമ്പൂർ പൊലീസ് വയനാട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഒഴിവാക്കുന്നതിനായിമേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയ ഫസ്ന അവിടെനിന്ന് ഒളിവിൽപോകാൻശ്രമിക്കുമ്പോഴാണു പിടിയിലായത്._ _ഷാബാ ഷരീഫിനെ ഒളിവിൽ പാർപ്പിച്ച നിലമ്പൂർ മുക്കട്ടയിലെ സ്ഥിരം താമസക്കാരിയാണു ഫസ്ന. ഫസ്നയ്ക്കു കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും തെളിവു നശിപ്പിക്കാൻ മറ്റുപ്രതികളെ സഹായിച്ചുവെന്നും അന്വേഷണസംഘം പറയുന്നു. ഷാബാ ഷരീഫിന്റെ മൃതദേഹം വെട്ടികഷണങ്ങളാക്കി എടവണ്ണ സീതിഹാജി പാലത്തിൽനിന്നു ചാലിയാർ പുഴയിലേക്ക് ഒഴുക്കിയ ദിവസംരാത്രി ഫസ്നയും ഷൈബിനും മകന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. ഫസ്നയെപലപ്രാവശ്യം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും സഹകരിച്ചിരുന്നില്ല._ മൈസൂര്‍ സ്വദേശിയായ വൈദ്യനെ കൊലപ്പെടുത്തിയത് ഒരു വർഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചശേഷമാണ്. മൃതദേഹം കണ്ടെത്താനാകാത്ത കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകള്ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. 2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായപാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. വ്യവസായിയായ നിലമ്പൂർ മുക്കട്ട ഷൈബിൻ അഷ്റഫും സംഘവും ആണ് വൈദ്യനെ തട്ടിക്കൊണ്ടുവന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോർത്താനായിരുന്നു ഇത്. ഒരു വര്ഷംചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്റെ രഹസ്യം പറഞ്ഞുകൊടുത്തില്ല. 2020 ഒക്ടോബറിൽ മര്‍ദ്ദനത്തിനിടെ ഷാബാ ഷരീഫ് മരിച്ചു.
പ്രവാസി യുവാവിനെ കാണാനില്ലെന്ന് പരാതി
കൊണ്ടോട്ടി: പ്രവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. വാഴക്കാട് മണന്തലക്കടവ് ആഷിക്കിനെകാണാനില്ലെന്നുകാണിച്ച് കുടുബം വാഴക്കാട് പോലീസ്സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞഒക്ടോബർ 10-ന് ദുബായിലേക്കുപോയ ആഷിക് ഈ മാസം പതിനെട്ടിന് തിരിച്ചുപോന്നതായാണ്വിവരം ലഭിച്ചത്. എന്നാൽ വീട്ടിൽ എത്തുകയോ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നുംപരാതിയിൽ പറയുന്നു. വിദേശത്തുനിന്ന് ഫോണിൽ വിളിച്ച് ആഷിക് നാട്ടിലെത്തിയോഎന്നന്വേഷിക്കുന്നതായും കഴിഞ്ഞ ദിവസങ്ങളിൽ പലരും വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതായുംകുടുംബത്തെത്തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയതായുമാണ് പരാതി. അന്വേഷണംആരംഭിച്ചതായി വാഴക്കാട് പോലീസ് പറഞ്ഞു. കരിപ്പൂർ കേന്ദ്രീകരിച്ച് അടുത്തകാലത്ത് സ്വർണക്കടത്ത് സംഘങ്ങളുടെ കുടിപ്പകയും മറ്റുംനടന്നിരുന്നു. സ്വർണക്കടത്തുസംഘങ്ങളെ കേന്ദ്രീകരിച്ചും ഭീഷണിപ്പെടുത്താൻഎത്തിയവരെക്കുറിച്ചും പോലീസ് അന്വേഷിക്കും. ആഷിക് വിദേശത്തുനിന്ന് വന്നിട്ടുണ്ടോ എന്ന്ഇതേവരെ ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
തിരുനാവായ കർക്കിടക വാവു ബലി;തിരൂർപോലീസ് അറിയിപ്പ് .
തിരുനാവായ: നവാമുകുന്ദ ക്ഷേത്രത്തിൽ കർക്കടക വാവു ബലി ചടങ്ങുകൾ നടക്കുന്നതിനാൽതിരുനാവായ ടൗൺ വഴി വലിയ വാഹനങ്ങൾ 27/07/22 രാത്രി 12.00 മണിമുതൽ 28/07/22 തിയതിരാവിലെ 12.00 മണി കടത്തി വിടുന്ന തല്ല അമ്പലത്തിലേക്ക് വരുന്ന വാഹനങ്ങൾ റോഡ് സൈഡിൽപാർക്ക് ചെയ്യാൻ പാടുള്ളതല്ല. അമ്പലത്തിൽ നിന്നും തിരൂർ ഭാഗത്തേക്ക് പോകുന്ന റോഡിൽ 500 മീറ്റർ മാറിയുള്ള പട്രോൾ പമ്പിന്സമീപം ഉള്ള ഗ്രൗണ്ടിൽ വാഹന പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇരിമ്പിളിയം ക്യഷിഭവനിൽ ഒട്ടുമാവ്, പേര ലേയർ വിതരണം
ഇരിമ്പിളിയം : സംസ്ഥാന സര്‍ക്കാറിന്റെ ഒരു കോടി ഫലവ്യക്ഷത്തൈകള്‍ എന്ന പദ്ധതിയുടെഭാഗമായി ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കൃഷി ഭവനില്‍ ഒട്ടുമാവ്, പേര ലേയർ എന്നീ തൈകൾവിതരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ മാസ്റ്റര്‍ വിതരണ ഉദ്ഘാടന കര്മ്മംനിര്വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ സൈഫുന്നീസ, കൃഷി ഓഫീസര്‍ മഞ്ജു മോഹന്‍ , കൃഷിഅസിസ്റ്റന്റുമാരായ സജീഷ്, സൌമ്യ , ഹമീദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആവശ്യക്കാർ കൃഷിഭവനിൽ എത്തേണ്ടതാണ്.
സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക:, ഹുസൈൻ കക്കാട്
മുക്കം*:കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാ സാഹിത്യ വാസനകളെ കണ്ടെത്തിപരിപോഷിപ്പിക്കാൻ രക്ഷിതാക്കളും അധ്യാപകരും തിടുക്കം കാട്ടണമെന്ന് ഗാന രചയിതാവും ദുബൈഗവണ്മെന്റ് പബ്ലിക് പ്രൊക്സിക്യൂഷൻ സീനിയർ ട്രാൻസ് ലേറ്ററും ഷാർജ അൽ ഗുവൈ മാർക്കറ്റ്മസ്ജിദ് ഖത്തീബുമായ ഹുസൈൻ കക്കാട് ഉൽബോധിപ്പിച്ചു. സൗത്ത് കൊടിയത്തൂർഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്രസയിലെ സർഗ്ഗ വേദി ഉത്ഘാടനം ചെയ്തുസംവദിക്കുകയായിരുന്നു അദ്ദേഹം. സദർ മുദരിസ് പി അബ്ദുറഹിമാൻ സലഫി അധ്യക്ഷനായിരുന്നു. സലഫി മസ്ജിദ് പ്രസിഡന്റ് കെസി സി മുഹമ്മദ് അൻസാരി, ഖാദിമുൽ ഇസ്ലാം സംഘം പ്രസിഡന്റ് എം അഹമ്മദ്ക്കുട്ടി മദനി, സെക്രട്ടറി പി സി അബ്ദുറഹിമാൻ, പ്രവാസി പ്രതിനിധി ശിഹാബ് കുറുവൻ കടവത്ത്,റഫീഖ്കൊടിയത്തൂർ,പി ടി എ പ്രസിഡന്റ് സി പി സൈഫുദ്ധീൻ, സ്റ്റാഫ് സെക്രട്ടറി കെ ടിഹബീബുറഹ്മാൻ,ഉമൈബാനു ടീച്ചർ, എ പി സുബൈദ ടീച്ചർ, നുഹ മറിയം പി സി,എന്നിവർസംസാരിച്ചു. കാരാട്ട് മുഹമ്മദ്, ഗുൽ ഫറാസ് മുഹമ്മദ്, കെ സി തസ്നി ബാനു, കെ. ഖൈറുന്നിസ, പി നിഹ്ലഎന്നിവർ നേതൃത്വം നൽകി.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്നശലഭോദ്യാന പദ്ധതിക്ക് പാഴൂർ AMUP സ്കൂളിൽ തുടക്കമായി.
ദേശീയ ഹരിത സേനയും, ശലഭോദ്യാന ക്ലബും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രസിദ്ധനായ പരിസ്ഥിതി ജില്ലാ കോഡിനേറ്റർ ശ്രീ ലത്തീഫ് കുറ്റിപ്പുറം പദ്ധതി ശലഭങ്ങളെആകർഷിക്കുന്ന തെച്ചി ചെടി നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ HM സജി മാസ്റ്റർ അധ്യക്ഷനായി. ദേശീയ ഹരിത സേന കോഡിനേറ്റർ ജയശ്രീ ടീച്ചർ , ശലഭോദ്യാന കൺവീനർ തെസ്നി ടീച്ചർഎന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. കുട്ടികൾ ശലഭോദ്യാനത്തിലേക്ക് ശലഭങ്ങളെആകർഷിക്കാൻ കഴിയുന്ന തെച്ചി, കൃഷ്ണകിരീടം , വാടാമല്ലി, ചെമ്പരത്തി, അരിപ്പുചെടി, . തുടങ്ങിയവൈവിധ്യങ്ങളായ ചെടികൾ ഉദ്യാനത്തിലേക്ക് വേണ്ടി കൊണ്ടുവന്നിട്ടുണ്ട്. ഇനിയും ഉദ്യാനത്തെവിപുലീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് ക്ലബ്ബ ഗങ്ങൾ.



