കൊണ്ടോട്ടി: പ്രവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. വാഴക്കാട് മണന്തലക്കടവ് ആഷിക്കിനെകാണാനില്ലെന്നുകാണിച്ച് കുടുബം വാഴക്കാട് പോലീസ്‌സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞഒക്ടോബർ 10-ന് ദുബായിലേക്കുപോയ ആഷിക് ഈ മാസം പതിനെട്ടിന് തിരിച്ചുപോന്നതായാണ്വിവരം ലഭിച്ചത്.
എന്നാൽ വീട്ടിൽ എത്തുകയോ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നുംപരാതിയിൽ പറയുന്നു. വിദേശത്തുനിന്ന് ഫോണിൽ വിളിച്ച് ആഷിക് നാട്ടിലെത്തിയോഎന്നന്വേഷിക്കുന്നതായും കഴിഞ്ഞ ദിവസങ്ങളിൽ പലരും വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതായുംകുടുംബത്തെത്തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയതായുമാണ് പരാതി. അന്വേഷണംആരംഭിച്ചതായി വാഴക്കാട് പോലീസ് പറഞ്ഞു.
കരിപ്പൂർ കേന്ദ്രീകരിച്ച് അടുത്തകാലത്ത് സ്വർണക്കടത്ത് സംഘങ്ങളുടെ കുടിപ്പകയും മറ്റുംനടന്നിരുന്നു. സ്വർണക്കടത്തുസംഘങ്ങളെ കേന്ദ്രീകരിച്ചും ഭീഷണിപ്പെടുത്താൻഎത്തിയവരെക്കുറിച്ചും പോലീസ് അന്വേഷിക്കും. ആഷിക് വിദേശത്തുനിന്ന് വന്നിട്ടുണ്ടോ എന്ന്ഇതേവരെ ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല.










