താരസംഘടനയായ അമ്മയിലെ തർക്കം പുതിയ തലത്തിലേയ്ക്ക്. നടി അൻസിബയ്ക്ക് സംഘടനകാരണം കാണിക്കൽ നോട്ടീസ് നൽകി. മാധ്യമങ്ങൾക്ക് അഭിമുഖം നൽകി അൻസിബ സംഘടനയെതകർക്കാൻ ശ്രമിച്ചെന്നും ഇതിൽ വ്യക്തമായ വിശദീകരണം നൽകിയില്ലെങ്കിൽ സംഘടന അടുത്തനടപടികളിലേക്ക് കടക്കുമെന്നുമാണ് താക്കീത്. ജൂൺ 17-ാം തീയതിക്ക് മുൻപ് മറുപടിനൽകണമെന്നാണ് അറിയിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് മുന്നിൽ താരസംഘടനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് അൻസിബശ്രമിച്ചതെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷണമെന്ന് കാരണം കാണിക്കൽ നോട്ടീസിൽചൂണ്ടിക്കാട്ടുന്നു. ഇത് സംഘടനയുടെ സുഗമമായ നടത്തിപ്പിന് തടസ്സമുണ്ടാക്കിയെന്നുംപൊതുജനങ്ങൾക്ക് മുന്നിൽ അമ്മയുടെ സൽക്കീർത്തിയും ജനപ്രീതിയും ഇടിയാൻകാരണമായെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷിച്ചു. അതേസമയം നടി അൻസിബ വനിതാ എസ്ഐക്കും നടി ലക്ഷ്മി പ്രിയയ്ക്കും എതിരെ നൽകിയപരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറ വനിതാസെൽ എസ്ഐ രേഷ്മനടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ്ചെയ്തതെന്നുമാണ് തൃക്കാക്കര എസിപി സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽപറയുന്നത്. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മി പ്രിയയും വനിതാ എസ്ഐയും ചേർന്ന് മാനസികമായിപീഡിപ്പിച്ചെന്നായിരുന്നു അൻസിബയുടെ പരാതി.
അഴിമുഖത്തെ മണൽത്തിട്ടകൾ നീക്കാൻ നടപടി ഉടൻ; പി നന്ദകുമാർ എംഎൽഎ
പൊന്നാനി: പുതുപൊന്നാനി അഴിമുഖത്തെ മണൽത്തിട്ടകൾ നീക്കം ചെയ്യുന്നതിന് പദ്ധതി തയാറായി. രണ്ട് കോടി രൂപയുടെ പ്രപ്പോസലാണ് തയാറാക്കിയത്. മണൽത്തിട്ട നീക്കം ചെയ്യുന്ന നടപടി ഉടൻആരംഭിക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ അറിയിച്ചു. മത്സ്യബന്ധന യാനങ്ങൾക്ക് സുഗമമായികടന്നുപോകുന്നതിന് തടസ്സമായ മണൽത്തിട്ടകൾ നീക്കം ചെയ്യുന്നതിനാണ് ഹാർബർഎൻജിനീയറിങ് വിഭാഗം പ്രപ്പോസൽ തയാറാക്കിയത്. സംസ്ഥാന സർക്കാർ ബജറ്റിൽ വകയിരുത്തിയ രണ്ട് കോടി രൂപ ഉപയോഗിച്ച് ശാസ്ത്രീയരീതിയിൽഅഴിമുഖത്തെ മണൽത്തിട്ട നീക്കാനാണ് തീരുമാനമായത്. ഇതിന്റെ ഭാഗമായി എം.എൽ.എഅഴിമുഖം സന്ദർശിച്ചു. മണൽത്തിട്ടകൾ നീക്കം ചെയ്യുന്ന പ്രവൃത്തി ഉടൻ ആരംഭിക്കാൻ ഇറിഗേഷൻവകുപ്പിന് നിർദേശം നൽകി. പ്രളയത്തിലും കടൽക്ഷോഭത്തിലും അടിഞ്ഞ മണൽത്തിട്ട മൂലം ചെറുവള്ളങ്ങൾക്കുൾപ്പെടെ ഇതുവഴിപോകാൻ കഴിയുന്നില്ല. മത്സ്യബന്ധന തൊഴിലാളികൾക്കും തോണികൾക്കും കടലിൽ പോകാൻകഴിയുന്നില്ല. കടലും പുഴയും ചേരുന്ന ഭാഗത്ത് മണൽ അടിഞ്ഞുകിടക്കുന്നത് മാട്ടുമ്മൽ പ്രദേശത്ത്വെള്ളപ്പൊക്ക ഭീഷണിയും ഉണ്ടാക്കുന്നുണ്ട്. ദുരന്തനിവാരണ മുന്നൊരുക്ക പ്രവൃത്തിയുടെ ഭാഗമായി നേരത്തേ കുറച്ചുഭാഗത്തെ മണൽ നീക്കംചെയ്തിരുന്നെങ്കിലും ഇത് പൂർവസ്ഥിതിയിലായി. ഇതിന് ചെലവഴിച്ച തുകയെല്ലാം ഇപ്പോൾവെള്ളത്തിൽ വരച്ച വരപോലെയായി. നിയോജക മണ്ഡലത്തിൽ കാലവർഷക്കെടുതി നേരിടാൻ ദുരന്തനിവാരണ പ്രവൃത്തികളുടെ പട്ടികപ്രകാരമാണ് ഇറിഗേഷൻ വകുപ്പ് മണൽത്തിട്ട നീക്കം ചെയ്തത്.കടവനാട്, പുറങ്ങ്, മാട്ടുമ്മൽ, വെളിയങ്കോട് എന്നിവിടങ്ങളിലെ വെള്ളം കടലിലെത്താനുള്ള പാതയാണ് പുതുപൊന്നാനി അഴിമുഖം. ഏറെ പ്രതീക്ഷയോടെയാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണൽത്തിട്ട നീക്കം ചെയ്തതെങ്കിലുംഇത് ഫലവത്താവാത്തതിൽ തീരവാസികളും മത്സ്യത്തൊഴിലാളികളും നിരാശയിലാണ്. മണൽത്തിട്ടപൂർണമായി നീക്കം ചെയ്ത് മത്സ്യബന്ധനയാനങ്ങൾക്ക് കടന്നുപോകാനുള്ളസൗകര്യമൊരുക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
കേരള കർഷക സംഘം എടയൂർ പഞ്ചായത്ത് സമ്മേളനം പൂക്കാട്ടിരി വായനശാല യിൽ വെച്ച് നടന്നു.
കേരള കർഷക സംഘം എടയൂർ പഞ്ചായത്ത് സമ്മേളനം പൂക്കാട്ടിരി വായനശാല യിൽ വെച്ച് നടന്നു. രാവിലെ 10മണിക്ക് ഏരിയ കമ്മിറ്റി അംഗം സി. കോയാമു പതാക ഉയർത്തി. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ടി. കെ അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. വി. കെ ജയരാജൻ അധ്യക്ഷനായിരുന്നു. ഏരിയ കമ്മിറ്റി അംഗം വി. കെ. രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സിപിഎം ഏരിയ കമ്മിറ്റി അംഗം വി പി റംല, എടയൂർ എൽ. സി സെക്രട്ടറി പി. എം മോഹനൻ മാഷ്, എ. എൻ ജോയ് മാഷ്, സി. സി മൂസ ഹാജി എന്നിവർ അഭിവാദ്യം അർപ്പിച്ചു. പി. കെ സിക്കന്തർ റിപ്പോർട്ട് അവതരിപ്പിച്ചു. വിജയൻ മേലേപ്പാട്ട് രക്തസാക്ഷിപ്രമേയവും ടി. മുഹമ്മദ് കുഞ്ഞി (ഇപ്പ മാഷ് )അനുശോചന പ്രമേയവും അവതരിപ്പിച്ചു. രൂക്ഷമായ കാട്ടു പന്നി ശല്യം അവസാനിപ്പിക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് ശക്തമായ നടപടിഉണ്ടാവുക.... നോക്കു കുത്തി യായി കിടക്കുന്ന, എടയൂർ വായനശാല യിലെ മൃഗ സംരക്ഷണവകുപ്പിന്റെ സബ് സെന്ററിൽ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പ് വരുത്തുക... എന്നീ രണ്ട് പ്രമേയങ്ങൾസമ്മേളനം അംഗീകരിച്ചു. ടി. കെ. എ കുരിക്കൾ, യു ടി ഇസ്മായിൽ,രാജൻ കുട്ടി, ലതാകുമാരി, അലവിക്കുട്ടി തുടങ്ങിയവർചർച്ചയിൽ പങ്കെടുത്തു.
പൊന്നാനി പുഴയിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായി
പൊന്നാനി: പൊന്നാനി പുഴയിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായി. ചേന്നര പെരുന്തിരുത്തിതെക്കെ കടവിന് സമീപം പുഴയിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ പുറത്തൂർ മുട്ടന്നൂർസ്വദേശി ഷക്കീൽ (27) നെയാണ് കാണാതായത്. ഞായറാഴ്ച പകൽ ഒരു മണിയോടെയാണ് സംഭവം. ഷക്കീലും സുഹൃത്തുക്കളുമടക്കം ആറു പേർതോണിയിൽ സഞ്ചരിക്കുന്നതിനിടെ തോണി മറിയുകയായിരുന്നു. കൂടെയുള്ളവർ നീന്തിരക്ഷപ്പെട്ടെങ്കിലും ഷക്കീൽ മുങ്ങിപോവുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും തിരൂരിൽനിന്നെത്തിയ ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചു.
പൊന്നാനി കർമ റോഡ് പാലം പണി തീരാറായി; ഒക്ടോബറിൽ തുറന്നേക്കും .
പൊന്നാനി: പുഴയോരപാതയായ കർമ റോഡിനെയും പൊന്നാനി മീൻപിടിത്ത തുറമുഖത്തെയുംബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ നിർമിച്ച പാലം ഒക്ടോബറിൽ ഗതാഗതത്തിനുതുറന്നുകൊടുത്തേക്കും. പാലം നിർമാണം അവസാനഘട്ടത്തിലെത്തി. പൊന്നാനിയിലെ ടൂറിസം, ഗതാഗത രംഗങ്ങളിൽ കുതിപ്പിന്വഴിയൊരുക്കുന്നതാണ് കർമ പാലം. 36.28 കോടി രൂപ ചെലവഴിച്ച് പള്ളിക്കടവിലാണ് പാലവും സമീപ റോഡും നിർമിക്കുന്നത്. 330 മീറ്റർനീളവും 12 മീറ്റർ വീതിയുമുള്ള പാലത്തിൽ ഒൻപതുമീറ്റർ വീതിയുള്ള രണ്ടുവരിപ്പാതയാണുണ്ടാകുക. കൈവരിയോടു കൂടിയ നടപ്പാതയുമുണ്ടാകും. പാലത്തിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. ചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും സമീപറോഡുണ്ടാകും. കൂടാതെ 520 മീറ്റർ ഹാർബർ റോഡ് നവീകരിക്കും. സമീപ റോഡിൽഅഴുക്കുചാലുകളും തെരുവുവിളക്കുകളുമുണ്ടാകും. പാലത്തിന്റെ മധ്യഭാഗത്തിന് 45 മീറ്റർ വീതിയും ആറുമീറ്റർ ഉയരവുമാണുണ്ടാകുക. കനോലി കനാലിലൂടെയുള്ള ബോട്ട് സർവീസുകൾക്ക് തടസ്സമാകാത്തവിധത്തിലാണ് പാലം നിർമിച്ചിട്ടുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ്സൊസൈറ്റിക്കാണ് നിർമാണച്ചുമതല. പാലം യാഥാർഥ്യമാകുന്നതോടെ പൊന്നാനിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതോടൊപ്പം ഹാർബറിൽനിന്നുള്ള വാഹനങ്ങൾക്ക് കർമ പാതയിലൂടെ ദേശീയപാതയിലേക്കെത്താനാകും. ഭാരതപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനായി ഒട്ടേറെപ്പേരാണ് പുഴയോരപാതയായ കർമ റോഡിലെത്തുന്നത്. പാലം തുറക്കുന്നതോടെ ഇവിടെയെത്തുന്നവർക്ക് ഹാർബറിലേക്കും മറ്റും എളുപ്പത്തിൽ എത്താനാകും.
പൈപ്പ് കയറ്റി വന്ന ജീപ്പിന്റെ കെട്ടഴിഞ്ഞു ; തെറിച്ച് വീണ പൈപ്പ് തട്ടി കാറിന്റെ ഗ്ലാസ് തകർന്നു .
എടപ്പാൾ: പൈപ്പ് കയറ്റി വന്ന ജീപ്പിന്റെ കെട്ടഴിഞ്ഞു വീണ് കാറിന്റെ ഗ്ലാസ് തകർന്നു. മുന്നിൽപോവുകയായിരുന്ന കാറിന്റെ പിറകിലെ ഗ്ലാസിലാണ് ചിതറി വീണ പൈപ്പുകൾ വന്ന് ഇടിച്ചത്. റോഡിൽ പൈപ്പുകൾ പരന്നതോടെ സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. എടപ്പാൾ കുറ്റിപ്പുറംറോഡിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു .
കൂറ്റനാട്: ബഷീർ ദിനാചരണത്തിന്റെ തുടർച്ചയായി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താലമേഖല, ഹൈസ്കൂൾ യുപി.വിദ്യാർത്ഥികൾക്കായി സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ്കെ.രാമചന്ദ്രന്റെ അധ്യക്ഷതയിൽ വട്ടേനാട് എൽ.പി സ്കൂളിൽ വച്ചു നടന്ന ക്യാമ്പിന് എം.വി.രാജൻസ്വാഗതം പറഞ്ഞു. കൺവീനർ പി.രാധാകൃഷ്ണൻ ക്യാമ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു. തുടർന്ന് കുട്ടികളെ കഥ, കവിത വിഭാഗങ്ങളായി തിരിച്ചു. സാഹിത്യകാരന്മാരായ ആര്യൻ കണ്ണനൂർകഥാ വിഭാഗത്തിനും രാമകൃഷ്ണൻ കുമരനെല്ലൂർ കവിത വിഭാഗത്തിനും നേതൃത്വം നൽകി. ഡോ.കെ.രാമചന്ദ്രൻ, ഷാജി അരിക്കാട് എന്നിവർ രക്ഷിതാക്കളുമായി സംവദിച്ചു. തൃത്താലമേഖലയിൽ വിദ്യാത്ഥികളുടെ ഒരു സാഹിത്യ കൂട്ടായ്മ രൂപീകരിക്കാൻ ക്യാമ്പിൽ തീരുമാനമായി.
നവീകരിച്ച മാറഞ്ചേരി ഡയാലിസ് സെൻ്റർ നാടിന് സമർപ്പിച്ചു .
മാറഞ്ചേരി: നവീകരിച്ച ഡയാലിസ് സെൻ്റർ നാടിന് സമർപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണജോർജ്ജ് ഓൺലൈൻ വഴി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പി.നന്ദകുമാർ എംഎൽഎ അധ്യക്ഷതവഹിച്ചു. മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ രേണുക റിപ്പോർട്ട് അവതരിപ്പിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഇ സിന്ധു, മാറഞ്ചേരി ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് സമീറ ഇളയേടത്ത്, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബനീഷ മുസ്തഫതുടങ്ങിയവരും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുംആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.ബ്ലോക്ക് ബി ഡി ഒ അമൽ ദാസ് നന്ദി പറഞ്ഞു.
*ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും*
പൊന്നാനി: വറുതിക്കാലത്തിനെ ഓർമകളിലേയ്ക്കൊതുക്കി മത്സ്യത്തൊഴിലാളികൾ പ്രതീക്ഷയോടെവീണ്ടും കടലിലിറങ്ങുകയാണ്. 52 ദിവസത്തെ ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രിഅവസാനിക്കുകയാണ്. ജൂൺ ഒൻപതിന് അർധരാത്രിയാണ് നിലവിൽ വന്നത്. ബോട്ടുകൾ കടലിലിറക്കാനുള്ള തയ്യാറെടുപ്പുകൾ ശനിയാഴ്ച വൈകീട്ടോടെത്തന്നെ ഏറെക്കുറെപൂർത്തിയാക്കി. ബോട്ടുകളുടേയും വലകളുടേയും അറ്റകുറ്റപ്പണികളൊക്കെ ഇതിനോടകംതന്നെനടത്തിക്കഴിഞ്ഞിരുന്നു. അവസാന ഒരുക്കമെന്ന നിലയിൽ ഐസ് കട്ടകളും ചാക്കിലാക്കി സൂക്ഷിച്ചു. നാട്ടിലേക്ക് മടങ്ങിയ അയൽസംസ്ഥാനങ്ങളിലെ തൊഴിലാളികളിലേറേയും മടങ്ങിയെത്തി. ഇത്തവണ യഥേഷ്ടം മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികളും ബോട്ടുടമകളുംകടലിലേക്കിറങ്ങുന്നത്.



