സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തൃശൂർ മുതൽ കാസർകോട്വരെയുള്ള ജില്ലകളിൽ നാളെ(വ്യാഴാഴ്ച്ച) പൊതു അവധി പ്രഖ്യാപിച്ചു. തദ്ദേശെ തെരഞ്ഞെടുപ്പിന്റെവോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലാണ് നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുൾപ്പെടെയാണ് അവധിപ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാപാര മേഖലയിലെ അടിയന്തിര പ്രശ്നങ്ങൾക്ക് പരിഹാരം കാണണം:വ്യാപാരികൾ സർക്കാരിന്നിവേദനം നൽകി
തൃശ്ശൂർ: വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന ജി.എസ്.റ്റിയിലെ പ്രായോഗികമല്ലാത്തനിലപാടുകൾ കേന്ദ്ര, കേരള സർക്കാരുകൾ മാറ്റുക,അശാസ്ത്രിയമായ പ്ലാസ്റ്റിക്ക് നിരോധനനിയമത്തിലെ അപാകതകൾ പരിഹരിക്കുക,വർദ്ധിപ്പിച്ച വൈദ്യുതിച്ചാർജ്ജ്പിൻവലിക്കുക,വെട്ടിക്കുറച്ച വ്യാപാരി ക്ഷേമനിധി പെൻഷൻ പുനസ്ഥാപിക്കുക,തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സർക്കാരിന്നിവേദനം നൽകി.സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സരയുടെ നേതൃത്വത്തിൽ സംസ്ഥാനഭാരവാഹികൾ ചേർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ,ധനകാര്യ വകുപ്പ് മന്ത്രികെ.എൻ.ബാലഗോപാൽ,തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ എന്നിവരെ നേരിൽകണ്ട് ചർച്ച നടത്തുകയും നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തത്. ടെസ്റ്റ് പർച്ചേസിൻ്റെ പേരിൽ വ്യാപാരികളെ കൊള്ളയടിക്കുന്ന നടപടികൾഅവസാനിപ്പിക്കണമെന്നും. ആംനസ്റ്റി സ്കീമിൽ അടക്കേണ്ട നികുതിയുടെ 18% നിരക്കിൽഈടാക്കുന്ന പലിശ ഒഴിവാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.അന്യസംസ്ഥാനങ്ങളിൽ നിന്നുംമറ്റും ജി.എസ്.റ്റി. കൊടുത്തു വരുത്തുന്ന സാധനങ്ങളുടെ ഇൻപുട്ട് ടാക്സ്, അവർ റിട്ടേൺ ഫയൽചെയ്തില്ലെന്ന കാരണത്താൽ വാങ്ങിയ വ്യാപാരിയിൽ നിന്നും വീണ്ടും നികതിയും പലിശയുംപിഴപ്പലിശയും ചേർത്ത് ലക്ഷങ്ങളുടെ നികുതി അടക്കാൻ നോട്ടീസുകൾ നൽകുന്നുണ്ട്. അന്യസംസ്ഥാനത്തെ വ്യാപാരികൾ ചെയ്യുന്ന കുറ്റത്തിന് കേരളത്തിലെ വ്യാപാരികളെ ശിക്ഷിക്കുന്നകാടൻ നിയമമാണ്, ജി.എസ്.റ്റി. നിയമത്തിൻ്റെ മറപിടിച്ച് ഉദ്യോഗസ്ഥർ നടത്തിവരുന്നത്.നിയമങ്ങൾ, ചട്ടങ്ങൾ, ഫോമുകൾ, റിട്ടേണുകൾ, ജി.എസ്.റ്റി. പോർട്ടൽ എന്നിവയിൽ നിത്യേ നെഎന്നോണം വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ അവസാനിപ്പിക്കണം.ഇത് മൂലം മാറ്റങ്ങൾഅറിയാതെ റിട്ടേൺ സമർപ്പിക്കുന്ന വ്യാപാരികളെ ഭീമമായ പിഴ തുക പിഴയായ് അടപ്പിച്ച്പീഡിപ്പിക്കുന്ന ത് അനുവദിക്കാൻ കഴിയില്ല.ജി.എസ്.റ്റി.ആർ 1, 3b, എന്നിവയിൽ ഉണ്ടാകുന്നതെറ്റുകൾ തിരുത്തുന്നതിനുള്ള അവസരം നൽകണം. അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക്പുതുതായി ഏർപ്പെടുത്തിയ ജി.എസ്.റ്റി.പിൻവലിക്കണം,പ്ലാസ്റ്റിക് നിരോധനത്തിൻ്റെ പേരിൽനടത്തുന്നത് ഇരട്ടത്താപ്പ് നയമാണ്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാനും നിർലോഭം അവ ഉപയോഗിക്കാനും റിലയൻസ് പോലുള്ളകോർപ്പറേറ്റ് കൾക്കും കുത്തക ഭീമൻമാർക്കും ബ്രാൻഡഡ് കമ്പനികൾക്കും അനുവാദംകൊടുക്കുകയും പാവപ്പെട്ട വ്യാപാരികളുടെ മേൽ മാത്രം നിരോധനം അടിച്ചേൽപ്പിക്കുകയുമാണ്. പ്ലാസ്റ്റിക് നിരാധനത്തിൽ സർക്കാരിന് ആത്മാർത്ഥതയുണ്ടങ്കിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്വസ്തുക്കൾ ഉൽപാദന സ്ഥലത്ത് തന്നെ നിരോധിച്ചാൽ പ്രശ്നം തീരും. ഭക്ഷ്യ വസ്തുക്കൾ പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ ബദൽ സംവിധാനം നിലവിൽവരുന്നത് വരെ പ്ലാസ്റ്റിക് നിരോധനത്തിൽ ഇളവ് വേണമെന്നും വ്യാപാരികൾആവശ്യപ്പുട്ടു.വ്യാപാരികൾ അംശാദായം അടച്ച് കൊണ്ടിരിക്കുന്ന വ്യാപാരി ക്ഷേമനിധിയിൽ നിന്നുംലഭിച്ച് കൊണ്ടിരുന്ന പെൻഷനിൽ നിന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ മൂന്നൂറ് രൂപവെട്ടിക്കുറച്ചിരിക്കുകയാണ്.സാമ്പത്തിക ശേഷിയുള്ള സമ്പന്നൻ മാർക്ക് വരെ പ്രതിമാസം 1600 രൂപസാമൂഹ്യ പെൻഷൻ അനുവദിച്ചിരിക്കുന്ന സർക്കാരാണ്, ജീവിത സായാഹ്നത്തിൽ ആരോഗ്യം നശിച്ച്രോഗിയായ് മരുന്ന് മേടിക്കാൻ വരെ ആശ്രയിച്ചിരുന്ന തുച്ഛമായ പെൻഷൻ തുക വീണ്ടുംവെട്ടിക്കുറച്ചിരിക്കുന്നത്. ഇതിനെല്ലാം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായുംനിവേദനങ്ങൾ നൽകിയത്.ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാം എന്ന് മുഖം മന്ത്രിഅറിയിച്ചതായി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര പറഞ്ഞു.ചർച്ചയിൽ സംസ്ഥാന വർക്കിംഗ്പ്രസിഡൻ്റ് പി.കുഞ്ഞാവു ഹാജി(മലപ്പുറം)ജനറൽ സെക്രട്ടറി ദേവസ്യാ മേച്ചേരി (കണ്ണൂർ) ട്രഷറർതോമസ് കുട്ടി (കോട്ടയം) തുടങ്ങിയവർ പങ്കെടുത്തു.
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് തുറാണത്ത് ആരംഭിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയംഉദ്ഘാടനത്തിനൊരുങ്ങി
എരമംഗലം: മാറഞ്ചേരി ഗ്രാമപഞ്ചായത്ത് തുറാണത്ത് 2010-2015 ഭരണസമിതിയുടെകാലഘട്ടത്തിൽ തുടക്കം കുറിച്ച് വർക്ക് പൂർത്തീകരിക്കാതെ നിശ്ചലമായിരുന്ന ഗ്യാസ് ക്രിമിറ്റോറിയംജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ ശക്തമായ ഇടപെടൽ മൂലം മുഴുവൻവർക്കും പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങി.മാറഞ്ചേരി പഞ്ചായത്തിലേയുംസമീപപ്രദേശത്തേയും നിവാസികൾ കിലോമീറ്ററുകൾ അകലെ പൊന്നാനി ഈശ്വരമംഗലത്തേക്കാണ്മൃതദേഹങ്ങൾ കൊണ്ടുപോയിരുന്നത്. പണി പൂർത്തീകരിക്കാൻ വൈകിയതിനാൽ ഏറെ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്ന സ്മശാനംമാറഞ്ചേരി നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു.പ്രസ്തുത സ്മശാനം ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ നേതൃത്വത്തിൽ മലപ്പുറത്തു നിന്ന് എത്തിയഎക്സിക്യൂട്ടീവ് എഞ്ചിനീയർ സുൽഫീക്കർ,അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർഅജയകുമാർ, അസിസ്റ്റന്റ് എൻജിനീയർ ഷിധി തുടങ്ങിയവർ സന്ദർശിച്ച് പുരോഗതി വിലയിരുത്തി.പ്രതികൂല കാലാവസ്ഥ കാരണമാണ് ഉദ്ഘാടനം വൈകുന്നതെന്ന് ഡിവിഷൻ മെമ്പർ അറിയിച്ചു
വല്ലപ്പുഴയിൽ മിഠായി നിർമ്മാണ യൂണിറ്റിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജഹാൻസ് നിർമ്മാണയൂണിറ്റ് കണ്ടെത്തി.
പട്ടാമ്പി പോലീസും എക്സൈസും സംയുക്തമായി ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ വല്ലപ്പുഴചൂരക്കോട് പഞ്ചാരത്ത്പടി കണിയാരംകുന്നിൽ നടത്തിയ പരിശോധനയിലാണ് ഹാൻസ് നിർമ്മാണയൂണിറ്റ് കണ്ടെത്തിയത്. നിർമ്മാണത്തിന് ഉപയോഗിക്കുന്ന മെഷീനും 900 പാക്കറ്റ് ഹാൻസുംകണ്ടെത്തി. രണ്ടാഴ്ച മുമ്പാണ് വല്ലപ്പുഴ സ്വദേശി ഷറഫുദ്ദീൻ മിഠായി നിർമ്മാണ യൂണിറ്റ് പ്രവർത്തനങ്ങൾക്ക്എന്ന പേരിൽ ഉടമയിൽ നിന്ന് ഷെഡ് വാടകയ്ക്ക് എടുത്തത്.
ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി
ന്യൂഡൽഹി: ഇന്ത്യയുടെ 14ആമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ തെരഞ്ഞെടുക്കപ്പെട്ടു. ഈമാസം 11ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 528 വോട്ടാണ് എൻഡിഎസ്ഥാനാർത്ഥിയായ ധൻകറിനു ലഭിച്ചത്. പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക്വെറും 182 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. 93 ശതമാനം എംപിമാരും വോട്ട് രേഖപ്പെടുത്തിയിരുന്നു. ജനതാദൾ (യുണൈറ്റഡ്), വൈഎസ്ആർസിപി, ബിഎസ്പി, എഐഎഡിഎംകെ, ശിവസേനഎന്നിവ ധങ്കറിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടി (എഎപി), ജാർഖണ്ഡ് മുക്തി മോർച്ച(ജെഎംഎം), തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എന്നിവ ആൽവയെ പിന്തുണച്ചു. ലോക്‌സഭയിലെയും രാജ്യസഭയിലെയും 780 എംപിമാർ അടങ്ങുന്നതാണ് ഇലക്ടറൽ കോളജ്. ലോക്‌സഭയിൽ 543 എംപിമാരും രാജ്യസഭയിൽ നാമനിർദേശം ചെയ്യപ്പെട്ട ഒമ്പത് പേരടക്കം 237 എംപിമാരുമാണ് നിലവിലുള്ളത്. 391 വോട്ടാണ് ജയിക്കാനാവശ്യം. ബിജെപിക്ക് മാത്രമായിലോക്‌സഭയിൽ 303ഉം രാജ്യസഭയിൽ 91ഉം അംഗങ്ങളുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിൽ വോട്ടെടുപ്പിൽനിന്ന്‌വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്ക് തിരിച്ചടിയാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ചയും നടത്തി. 43 എംപിമാരാണ് തൃണമൂലിനുള്ളത്. ഇപ്പോഴത്തെ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന്റെ കാലാവധി ഈ മാസം പത്തിന് അവസാനിക്കും
സിനിമ സീരിയൽ നടൻ സജീദ് പട്ടാളം അന്തരിച്ചു.
നടൻ സജീദ് പട്ടാളം അന്തരിച്ചു.54 വയസ്സായിരുന്നു.കൊച്ചിൻ സ്വദേശിയാണ്.ഫോർട്ട് കൊച്ചിയിലെപട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്ത് സജീദ് പട്ടാളമെന്ന പേരിൽ സിനിമകളിൽഅഭിനയിക്കുന്ന സജീദ് തുടക്കമിടുന്നത് വെബ്സീരീസിലൂടെ ആണ്. അഭിനേതാവുംഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകൻ മൃദുൽ നായരിലേക്കും വെബ്സീരീസിലേക്കുമെത്തുകയായിരുന്നു. അവിടുന്നുള്ള പരിചയങ്ങളാണ് സജീദിന് സിനിമയിലേക്കുംവഴി തെളിച്ചത്. കളയിലെ വാറ്റുകാരൻ, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാർത്ഥി തുടങ്ങി ചെറിയറോളുകളിൽ മനോഹരമായി അഭിനയിച്ച് തുടങ്ങിയ സജീദിന്റെ ശ്രദ്ധേയ വേഷമായിരുന്നുജാനേമന്നിലെ മാക്സിമാ ഇവന്റ് ജോലിക്കാരന്റെ വേഷം. തരുൺ മൂർത്തിയുടേതായിപുറത്തിറങ്ങാനിരിക്കുന്ന സൗദി വെള്ളക്ക എന്ന ചിത്രത്തിൽ അഭിനയപ്രാധാന്യമുള്ള വേഷംകൈകാര്യം ചെയ്യുന്നുണ്ട് സാജിദ്.
കഴിഞ്ഞ ദിവസങ്ങളില്‍ തോരാതെ പെയ്തിറങ്ങിയ മഴ അല്പമൊന്ന് അയഞ്ഞപ്പോള്‍ ഇന്നലെവിഴിഞ്ഞം കടപ്പുറത്ത് മത്സ്യങ്ങളുടെ ചാകരയായിരുന്നു.
ഞായറാഴ്ച തൊട്ട് മഴയും കാറ്റും കടുത്തതോടെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന്അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കടല്‍ കലിയടക്കിയതും മഴ തോര്‍ന്നതും കാരണംഇന്നലെ മത്സ്യബന്ധനത്തിന് പോയ എല്ലാവക്കും കടലമ്മ കൈനിറയെ മീന്‍ കൊടുത്തു. തീരത്ത്ചാകരയെത്തിയതറിഞ്ഞ് രാവിലെ മുതല്‍ മത്സ്യം വാങ്ങാനെത്തിയവരുടെ തിരക്കും അനുഭവപ്പെട്ടു. ചെറുകൊഴിയാളയും വാളയുമാണ് ഇന്നലെ വള്ളക്കാര്‍ക്ക് ലഭിച്ചത്. രാവിലെ കുട്ട ഒന്നിന് 800 രൂപയോളം വിലയുണ്ടായിരുന്ന ചെറുകൊഴിയാളയ്ക്ക് ഉച്ചയോടെ വിലകുറഞ്ഞ് 350 രൂപയിലെത്തി. വാള മത്സ്യത്തിന് കുട്ടയൊന്നിന് 4500 രൂപവരെ ലഭിച്ചെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കഴിഞ്ഞമാസം 80 മുതല്‍ 100 രൂപവരെ ഉണ്ടായിരുന്ന വാള ഇന്നലെ 180 രൂപയിലെത്തി. ആവശ്യക്കാരുടെഎണ്ണം കൂടിയതും മറ്റുജില്ലകളില്‍ നിന്നുള്ള മത്സ്യത്തിന്റെ വരവ് കുറഞ്ഞുമാണ് വാളയുടെവിലകൂടാന്‍ കാരണം. ഇന്നലെ വിറ്റുപോകാതെ ബാക്കിവന്ന മീന്‍ രാത്രിയോടെ വളംനിര്‍മ്മാണത്തിനും കോഴിത്തീറ്റ നിര്‍മ്മാണത്തിനുമായി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. കടലമ്മ കനിഞ്ഞ സീസണ്‍ ഏതാനും വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഈ സീസണില്‍ മത്സ്യത്തൊഴിലാളികള്‍ക്ക്നേട്ടമുണ്ടായി. കൊഞ്ച് ഒഴികെ എല്ലാ മത്സ്യങ്ങളും ഥേഷ്ടം ലഭിച്ചെന്നാണ് മത്സ്യത്തൊഴിലാളികള്‍പറയുന്നത്. ഇത്തവണ കല്ലന്‍ കണവയും ഓലക്കണവയും ധാരാളം ലഭിച്ചു. കല്ലന്‍ കണവയ്ക്ക്പ്രാദേശിക മാര്‍ക്കറ്റില്‍ ചെലവില്ലെങ്കിലും കയറ്റുമതി ഏറെയാണ്. ഈ സീസണ്‍ തുടങ്ങിയതു മുതല്‍കൊഴിയാള സുലഭമായിരുന്നു. ആദ്യം ഒരു കുട്ട കൊഴിയാളയ്ക്ക് 2000 രൂപവരെ ആയിരുന്നെങ്കില്‍ഇന്നലെ വില 350 വരെ താഴ്ന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സീസണില്‍ ചെറുചാള മത്സ്യവുംധാരാളം ലഭിച്ചു. സെപ്തംബര്‍ പകുതിയോടെ സീസണ്‍ അവസാനിക്കും. വിഴിഞ്ഞം ക്ലിക്കാകും കാലവര്‍ഷം തടസമുണ്ടാക്കിയില്ലെങ്കില്‍ നിലവിലെ സ്ഥിതി തുടരാനാണ് സാദ്ധ്യത. ട്രോളിംഗ്നിരോധനം പിന്‍വലിച്ചെങ്കിലും കനത്ത കടല്‍ക്ഷോഭം കാരണം മറ്റു ജില്ലകളിലെ കടപ്പുറങ്ങളില്‍മത്സ്യബന്ധനം നടക്കുന്നില്ല. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ വിഴിഞ്ഞത്ത്മത്സ്യകച്ചവടക്കാരുടെയും ഇടനിലക്കാരുടെയും തിരക്ക് കൂടാനാണ് സാദ്ധ്യത. 20 വര്‍ഷത്തിന് ശേഷംചിന്നത്തുറ, തുത്തൂര്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ നിരവധി മത്സ്യത്തൊഴിലാളികളാണ് വിഴിഞ്ഞത്ത്എത്തിയത്.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ പത്താംതരം തുല്യത പതിനാറാം ബാച്ചിന്റെയും ഹയർസെക്കൻഡറി തുല്യത ഏഴാം ബാച്ചിന്റെയും ബ്ലോക്ക് തല ക്ലാസ്സ് ഉദ്ഘാടനം നടന്നു .
പെരുമ്പടപ്പ്: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഒഎൻവി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഇ സിന്ധു ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് വൈസ്പ്രസിഡൻറ് സൗദാമിനി അധ്യക്ഷതവഹിച്ചു. ചടങ്ങിൽ കൂടുതൽ പേരെ രജിസ്റ്റർ ചെയ്തപ്രേരക്മാരായ ലത, മിനി എന്നിവരെ ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻഡിങ് സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ രാംദാസ് മാസ്റ്റർ മൊമെന്റോ നൽകി അനുമോദിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്കമ്മിറ്റി ചെയർപേഴ്സൺ താജു നിസ, ജില്ലാ പഞ്ചായത്ത് മെമ്പർ സുബൈർ എ കെ ബ്ലോക്ക് മെമ്പർമാരായ റംഷാദ്, റീസ പ്രകാശ്, ആശലത,ജമീല മനാഫ്, നന്നംമുക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാഖി രമേഷ്, മാറഞ്ചേരി പഞ്ചായത്ത് മെമ്പർസുഹറ ഉസ്മാൻ. ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ജമാൽ, അധ്യാപകരായ , യാസ്മിൻബഷീർ,വിൻസി,പ്രീതി പ്രേരകമാരായ ലത, മിനി,അജിത. കെ. പി. പുഷ്പ,തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പ്രേരക് മാരായ ജയശ്രീ സ്വാഗതവും, സ്മിത. കെ, നന്ദിയും പറഞ്ഞു
പൊന്നാനി നഗരസഭാ കാര്യാലയത്തിൽ ഹരിത കർമ്മ സേനയ്ക്ക് പുതിയ ഓഫീസ്.
എടപ്പാൾ: മാലിന്യ സംസ്കരണ രംഗത്ത് പുത്തനുണർവേകാൻ പൊന്നാനി നഗരസഭാകാര്യാലയത്തിൽ ഹരിത കർമ്മസേനയ്ക്ക് ഓഫീസ്. നിലവിൽ നഗരസഭയിൽ 56 ഹരിതകർമ്മസേനാംഗങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്നഹരിത സഹായ സ്ഥാപനമായ ഐ.ആർ.ടി.സിയെ നഗരസഭ ചുമതല ഏൽപ്പിച്ചിട്ടുണ്ട്. ഹരിതകർമ്മസേനയുടെ തുടർ പ്രവർത്തനങ്ങളിൽ സാങ്കേതിക സഹായം നൽകാൻ കെൽട്രോണിന്റെസഹായത്തോടെ സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം നഗരസഭ നടപ്പിലാക്കുന്നുണ്ട്. ഹരിതകർമ്മ സേനയുടെ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുംപൊതുജനങ്ങളിൽ അവബോധം നൽകാനും ഓഫീസ് തുറന്നതോടെ സാധിക്കും. ഹരിതകർമ്മ സേനാ ഓഫീസ് ഉദ്ലാടനം ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. വൈസ്ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺമാരായ ഷീനാ സുദേശൻ, ടി.മുഹമ്മദ് ബഷീർ, നഗരസഭാ സെക്രട്ടറി കെ.എസ്അരുൺ, ഐ.ആർ.ടി.സി റീജിയണൽ കോ-ഓർഡിനേറ്റർ സായ് സോമനാഥൻ, നഗരസഭാഹെൽത്ത് ഇൻസ്പെക്ടർ മോഹനൻ, ജെ.എച്ച്.ഐമാരായ ഹുസൈൻ, സുഷ, ശുചിത്വ മിഷൻ ജില്ലാറിസോഴ്സസ് പേഴ്സൺ തേറയിൽ ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.



