സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തൃശൂർ മുതൽ കാസർകോട്വരെയുള്ള ജില്ലകളിൽ നാളെ(വ്യാഴാഴ്ച്ച) പൊതു അവധി പ്രഖ്യാപിച്ചു. തദ്ദേശെ തെരഞ്ഞെടുപ്പിന്റെവോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലാണ് നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുൾപ്പെടെയാണ് അവധിപ്രഖ്യാപിച്ചിരിക്കുന്നത്.
*സൗരോര്‍ജ്ജ റാന്തല്‍ വിതരണം ചെയ്ത് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്*
250 കുടുംബങ്ങള്‍ക്ക് സൗരോര്‍ജ്ജ റാന്തല്‍ വിളക്കുകള്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'പട്ടികജാതി കുടുംബങ്ങള്‍ക്ക് റാന്തല്‍ വിതരണം' പദ്ധതിയോടനുബന്ധിച്ച് 250 കുടുംബങ്ങള്‍ക്ക് സൗരോര്‍ജ്ജ റാന്തല്‍ വിളക്കുകള്‍ വിതരണംചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതിവികസന വകുപ്പിന്റെ 8.74 ലക്ഷം രൂപ ചെലവില്‍ മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ട്, റേഡിയോഎന്നിവയോടുകൂടിയ റാന്തല്‍ വിളക്ക് ആണ് വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെഎട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബി.പി.എല്‍. കുടുംബാംഗങ്ങളായ പട്ടികജാതിവിഭാഗക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് രജനി ബാബു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ബിനു അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വി. കുട്ടികൃഷ്ണന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍പേഴ്‌സണ്‍ എസ്. അലീമ, പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന, കണ്ണമ്പ്രഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി, പട്ടികജാതി വികസന ഓഫീസര്‍ ചക്രാധരന്‍, ബ്ലോക്ക്പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുത്തു.
കണ്ണൻ പന്താവൂരിന് സ്നേഹാദരവ്.
എടപ്പാൾ: കേരളകൗമുദി എടപ്പാൾ ലേഖകനും പ്രസ്സ് ഫോറം സെക്രട്ടറിയുമായ കണ്ണൻ പന്താവൂരിനെആദരിച്ചു. കേരള പത്രപ്രവർത്തക അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനമാണ് ആദരവ്നൽകിയത്. 20 വർഷത്തോളമായി മാധ്യമ രംഗത്തുള്ള ഇദ്ദേഹം കേരള പത്രപ്രവർത്തകഅസോസിയേഷൻ്റെ സംസ്ഥാന സെക്രട്ടറി കൂടിയാണ്.ചടയമംഗലം സംസ്ഥാന മണ്ണ്ഗവേഷണ കേന്ദ്രത്തിൽ വെച്ച് നടത്തിയ ജില്ലാസമ്മേളനത്തിൽ കൊല്ലം ജില്ലാ കമ്മറ്റിയുടെ സ്നേഹാദരവ് മുൻ എം.പി.യും ഗുരുവായൂർ ദേവസ്വംബോർഡ് മെമ്പറുമായ ചെങ്ങറ സുരേന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി.പ്രൗഢോജ്വലമായി നടന്നചടങ്ങിൽ വിവിധ സെഷനുകളിൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു.
കുറ്റിപ്പുറം പാലത്തിൽ രണ്ടു ദിവസം ഗതാഗത നിയന്ത്രണം
കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിൽ രണ്ടു ദിവസം അർധരാത്രി ഗതാഗത നിയന്ത്രണം. ഞായർ, തിങ്കൾദിവസങ്ങളിൽ രാത്രി 12 മുതൽ മൂന്നു വരെയാണ് നിയന്ത്രണം. തൃശൂരിൽനിന്ന് സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങൾ എടപ്പാളിൽനിന്ന് തിരിഞ്ഞ് പൊന്നാനിചമ്രവട്ടം പാലത്തിലൂടെ പോകണം. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തിരൂർ വഴി ചമ്രവട്ടം പാലത്തിലൂടെ കടന്നുപോകണം. കഴിഞ്ഞ ദിവസം ലോറിയിൽ കയറ്റിയ ഹിറ്റാച്ചി മിനി എസ്കവേറ്റർ ഇടിച്ച് കവാടത്തിലെ ബീമുകൾക്ക്സാരമായി കേടുപാടുകൾ സംഭവിച്ചിരുന്നു.
ഉസ്മാൻ പന്താവൂരിനെ ആദരിച്ചു
ചങ്ങരംകുളം: പൊന്നാനി മണ്ഡലം കെ.വി.വി. ഇ.എസ് സിക്രട്ടറിയായി തെരഞ്ഞടുത്ത ഉസ്മാൻപന്താവൂരിനെ ചങ്ങരംകുളം യൂണിറ്റ് കെ.വി.വി. ഇ.എസ് ആദരിച്ചു. പി.പി. ഖാലിദ്, ഒ. മൊയ്തുണ്ണി, ഉമ്മർ കുളങ്ങര, കൃഷ്ണൻ നായർ , കെ.വി.ഇബ്രാഹിം കുട്ടി, നൗഷാദ് വി.കെ., അരുൺ , ഗീത മോഹൻ എന്നിവർ പ്രസംഗിച്ചു.
ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ കർപ്പൂരാദി ദ്രവ്യ കലശം തുടങ്ങി
എടപ്പാൾ: ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ കർപ്പൂരാദി ദ്രവ്യ കലശ ചടങ്ങുകൾക്ക്തുടക്കമായി. കലശത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ്പ്രസിഡന്റ് എം.ആർ മുരളി ഉദ്ഘാടനം ചെയ്തു. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി ആധ്യക്ഷംവഹിച്ചു. ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാറേടത്ത് ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട്, രാധാ മാമ്പറ്റ, ഡോ: കെ.കെ.ഗോപിനാഥൻ, യു.പി പുരുഷോത്തമൻ, കെ.ബാലാജി, തെക്കിനിയേടത്ത് കുത്തുള്ളികൃഷ്ണൻ നമ്പൂതിരി, മൂത്തേടത്ത് സുബ്രമണ്യൻ നമ്പൂതിരി, ഡോ:വർക്കല വാസുദേവൻ നമ്പൂതിരി, കരാട്ട് സദാനന്ദൻ , സത്യനാരായണ വാര്യർ, ഭാസ്കരൻ വട്ടംകുളം എന്നിവർ സംബന്ധിച്ചു. ബ്രഹ്മശ്രീനൊച്ചൂർ വെങ്കടരാമന്റെ ദക്ഷിണാമൂർത്തി സ്തോത്രം പ്രഭാഷണവും ഉണ്ടായിരുന്നു. ദക്ഷിണാമൂർത്തിക്ഷേത്രത്തെ കുറിച്ച് ആനന്ദ് ജ്യോതി തയ്യാറാക്കിയ ദൃശ്യാവിഷ്കാരം ബി.കെ ഹരി നാരായണൻപ്രകാശനം ചെയ്തു. കലശ ചടങ്ങുകൾക്ക് ക്ഷേത്രം ഊരാളൻ കാലടി പടിഞ്ഞാറേടത്ത് കൃഷണൻനമ്പൂതിരിപ്പാട് നേതൃത്വം നൽകി.
സെൽഫി എടുക്കാൻ ചെണ്ടുമല്ലി പൂ കൃഷി ചെയ്ത് എട്ടാം ക്ലാസുകാരി
ചങ്ങരംകുളം: ചാലിശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ശിവ എം. ആർ ആണ്ആഗ്രഹ സഫലീകരണത്തിനായി ചെണ്ടുമല്ലി പൂ കൃഷി ചെയ്തത്. നിറയെ പൂക്കൾനിറഞ്ഞുനിൽക്കുന്ന തോട്ടത്തിൽ നിന്ന് ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾവീട്ടുകാരാണ് തൈകൾ വാങ്ങി നൽകിയത്. തുടർന്ന് വീടിന് തൊട്ടടുത്ത് തന്നെ സ്ഥലം സജ്ജമാക്കിനൽകുയായിരുന്നു. തുടർന്ന് നട്ട് പരിപാലിച്ച് പോരുകയായിരുന്നു ശിവ. 200 തൈകൾ വച്ചതിൽ 70 എണ്ണം നശിച്ച് പോയങ്കിലും ബാക്കിയുള്ളവ പൂവിട്ടപ്പോൾ ആവോളം സെൽഫി എടുത്ത്ആഘോഷിക്കുകയാണ് ഈ വിദ്യാർത്ഥിനി. കോക്കൂർ മടത്തും പുറത്ത് മീര - രമേഷ് ദമ്പതിമാരുടെമകളാണ് ശിവ. അടുത്തതായി സൂര്യകാന്തി തോട്ടം ഒരുക്കണമെന്ന ആഗ്രഹത്തിലാണ് ഈവിദ്യാർത്ഥിനി.
പൊന്നാനി കർമ റോഡിനോടുചേർന്ന് പുറമ്പോക്ക് ഭൂമി അളക്കും
പൊന്നാനി : പുഴയോരപാതയായ കർമ റോഡിനോടുചേർന്നുള്ള പുറമ്പോക്ക് ഭൂമി അളന്ന്തിട്ടപ്പെടുത്തും. നഗരസഭയുടെ ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതികൾക്ക് സ്ഥലം വിട്ടുകിട്ടുന്നതിനുമുന്നോടിയായാണ് റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തുന്നത്. ചിൽഡ്രൻസ് പാർക്ക്, കമ്മ്യൂണിറ്റി ഹാൾ, വനിതകൾക്കായുള്ള ഓപ്പൺ ജിം, സ്വയംതൊഴിൽസംരംഭങ്ങൾ തുടങ്ങിവയാണ് നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുക. ഭാരതപ്പുഴയോരത്തുള്ള കർമ റോഡരികിലെ പുഴ പുറമ്പോക്ക് ഭൂമിയാണ് റവന്യൂ വകുപ്പിന്റെനേതൃത്വത്തിൽ അളന്ന് തിട്ടപ്പെടുത്തുക. ഇതിന്റെ ഭാഗമായി റവന്യൂ, നഗരസഭ അധികൃതർപ്രദേശത്ത് പരിശോധന നടത്തി. പ്രദേശത്തെ സർക്കാർഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട്നഗരസഭ റവന്യൂ വിഭാഗത്തിന് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം നടത്തിയത്. സർവേ പൂർത്തീകരിച്ച് സ്കെച്ച് തയ്യാറാക്കിയശേഷം ഭൂമി നഗരസഭയ്ക്ക് വിട്ടുകിട്ടാനായിസർക്കാരിനെ സമീപിക്കും.പ്രധാന വിനോദസഞ്ചാരകേന്ദ്രമായതോടെ പ്രദേശത്ത് കൈയേറ്റവുംവ്യാപകമാണെന്ന പരാതിയുണ്ട്. തോടുകൾ ഉൾപ്പെടെ മണ്ണിട്ട് നികത്തുന്നുണ്ടെന്നാണ് പരാതി. ഇതേത്തുടർന്നാണ് വ്യക്തിയുടെഭൂമിയും സർക്കാർ ഭൂമിയും അളന്ന് തിട്ടപ്പെടുത്തുന്നത്. നിള പൈതൃക മ്യൂസിയം, മറൈൻ മ്യൂസിയം, ഉല്ലാസ ബോട്ടുയാത്ര എന്നിവയെല്ലാമുള്ളത് കർമറോഡിനോട് ചേർന്നാണ്.
*കേരള പോലീസ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ശ്രീരാഗിന്റെ വിവാഹം ആഘോഷമാക്കി താരങ്ങള്‍*
ചാലിശേരി: കേരള പോലീസ് ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ശ്രീരാഗിന്റെ വിവാഹം ആഘോഷമാക്കിതാരങ്ങള്‍. കേരള പോലീസ് ഫുട്‌ബോള്‍ ക്യാപറ്റന്‍ ചാലിശേരി വലിയ വീട്ടുവളപ്പില്‍ ശ്രീരാഗും , തൃശൂര്‍ആറ്റൂര്‍ പാലഞ്ചേരി വീട്ടില്‍ വിജിഷയും തമ്മില്‍ ബുധനാഴ്ച ആറ്റൂര്‍ കാര്‍ത്ത്യാനി ഭഗവതിക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. ഫുട്‌ബോള്‍ രംഗത്ത്, ലോകത്തിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബ് ചെല്‍സി വിവാഹ ആശംസകള്‍അറിയിച്ചത് നവ ദമ്പതിമാര്‍ക്കും ഗ്രാമത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കുംആഹ്ലാദമായി.അഞ്ച്വര്‍ഷം തുടര്‍ച്ചയായി കേരള സന്തോഷ ട്രോഫി ടീമില്‍ കളിച്ച ശ്രീരാഗ് 2017ല്‍ കല്‍ക്കത്തയില്‍ വെച്ച്നടന്ന സന്തോഷ് ട്രോഫി ജയിച്ച കേരള ടീമിലെ അംഗമായിരുന്നു.ഇപ്പോള്‍ കേരള പോലീസ്ഫുട്‌ബോള്‍ ടീമിലും , ഒഴിവ് സമയങ്ങളില്‍ ഫുട്‌ബോള്‍ രംഗത്ത് ഗ്രാമത്തിലഭിമാനമായ ചാലിശേരിജിസിസി ക്ലബ്ബിലും നിറ സന്നിധ്യമാണ് അമ്പാടി.ബുധനാഴ്ച വൈകീട്ട് ചാലിശേരി പി.പി. ഓഡിറ്റോറിയത്തില്‍ ഐ എം.വിജയന്റെ നേതൃത്വത്തില്‍ ദമ്പതിമാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച്പോലീസ് താരങ്ങളും , സന്തോഷ് ട്രോഫി താരങ്ങളും എത്തി. ജിസിസി ക്ലബ്ബ് നവ ദമ്പതിമാര്‍ക്ക്സ്‌നേഹ ഉപകാരവും , മംഗള പത്രവും നല്‍കി.



