/*സൗരോര്‍ജ്ജ റാന്തല്‍ വിതരണം ചെയ്ത് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്* 

*സൗരോര്‍ജ്ജ റാന്തല്‍ വിതരണം ചെയ്ത് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്* 

250 കുടുംബങ്ങള്‍ക്ക് സൗരോര്‍ജ്ജ റാന്തല്‍ വിളക്കുകള്‍

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ‘പട്ടികജാതി കുടുംബങ്ങള്‍ക്ക് റാന്തല്‍ വിതരണം‘ പദ്ധതിയോടനുബന്ധിച്ച് 250 കുടുംബങ്ങള്‍ക്ക് സൗരോര്‍ജ്ജ റാന്തല്‍ വിളക്കുകള്‍ വിതരണംചെയ്തുബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതിവികസന വകുപ്പിന്റെ 8.74 ലക്ഷം രൂപ ചെലവില്‍ മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ട്റേഡിയോഎന്നിവയോടുകൂടിയ റാന്തല്‍ വിളക്ക് ആണ് വിതരണം ചെയ്തത്ബ്ലോക്ക് പഞ്ചായത്തിന് കീഴിലെഎട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബി.പി.എല്‍കുടുംബാംഗങ്ങളായ പട്ടികജാതിവിഭാഗക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് രജനി ബാബു നിര്‍വഹിച്ചുവൈസ് പ്രസിഡന്റ് കെ.സിബിനു അധ്യക്ഷനായിക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വികുട്ടികൃഷ്ണന്‍ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍പേഴ്‌സണ്‍ എസ്അലീമപുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീനകണ്ണമ്പ്രഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതിപട്ടികജാതി വികസന ഓഫീസര്‍ ചക്രാധരന്‍ബ്ലോക്ക്പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുത്തു.