താരസംഘടനയായ അമ്മയിലെ തർക്കം പുതിയ തലത്തിലേയ്ക്ക്. നടി അൻസിബയ്ക്ക് സംഘടനകാരണം കാണിക്കൽ നോട്ടീസ് നൽകി. മാധ്യമങ്ങൾക്ക് അഭിമുഖം നൽകി അൻസിബ സംഘടനയെതകർക്കാൻ ശ്രമിച്ചെന്നും ഇതിൽ വ്യക്തമായ വിശദീകരണം നൽകിയില്ലെങ്കിൽ സംഘടന അടുത്തനടപടികളിലേക്ക് കടക്കുമെന്നുമാണ് താക്കീത്. ജൂൺ 17-ാം തീയതിക്ക് മുൻപ് മറുപടിനൽകണമെന്നാണ് അറിയിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് മുന്നിൽ താരസംഘടനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് അൻസിബശ്രമിച്ചതെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷണമെന്ന് കാരണം കാണിക്കൽ നോട്ടീസിൽചൂണ്ടിക്കാട്ടുന്നു. ഇത് സംഘടനയുടെ സുഗമമായ നടത്തിപ്പിന് തടസ്സമുണ്ടാക്കിയെന്നുംപൊതുജനങ്ങൾക്ക് മുന്നിൽ അമ്മയുടെ സൽക്കീർത്തിയും ജനപ്രീതിയും ഇടിയാൻകാരണമായെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷിച്ചു. അതേസമയം നടി അൻസിബ വനിതാ എസ്ഐക്കും നടി ലക്ഷ്മി പ്രിയയ്ക്കും എതിരെ നൽകിയപരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറ വനിതാസെൽ എസ്ഐ രേഷ്മനടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ്ചെയ്തതെന്നുമാണ് തൃക്കാക്കര എസിപി സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽപറയുന്നത്. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മി പ്രിയയും വനിതാ എസ്ഐയും ചേർന്ന് മാനസികമായിപീഡിപ്പിച്ചെന്നായിരുന്നു അൻസിബയുടെ പരാതി.
കാർ തോട്ടിലേക്ക് മറിഞ്ഞു 3 മരണം, അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു
പത്തനംതിട്ട: വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായഅപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്കും ദാരുണാന്ത്യം. മരിച്ചവരെ തിരിച്ചറിഞ്ഞു. കുമളി സ്വദേശികളായ ചാണ്ടി മാത്യു, ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി എന്നിവരാണ് മരിച്ചത്. ഇന്ന്രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.രണ്ട് സ്ത്രീകളും ഒരു പുരുഷനുമടക്കം മൂന്ന്പേരാണ് വാഹനത്തിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ്അപകടമുണ്ടായത്. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള (KL01AJ2102) വാഹനമാണ്അപകടത്തില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരുടെ മരണം ആദ്യം സ്ഥിരീകരിച്ചു. മൂന്നാമത്തെയാളെആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യഘട്ടത്തിൽ അപകടത്തിൽപ്പെട്ടവരെതിരിച്ചറിഞ്ഞിരുന്നില്ല. മഴ ശക്തമായതിനാൽ തോട്ടിൽ വലിയ തോതിൽ വെള്ളവും ഒഴുക്കുംഉണ്ടായിരുന്നു. ഇത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കി. അഗ്നിശമന സേന എത്തിയാണ് കാർകരക്കെത്തിച്ചത്.
ഞാൻ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാവരുത്’; കുഞ്ഞു സഹോദരനായിസഹായമഭ്യർത്ഥിച്ച അഫ്ര ഇനി കണ്ണീരോർമ
കണ്ണൂർ: സ്പൈനൽ മസ്കുലർ അട്രോഫി (എസ് എം എ) രോഗബാധിതയായിരുന്ന പതിമൂന്നുകാരിഅഫ്ര അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഫ്രയുടെ സഹോദരൻ മുഹമ്മദും എസ് എം എ രോഗബാധിതനായിരുന്നു. മുഹമ്മദിന് ചികിത്സാസഹായം ആവശ്യപ്പെട്ട് അഫ്ര വീൽചെയറിൽ ഇരുന്ന് അഭ്യർത്ഥിച്ച വീഡിയോ കണ്ട് ലോകത്തിന്റെവിവിധ ഭാഗങ്ങളിൽ നിന്ന് 18കോടി രൂപയോളം ലഭിച്ചിരുന്നു. ഞാന്‍ അനുഭവിക്കുന്ന വേദന എന്റെഅനിയന് ഉണ്ടാകരുതെന്ന അഫ്രയുടെ വാക്കുകള്‍ സമൂഹം ഏറ്റെടുത്തതോടെ മുഹമ്മദിനായി പണംഒഴുകിയെത്തുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ്കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അഫ്രയ്ക്കും എസ് എം എ രോഗത്തിന്ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അസുഖബാധിതയായി ആശുപത്രിയില്‍പ്രവേശിക്കപ്പെട്ടത്.
ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലം നിറ ആഗസ്റ്റ് 3ന്;
ഗുരുവായൂർ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഇല്ലം നിറ ആഗസ്റ്റ് 3 ബുധനാഴ്ച നടക്കും. രാവിലെ 9.18 മുതൽ 11.18 വരെയുള്ള ശുഭമുഹൂർത്തിലാണ് ഇല്ലം നിറ. പുന്നെല്ലിൻ്റെ കതിർക്കറ്റകൾക്ഷേത്രത്തിലെത്തിച്ച് പൂജിച്ച് ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കുന്നതാണ് ഇല്ലം നിറ.പൂജിച്ച കതിരുകൾഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും. ഇല്ലം നിറ ചടങ്ങ് നടക്കുന്നതിനാൽ രാവിലെ 8.15 മുതൽഭക്തർക്ക് നാലമ്പല പ്രവേശനം ഉണ്ടാകില്ല. കൊടിമരത്തിന് സമീപം നിന്ന് ഭക്തർക്ക് ദർശനംനടത്താം. ഗുരുവായൂർ ക്ഷേത്രത്തിലെ തൃപ്പുത്തരി ആഘോഷം സെപ്തംബർ 3നാണ്. രാവിലെ 7.48 മുതൽ 9.09 വരെയുള്ള മുഹൂർത്തത്തിലാണ് തൃപ്പുത്തരി.
ചാത്തന്നൂര്‍ ജി.എല്‍.പി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് – പ്രഖ്യാപനം മന്ത്രി വി.ശിവന്‍കുട്ടിനിര്‍വഹിച്ചു .
ചാത്തന്നൂര്‍ ജി.എല്‍.പി. സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനംപൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. ചാത്തന്നൂര്‍ ജി.എല്‍.പി. സ്കൂള്‍ ക്ലാസ് മുറികള്‍ ഹൈടെക് ആക്കുകയും കുട്ടികളെ ആകര്‍ഷിക്കുന്നരീതിയിലുള്ള പ്രത്യേക ഇരിപ്പടങ്ങള്‍ തയ്യാറാക്കുകയും സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍വികസിപ്പിക്കുകയും കലാകായിക പൊതുവിജ്ഞാനം വര്‍ധിപ്പിക്കുന്ന തരത്തില്‍ കളിയിടങ്ങള്‍സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ജൈവ വൈവിധ്യ ഉദ്യാനം, മിയാവാക്കി വനം, കുട്ടികളെആകര്‍ഷിക്കുന്ന രീതിയിലുള്ള പ്രവേശന കവാടം ക്ലാസ് റൂമുകളില്‍ സംഗീതം പഠിക്കുന്നതിനുംവായനക്കും പ്രത്യേക ഇടങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇത്തരം മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് വിദ്യാലയത്തെ അന്താരാഷ്ട്ര തലത്തിലേക്ക്ഉയര്‍ത്തി മന്ത്രി പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തൊട്ടാകെ രാജ്യാന്തര നിലവാരമുള്ള പ്രീ-പ്രൈമറി സ്ഥാപനങ്ങള്‍ ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനുള്ള പദ്ധതികള്‍നടപ്പാക്കി വരുന്നതായും സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും മാതൃകാ പ്രീ-പ്രൈമറി സ്കൂളുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും മന്ത്രി പറഞ്ഞു. ചാത്തന്നൂര്‍ ജി.എല്‍.പി. സ്കൂളില്‍ നടന്ന പരിപാടിയില്‍ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്അധ്യക്ഷനായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജീന, തിരുമിറ്റക്കോട്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സുഹറ, ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ്, പി.ടി.എ. പ്രസിഡന്റ് സി. സച്ചിദാനന്ദന്, പ്രധാനാധ്യാപിക എം.സി. സുമയ്യ, ഡിസ്നി വേണു, പി.എന്‍. ദിവാകരന്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
കൗതുകം കൊണ്ട് കണ്ണെഴുതിയവൾ പ്രകാശനം ചെയ്തു.
വട്ടംകുളം: സി പി എൻ യു പി സ്കൂൾ അധ്യാപികയും സഹിത്യകാരിയുമായ വിജയ വാസുദേവന്റെമൂന്നാമത്തെ പുസ്തകമായ 'കൗതുകം കൊണ്ട് കണ്ണെഴുതിയവൾ ' എന്ന ചെറുകഥാ സമാഹാരംപ്രകാശനം ചെയ്തു. എൻ ബി എസ് കോട്ടയം വിതരണം ചെയ്യുന്ന പുസ്തകം വട്ടംകുളം സ്കൂളിൽനടന്ന ചടങ്ങിൽ ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ശ്രീ രാമകൃഷ്ണൻ കുമരനെല്ലൂരിന് കൈമാറികൊണ്ട് പ്രകാശനം ചെയ്തു. കവിത തുളുമ്പുന്ന ഭാഷയിൽ എഴുതിയ കഥകൾ മനുഷ്യ ബന്ധങ്ങളിലെ സ്നേഹവും സൗന്ദര്യവുംഎടുത്തു കാട്ടുന്നതാണെന്ന് ആശംസകൾ അർപ്പിച്ച എടപ്പാൾ സി സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു. അധ്യാപകരായ കഥാകാരന്മാരിൽ കാരൂരിന്റെ പരമ്പരയിൽ ഒരു കണ്ണിയാവാൻ വിജയ ടീച്ചർക്കുംകഴിഞ്ഞുവെന്ന് രാമകൃഷ്ണൻ കുമരനെല്ലൂർ അഭിപ്രായപ്പെട്ടു. ടി.വി ശൂലാപാണി, വി ടി നന്ദൻ, പി വിനാരായണൻ, ഇ ശങ്കരൻ, എം മുസ്തഫ, എം ബി ഫൈസൽ, എം എ നവാബ്, പി ഗോപാലകൃഷ്ണൻ, വി പി അനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. വിജയ വാസുദേവൻ നന്ദി രേഖപ്പെടുത്തി.
മൂക്കുതല ഹൈസ്കൂൾ 82 എസ്എസ്എൽസി ബാച്ച് 40 വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടിഒത്തുചേർന്നു –
ചങ്ങരംകുളം: നീണ്ട നാൽപത് വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി അവർ ആ നെല്ലിമരച്ചുവട്ടിൽഒത്ത് ചേർന്നു.മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി ഹൈസ്കൂളിലെ 1982 ലെഎസ്എസ്എൽസി ബാച്ച് വിദാർത്ഥികളാണ് നീണ്ട 40 വർഷങ്ങൾക്ക് ശേഷം പഠിച്ചിറങ്ങിയകലാലയത്തിൽ ഒരിക്കൽ കൂടി ഒത്ത് ചേർന്നത്.തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മാറ്റം സംഭവിച്ചസഹപാഠികളെ നാല് പതിറ്റാണ്ടുകൾക്ക് ശേഷം കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ചും സൗഹൃദംപുതുക്കിയുമാണ് സംഗമം അവസാനിച്ചത്
പൊന്നാനി ജങ്കാർ സർവീസ് നിർത്തിയിട്ട് ഒരു മാസം;നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന്കരാറുകാർ .
പൊന്നാനി: ജങ്കാർ സർവീസ് നിർത്തിയിട്ട് ഒരു മാസം കഴിയുന്നു. യാത്രക്കാർകുറഞ്ഞുവരുന്നതിനാൽ നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് കരാറുകാർ. ടിക്കറ്റ് നിരക്ക്വർധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന ഉറച്ച നിലപാടിലാണ് കരാറുകാർ. ടിക്കറ്റ് നിരക്കിൽ35% വർധന ആവശ്യപ്പെട്ട് കരാറുകാർ നഗരസഭയ്ക്ക് കത്ത് നൽകി. ദിവസവും ഇന്ധനച്ചെലവുംതൊഴിലാളി കൂലിയുമടക്കം വൻ തുക ചെലവു വരുന്നുണ്ടെന്നും യാത്രക്കാരുടെയുംവാഹനങ്ങളുടെയും എണ്ണം കുറഞ്ഞതോടെ ഓരോ ദിവസവും വലിയ നഷ്ടം സഹിക്കേണ്ടി വരുന്നസാഹചര്യമുണ്ടെന്നുമാണ് കരാറുകാർ വ്യക്തമാക്കുന്നത്. അതേസമയം, ഒരു മാസമായി ജങ്കാർ സർവീസ് നിലച്ചതോടെ പുറത്തൂർ, പടിഞ്ഞാറേക്കര–പൊന്നാനിറൂട്ടിലുള്ള യാത്രക്കാർ വലിയ ദുരിതത്തിലാണ്. വിദ്യാർഥികളടക്കമുള്ള നൂറുകണക്കിന് സ്ഥിരംയാത്രക്കാർ ദിവസവും കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി യാത്രചെയ്യേണ്ട അവസ്ഥയാണ്. പൊന്നാനി–പടിഞ്ഞാറേക്കര റൂട്ടിൽ ഏറെ സൗകര്യപ്രദമായ ജങ്കാർ യാത്ര ഇരുകരകളിലെയും യാത്രക്കാർക്ക്വലിയ ആശ്രയമാണ്. വർഷങ്ങളായി തുടരുന്ന സർവീസ് പെട്ടെന്ന് നിലച്ചത് വലിയ യാത്രാപ്രശ്നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. പൊന്നാനി ഹാർബറിലേക്കെത്തുന്ന പുറത്തൂർ, തിരൂർമേഖലകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്കും ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്.
ഓൺ ലൈൻ തട്ടിപ്പ് ; കൂറ്റനാട് സ്വദേശിയുടെ 22 ലക്ഷം തട്ടിയ നൈജീരിയൻ സ്വദേശി പിടിയിൽ .
കൂറ്റനാട് : ഓൺലൈൻ തട്ടിപ്പ് കേസിൽ കൂറ്റനാട് സ്വദേശിയുടെ 22 ലക്ഷം രൂപ തട്ടിയ കേസിലെപ്രതി നൈജീരിയൻ സ്വദേശി റമൈൻഡ് ഉനീയയെ പാലക്കാട് സൈബർ ക്രൈം പൊലീസ് ദില്ലിയിൽ അറസ്റ്റ് ചെയ്തു. 2021 നവംബറിലാണ് കേസിനാസ്പദമായ ഓൺലൈൻ തട്ടിപ്പ് നടന്നത്. ഫേസ്ബുക്ക് വഴിയാണ്പരാതിക്കാരിയുമായി പ്രതി റമൈൻഡ് ഉനീയ അടുത്തിലാകുന്നത്. അമേരിക്കയിൽ ജോലിയുണ്ടെന്ന്പറഞ്ഞാണ് യുവതിയുമായി പരിചയത്തിലായത്. അതിനിടെ ഒരിക്കൽ ദില്ലിയിലെത്തിയെന്ന് അറിയിച്ച ഇയാൾ താൻ കൊണ്ടു വന്ന പണം കസ്റ്റംസ്പിടിച്ചുവെന്നും നികുതി കൊടുക്കാൻ ഇന്ത്യൻ പണം നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് 21,65,000 രൂപയാണ് പ്രതി പരാതിക്കാരിയിൽ നിന്നും തട്ടിയെടുത്തത്. പണംതട്ടാനായി കളവ് നിരത്തുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. സൌത്ത് ദില്ലിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. 2014 മുതൽ പ്രതിഇന്ത്യയിലുണ്ടെന്നാണ് വ്യക്തമായത്. വെബ്സൈറ്റ് ഡൊമെയിൻ വാങ്ങാൻ സഹായിക്കലാണ്ജോലിയെന്നാണ് പ്രതി പൊലീസിനെ അറിയിച്ചത്. സിഐ എ പ്രതാപിന്റെ നേതൃത്വത്തിൽ, മനേഷ്, അനൂപ്, സലാം എന്നീ ഉദ്യോഗസ്ഥരാണ് കേസ്അന്വേഷിച്ചതും പ്രതിയെ കുരുക്കിയതും.



