/ചാത്തന്നൂര്‍ ജി.എല്‍.പി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് – പ്രഖ്യാപനം മന്ത്രി വി.ശിവന്‍കുട്ടിനിര്‍വഹിച്ചു .

ചാത്തന്നൂര്‍ ജി.എല്‍.പി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് – പ്രഖ്യാപനം മന്ത്രി വി.ശിവന്‍കുട്ടിനിര്‍വഹിച്ചു .


ചാത്തന്നൂര്‍
 ജി.എല്‍.പിസ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനംപൊതുവിദ്യാഭ്യാസതൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു

ചാത്തന്നൂര്‍ ജി.എല്‍.പിസ്‌കൂള്‍ ക്ലാസ് മുറികള്‍ ഹൈടെക് ആക്കുകയും കുട്ടികളെ ആകര്‍ഷിക്കുന്നരീതിയിലുള്ള പ്രത്യേക ഇരിപ്പടങ്ങള്‍ തയ്യാറാക്കുകയും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍വികസിപ്പിക്കുകയും കലാകായിക പൊതുവിജ്ഞാനം വര്‍ധിപ്പിക്കുന്ന തരത്തില്‍ കളിയിടങ്ങള്‍സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്കൂടാതെ ജൈവ വൈവിധ്യ ഉദ്യാനംമിയാവാക്കി വനംകുട്ടികളെആകര്‍ഷിക്കുന്ന രീതിയിലുള്ള പ്രവേശന കവാടം ക്ലാസ് റൂമുകളില്‍ സംഗീതം പഠിക്കുന്നതിനുംവായനക്കും പ്രത്യേക ഇടങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഇത്തരം മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് വിദ്യാലയത്തെ അന്താരാഷ്ട്ര തലത്തിലേക്ക്ഉയര്‍ത്തി മന്ത്രി  പ്രഖ്യാപനം നടത്തിയത്സംസ്ഥാനത്തൊട്ടാകെ രാജ്യാന്തര നിലവാരമുള്ള പ്രീപ്രൈമറി സ്ഥാപനങ്ങള്‍ ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്അതിനുള്ള പദ്ധതികള്‍നടപ്പാക്കി വരുന്നതായും സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും മാതൃകാ പ്രീപ്രൈമറി സ്‌കൂളുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും മന്ത്രി പറഞ്ഞു.

ചാത്തന്നൂര്‍ ജി.എല്‍.പിസ്‌കൂളില്‍ നടന്ന പരിപാടിയില്‍ നിയമസഭാ സ്പീക്കര്‍ എം.ബിരാജേഷ്അധ്യക്ഷനായിതൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പിറെജീനതിരുമിറ്റക്കോട്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സുഹറജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ്പി.ടി.പ്രസിഡന്റ് സിസച്ചിദാനന്ദന്‍പ്രധാനാധ്യാപിക എം.സിസുമയ്യഡിസ്‌നി വേണുപി.എന്‍ദിവാകരന്‍ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.