താരസംഘടനയായ അമ്മയിലെ തർക്കം പുതിയ തലത്തിലേയ്ക്ക്. നടി അൻസിബയ്ക്ക് സംഘടനകാരണം കാണിക്കൽ നോട്ടീസ് നൽകി. മാധ്യമങ്ങൾക്ക് അഭിമുഖം നൽകി അൻസിബ സംഘടനയെതകർക്കാൻ ശ്രമിച്ചെന്നും ഇതിൽ വ്യക്തമായ വിശദീകരണം നൽകിയില്ലെങ്കിൽ സംഘടന അടുത്തനടപടികളിലേക്ക് കടക്കുമെന്നുമാണ് താക്കീത്. ജൂൺ 17-ാം തീയതിക്ക് മുൻപ് മറുപടിനൽകണമെന്നാണ് അറിയിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് മുന്നിൽ താരസംഘടനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് അൻസിബശ്രമിച്ചതെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷണമെന്ന് കാരണം കാണിക്കൽ നോട്ടീസിൽചൂണ്ടിക്കാട്ടുന്നു. ഇത് സംഘടനയുടെ സുഗമമായ നടത്തിപ്പിന് തടസ്സമുണ്ടാക്കിയെന്നുംപൊതുജനങ്ങൾക്ക് മുന്നിൽ അമ്മയുടെ സൽക്കീർത്തിയും ജനപ്രീതിയും ഇടിയാൻകാരണമായെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി നിരീക്ഷിച്ചു. അതേസമയം നടി അൻസിബ വനിതാ എസ്ഐക്കും നടി ലക്ഷ്മി പ്രിയയ്ക്കും എതിരെ നൽകിയപരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറ വനിതാസെൽ എസ്ഐ രേഷ്മനടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ്ചെയ്തതെന്നുമാണ് തൃക്കാക്കര എസിപി സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽപറയുന്നത്. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മി പ്രിയയും വനിതാ എസ്ഐയും ചേർന്ന് മാനസികമായിപീഡിപ്പിച്ചെന്നായിരുന്നു അൻസിബയുടെ പരാതി.
*പി.നന്ദിതയെ ബാലസംഘം എടപ്പാൾ ഏരിയ കമ്മിറ്റി അനുമോദിച്ചു*
എടപ്പാൾ: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പി.നന്ദിതയെ ബാലസംഘം എടപ്പാൾഏരിയ കമ്മിറ്റി അനുമോദിച്ചു. ബാലസംഘം മലപ്പുറം ജില്ലാ സെക്രട്ടറി ആയിഷ ഷഹ് മ ഏരിയകമ്മിറ്റിക്ക് വേണ്ടി നന്ദിതയ്ക്ക് മൊമെന്റോ സമ്മാനിച്ചു. കഠിനപ്രയത്നത്തിലൂടെ ഈ നേട്ടം കൈവരിച്ചനന്ദിതയുടെ പഠന മികവിനെ ജില്ലാ സെക്രട്ടറി മുക്തകണ്ഠം പ്രശംസിച്ചു. ബാലസംഘം ജില്ലാപ്രസിഡന്റ് അഭിനവ്, ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീകാന്ത്, ജില്ലാ വൈസ് പ്രസിഡന്റ് രോഹിത്, എക്സിക്യൂട്ടീവ് അംഗം അർജുൻ, എടപ്പാൾ ഏരിയ സെക്രട്ടറി രേവതി, ഏരിയ പ്രസിഡന്റ് അനാമിക, ഏരിയ കൺവീനർ ടി.കെ.സൂരജ്, കോർഡിനേറ്റർ പ്രബീഷ്, ജോയിന്റ് കൺവീനർ പ്രവീൺ, ശ്രീമതിതവനൂർ, എ.പി. സുബ്രു, അനുരാഗ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
*മാധ്യമ പ്രവർത്തകനും എടപ്പാൾ പൂക്കരത്തറ സ്വദേശിയുമായ പി പി സലീമിന് പുരസ്കാരം*
എടപ്പാൾ:മാധ്യമ പ്രവർത്തകനും എടപ്പാൾ പൂക്കരത്തറ സ്വദേശിയുമായ പി പി സലീമിന്പുരസ്കാരം.തൃശ്ശൂർ പൂരത്തിനോട് അനുബന്ധിച്ച് അനിമൽ ടാക്സ് ഫോഴ്സ് ഏർപ്പെടുത്തിയ ഇ ആർജാനകി കൃഷ്ണൻ സ്മാരക അവാർഡിന് കൈരളി ടിവി തൃശ്ശൂർ സീനിയർ ക്യാമറാമാനും എടപ്പാൾപൂക്കരത്തറ സ്വദേശിയുമായ പി പി സലിം അർഹനായി. 10001 രൂപയും പ്രശസ്തിപത്രവും ദേശീയ ആന ദിനമായഒക്ടോബർ നാലിന് തൃശ്ശൂർ വച്ച് സമ്മാനിക്കും. പൂരദിവസം എഴുന്നള്ളത്തിന് കൊണ്ടുവന്ന ഇടഞ്ഞആനയുടെ ദൃശ്യങ്ങൾ സാഹസികമായി പകർത്തിനാണ് പിപി സലീമിനെ അവാർഡ്അർഹനാക്കിയത്.
*ഓണാഘോഷവും സ്നേഹാദരവും നടത്തി.*
ചങ്ങരംകുളം: ആലംകോട് അട്ടേകുന്ന് പ്രവർത്തിക്കുന്ന സംഘം ആർട്സ് - സ്പോർട്സ് ക്ലബ്ബ് & വായനശാലയുടെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രിയുടെ 2022 ലെ പോലീസ് മെഡലിന്അർഹനായ നാസർ ആലംകോടിന് ക്ലബ്ബിന്റെ സ്നേഹാദരം. ജി എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽവെച്ച് നടന്ന പരിപാടി ക്ലബ്ബ് സെക്രട്ടറി രതീഷ് കുമാർ കെ.ആർ സ്വാഗതം പറഞ്ഞു. ഹർഷ പ്രാർത്ഥനാഗീതം ആലപിച്ചു. ക്ലബ്ബ് പ്രസിഡണ്ട് സി. കെ പ്രസാദ് അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ പഞ്ചായത്ത്മെമ്പർ ആരിഫാ നാസർ ഉദ്ഘാടനം ചെയ്തു. ശ്രീ ശിവശങ്കരൻ മാസ്റ്റർ ക്ലബ്ബിന്റെ സ്നേഹാദരം നാസറിന് നൽകി. വാർഡ് മെമ്പറും ആലംകോട്ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർമാനുമായ സി. കെ പ്രകാശൻ, സി.കെ സുരേഷ്ബാബു, എം.വി രവീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം അമീർ ഒ.വിനന്ദി പ്രകാശിപ്പിച്ചു. നാട്ടിലെ മുതിർന്നവരുടെയും കുട്ടികളുടെയും ഓണാഘോഷ പരിപാടികളായ പൂക്കള മത്സരം, മൈലാഞ്ചി ഇടൽ, ചവിട്ട് കളി, തിരുവാതിര കളി, നാടൻ പാട്ട്, ഓണപ്പാട്ട്, ഡാൻസ്, കസേര കളി, സ്പൂൺ റൈസ്, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ എന്നീ പരിപാടികളുംമത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനവും, പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനങ്ങളുംനൽകി. പരിപാടികൾക്ക് എ. പി വേലായുധൻ, അറമുഖൻ, എ.കെ വേലായുധൻ, നിധിൻ പി, ജിഷ്ണു.എം, ഹർഷ കെ എന്നിവർ നേതൃത്വം നൽകി.
*വികസനരേഖ പ്രകാശനം ചെയ്തു*
കോങ്ങാട് പഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷത്തെ ചരിത്രങ്ങളെ കുറിച്ചുള്ളപഞ്ചായത്ത് വികസനരേഖ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന് പ്രകാശനംചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി. അജിത്ത് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് എം.പി. ബിന്ദു, ജില്ലാപഞ്ചായത്തംഗം കെ. പ്രശാന്ത്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി. കൃഷ്ണന്‍കുട്ടി, കെ.ടി. ശശിധരന്, ബിജുമോള്‍, പഞ്ചായത്ത് സെക്രട്ടറി മിനി എന്നിവര്‍ പങ്കെടുത്തു.
തൃശൂര്‍ പുലികളി; ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കുമെന്ന് ടൂറിസം വകുപ്പ്*
തൃശൂര്‍: പ്രശസ്തമായ തൃശൂര്‍ പുലികളി ഇന്ന് തന്നെ നടക്കും. എലിസബത്ത് രാജ്ഞിയുടെനിര്യാണത്തെ തുടര്‍ന്ന് ഇന്ന് രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ദുഖാചരണം പ്രഖ്യാപിച്ചത് മൂലം പുലികളിമാറ്റിവെക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദുഖാചരണത്തിന്റെ സാഹചര്യത്തില്ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി മുന്‍നിശ്ചയിച്ച പ്രകാരം ഇന്ന് തന്നെ പുലികളി നടത്തുമെന്ന്ടൂറിസം വകുപ്പ് അറിയിച്ചു. കലാപരിപാടികള്‍ക്കും മാറ്റമുണ്ടാകില്ല. ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിലെ പുലിക്കളി നടക്കുമോ എന്ന ആശങ്കഉയർന്നിരുന്നു. പുലിക്കളി നടന്നില്ലെങ്കിൽ വൻ സാമ്പത്തിക ബാധ്യത ഉണ്ടാവും എന്നതിനാൽ ഇന്ന്പുലിക്കളി നടത്തണം എന്നാണ് ദേശക്കമ്മിറ്റികള്‍ ആവശ്യപ്പെട്ടത്.
ച “ആറാട്ട് 2022 “ഓണം ഫെസ്റ്റും,പെരുന്നാൾ-ഓണം അനുബന്ധിച്ച് നടത്തിയ “സമ്മാനോത്സവ്2022 ”
യുണൈറ്റഡ് കുറ്റിപ്പുറം ആർട്സ് &സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച "ആറാട്ട് 2022 "ഓണംഫെസ്റ്റും,പെരുന്നാൾ-ഓണം അനുബന്ധിച്ച് നടത്തിയ "സമ്മാനോത്സവ് 2022 " കൂപ്പൺനറുക്കെടുപ്പും കുറ്റിപ്പുറം സൗത്ത് ALP സ്കൂളിന് പരിസരം വെച്ച് നടന്നു.വിവിധയിനംപരിപാടികളുടെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ അതി വിപുലമായ ആഘോഷമാണ്സംഘടിപ്പിച്ചത്.പ്രോഗ്രാം കമ്മിറ്റി കൺവീനർ സിയാദ് ആലുക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽപ്രോഗ്രാം കമ്മിറ്റി ചെയർമാൻ സജയ് ദാസ് അദ്ധ്യക്ഷത വഹിച്ചു. ഓണാഘോഷ പരിപാടികൾ വാർഡ്മെമ്പർ സി.കെ ജയകുമാർ ഉത്ഘാടനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് വഹാബ് ടി.കെ, സെക്രട്ടറിഷമീം ആലുക്കൽ, ട്രഷറർ ഇസ്മായിൽ യാഹു എന്നിവരുടേയും ക്ലബ്ബ് പ്രവർത്തകരും നേതൃത്വംനൽകിയ പരിപാടി കുറ്റിപ്പുറത്തെ ആവേശത്തിലാക്കി. "സമ്മാനോത്സവ് 2022 " കൂപ്പൺ നറുക്കെടുപ്പ് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും , സിനിമാനടനുമായ ലത്തീഫ് കുറ്റിപ്പുറം നിർവ്വഹിച്ചു. ഒന്നാം സമ്മാനത്തിന് നിഹാൽ ടി ഹാരിസ് കോഴിക്കോട്അർഹനായി. വിജയികളെ റിഹാബ് കെ.ടി, സുബൈർ ടി. കെ, മിർഷാദ് പി. കെ എന്നിവർഅനുമോദിച്ചു. പരിപാടിയിൽ ക്ലബ്ബ് രക്ഷാധികാരികളായ മുസ്തഫ പി.ടി,ബഷീർ വിരുത്തിള്ളിയിൽ, പ്രദേശത്തെപൗരപ്രമുഖരും, നാട്ടുകാരും, ക്ലബ്ബ് പ്രവർത്തകരും പങ്കാളികളായി. ഷമീം ആലുക്കൽ നന്ദി പറഞ്ഞു.
സാന്ത്വന പ്രവർത്തനങ്ങൾക്ക് സജീവത പകരുക എന്ന ലക്ഷ്യവുമായി ഓണം പായസ ചലഞ്ച്സംഘടിപ്പിച്ചു
കുറ്റിപ്പുറം യുവജന സാംസ്കാരിക സംഘടന ടീം കുറ്റിപ്പുറം,ത്തിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെസാന്ത്വന പ്രവർത്തനങ്ങൾക്ക് സജീവത പകരുക എന്ന ലക്ഷ്യവുമായി ഓണം പായസ ചലഞ്ച്സംഘടിപ്പിച്ചു വലിയ ബഹുജന പിന്തുണയും പ്രതീക്ഷയ്ക്കും അപ്പുറം സഹകരണം ലഭിച്ചതായുംസംഘാടകർ അവകാശപ്പെട്ടു ഈ പ്രോത്സാഹനം ഇനിയുള്ള കാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറെപ്രചോദന മായെന്നും ഭാരവാഹികൾ പറഞ്ഞു പ്രസിഡന്റ് അഡ്വ ടി വി ഫൈസലിന്റെഅധ്യക്ഷതയിൽനടന്ന വിതരണോത്ഘാടനം പരിസ്ഥിതി കൂട്ടായ്മ ജില്ലാ കോ ഓഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറംനിർവ്വഹിച്ചു ടി കെ ബറക്കത്ത്, കെ ഇ ഫിറോസ്,സി ജെലീസ്, ബഷീർ പൂക്കോട്ട് പി റഷീദ് ടി കെനജ്മുദ്ദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി സതീഷ് സ്വാഗതവും പി ഷാഫി നന്ദിയും പറഞ്ഞു.
കൊളത്തൂർ നാഷണൽ ആട്സ് & സ്പോട്സ് ക്ലബ്ബ് ഓണാഘോഷം
*ഓണാഘോഷം 2022* കൊളത്തൂർ നാഷണൽ ആട്സ് & സ്പോട്സ് ക്ലബ്ബ് ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ.വി ബഷീർ, സെക്രട്ടി അനീസ് മാസ്റ്റർ, ട്രഷറർ മുജീബ് PK, ബാവ EK, യാസിർ , ഷൗക്കത്ത് നൂറൻ പറമ്പിൽ , നിസാബ് തച്ചംമ്പറ്റ , ഹംസ കൊക്കോട്ടിൽ, ഖാദർ PK, അഷ്റഫ് N എന്നിവർ നേതൃത്വം നൽകി. കെ.ടി.എ മജീദ് , ഷംസു കരുവാൻകുഴി, അസീസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു. വിജയികൾക്ക് തവക്കൽ ഗോൾഡ് കൊളത്തൂർ സമ്മാനങ്ങൾ സ്പോൺസർ ചെയ്തു.



