*ചങ്ങരംകുളം സാംസ്കാരിക സമിതി വനിതകളുടെ വായനമത്സരം സംഘടിപ്പിച്ചു* 

ചങ്ങരംകുളം: ചങ്ങരംകുളം സാംസ്കാരിക സമിതി വനിതകളുടെ വായനമത്സരംസംഘടിപ്പിച്ചു.ലൈബ്രറി കൗൺസിൽ സംസ്ഥാന തലത്തിൽ നടത്തുന്ന വനിതകളുടെവായനമത്സരത്തിൻ്റെ ഗ്രന്ഥശാല തല മത്സരം സംഘടിപ്പിച്ചു.പന്താവൂർ പരമേശ്വരൻ നമ്പൂതിരിമാസ്റ്റർ ഹാളിൽ മത്സരത്തിൻ്റെ ആദ്യ ഘട്ടമായ ക്വിസ് മത്സരം നടന്നു.സെക്രട്ടറി സോമൻചെമ്പ്രേത്ത് സ്വാഗതം പറഞ്ഞു.എ എസ് അജിത ടീച്ചർ ക്വിസ് മത്സരം നയിച്ചു.കെ പി തുളസി രജനിഎം സൗമ്യ സുനിൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.അഡ്വ.വിശശികുമാർ ലൈബ്രേറിയൻ നസീർ സഞ്ജീവ് സോമൻ തുടങ്ങയവർ പ്രശ്നോത്തരി സംഘാടകരായി.

*ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ കർപ്പൂരാദി ദ്രവ്യകലശം.* 

എടപ്പാൾ: ദക്ഷിണേന്ത്യയിലെ ഏക ദക്ഷിണാമൂർത്തി ക്ഷേത്രമായ ശുകപുരം ദക്ഷിണാമൂർത്തിക്ഷേത്രത്തിൽ ദക്ഷിണാമൂർത്തിക്കും ശിവനും കർപ്പൂരാദി ദ്രവ്യകലശം ആഗസ്റ്റ് 26 മുതൽ 31 വരെയുള്ള ദിനങ്ങളിൽ വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.  കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ തന്ത്രിമാരും വേദജ്ഞരും മറ്റ് ആചാര്യൻമാരും പങ്കെടുക്കും. ലോക ക്ഷേമം കൈവരുത്തുക എന്നതാണ് ഈ കർമ്മങ്ങളിലൂടെയുള്ള ലക്ഷ്യം. ആഗസ്റ്റ് 26 ഒന്നാംദിനത്തിൽ മഹാഗണപതി ഹോമത്തോടെ തുടക്കമാവും. ക്ഷേത്രം  തന്ത്രി ബ്രഹ്മശ്രീ കാലടിപടിഞ്ഞാറേക്ക് ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ പൂജകൾ നടക്കും.  കുളങ്കര ഭഗവതീ ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച്‌ നടന്ന വിശദീകരണ യോഗത്തിൽ ശബരിമല, ഗുരുവായൂർ മുൻ മേൽശാന്തി ബ്രഹ്മശ്രീ തെക്കിനിയേടത്ത് കുത്തുള്ളി കൃഷ്ണൻ നമ്പൂതിരി, യു.പിപുരുഷോത്തമൻ, നെഡഡം ഭവത്രാതൻ നമ്പൂതിരി, നാറാസ് ഇട്ടിരവി നമ്പൂതിരി, ഭാസ്ക്കരൻവട്ടംകുളം, വേദപുരത്ത് സത്യനാരായണവാര്യർ, കരാട്ട് സദാനന്ദൻ, കുട്ടികൃഷ്ണൻ നായർ, ബാലൻവട്ടംകുളം, ബാലാജി എന്നിവർ യോഗത്തിൽ പങ്കെടുത്തു. 

മലമ്പുഴ ഡാം സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത .

മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് 113.50 മീറ്റര്‍എത്തുന്ന മുറക്ക് സ്പില്‍ വേ ഷട്ടറുകള്‍ തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചുഓഗസ്റ്റ് 22 ന് മൂന്ന് മണിക്കുള്ള ജലനിരപ്പ് 113.28 മീറ്ററാണ്. ഓഗസ്റ്റ് 21 മുതല്‍ 31 വരെയുള്ള അപ്പര്‍റൂള്‍ കര്‍വ് ലെവല്‍ 113.91 ആണ്.  മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത്താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നുംഎക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

വീണ്ടും ദുബായ് വിസ്മയം; ‘മോതിര’മണിയാൻ ബുർജ് ഖലീഫ! 

ദുബായ് : ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്കുചുറ്റും 550 മീറ്റർഉയരത്തിൽ 3 കിലോമീറ്റർ ചുറ്റളവിൽ മോതിരവളയം സ്ഥാപിക്കുന്നു.  'ഡൗൺ ടൗൺ സർക്കിൾ' എന്ന പേരിലുള്ള 2 കൂറ്റൻ സമാന്തര വളയങ്ങളാണ് വിഭാവനംചെയ്യുന്നത്. ഇവിടെനിന്നാൽ ചുറ്റുമുള്ള നഗരകാഴ്ചകളുടെ 360 ഡിഗ്രി ദൃശ്യാനുഭവമുണ്ടാകും. 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫ സ്ഥിതിചെയ്യുന്ന ഡൗൺ ടൗണിനു മുകളിൽ മറ്റൊരുഅദ്ഭുതലോകം ഒരുക്കാനാണ് ദുബായ് തയാറെടുക്കുന്നത്.

പൊന്നാനിയിൽ ബോട്ട് കത്തി നശിച്ചു  

പൊന്നാനി: പൊന്നാനിയിൽ മൽസ്യ ബന്ധനം കഴിഞ്ഞ് ഹാർബറിൽ നിർത്തിയിട്ട ബോട്ട്കത്തിനശിച്ചു. പൊന്നാനി സ്വദേശി എ. കെ. അബ്ദുള്ള കുട്ടിയുടെ ഉടമസ്ഥയിൽ ഉള്ള ഭാരത് എന്ന ഫിഷിംഗ്ബോട്ടാണ് കത്തി നശിച്ചത്.ഇന്ന് രാത്രി 9.30 ഓടെയാണ് സംഭവം. രണ്ട് യൂണിറ്റ് ഫയർഫോഴ്സും, നാട്ടുകാരും ,കോസ്റ്റൽ പോലീസും നിരന്തരം ശ്രമിച്ചാണ് തീ അണച്ചത്. തീ പടർന്നതിൻ്റെ കാരണം വ്യക്തമായിട്ടില്ല.  ബോട്ടിൽ വെച്ച് തൊഴിലാളികൾ  പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കായി തീപടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.5 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായി ബോട്ടുടമഅറിയിച്ചു.

മദ്യലഹരിയിൽ മരണപ്പാച്ചിൽ; തൃശൂരിൽ മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാർ കസ്റ്റഡിയിൽ, 5 കണ്ടക്ടർമാരും പിടിയിൽ 

തൃശൂർ: തൃശൂർ ടൗണിൽ പൊലീസ് മിന്നൽ പരിശോധന. മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാരെകസ്റ്റഡിയിലെടുത്തു. അഞ്ച് കണ്ടക്ടർമാരും മദ്യപിച്ചാണ് ബസിൽ ജോലിചെയ്തിരുന്നതെന്ന്പൊലീസ് പരിശോധനയിൽ കണ്ടെത്തി. എല്ലാവരും പൊലീസ്  കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക്മാറ്റി. തൃശൂർ ഈസ്റ്റ് പൊലീസാണ് ശക്തൻ, വടക്കേ സ്റ്റാൻഡുകളിൽ പരിശോധന നടത്തിയത്.  രാവിലെ ആറു മണിക്ക് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു നിന്നു. ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ, ഏഴ് സ്വകാര്യ ബസുകളും പൊലീസിടപെട്ട് പിടിച്ചിട്ടു. ജയ്ഗുരു, എടക്കളത്തൂർ, ഹോളി മരിയ, ഭരത്, ശ്രീറാം ട്രാവൽസ്, കൃപാൽ, മൗനം എന്നീ സ്വകാര്യബസുകളാണ് പിടിച്ചിട്ടത്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാർക്കെതിരെ കേസ് രജിസ്റ്റർചെയ്യുമെന്ന് പൊലീസ് അറിയിച്ചു. 

6 കുടുംബങ്ങൾക്ക് സൗജന്യമായി നൽകിയ ഭൂമിയുടെ പ്രമാണം കൈമാറി 

എടപ്പാൾ: നടക്കാവ് നിർദ്ധരരായ ആറ് കുടുംബങ്ങൾക്ക് വീട് വെക്കുന്നതിന് വേണ്ടി വലിയപീടികക്കൽയാഹുട്ടി ഹാജി സൗജന്യമായി നൽകിയ ഭൂമിയുടെ പ്രമാണം കൈമാറ്റം പാണക്കാട് സയ്യിദ് മുനവ്വർഅലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ചടങ്ങിൽ വി.പി.എ. റഷീദ് സ്വാഗതം പറഞ്ഞു, അക്ബർ കുഞ്ഞുഅദ്ധ്യക്ഷത വഹിച്ചു.സി.പി.ബാവഹാജി,സയ്യിദ് കെ.എസ്.കെ.തങ്ങൾ നടക്കാവ്, സയ്യിദ് ഫൈസൽബാഫഖി തങ്ങൾ, സയ്യിദ് അൻവർ ബാ അലവി തങ്ങൾ,സി.എം.കുഞ്ഞിബാവ മുസ്‌ലിയാർ,ഇബ്രാഹിംമുതൂർ, വി.കെ.എം. ഷാഫി, ടി.പി. ഹൈദർ അലി,ഐ.പി. ജലീൽ, എന്നിവർ സംസാരിച്ചു.സക്കീർകുറ്റിപ്പുറം, ഹമീദ് കാലടി,ആബിദലി,കുഞ്ഞിമോൻ കൈനിക്കര,ഹസ്സൈനാർ നെല്ലിശേരി, ഷുഹൈബ്കുറ്റിപ്പാല, മുജീബ് വട്ടംകുളം, വി.പി. അക്ബർ,സി.എം. സാലിഹ്, സി.ടി. ഷാഫി,നിസാർ.വി.പി, സിദ്ധീഖ് മറവഞ്ചേരി, കെ.പി. റിയാസ്, സി.എം. ഷഫീഖ്, ഫൈസൽ കാവുങ്ങൽ, അഫ്സൽനടക്കാവ്, വി.പി.ഗഫൂർ, ഫസൽ റഹ്മാൻ മറവഞ്ചേരി, വി.പി.റഹൂഫ്. എന്നിവർ പങ്കെടുത്തു.സിറാജ്പത്തിൽ നന്ദി പറഞ്ഞു. 

ചങ്ങരംകുളം ഒതളൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് മോഷണം 

ചങ്ങരംകുളം:  ഒതളൂരിൽ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം. ഒതളൂർമണലിയാർകാവ് ക്ഷേത്രത്തിലെ ഭണ്ഡാരമാണ് കുത്തിത്തുറന്നത്.ഭണ്ഡാരത്തിലുണ്ടായിരുന്നമുഴുവൻ പണവും മോഷ്ടാവ് കവർന്നിട്ടുണ്ട്.ഞായറാഴ്ച പുലർച്ചെ ക്ഷേത്രത്തിലെത്തിയജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്.ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ച്ചങ്ങരംകുളം പോലീസെത്തി പരിശോധന നടത്തി.സംഭവത്തിൽ പോലീസ് അന്വേഷണംആരംഭിച്ചിട്ടുണ്ട്