കോഴിക്കോട് സ്വദേശിയിൽ നിന്ന് കോടികൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന പേരിൽ കോഴിക്കോട് സ്വദേശിയിൽനിന്ന് കോടികൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ*                           മലപ്പുറം വക്കല്ലൂർ പുളിക്കൽവീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ ഫാത്തിമ സുമയ്യ (25) ആണ് അറസ്റ്റിലായത്. ഭർത്താവിനൊപ്പംചേർന്നായിരുന്നു തട്ടിപ്പ്. രാജ്യം വിടാനുള്ള ശ്രമത്തിനിടെ ബം​ഗളൂരു വിമാനത്താവളത്തിൽ നിന്നാണ്സുമയ്യ അറസ്റ്റിലായത്. സുമയ്യയും ഫൈസൽ ബാബുവും ചേർന്ന് കോഴിക്കോട് സ്വദേശിയായ വ്യവസായിയിൽ നിന്നുംഅഞ്ചു കോടി ഇരുപതു ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. 2023 ഒക്ടോബർ മുതലാണ്പലതവണയായി പരാതിക്കാരൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിക്ഷേപിക്കാൻ എന്ന പേരിൽ പണംകൈക്കലാക്കുന്നത്. ഫൈസൽ ബാബുവും സുമയ്യയും ചേർന്ന് വൻ ലാഭം വാഗ്ദാനം ചെയ്താണ്ഇത്രയും വലിയ തുക നിക്ഷേപമായി സ്വീകരിച്ചത്. വാഗ്ദാനം ചെയ്ത ലാഭമോ നിക്ഷേപ തുകയോതിരികെ കിട്ടാതായതോടെയാണ് ദമ്പതികൾക്കെതിരെ പരാതി നൽകിയത്.

സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; കോഴിക്കോട് യുട്യൂബര്‍ പിടിയില്‍

സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ യുട്യൂബർ പിടിയില്‍. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെയാണ് അറസ്റ്റ് ചെയ്തത്. ചേവായൂർ ഇൻസ്‌പെക്ടർ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞു നടത്തിയപരിശോധനയിലാണ് പ്രതിയെ പിടികൂടുന്നത്. യുവതിയെ മൂന്നുമാസം മുൻപ് പ്രതി ലെെംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന്ശേഷം മുങ്ങിയ പ്രതിക്കായി പൊലീസ് വിവിധ ജില്ലകളില്‍ അന്വേഷണം നടത്തി. പതിമൂന്നിലേറെമൊബെെല്‍ ഫോണ്‍ നമ്ബർ മാറ്റി ഉപയോഗിച്ച ഇയാള്‍ തിരുവനന്തപുരം, എറണാകുളംഎന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു. ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസ് പ്രതി ഇന്നലെഫറോക്കില്‍ എത്തിയ വിവരം അറിഞ്ഞു. താൻ എത്തിയ വിവരം പൊലീസ് അറിഞ്ഞെന്ന്മനസിലാക്കിയ പ്രതി രാത്രി കെഎസ്‌ആർടിസി ബസ് സ്റ്റാൻഡില്‍ നിന്ന് എറണാകുളത്തേക്കുള്ളബസില്‍ കയറി. പൊലീസ് പിന്തുടർന്ന് മലപ്പുറം അതിർത്തിയില്‍ വച്ച്‌ ബസ് തടഞ്ഞ് പ്രതിയെപിടികൂടുകയായിരുന്നു. പുലർച്ചെ ചേവായൂർ സ്റ്റേഷനില്‍ എത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തി.

യുവാവിന്റെ മരണം സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് 

യുവാവിന്റെ മരണം സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് കാരണമെന്ന പരാതിയെ തുടർന്ന് മരിച്ചയാളുടെ മൃതദേഹം ഒരു വർഷത്തിനുശേഷം കല്ലറയിൽ നിന്ന് പുറത്തെടുത്തു. എറണാകുളം തൃക്കാക്കര സ്വദേശി വിൽസന്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടത്തിനായി തൃക്കാക്കര വിജോ ഭവൻ പള്ളി സെമിത്തേരിയിൽ നിന്ന് പുറത്തെടുത്തത്. അമ്മ മറീനയുടെ പരാതിയെ തുടർന്ന് പുറത്തെടുത്ത മൃതദേഹം…

ബസ്സിലെ ജോലി നിര്‍ത്തി മയക്കുമരുന്ന് വില്‍പന; 481 ഗ്രാം എംഡിഎംഎ യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: റെയില്‍വെ സ്റ്റേഷന് സമീപം 481 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. നരിക്കുനി സ്വദേശി മുഹമദ് ഷഹ്വാന്‍, പുല്ലാളൂര്‍ സ്വദേശി മിജാസ് പി എന്നിവരാണ് അറസ്റ്റിലായത്. വില്‍പനയ്ക്ക് എത്തിച്ച ലഹരിവസ്തുവാണ് പിടിച്ചെടുത്തത്. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മിഷണര്‍ സുരേഷ് വി-യുടെ നേതൃത്വത്തിലുള്ളഡാന്‍സാഫ് ടീമും ടൗണ്‍ അസി. കമ്മിഷണര്‍ ടി.കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ടൗണ്‍പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കൊണ്ടുവന്നത്. കോഴിക്കോട് - ബാലുശേരി ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പനക്കായി കൊണ്ട് വന്ന ലഹരിവസ്തുവാണ്പരിശോധയില്‍ കണ്ടെടുത്തത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ പതിനഞ്ച് ലക്ഷം രൂപ വിലവരും.പിടിയിലായവര്‍ മുമ്പ് ബസ് ഡ്രൈവറും കണ്ടക്ടറുമായി ജോലി ചെയ്തിരുന്നവരാണ്. ബസ്സിലെജോലി നിര്‍ത്തി ഇവര്‍ മയക്കുമരുന്ന് കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു.

കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. 

വയനാട് പൂതാടി സ്വദേശി അഞ്ചു, ഭര്‍ത്താവ് ധനേഷ്, ഇവരുടെ മകന്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ആയിരുന്നുഅപകടം. ബൈക്കിന് പുറകില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ടിപ്പര്‍ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായും അമിത വേഗത്തയിലെത്തി ബൈക്കിന് പിന്നില്‍ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. മൂവരും സംഭവ സ്ഥലത്ത് വെച്ച്തന്നെ മരിച്ചു.

എക്സൈസിനെ കണ്ട് പുഴയിൽ ചാടി; കാണാതായ 17കാരന്‍റെ മൃതദേഹം കണ്ടെത്തി     

വെള്ളിയാഴ്ചയാണ് 17കാരന്‍ പുഴയില്‍ ചാടിയത്, മൃതദേഹം കണ്ടെത്തിയത് ഇന്ന്. വല്ലപ്പുഴ സ്വദേശി കളത്തിൽ ഷംസുവിന്റെ മകൻ സുഹൈറാണ് മരിച്ചത്. കുലുക്കല്ലൂർ ആനക്കൽനരിമടയ്ക്കു സമീപാണ് സുഹൈർ പുഴയിൽ ചാടിയത്. വെള്ളിയാഴ്ച വൈകീട്ട് നരിമടയ്ക്ക് സമീപം പരിശോധനയ്ക്കു വന്ന എക്സൈസ് സംഘത്തെ കണ്ട്ഭയന്നാണ് സുഹൈർ പുഴയിലേക്ക് ചാടിയത്. പിന്നീട് കാണാതായി. ചുണ്ടമ്പറ്റ നാട്യമം​ഗലം ഭാ​ഗത്തുനിന്ന് ഇന്നാണ് മൃതദേഹം കിട്ടിയത്.

ഗുജറാത്തിലെ പോർബന്തറിലെ കോസ്റ്റ് ​ഗാർഡ് ഹെലികോപ്റ്റർ അപകടത്തില്‍ മലയാളിയായ ഉദ്യോ​ഗസ്ഥന് വീരമൃത്യു

ഹെലികോപ്റ്ററിന്‍റെ പ്രധാന പൈലറ്റും കോസ്‌റ്റ്‌ ഗാർഡ് സീനിയർ ഡെപ്യൂട്ടി കമാൻഡന്‍ററുമായമാവേലിക്കര കണ്ടിയൂർ പറക്കടവ് നന്ദനം വീട്ടിൽ വിപിൻ ബാബു (39) ആണ് മരിച്ചത്. പോർബന്തർ തീരത്ത് നിന്ന് 45 കിലോമീറ്റർ അകലെ തിങ്കളാഴ്ച രാത്രിയോടെയായിരുന്നുഅപകടമുണ്ടായത്. ഹരിലീല എന്ന മോട്ടോർടാങ്കിൽ പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനുള്ളശ്രമത്തിനിടെ ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് അറബിക്കടലിൽ പതിക്കുകയായിരുന്നു.

‘നടന്‍ നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡനക്കേസ്. 

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നേര്യമം​ഗലം സ്വദേശിയാണ് പരാതി നൽകിയത്. കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽ വച്ചാണു പീഡനം നടന്നതെന്നാണ് ആരോപണം. നിവിൻ പോളിയടക്കം ആറുപേരാണ് പ്രതികൾ. ആറാം പ്രതിയാണ് നിവിന്‍. ശ്രേയ, സിനിമാനിര്‍മാതാവ് എകെ സുനില്‍, കുട്ടന്‍, ബഷീര്‍, വിനീത് എന്നിവരാണ് മറ്റുപ്രതികള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂപവത്കരിച്ച പ്രത്യേകഅന്വേഷണസംഘത്തെ(എസ്ഐടി) യുവതി സമീപിക്കുകയും എസ്ഐടി ഈ വിവരം ഊന്നുകല്‍പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തത്. ഇതോടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളിൽഎറണാകുളത്ത് റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 11 ആയി.