തൃശൂര്‍ നഗരത്തിലെ അനാശാസ്യകേന്ദ്രത്തില്‍ കൊലപാതകം. ഒഡീഷക്കാരനായ ധന്‍പതിനായികാണ് കൊല്ലപ്പെട്ടത്. 4 സ്ത്രീകളും 2 പുരുഷന്മാരും അറസ്റ്റിലായി. ഒഡീഷക്കാരാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. തൃശൂർ നഗരത്തിലെ കോരപ്പത്ത് ലൈനിൽ അതിഥിതൊഴിലാളികൾ വാടകയ്ക്കെടുത്ത വീട്ടിൽ പ്രവർത്തിച്ചിരുന്ന രഹസ്യ അനാശാസ്യ കേന്ദ്രത്തിലാണ്ഒഡീഷ സ്വദേശിയായ ധന്‍പതി നായക് കൊല്ലപ്പെട്ടത്.പണമിടപാടുമായി ബന്ധപ്പെട്ടതർക്കത്തെത്തുടർന്ന് രാത്രിയുണ്ടായ മർദ്ദനത്തിലാണ് ഇയാൾക്ക് മാരകമായി പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവവുമായിബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പുതുവത്സര രാവില്‍ പൊലീസുകാരെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അരക്കുപറമ്പ്കരിങ്കാളികാവ് തൊണ്ടിയില്‍ നിഷാന്തിനെ (30) പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സി.അലവിയുംസംഘവും അറസ്റ്റ് ചെയ്തു.
മലപ്പുറം: പുതുവത്സര രാവില്‍ പൊലീസുകാരെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അരക്കുപറമ്പ് കരിങ്കാളികാവ് തൊണ്ടിയില്‍ നിഷാന്തിനെ (30) പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സി.അലവിയും സംഘവും അറസ്റ്റ് ചെയ്തു.31ന് രാത്രി ഒരു മണിയോടെ പുതുവത്സര രാവില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പെരിന്തല്‍മണ്ണ എസ്.ഐ യാസറും സംഘവും. അരക്കുപറമ്പ് കരിങ്കാളികവിന് സമീപം വച്ചായിരുന്നു സംഭവം.ഡി.ജെ…
സ്വന്തം വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍.
മലപ്പുറം: സ്വന്തം വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതി അബ്ദുള്‍ റാഷിദ് അറസ്റ്റില്‍. സ്വന്തം വീടായ പിലാശ്ശേരി വാവൂര് കരിമ്പില്‍ വീട്ടില്‍നിന്ന് നാല് പവനോളം വരുന്ന സ്വര്‍ണ്ണം പ്രതിമോഷ്ടിച്ചെന്നാണ് കേസ്. 24നായിരുന്നു സംഭവം. പ്രതിയുടെ സഹോദരന് പരാതി നല്കിയതിന്റെഅടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഫിംഗര്‍പ്രിന്റ് വിദഗ്ദ്ധരുടെ സഹായത്തോടെയാണ്റാഷിദാണ് മോഷണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. എടവണ്ണപ്പാറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും പൊലീസ് മോഷണ മുതല്‍കണ്ടെടുത്തു. പലപ്പോഴായി വീട്ടില്‍ നിന്നെടുത്ത സ്വര്‍ണ്ണം പണയം വച്ച് ധൂര്ത്തടിച്ചത്മറച്ചുവയ്ക്കാനാണ് ഒരു മോഷണംകൂടി പ്രതി നടത്തിയത്. പ്രതിയെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് കോടതിയില്‍ ഹാജരാക്കി . വാഴക്കാട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാറിന്റെനേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത് . അന്വേഷണ സംഘത്തില്‍ സിപി.ഒമാരായ അഹമ്മദ്കബീര്‍, അബ്ദുള്‍ ബാസിത് ,സുമേഷ് എന്നിവരും പങ്കെടുത്തു.
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി അഞ്ച് വർഷത്തിന് ശേഷം പിടിയിൽ
അടൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന അടൂർ പഴകുളംഅജ്മൽ ഭവനിൽ ഷഫീഖ് (48) നെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. 2017ലാണ് ഷഫീഖ് ഭാര്യയായ റജീനയെ കുത്തി കൊലപ്പെടുത്തിയത്. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത് എങ്കിലും ജാമ്യത്തിലിറങ്ങി ഒളിവിൽപോകുകയായിരുന്നു. വർഷങ്ങളായി ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ പ്രതി ബന്ധപ്പെടാതിരുന്നില്ല. കണ്ടെത്താൻ കഴിയാതായതോടെ, കോടതി വിചാരണയും തടസ്സപ്പെടുട്ടു . തുടർന്ന് ഇയാൾക്കെതിരെ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി വാറൻ്റ് പുറപ്പെടുവിക്കുകയും, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻറെ നിർദ്ദേശ പ്രകാരം, അടൂർഡി.വൈ.എസ്.പി ആർ.ബിനു , പത്തനംതിട്ട ഡി.സി.ആർ.ബി ഡി.വൈ.എസ്.പി കെ.വിദ്യാധരൻഎന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണംആരംഭിച്ചിരുന്നു. പ്രതി ഏർവാടിയിലും, ബീമാപള്ളിയിലും ഉണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽദിവസങ്ങളോളം ഈ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻസാധിച്ചിരുന്നില്ല. അഞ്ചുതെങ്ങ്, പൂന്തുറ, വിഴിഞ്ഞം, അഴീക്കൽ എന്നിവിടങ്ങളിലെ കടപ്പുറങ്ങളിൽ അന്വേഷണംനടത്തിയതിൽ ഇതേ രൂപ സാദൃശ്യമുള്ള ഒരാളിനെ തിരുവനന്തപുരം കഠിനംകുളം പോലീസ് സ്റ്റേഷൻപരിധിയിൽപെട്ട പെരുമാതുറ എന്ന സ്ഥലത്ത് കണ്ടതായി വിവരം ലഭിച്ച അന്വേഷണ സംഘംഇവിടെയെത്തി ദിവസങ്ങളോളം അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് വല വാങ്ങാനെന്ന രീതിയിൽ വേഷം മാറി പെരുമാതുറയിലെ വിവിധ കോളനികളിൽ കയറിയഅന്വേഷണ സംഘം ഒറ്റപ്പന കോളനിയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം പ്രതിയുടെസാന്നിദ്ധ്യം തിരിച്ചറിഞെങ്കിലും . ഇയാൾ പുലർച്ചെ കടലിൽ പണിക്കു പോകുകയും, രാത്രികാലങ്ങളിൽ മാത്രം കരയിൽ എത്തുകയും ചെയ്തിരുന്നതിനാൽ അറസ്റ്റ് ചെയ്യുക ബുദ്ധിമുട്ടായതിരുന്നു. തുടർന്ന് കോളനിവാസികളായ ആളുകളുമായി സൗഹൃദം സ്ഥാപിച്ച പോലീസ് ഉദ്യോഗസ്ഥർ പ്രതിജോലി കഴിഞ്ഞ് കരയിൽ എത്തിയ സമയം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ രാത്രിയോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അടൂർ പോലീസ് ഇൻസ്പെക്ടർ പ്രജീഷ്.റ്റി.ഡി, സബ് ഇൻസ്പെക്ടർ മനീഷ്.എം,, സിവിൽ പോലീസ്ഓഫീസർമാരായ സൂരജ്, സതീഷ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പന്താവൂർ പാലത്തിന് സമീപം സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ചങ്ങരംകുളം: പന്താവൂർ പാലത്തിന് സമീപം സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പൂക്കരത്തറ വൈദ്യർമൂല സ്വദേശി പന്തായിൽ ബാബുക്ക എന്ന അബ്ദുൽ കരീം (57)മാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിയിട്ട് 6 മണിയോടെ തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പന്താവൂർ പാലത്തിനടുത്ത് വിവികെഓഡിറ്റോറിയത്തിന് മുന്നിലാണ് അപകടം നടന്നത്. ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ബൈക്കിൽ തൃശ്ശൂരിൽ നിന്ന് കോഴിക്കോട് പോയിരുന്ന സ്വകാര്യ ബസ്സ്ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ കുടുങ്ങിയ അബ്ദുൽ കരീമിനെനാട്ടുകാർ ചേർന്ന് പുറത്തെടുത്ത് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.പരിക്ക്ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന്കീഴടങ്ങുകയായിരുന്നു.
സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു ; യാത്രക്കാർരക്ഷപ്പെട്ടത് തലനാരിഴക്ക്
ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 6 മണിയോടെയാണ് അപകടം. കാർ ഓടിച്ച ആനക്കര സ്വദേശിയായ മജീദ് (27) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചങ്ങരംകുളം ടൗണിൽ നിന്ന് എടപ്പാൾ റോഡിൽ ഷൈൻഓഡിറ്റോറിയത്തിന് മുൻവശത്താണ് അപകടം. നിയന്ത്രണം വിട്ട കാർ എതിർ ദിശയിലേക്ക് പോയി റോഡരികിലെ ഡ്രൈനേജ് കല്ലിൽ ഇടിച്ച്തലകീഴായി മറിയുകയായിരുന്നു. കാർ ഭാഗികമായി തകർന്നു. ചങ്ങരംകുളം പോലീസെത്തിമേൽനടപടികൾ സ്വീകരിച്ചു.
ചങ്ങരംകുളത്ത് ക്രിസ്മസ് കരോളുമായി വീടുകൾ കയറി ഇറങ്ങിയ വിദ്യാർത്ഥികളെ മർദ്ദിച്ചതായിപരാതി ; നാല് പേർ ആശുപത്രിയിൽ
ചങ്ങരംകുളം: ചങ്ങരംകുളം പെരുമുക്കിൽ കരോൾ സംഘത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെഅക്രമം. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന്റെഭാഗമായി കരോളുമായി ഇറങ്ങിയ 25ഓളം വരുന്ന കുട്ടികൾക്ക് നേരെയാണ് അക്രമം ഉണ്ടായത്. പ്രദേശത്തെ മദ്യ സംഘങ്ങളാണ് പ്രകോപനമില്ലാതെ കുട്ടികളെ അടിച്ച് ഓടിച്ചത്. കുട്ടികൾ വാടകക്ക്എടുത്ത വാദ്യോപകരണങ്ങളും സംഘം നശിപ്പിച്ചിട്ടുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച്ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തിയെങ്കിലും സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ അഞ്ചോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മർദ്ദനമേറ്റപെരുമുക്ക് സ്വദേശികളായ തണ്ടലായിൽ കിഷോറിന്റെ മക്കളായ ജഗത്ത്(15), നീരജ്(13), അധികാരിവീട്ടിൽ ശ്രീകുമാർ മകൻ സിദ്ധാർത്ഥ്(17) എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യആശുപത്രിയിലും ആനക്കപ്പറമ്പിൽ നിഷയുടെ മകൻ കണ്ണൻ(13)നെ എടപ്പാളിലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് പാതയോരത്തെ കുടുംബങ്ങൾ താമസിക്കുന്ന കുടിലിന് തീപിടിച്ചു
ചങ്ങരംകുളം: ചിയ്യാനൂർ പാടത്ത് പാതയോരത്തെ കുടുംബങ്ങൾ താമസിക്കുന്ന കുടിലിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. നാട്ടുകാർ ഓടിക്കൂടി തീ അണച്ചത് കൊണ്ട്കൂടുതൽ കുടിലുകൾക്ക് തീപടരുന്നത് ഒഴിവായി. തീപിടിത്തം നടക്കുന്ന സമയത്ത് കുടുംബങ്ങൾപുറത്തായിരുന്നു. പകൽ സമയമായതിനാൽ വലിയ അകടമാണ് ഒഴിവായത്. കുട്ടികളുടെപഠനോപകരണങ്ങളും വസ്ത്രങ്ങളും അടക്കം തീപിടുത്തത്തിൽ നശിച്ചിട്ടുണ്ട്. തൃശ്ശൂർ കുറ്റിപ്പുറംസംസ്ഥാന പാതയോരത്ത് ഇത്തരത്തിൽ പത്തോളം കുടുംബങ്ങളാണ് അപകടകരമായ രീതിയിൽ കുടിൽ കെട്ടി താമസിച്ച് വരുന്നത്. കേരളത്തിന് പുറത്ത് നിന്ന് കുടിയേറി വന്ന് പാതയോരത്ത് കുടിൽകെട്ടി താമസം തുടങ്ങിയ കുടുബങ്ങളെ പാതയോരത്ത് നിന്ന് മാറ്റി സംരക്ഷണം നൽകാൻ സർക്കാർസംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എളങ്കൂറില്‍ കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ച് ഒന്നര വയസ്സുകാരി മരിച്ചു.
മലപ്പുറം: മലപ്പുറം എളങ്കൂറില്‍ കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ച് ഒന്നര വയസ്സുകാരിമരിച്ചു. ചെരണി സ്വദേശി മാഞ്ചേരി തുപ്പത്തുകുരിക്കള്‍ വീട്ടില്‍ ജസീലിന്റെ മകള്‍ ജസയാണ് മരിച്ചത്. അപകടത്തില്‍ ജസീലിനും ഭാര്യ ജസീല (28) ക്കും നിസാരമായ പരിക്കേറ്റു. ഇവര്‍ മഞ്ചേരിമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ്അപകടം. കുട്ടശ്ശേരിയിലെ ജസീലിന്റെ ഭാര്യവീട്ടില്‍ നിന്നും മടങ്ങി വരുന്നതിനിടെ വണ്ടൂര്‍ ഭാഗത്ത്നിന്നും വരികയായിരുന്ന ഇന്നോവ കാര്‍ ബൈക്കിനു പിറകിലിടിക്കുകയായിരുന്നു. ഇതോടെ ജസബൈക്കില്‍ നിന്നും തെറിച്ചു വീണു. ഉടനെ തൊട്ടടുത്ത സ്വകാര്യ ക്ലിനിക്കിലും പിന്നീട് മഞ്ചേരിമെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി പാണ്ടിക്കാട് റോഡില്‍ചുമട്ടുതൊഴിലാളിയാണ് ജസീല്‍.










