സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു ; യാത്രക്കാർരക്ഷപ്പെട്ടത് തലനാരിഴക്ക്

ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 6 മണിയോടെയാണ് അപകടം. കാർ ഓടിച്ച ആനക്കര സ്വദേശിയായ മജീദ് (27) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചങ്ങരംകുളം ടൗണിൽ നിന്ന് എടപ്പാൾ റോഡിൽ ഷൈൻഓഡിറ്റോറിയത്തിന് മുൻവശത്താണ് അപകടം.  നിയന്ത്രണം വിട്ട കാർ എതിർ ദിശയിലേക്ക് പോയി റോഡരികിലെ ഡ്രൈനേജ് കല്ലിൽ ഇടിച്ച്തലകീഴായി മറിയുകയായിരുന്നു. കാർ ഭാഗികമായി തകർന്നു. ചങ്ങരംകുളം പോലീസെത്തിമേൽനടപടികൾ സ്വീകരിച്ചു. 

ചങ്ങരംകുളത്ത് ക്രിസ്മസ് കരോളുമായി വീടുകൾ കയറി ഇറങ്ങിയ വിദ്യാർത്ഥികളെ മർദ്ദിച്ചതായിപരാതി ; നാല് പേർ ആശുപത്രിയിൽ

ചങ്ങരംകുളം: ചങ്ങരംകുളം പെരുമുക്കിൽ കരോൾ സംഘത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെഅക്രമം. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന്റെഭാഗമായി കരോളുമായി ഇറങ്ങിയ 25ഓളം വരുന്ന കുട്ടികൾക്ക് നേരെയാണ് അക്രമം ഉണ്ടായത്. പ്രദേശത്തെ മദ്യ സംഘങ്ങളാണ് പ്രകോപനമില്ലാതെ കുട്ടികളെ അടിച്ച് ഓടിച്ചത്. കുട്ടികൾ വാടകക്ക്എടുത്ത വാദ്യോപകരണങ്ങളും സംഘം നശിപ്പിച്ചിട്ടുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച്ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തിയെങ്കിലും സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.      അക്രമത്തിൽ പരിക്കേറ്റ അഞ്ചോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മർദ്ദനമേറ്റപെരുമുക്ക് സ്വദേശികളായ തണ്ടലായിൽ കിഷോറിന്റെ മക്കളായ ജഗത്ത്(15), നീരജ്(13), അധികാരിവീട്ടിൽ ശ്രീകുമാർ മകൻ സിദ്ധാർത്ഥ്(17) എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യആശുപത്രിയിലും ആനക്കപ്പറമ്പിൽ  നിഷയുടെ മകൻ കണ്ണൻ(13)നെ എടപ്പാളിലെ  സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് പാതയോരത്തെ കുടുംബങ്ങൾ താമസിക്കുന്ന കുടിലിന് തീപിടിച്ചു

ചങ്ങരംകുളം: ചിയ്യാനൂർ പാടത്ത് പാതയോരത്തെ കുടുംബങ്ങൾ താമസിക്കുന്ന കുടിലിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. നാട്ടുകാർ ഓടിക്കൂടി തീ അണച്ചത് കൊണ്ട്കൂടുതൽ കുടിലുകൾക്ക് തീപടരുന്നത് ഒഴിവായി. തീപിടിത്തം നടക്കുന്ന സമയത്ത് കുടുംബങ്ങൾപുറത്തായിരുന്നു. പകൽ സമയമായതിനാൽ വലിയ അകടമാണ് ഒഴിവായത്. കുട്ടികളുടെപഠനോപകരണങ്ങളും വസ്ത്രങ്ങളും അടക്കം തീപിടുത്തത്തിൽ നശിച്ചിട്ടുണ്ട്. തൃശ്ശൂർ കുറ്റിപ്പുറംസംസ്ഥാന പാതയോരത്ത് ഇത്തരത്തിൽ പത്തോളം കുടുംബങ്ങളാണ് അപകടകരമായ രീതിയിൽ  കുടിൽ കെട്ടി താമസിച്ച് വരുന്നത്. കേരളത്തിന് പുറത്ത് നിന്ന് കുടിയേറി വന്ന് പാതയോരത്ത് കുടിൽകെട്ടി താമസം തുടങ്ങിയ കുടുബങ്ങളെ പാതയോരത്ത് നിന്ന് മാറ്റി സംരക്ഷണം നൽകാൻ സർക്കാർസംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എളങ്കൂറില്‍ കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ച് ഒന്നര വയസ്സുകാരി മരിച്ചു. 

മലപ്പുറം: മലപ്പുറം എളങ്കൂറില്‍ കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ച് ഒന്നര വയസ്സുകാരിമരിച്ചു. ചെരണി സ്വദേശി മാഞ്ചേരി തുപ്പത്തുകുരിക്കള്‍ വീട്ടില്‍ ജസീലിന്റെ മകള്‍ ജസയാണ് മരിച്ചത്. അപകടത്തില്‍ ജസീലിനും ഭാര്യ ജസീല (28) ക്കും നിസാരമായ പരിക്കേറ്റു. ഇവര്‍ മഞ്ചേരിമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ്അപകടം. കുട്ടശ്ശേരിയിലെ ജസീലിന്റെ ഭാര്യവീട്ടില്‍ നിന്നും മടങ്ങി വരുന്നതിനിടെ വണ്ടൂര്‍ ഭാഗത്ത്നിന്നും വരികയായിരുന്ന ഇന്നോവ കാര്‍ ബൈക്കിനു പിറകിലിടിക്കുകയായിരുന്നു. ഇതോടെ ജസബൈക്കില്‍ നിന്നും തെറിച്ചു വീണു. ഉടനെ തൊട്ടടുത്ത സ്വകാര്യ ക്ലിനിക്കിലും പിന്നീട് മഞ്ചേരിമെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി പാണ്ടിക്കാട് റോഡില്‍ചുമട്ടുതൊഴിലാളിയാണ് ജസീല്‍. 

എടപ്പാളിൽ ഗതാഗതം തടസപ്പെടുത്തി കൊണ്ടുള്ള വഴിയോര കച്ചവടങ്ങൾക്കെതിരെ നടപടികളുമായിനിയമ പാലകർ

എടപ്പാൾ:  പട്ടാമ്പി റോഡിലും അംശ കച്ചേരിയിലുമാണ് ഏറെയും മീൻ കച്ചവടംനടത്തുന്നവരടക്കമുള്ള വഴിയോര കച്ചവടക്കാർ തമ്പടിക്കുന്നത്. പട്ടാമ്പി റോഡിൽ പള്ളിക്ക് മുൻവശംമുതൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം വരെ ഇരുവശത്തും  വൈകുന്നേരത്തോടെആപ്പയിൽ കച്ചവടം നടത്തുന്നവർ കൈവശപ്പെടുത്തും. വീതി കുറഞ്ഞ റോഡായതിനാൽ പലപ്പോഴുംഈ വാഹനങ്ങൾ റോഡിലേക്ക് കയറ്റിയാണ് നിറുത്തുന്നത്. സാധനങ്ങൾ വാങ്ങാൻ എത്തുന്നവർവാഹനം ഇതിന് സമീപം നിറുത്തുന്നതോടെ ഗതാഗത കുരുക്ക് ഉണ്ടാവുകയും ചെയ്യും. ഏതാനുംദിവസം മുൻമ്പ് എടപ്പാൾ ആശുപത്രിയിലേക്ക് എത്തിയ ആംബുലൻസ് ഈ ഗതാഗതം കുരുക്കിൽകുടുങ്ങിയത് വിവാദമായിരുന്നു. പല പ്രാവശ്യമായി ഉയരുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്പോലീസും മോട്ടോർ വാഹന വകുപ്പും ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്. പട്ടാമ്പി റോഡിൽസന്ദർശനം നടത്തിയ മോട്ടോർ വാഹന വകുപ്പ് അധികൃതർ വഴിയോര കച്ചവക്കാർക്ക് നിർദ്ദേശങ്ങൾനൽകുകയും അപകടകരമായ രീതിയി പാർക്ക് ചെയ്ത് കച്ചവടം നടത്തിയ വാഹനങ്ങൾഒഴിപ്പിക്കുകയും ചെയ്തു. ഏതാനും ദിവസം നിരീക്ഷിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ്നീക്കം. 

തട്ടുകട ഒഴിപ്പിക്കാനെത്തിയ അധികൃതർക്ക് മുന്നിൽ വീട്ടമ്മ വിഷം കഴിച്ചു ; സംഭവം എടപ്പാൾനടുവട്ടത്ത്

എടപ്പാൾ: തട്ടുകട ഒഴിപ്പിക്കാനെത്തിയ അധികൃതർക്ക് മുന്നിൽ വിഷം കഴിച്ച് വീട്ടമ്മ. എടപ്പാൾനടുവട്ടത്ത് സൗദി തട്ടുകട നടത്തുന്ന മോഹനന്റെ ഭാര്യ സ്വർണാഭികയാണ് തൃശ്ശൂർ മെഡിക്കൽകോളേജിൽ ചികിത്സയിലുള്ളത്. വ്യാഴാഴ്ച കാലത്ത് 11 മണിയോട് കൂടിയായിരുന്നു സംഭവം. വർഷങ്ങളായി എടപ്പാൾ നടുവട്ടത്ത് നടത്തിവന്നിരുന്ന ഇവരുടെ തട്ടുകട തട്ടുകട പൊളിച്ചു നീക്കാൻഎത്തിയ സമയത്തായിരുന്നു സംഭവം. ഇത് അറിഞ്ഞതോടെ അധികൃതർ പൊളിച്ച് നീക്കൽ നിർത്തിവെച്ച് തിരിച്ചുപോയി. സംഭവത്തിൽ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി ഐ ടി യുപ്രതിഷേധവുമായി രംഗത്തെത്തി.   കൂടിയാലോചന കൂടാതെയാണ് അധികൃതർ കട പൊളിക്കാൻഎത്തിയതെന്ന് അവർ പറഞ്ഞു. അതേസമയം മുന്നറിയിപ്പ് നൽകിയാണ് നടപടിക്രമങ്ങൾആരംഭിച്ചതെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള മറുപടി. 

പാലക്കാട് ന​ഗരമധ്യത്തിൽ നിന്ന് ബസ് മോഷണം പോയി.

പാലക്കാട് കോട്ടമൈതാനത്തിന് സമീപം പെട്രോൾ പമ്പിൽ നിർത്തിയിട്ട ചെമ്മനം എന്ന ബസാണ്മോഷണം പോയത്. തൃശൂർ-പാലക്കാട് റൂട്ടിൽ ഓടുന്ന ബസാണ് ചെമ്മനം. പട്ടിക്കാട് സ്വദേശിസാലുവാണ് ബസിന്റെ ഉടമസ്ഥൻ.  ചൊവ്വാഴ്ച വൈകിട്ട് 8.20 ഓടെ സര്‌‍വീസ് അവസാനിപ്പിച്ച് ഡ്രൈവർ ജോഷി പമ്പിൽ പാർക്ക്ചെയ്തിരുന്നു. എന്നാൽ, ഇന്ന് രാവിലെ എത്തിയപ്പോൾ ബസ് കാണാതായി. പെട്രോൾ പമ്പിലെസിസിടിവി പരിശോധിച്ചപ്പോൾ ബസ് ഒരാൾ കടത്തിക്കൊണ്ടു പോകുന്നത് പതിഞ്ഞിട്ടുണ്ട്.  സംഭവത്തിൽ ഉടമസ്ഥർ പൊലീസിൽ പരാതി നൽകി.

വളയംകുളത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലിൽ ഇടിച്ച് അപകടം; .യാത്രക്കാർഅത്ഭുതകരമായി രക്ഷപ്പെട്ടു

ചങ്ങരംകുളം: വളയംകുളം മാങ്കുളത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലിൽ ഇടിച്ച് തല കീഴായിമറിഞ്ഞു. തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ മാങ്കുളത്ത് തിങ്കളാഴ്ച പുലർച്ചെ മൂന്ന്മണിയോടെയാണ് അപകടം. കാഞ്ഞിയൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാർ വൈദ്യുതികാലിൽ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു.കാർ പൂർണ്ണമായും തകർന്നെങ്കിലും യാത്രക്കാർനിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.