തൃശൂരില്‍ യുവതിയെ കൊലപ്പെടുത്തി വനത്തില്‍ തള്ളി. 

അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍സുഹൃത്ത് ഇടുക്കി സ്വദേശി അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിരപ്പള്ളി തുമ്പൂര്‍മുഴിവനത്തില്‍ മൃതദേഹം കണ്ടെത്തിയത്. തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേള്‍ ആയ ആതിരയെ ഏപ്രില്‍ 29 മുതല്‍കാണാതായിരുന്നു. കാലടി പൊലീസ് ഈ കേസില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് അഖില്‍കുറ്റസമ്മതം നടത്തിയത്. ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ്അഖില്‍ മൊഴി നല്‍കിയത്. അഖിലും ആതിരയും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. ആതിരയുടെസ്വര്‍ണാഭരണങ്ങളടക്കം അഖില്‍ വാങ്ങിയിരുന്നു. ഇത് ആതിര തിരിച്ചു ചോദിച്ചതിനെതുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.

ആലുവ ∙ കഞ്ചാവ് കടത്തുകേസിൽ ഗ്രേഡ് എസ്ഐയും മകനും ഉൾപ്പെടെ 4 പേർ കൂടി അറസ്റ്റിൽ. ഇക്കഴിഞ്ഞ 22ന് ഒഡീഷയിൽ നിന്നു ട്രെയിനിൽ 28 കിലോഗ്രാം കഞ്ചാവ് ആലുവ റെയിൽവേസ്റ്റേഷനിൽ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ടു തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ്എസ്ഐ പെരുമ്പാവൂർ എഴിപ്രം ഉറുമത്ത് സാജൻ (56), മകൻ നവീൻ (21),  വെങ്ങോല ഒളിയ്ക്കൽആൻസ് ടി. ജോൺ (22), വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റുകണ്ടം ബേസിൽ തോമസ് (22) എന്നിവരെആലുവ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ആലുവ ∙ കഞ്ചാവ് കടത്തുകേസിൽ ഗ്രേഡ് എസ്ഐയും മകനും ഉൾപ്പെടെ 4 പേർ കൂടി അറസ്റ്റിൽ. ഇക്കഴിഞ്ഞ 22ന് ഒഡീഷയിൽ നിന്നു ട്രെയിനിൽ 28 കിലോഗ്രാം കഞ്ചാവ് ആലുവ റെയിൽവേസ്റ്റേഷനിൽ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ടു തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ്എസ്ഐ പെരുമ്പാവൂർ എഴിപ്രം ഉറുമത്ത് സാജൻ (56), മകൻ നവീൻ (21),  വെങ്ങോല ഒളിയ്ക്കൽആൻസ് ടി. ജോൺ (22), വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റുകണ്ടം ബേസിൽ തോമസ് (22) എന്നിവരെആലുവ പൊലീസാണ് അറസ്റ്റ് ചെയ്തത്.

പുറത്തിറങ്ങിയപ്പോള്‍ പോലീസ്! ശരീരത്തിനുള്ളില്‍ നാല് കാപ്‌സ്യൂളുകള്‍, 58 ലക്ഷം രൂപയുടെസ്വര്‍ണം.

കരിപ്പൂര്‍: കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 966 ഗ്രാം സ്വര്‍ണം പോലീസ്പിടികൂടി. കുവൈത്തില്‍നിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലി(28)മിനെയാണ്സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കാപ്‌സ്യൂള്‍രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് പ്രതി സ്വര്‍ണം കടത്തിയതെന്നും പിടിച്ചെടുത്തസ്വര്‍ണത്തിന് 58.85 ലക്ഷം രൂപ വിലവരുമെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സാലിം കരിപ്പൂരിലെത്തിയത്. കസ്റ്റംസ്പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്റെഅടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. ആദ്യഘട്ടത്തില്‍ തന്റെ പക്കല്‍ സ്വര്‍ണമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. തുടര്‍ന്ന് എക്‌സറേപരിശോധന നടത്തിയതോടെയാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നാല് കാപ്‌സ്യൂളുകള്‍കണ്ടെത്തിയത്. യുവാവില്‍നിന്ന് പിടിച്ചെടുത്ത സ്വര്‍ണം പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. സംഭവത്തില്‍ തുടരന്വേഷണത്തിനായി കസ്റ്റംസിനും റിപ്പോര്‍ട്ട് നല്‍കും.

പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; എ എസ് ഐ അറസ്റ്റിൽ

ഒറ്റപ്പാലം : പണം ഇരട്ടിപ്പിച്ച്‌ നൽകാമെന്ന്‌ വാഗ്‌ദാനം നൽകി 93 പവൻ സ്വർണവും പണവും വാങ്ങിവഞ്ചിച്ച കേസിൽ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിത എഎസ്ഐ അറസ്റ്റിൽ. മലപ്പുറംതവനൂർ മനയിൽ സ്വദേശി ആര്യശ്രീയെ (47) യാണ് അറസ്റ്റ് ചെയ്തത്. മുംബൈയിൽസ്ഥിരതാമസമാക്കിയ പഴയന്നൂർ സ്വദേശിനിയിൽനിന്ന് 93 പവനും ഒന്നര ലക്ഷം രൂപയും ഒറ്റപ്പാലംസ്വദേശിയിൽ നിന്നും അഞ്ച് ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി. അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം 25,000 രൂപ നൽകാമെന്ന് വാഗ്ദാനം നൽകിയാണ്ഒറ്റപ്പാലം സ്വദേശിയിൽ നിന്ന്‌ പണം വാങ്ങിയത്‌. 93 പവൻ നൽകിയാൽ ഒരുവർഷം മൂന്ന്‌ ലക്ഷം രൂപനൽകാമെന്നും സ്വർണം മടക്കി നൽകാമെന്നും ഉറപ്പ്‌ നൽകിയാണ്‌ പഴയന്നൂർ സ്വദേശിനിയെകബളിപ്പിച്ചത്‌.   നിക്ഷേപ തുകയും പലിശയും ലഭിക്കാതായതോടെയാണ് ഇരുവരും ഒറ്റപ്പാലം പൊലീസിൽ പരാതിനൽകിയത്. സ്റ്റേഷൻ ഹൗസ് ഓഫീസർ എം സുജിത് ആര്യശ്രീയെ വിളിച്ചു വരുത്തി അറസ്റ്റ്രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വളാഞ്ചേരി സ്‌റ്റേഷനിലെഎഎസ്ഐയായ ആര്യശ്രീയെ സസ്‌പെൻഡ്‌ ചെയ്‌തായും പൊലീസ് അറിയിച്ചു.

വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പിലാവ്: ഒറ്റപ്പിലാവ് സ്വദേശി കുളപ്പുള്ളി വീട്ടിൽ രൂപേഷ് - പ്രിയ ദമ്പതികളുടെ മകൾ നന്ദനയെയാണ് (16) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം.സംഭവ സമയത്ത് രക്ഷിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. ശ്രദ്ധയിൽപ്പെട്ട ഉടനെ പെരുമ്പിലാവിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക്മാറ്റി.പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബുധനാഴ്ച മൃതദേഹം ബന്ധുക്കൾക്ക്വിട്ടുകൊടുക്കും.ചാലിശ്ശേരി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് നന്ദന.

തന്റെ മതം മാറ്റം സംബന്ധിച്ചു മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ശുദ്ധ നുണകള്‍: ആയിഷ

ജിദ്ദ: ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തു വരുന്ന മലയാളി യുവതി ഇസ്‌ലാം മതംസ്വീകരിച്ചതുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില ഓണ്‍ലൈന്‍ ചാനലുകള്‍ പ്രചരിപ്പിക്കുന്നത് സത്യവിരുദ്ധമാണെന്ന് മതം മാറിയ യുവതി തൃശൂര്‍ സ്വദേശി ആയിഷ പറഞ്ഞു. യൂട്യൂബ് ചാനല്‍ ആയ ന്യൂസും മറ്റു ചില ഓണ്‍ലൈന്‍ ചാനലുകളും ആണ് ആതിര ലൗ ജിഹാദില്‍പെട്ടെന്നും അവരെ സിറിയയിലേക്ക് കൊണ്ടു പോവുകയണെന്നും മറ്റും പ്രചരിപ്പിക്കുന്നത്. എന്നാല്‍ഇതില്‍ യാതൊരു വാസ്തവവും ഇല്ലെന്ന് ജിദ്ദയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആയിഷപറഞ്ഞു.

ബൈക്കിൽ ചാക്കിൽ കെട്ടി കുട്ടിയെ വെച്ച് ട്രോൾ വിഡിയോ: യുവാവിന് എതിരെ പരാതി

തിരുവനന്തപുരം:* സംസ്ഥാന സർക്കാർ റോഡുകളിൽ ഏർപ്പെടുത്തിയ പുതിയ പിഴകളെ ട്രോളിയയുവാവിന് എതിരെ ബാലാവകാശ കമ്മീഷനിൽ പരാതി. വലിയ ചാക്കിൽ, വാഴക്കുലയുടെ തണ്ടിന്താഴെ കുട്ടിയെ ഇരുത്തി ബൈക്കോടിച്ചു എന്ന് ആരോപിച്ച് എഡ്വിൻ ജോയ് മറിയ എന്നയാളാണ്ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത്. കുട്ടിയെ ചാക്കിന് അകത്ത് ഇരുത്തി ബൈക്കിന്മുന്നിൽ ഇരുത്തി യാത്ര ചെയ്തുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. കുട്ടികളെയുമായിഇങ്ങിനെ യാത്ര ചെയ്താൽ അവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നുംപരാതിയിയിൽ ചൂണ്ടിക്കാട്ടുന്നു. ബൈക്കിൽ രണ്ടു പേരിലേറെയുമായി യാത്ര ചെയ്താലും പിഴയുണ്ട്. ഇതിനെതിരെ പ്രതിഷേധംആയാണ് വീഡിയോ ചെയ്തത്.

ഇന്നുമുതൽ മലപ്പുറം ജില്ലയിൽ 49 എ.ഐ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങും;ഇരുചക്രവാഹനത്തിൽ 3 പേർ കുട്ടികളായാലും സഞ്ചരിച്ചാൽ പിടി വീഴും*

മലപ്പുറം: റോഡുകളിൽ എ.ഐ കാമറകൾ ഇന്ന് പ്രവർത്തിച്ചു തുടങ്ങുന്നതോടെ വൻ പിഴയാണ്മോട്ടോർ വാഹന വകുപ്പ് ചുമത്തുന്നത്. അതേസമയം, വണ്ടി വഴിയിൽ തടഞ്ഞുള്ള പരിശോധനതുടരാനാണ് പൊലീസ് തീരുമാനം. അതു പാടില്ലെന്ന നിർദേശം പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചിട്ടില്ല. ഒരു യാത്രയിൽ ഒരു കുറ്റത്തിന് ഓരോ കാമറയും പിഴ ചുമത്തും. ഹെൽമറ്റ് വയ്ക്കാതെ സഞ്ചരിച്ചത്കാമറയിൽ പതിഞ്ഞാൽ ഫോണിൽ 500 രൂപ പിഴ സന്ദേശം വരും. ഇത്തരത്തിൽ അഞ്ച് കാമറകളിൽപതിഞ്ഞാൽ 2,500 രൂപ പോയിക്കിട്ടും. മൊബൈൽ ഫോണിൽ സംസാരിച്ചാൽ 2000 രൂപ പിഴയാകും. അഞ്ച് കാമറകളിൽ പതിഞ്ഞാൽ 10000 രൂപ നൽകണം. കാമറയിൽ പതിഞ്ഞുകഴിഞ്ഞാൽ മോട്ടോർവാഹന വകുപ്പിന്റെ സംസ്ഥാന ജില്ലാ കൺട്രോൾ റൂമിലാണ്ബാക്കി നടപടികൾ. പെറ്റി അംഗീകരിക്കേണ്ടത് എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ്. ഒരാൾക്ക് ഒരു പെറ്റിമതിയെന്ന് അവിടെ തീരുമാനിക്കാമെങ്കിലും പണം വാരുകയാണ് അവരുടെ ലക്ഷ്യം. മലപ്പുറം ജില്ലയിൽ കാമറ പ്രവർത്തിക്കുന്ന സ്ഥലങ്ങൾ മലപ്പുറം കൂട്ടുമൂച്ചി മലപ്പുറം നടുവട്ടം മലപ്പുറം കരിപ്പറമ്പ് മലപ്പുറം കാവിൽ പടി, എടപ്പാൾ മലപ്പുറം പറമ്പിലങ്ങാടി മലപ്പുറം പെരുന്തള്ളൂർ മലപ്പുറം കടുങ്ങാത്തുകുണ്ട് മലപ്പുറം കുറ്റിക്കലത്താണി മലപ്പുറം കോട്ടപ്പുറം മലപ്പുറം പുലാമന്തോൾ മലപ്പുറം താഴെ പാലം, തിരൂർ മലപ്പുറം ഓണപ്പുട, കൊളത്തൂർ മലപ്പുറം മൂന്നാക്കൽ മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി മലപ്പുറം മാനത്തുമംഗലം മലപ്പുറം നടക്കാവ്, താനൂർ മലപ്പുറം പെരിന്തൽമണ്ണ മലപ്പുറം ജൂബിലി ജംങ്ങ്ഷൻ അങ്ങാടിപ്പുറം മലപ്പുറം പടപ്പറമ്പ് മലപ്പുറം തടത്തിൽ വളവ് മലപ്പുറം എടരിക്കോട് മലപ്പുറം കൊടക്കൽ മലപ്പുറം ചട്ടിപ്പറമ്പ് മലപ്പുറം പുത്തൂർ പാലം മലപ്പുറം പെരുന്തള്ളൂർ-2 മലപ്പുറം മങ്കട, വെരുമ്പുലാക്കൽ മലപ്പുറം കൂട്ടിലങ്ങാടി മലപ്പുറം നൂറടി പാലം മലപ്പുറം പരപ്പനങ്ങാടി മലപ്പുറം കുറ്റാളൂർ മലപ്പുറം KK…