നിലമ്പൂർ: ചോക്കാട് ടി.കെകോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെകുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡിസതീശൻ പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിനെ തുടർന്ന്ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരുഅപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായിഎത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾസ്വീകരിക്കും. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽപുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സേവനവും ഈദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയുംകണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമെ, പ്രാദേശികാടിസ്ഥാനത്തിൽഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുംഅതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെസാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായിമനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടിസുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയുംദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾപരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവുംകാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പിഅഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതലഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മലപ്പുറത്ത് ഭര്‍ത്താവിന്റെ ബെല്‍റ്റ്കൊണ്ടുള്ള അടിയേറ്റ് ഭാര്യയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു.
മലപ്പുറം: മലപ്പുറത്ത് ഭര്‍ത്താവിന്റെ ബെല്‍റ്റ്കൊണ്ടുള്ള അടിയേറ്റ് ഭാര്യയുടെ ഒരു കണ്ണിന്റെ കാഴ്ച്ചനഷ്ടപ്പെട്ടു. ഇനി കാഴ്ച്ച തിരിച്ചുകിട്ടില്ലെന്ന് ഡോക്ടര്‍മാര്‍. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം എടവണ്ണപ്പാറയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നു ഭാര്യക്ക് കാഴ്ച്ച നഷ്ടപ്പെട്ട കേസില്‍ഭര്‍ത്താവിനെ വാഴക്കാട് പോലീസ് അറസ്റ്റു ചെയ്തു. കാരാട് ബൈതൊടിയിലെനാഫിയയുടെ(31)പരാതിയിലാണു ഭര്‍ത്താവും തിരുത്തിയാട് കൈത്തൊടി സ്വദേശിയുമായമുഹമ്മദിന്റെ മകന് ഫിറോസ്ഖാനെ ( 39) വാഴക്കാട് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞമാസമാണ്കേസിനാസ്പദമായ സംഭവം. റൂമില്‍വെച്ചു ബെല്‍റ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുന്നതിനിടയില്‍കണ്ണില്‍അടിയേറ്റതോടെയാണു കാഴ്ച്ച നഷ്ടപ്പെട്ടതെന്നും തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍കോളജില്‍ ഒരാഴ്ച്ചയോളം ചികിത്സയിലായിരുന്നുവെന്നും നാഫിയയും മാതാവ് മാതാവ് സുലൈഖയുംപറഞ്ഞു.കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെടുംവരെ ക്രൂരമായി മര്‍ദിച്ചിട്ടും ഇപ്പോഴും ഭീഷണി തുടരുകയാണെന്നുംഇനിയും ഞാന്‍ മര്‍ദിക്കുമെന്നും മകളേയും ഇവരുടെ രണ്ടുപേരമക്കളേയും കൊലപ്പെടുത്തുമെന്ന്തന്നോടുപറഞ്ഞുവെന്നും സുലൈഖ പറയന്നു. മകളുടെ തല സ്കാന്‍ ചെയ്താല്‍ മുഴുവന്‍ ചോര കട്ടപിടിച്ചിരിക്കുന്ന അവസ്ഥയിലാണെന്നും ഫിറോസ്ഖാന് മര്‍ദിച്ചതിനാലാണുഇത്തരത്തിലുണ്ടായതെന്നും സുലൈ പറയുന്നു.ആശുപത്രിയിനിന്നും തിരിച്ചെത്തിയ ശേഷം വാഴക്കാട് പോലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഭര്‍ത്ത്ാവിന്റെ ബന്ധുവീട്ടിലെ നിക്കാഹിനു പോയില്ലെന്നുപറഞ്ഞാണ് മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. വീട്ടില്‍ മറ്റുപണികള്‍ക്കായിജോലിക്കാരുള്ളതിനാല്‍ ഇവര്‍ക്ക് ഭക്ഷണവും മറ്റും നല്‍കേണ്ടതിനാലാണ് തനിക്കുപോകാന്‍കഴിയാതിരുന്നതെന്നും എന്നാല്‍ പറയുന്നതൊന്നും ശ്രദ്ധിക്കാതെ ഇതും ക്രൂരമായമര്‍ദനമായിരുന്നുവെന്നും നാഫിയ പറഞ്ഞു. വസ്ത്രം അലക്കുന്നതിനിടയില്‍ റൂമിലേക്കുവിളിച്ചുവരുത്തിയായിരുന്നു മര്‍ദനം. അയേറ്റതോടെ ഒരുകണ്ണിന്റെ കാഴ്ച്ചനഷ്ടമായെന്നും ഇനി കാഴ്ച്ചതിരിച്ചുകിട്ടില്ലെന്നുമാണു കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞതെന്നുംനാഫിയയും മാതാവും മുന്‍കൗണ്‍സിലറുമായസുലൈഖയും പറഞ്ഞു. ഇതിനു മുമ്പും സമാനമായി മര്‍ദനങ്ങള്‍ ഉണ്ടായിരുന്നുവെന്നും തുടര്‍ന്നുമൂന്നുതവണയോളം മധ്യസ്ത പറഞ്ഞാണു തിരിച്ചുകൊണ്ടുപോയതെന്നും മാതാവ് പറഞ്ഞു. ഇവരുടെവിവാഹം കഴിഞ്ഞിട്ടു 12വര്‍ഷം കഴിഞ്ഞു. ആദ്യത്തെ ഒരു വര്‍ഷം നല്ല രീതിയില്‍കഴിഞ്ഞുപോയെങ്കിലും പിന്നീടു പീഡനങ്ങള്‍ ആരംഭിച്ചുവെന്നും ഇതെല്ലാം സഹിച്ചാണ് തന്റെരണ്ടുമക്കള്‍ക്കുവേണ്ടി ഇത്രയുംകാലം പിടിച്ചുനിന്നതെന്നും നാഫിയ പറഞ്ഞു.
നാഷണൽ ഹൈസ്കൂളിൽ ‘മയിൽപ്പീലി’ സംഗമം സംഘടിപ്പിച്ചു .
കൊളത്തൂർ : നാഷണൽ ഹൈസ്കൂളിലെ 1968-69 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർഥികൾ53 വർഷത്തിനുശേഷം വിദ്യാലയത്തിൽ ഒത്തുകൂടി. ‘മയിൽപ്പീലി’ എന്നപേരിൽ നടന്ന സംഗമംബാച്ചിലെ വിദ്യാർഥിയും തിരൂർ വിദ്യാഭ്യാസജില്ലാ റിട്ട. ഡി.ഇ.ഒ.യുമായ വി.പി. രത്നകുമാരിഉദ്ഘാടനംചെയ്തു. എം. വാസുദേവൻ അധ്യക്ഷതവഹിച്ചു. കെ.എസ്. സിസിലിയാമ്മയെ ആദരിച്ചു. സി. ഉണ്ണികൃഷ്ണൻ, പി. പരമേശ്വരൻ, എം. ഗോപിനാഥൻ, കെ.എം. സുലോചന, ഡോ. കെ. കുട്ടികൃഷ്ണൻ, കെ. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.
മഹാപ്രതിഭക്ക് ഇനിയും അർഹമായ സ്മാരകം ഉയരാത്തത് വലിയ അപചയം;ആലങ്കോട്ലീലാകൃഷ്ണൻ .
എടപ്പാൾ: പൊന്നാനി കളരിയിലെ മഹാപ്രതിഭക്ക് ഇനിയും അർഹമായ സ്മാരകം ഉയരാത്തത് വലിയഅപചയമാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ.പൊന്നാനി ‘സുന്ദരികളും സുന്ദരൻ’മാരും‘ഉമ്മാച്ചു’വും സൃഷ്ടിച്ച തൂലികയുടെ ഓർമകൾ നിറയുന്നു. ഉറൂബ് (പി സി കുട്ടികൃഷ്ണൻ) വിടവാങ്ങിയിട്ട് 43 വർഷം. 1979 ജൂലൈ 10നായിരുന്നു ഉറൂബിന്റെ നിര്യാണം. പൊന്നാനി കളരിയിലെ ഈ മഹാപ്രതിഭക്ക് ഇനിയും അർഹമായ സ്മാരകം ഉയരാത്തത് വലിയഅപചയമാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ പറയുന്നു. ‘‘ഉറൂബിനെ നേരിട്ട് കണ്ടിട്ടില്ല. താൻഎഴുതിയ കഥ ആഴ്ചപ്പതിപ്പിലേക്ക് തിരഞ്ഞെടുത്തത് ഉറൂബാണ്. 1979ൽ ഉറൂബിന്റെ മരണശേഷംസ്മരണാഞ്ജലിയായി ഇറങ്ങിയ പതിപ്പിലാണ് അത് പ്രസിദ്ധീകരിച്ചത്’’–- ലീലാകൃഷ്ണൻ ഓർത്തു. ‘‘പൊന്നാനി ടൗണിൽ ലൈബ്രേറിയനായിരുന്ന കെ ഉമ്മർകുട്ടിയുടെ നേതൃത്വത്തിൽ ഉറൂബിന്റെപേരിൽ വായനശാല ഒരുക്കിയെങ്കിലും അത് സജീവമല്ല. ജന്മദേശമായ പൊന്നാനി പള്ളപ്രം ഭാഗത്തിന്ഉറൂബ്നഗർ എന്ന പേരുമാത്രമാണ് സ്മരണക്കായി ഉള്ളത്. സ്മാരകം നിർമിക്കാൻ കോട്ടത്തറയിൽഎം ടി അടക്കമുള്ളവരെ പങ്കെടുപ്പിച്ച് ജനകീയ സമിതി രൂപീകരിച്ചെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സർക്കാർ സഹകരണത്തോടെ ജനകീയ സ്മാരകം ഉയരണം’’–- ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. 1915ൽ പാറുകുട്ടിയമ്മയുടെയും കരുണാകരമേനോന്റെയും മകനായാണ് പരത്തുള്ളി ചാലപ്പുറത്ത് പിസി കുട്ടികൃഷ്ണന്റെ ജനനം. പൊന്നാനി കളരിയെ സമ്പുഷ്ടമാക്കിയ ഇടശ്ശേരി, കുട്ടികൃഷ്ണമാരാർ, കടവനാട് കുട്ടികൃഷ്ണൻ, ഇ നാരായണൻ തുടങ്ങിയവർക്കൊപ്പമായിരുന്നു സാഹിത്യയാത്ര. സർക്കാർ ഉദ്യോഗസ്ഥനായി ആകാശവാണിയിൽ ജോലിചെയ്യുമ്പോഴാണ് ഉറൂബ് എന്ന തൂലികാനാമംസ്വീകരിച്ചത്.പൊന്നാനിയുടെ പ്രിയകവി ഇടശ്ശേരിയേക്കാൾ 10 വയസിനുതാഴെയാണ് ഉറൂബ്. തനിക്ക്ദിശാബോധം നൽകിയ മൂത്തസഹോദരനും ഗുരുതുല്യനുമായിരുന്നു ഇടശ്ശേരിയെന്ന് ഉറൂബ്പറഞ്ഞിരുന്നതായി മകൻ സുധാകരനും ഓർക്കുന്നു. പൊന്നാനി കളരിയിലെ പ്രധാന കേന്ദ്രമായഭാരതപ്പുഴയോരത്തെ മോത്തിലാൽ ഘട്ടിലായിരുന്നു എഴുത്തുകാരുടെ ഒത്തുചേരൽ. നിരവധികൃതികളാണ് നിളയോരത്ത് പിറന്നത്. അവരവരുടെ കൃതികൾ ഇവിടെ പരസ്പരം അവതരിപ്പിക്കും. മുഖം നോക്കാതെ അഭിപ്രായം പറയും. കുട്ടികൃഷ്ണമാരാരായിരുന്നു മുന്നിൽ. വേലക്കാരിയുടെചെക്കൻ എന്ന ചെറുകഥ മാരാർക്കേറെ ഇഷ്ടപ്പെട്ടു. മാരാരുടെ അഭിനന്ദനം കവിതയിൽനിന്ന്കഥയിലേക്ക് പറിച്ചുനട്ടുവെന്ന് ഉറൂബ് പറഞ്ഞിട്ടുണ്ട്.
എസ്.വൈ.എസ്. തൻശീത് സംഘടിപ്പിച്ചു .
എസ്.വൈ.എസ് അങ്ങാടിപ്പുറം പഞ്ചായത്ത് തൻശീത് തിരൂർക്കാട് മഹല്ല് ജുമാമസ്ജിദിൽ വെച്ച്നടന്നു. സയ്യിദ് കെ.കെ.സി.എം ഫിർദൗസ് തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ഇബ്രാഹീംഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. അബ്ദുൽ ബാരി ഫൈസി, ഒടമല ശമീർ ഫൈസി, കെ അബൂബക്കർ ഫൈസി, കളത്തിൽ ഹംസഹാജി, ബശീർ ദാരിമി, കെ മൂസ ഫൈസി, ശരീഫ് ഫൈസി, സി.എം ശമീർ ഫൈസി, സിദ്ധീഖ് പി.ടി, സ്വാദിഖ് ഫൈസി എന്നിവർ സംബന്ധിച്ചു.
കടകളിലേക്ക് വെള്ളം കയറുന്നു; യു.ഡി.എഫ് നേതാക്കൾ പരാതി നൽകി .
എടപ്പാൾ: പൊന്നാനി താലൂക്കിലെ എടപ്പാളിൽ ഒരു മഴ പെയ്താൽ ഇരുവശങ്ങളിലെയുംകടകളിലേക്ക് വെള്ളം കയറി ദുരിത പൂർണമായ അവസ്ഥയാണ് ഉള്ളതെന്നുംകച്ചവടസ്ഥാപനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായുംആരോപിച്ച് കൊണ്ട് യു.ഡി.എഫ് നേതാക്കൾ പരാതി നൽകി. പൊന്നാനി തഹസീൽദാർക്കും ഡെപ്യൂട്ടി കളക്ടർക്കും യുഡിഫ് തവനൂർ നിയോജകമണ്ഡലംചെയർമാൻ സുരേഷ് പൊല്പാക്കര, കൺവീനർ ഇബ്രാഹിം മുതൂർ എന്നിവർക്കാണ് നേരിട്ട് പരാതിനൽകിയത്. എടപ്പാൾ മേൽപ്പാലം നിലവിൽ വന്നതോടെ റോഡ് വീതി കൂട്ടിയത് ഡ്രൈനേജ്മൂടികൊണ്ടാണ്. പട്ടാമ്പി റോഡിൽ നിന്നും തൃശൂർ റോഡിൽ നിന്നും വരുന്ന മഴ വെള്ളം പൊന്നാനിറോഡിലെ താഴ്ന്ന പ്രദേശത്തെ കടയിലേക്ക് ഒഴുകി വരുന്നതോടെ വലിയ ബുദ്ധിമുട്ടാണ് എടപ്പാളിൽഉണ്ടാവുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ, പൊതുമരാമത്ത്വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകുമെന്നും ഇരുവരും അറിയിച്ചു.
റെസ്ക്യൂ ഗാർഡുമാരെ നിയമിക്കുന്നു .
മലപ്പുറം: ട്രോളിങ് നിരോധനത്തിനു ശേഷമുള്ള കടല്‍ പട്രോളിങ്ങിനുംരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി മത്സ്യബന്ധന വകുപ്പ് ഏര്‍പ്പെടുത്തുന്ന യന്ത്രവത്കൃത യാനത്തില്‍ദിവസവേതനാടിസ്ഥാനത്തില്‍ റസ്ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നു. പൊന്നാനി, താനൂര്‍മേഖലകളിലായി സേവനം നടത്തുന്നതിനായി അടുത്ത ട്രോളിങ് നിരോധനം വരെകാലയളവിലേക്കാണ് നിയമനം. കടലില്‍ നീന്താന്‍ വൈദഗ്ധ്യമുള്ള, നല്ല കായികശേഷിയുള്ള, 20 വയസ്സിന് മുകളില്‍ പ്രായമുള്ള, രജിസ്ട്രേഡ് മത്സ്യത്തൊഴിലാളി യുവാക്കള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് പാസ്പോര്‍ട്ട്സൈസ് ഫോട്ടോ പതിച്ച വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റ, മറ്റ് യോഗ്യതകള്‍തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 10.15ന്പൊന്നാനിയിലുള്ള ഫിഷറീസ് ഉപഡയറക്ടറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫിഷറീസ് വകുപ്പ് മുഖേന ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ നിന്നുംപരിശീലനം ലഭിച്ചവര്‍ക്കും മുന്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന. വിവരങ്ങള്‍ക്ക് ഫോൺ: 0494-266742
ഒരു വര്‍ഷത്തിനകം തൃത്താലയില്‍ ആയുര്‍വേദ പൈതൃക പാര്‍ക്ക് യാഥാര്‍ത്ഥ്യമാകും; മന്ത്രി പി രാജീവ്
കൂറ്റനാട്: ഒരു വര്‍ഷത്തിനകം തൃത്താലയില്‍ ആയുര്‍വേദ പൈതൃക പാര്‍ക്ക് യാഥാര്‍ത്ഥ്യമാവുമെന്ന്വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍വാവന്നൂരിലെ അഷ്ടാംഗം ആയുര്‍വേദ കേന്ദ്രത്തില്‍ നടന്ന തൃത്താല ആയുര്‍വേദ പാര്‍ക്ക്ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുര്‍വേദ പാര്ക്കിന് സര്‍ക്കാര്‍പിന്തുണ നല്‍കുമെന്ന് അദ്ദേഹം സംരഭകരോട് പറഞ്ഞു. ഇത് സംബന്ധിച്ച് ഒരു മാസത്തിനകംതീരുമാനം അറിയിക്കാനും. പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്താനും തീരുമാനമായി. ഇതിനായിആയുര്‍വേദ സ്ഥാപന പ്രതിനിധികള്‍, ജില്ലാ കലക്ടര്‍, കിന്‍ഫ്ര, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വ്യവസായ വകുപ്പ് എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റിക്കും രൂപം നല്കി. പദ്ധതി കിന്‍ഫ്ര ഏറ്റെടുത്ത്നടത്തുകയാണെങ്കില്‍ ഭൂമി കണ്ടെത്തി നല്‍കുന്നതിന് സംരംഭകരുടെയും പഞ്ചായത്ത്സംവിധാനങ്ങളുടെയും സഹകരണം ആവശ്യമാണ്. സംരംഭകര്‍ക്ക് കൂടി പങ്കാളിത്തമുള്ള രീതിആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ കണ്‍സോര്‍ഷ്യമാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നതെങ്കില്‍ അതിന് കിന്‍ഫ്ര പാര്‍ക്ക് സ്റ്റാറ്റസ്നല്‍കും. പശ്ചാത്തല സൗകര്യം ഒരുക്കാന്‍ ഏക്കറിന് 30 ലക്ഷം മുതല്‍ മൂന്ന് കോടി രൂപ വരെഅനുവദിക്കും. അനുമതികള്‍ക്കായി സിംഗിള്‍വിന്റോ സംവിധാനം ഏര്‍പ്പെടുത്തും. വ്യവസായപാര്‍ക്കിനുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കും. പാര്‍ക്കിന്റെ മാനദണ്ഡങ്ങള്‍ സംരംഭകര്‍ക്ക്തീരുമാനിക്കാനാകും. ആയുര്‍വേദ ഉത്പന്നങ്ങളുടെ ടെസ്റ്റിംഗ്, റിസര്‍ച്ച് ഡോക്യുമെന്റേഷന്, ഉത്പാദനവുമായി ബന്ധപ്പെട്ട് ആയുര്‍വേദ അക്കാദമികളുമായുള്ള സഹകരണം എന്നിവക്കുള്ളസൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദ പാര്‍ക്കിന്റെപ്രവര്‍ത്തനവും ഉത്പ്പന്ന നിര്‍മ്മാണവും അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ളതാവണം. ആയുര്‍വേദമരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് പ്രത്യേക ഡ്രഗ്സ് കണ്ട്രോള് വിഭാഗംരൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആയുര്‍വേദ പാര്‍ക്കില്‍ഉത്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇന്‍ കേരള എന്ന സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്നല്‍കുന്നത് സംബന്ധിച്ചും ആലോചിക്കും. ആയുര്‍വേദ പാരമ്പര്യവും നിരവധി സ്ഥാപനങ്ങളുമുള്ളതൃത്താലയ്ക്ക് ആയുര്‍വേദ പാര്‍ക്കിലൂടെ വലിയ സാധ്യതകളാണുള്ളത്. ആയുര്‍വ്വേദ പദ്ധതിക്ക്കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രോത്സാഹനമുണ്ട്. ഇന്റര്‍നാഷണല്‍ ആയുര്‍വേദ മാതൃകയില്‍ഒരു സര്‍ക്കാര്‍ സ്ഥാപനം തിരുവനന്തപുരത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടാമതായിതൃത്താലയില്‍ കൂടി ഒരു കേന്ദ്രം ആരംഭിക്കാന്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. യോഗത്തില്‍തൃത്താല എം.എല്‍.എയും നിയമസഭാ സ്പീക്കറുമായ എം.ബി രാജേഷ് അധ്യക്ഷനായി. തൃത്താലയുടെ ആയുര്‍വേദ പാരമ്പര്യവും പ്രസക്തിയും ആഗോള തലത്തില്‍ പ്രചരിപ്പിക്കുക ലക്ഷ്യം; സ്പീക്കര്‍ എം.ബി രാജേഷ് തൃത്താലയുടെ ആയൂര്‍വേദ പാരമ്പര്യവും പ്രസക്തിയും ആഗോള തലത്തില്‍ പ്രചരിപ്പിക്കുകകയുംസാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് തൃത്താല ആയുര്‍വേദ പാര്‍ക്ക് എന്നആശയത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. തൃത്താലയുടെ ആയുര്‍വ്വേദ രംഗത്തെപാരമ്പര്യവും പൈതൃകവും ലോകത്തിനു മുമ്പില്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്പാര്‍ക്ക് നടപ്പിലാക്കുക. ഇത് തൃത്താലയുടെ ആരോഗ്യരംഗത്തെ മുന്നേറ്റത്തിന് പ്രധാനപങ്ക്വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചര്‍, നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്ബാലചന്ദ്രന്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന, കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ്എന്. ഷറഫുദ്ധീന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ കുഞ്ഞുണ്ണി, ഷാഹിദാ, ജനാര്ദ്ദനന്, ജില്ലാകലക്ടര്‍ മൃണ്മയി ജോഷി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീസ്, കിന്‍ഫ്രഎം.ഡി സന്തോഷ് കോശി, ജനറല്‍ മാനേജര്‍, വ്യവസായ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, വിവിധആയുര്‍വേദ സ്ഥാപന പ്രതിനിധികളായ നീലകണ്ഠന്, കൃഷ്ണദാസ്, സുഗീര, ശ്രീജിത്ത്, പുരുഷോത്തമന്, രഞ്ജിത്ത്, ഡോ. മണികണ്ഠന്, ഡോ. വിജിത്ത്. ഡോ. വിനോദ്കുമാര്‍ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അയ്യൂബി സ്കൂള്‍;പത്ത് നൂതന പദ്ധതികള്‍ക്ക് തുടക്കമായി .
പടിഞ്ഞാറങ്ങാടി: സ്വലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് സ്കൂളില്‍ പത്ത് നൂതന പദ്ധതികളുടെ ഗ്രാന്റ്ലോഞ്ചിംഗ് സംസ്ഥാന തുറമുഖ, മ്യൂസിയം മന്ത്രി അഹ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു. പുതിയ കാലത്തെ വിദ്യാഭ്യാസ, സാങ്കേതിക, തൊഴില്‍ സാധ്യതകളിൽ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. ഇന്ന് ഉച്ചക്ക് 2മണിക്ക്അയ്യൂബി എജ്യുസിറ്റിയിൽ വെച്ച് നടന്ന പ്രോഗ്രാലായിരുന്നു പദ്ധതികളുടെ ഔപചാരിക ലോഞ്ചിംഗ്നിര്‍വ്വഹിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കോഡിംഗ്, സ്കൂള്‍ ആപ്പ്, അക്കാദമിക്ക് എക്സലന്‍സിനുവേണ്ടിയുളള നൂതന പ്രോഗ്രാം, മാർഷ്യല്‍ ആര്‍ട്സ്, സ്പോര്‍ട്സ് അക്കാദമി, ഗെയിംസ് ട്രൈനിംഗ്, സ്പീക്ക് മാസ്റ്റേഴ്സ് ക്ലബ്ബ്, ക്രിയേറ്റീവ് സ്കൂള്‍, സൂപ്പര്‍ ഇംഗ്ലീഷ് എന്നീ പത്തിന പദ്ധതികളുടെലോഞ്ചിംഗ് ആണ് മന്ത്രി നിര്‍വ്വഹിച്ചത്. ഒരു വര്‍ഷത്തോളം നീണ്ടു നില്ക്കുന്ന എമര്‍ജിംഗ് അയ്യൂബി എന്ന കാമ്പയിനിന്റെ ഔദ്യോകികഉദ്ഘാടന കര്‍മ്മം കൂടിയായിരുന്നു മന്ത്രി നിർവഹിച്ചത് സി ബി എസ് ഇ പരീക്ഷയിൽ ഡിസ്റ്റിംഗ്ഷൻ നേടിയ പത്തൊൻപത് വിദ്യാർഥികളെയും ഫസ്റ്റ് ക്ലാസ്നേടിയ പന്ത്രണ്ട് വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻവിഷയങ്ങളിലും എ പ്ലസ് നേടിയ പന്ത്രണ്ട് അയ്യൂബി പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു. എജ്യുസിറ്റി പ്രിസിഡന്റ് ഒറവില്‍ ഹൈദര്‍ മുസ്ലിയാര്, സെക്രട്ടറി അബ്ദുല്‍ കബീര്‍ അഹ്സനി, പ്രിന്‍സിപ്പല്‍ എ.പി അഷ്റഫ്, കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീന് കളത്തില്‍, വാര്ഡ്മെമ്പര്മാര് മുഹമ്മദ് ഫവാസ്, അബുട്ടി, എന്നിവര്‍ സംബന്ധിച്ചു.


