“സൈബർ ലോകത്തെ ചതിക്കുഴികൾ “

Kolathur "സൈബർ ലോകത്തെ ചതിക്കുഴികൾ " എന്ന വിഷയത്തിൽ HSS വിദ്യാർത്ഥികൾക്ക് നടത്തിയ ബോധവൽക്കരണ സെമിനാറിൽ ജനമൈത്രി പോലീസ് ഓഫീസർ അൻവർ സാദത്ത് വിഷയാവതരണം നടത്തുന്നു.

പാടശേഖരങ്ങളിലേക്ക് ആവശ്യമായ നെൽവിത്ത്   വിതരണോദ്ഘാടനം നിർവഹിച്ച് പുലാമന്തോൾപഞ്ചായത്ത് 

പുലാമന്തോള്‍ : പുലാമന്തോള്‍ ഗ്രാമ പഞ്ചായത്തിലെ പാടശേഖരത്തിലേക്ക് അവശ്യമായ നെല്‍ വിത്ത്വിതരണോദ്ഘാടനം പുലാമന്തോൾ പഞ്ചായത്തിൽ വെച്ച് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി സൗമ്യനിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ചന്ദ്രമോഹനൻ പനങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങിന് കൃഷിഓഫീസർ ഹാജറ കെ. സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌മുസ്തഫ കെ , ഭരണ സമിതി അംഗങ്ങളായ ഷിനോസ് ജോസഫ്, മുഹമ്മദാലി സി, ഷിഹാബുദ്ധീൻകെ,കൃഷി ഓഫീസ് ജീവനക്കാർ, പാടശേഖര കമ്മിറ്റി അംഗങ്ങൾ,കർഷകർ തുടങ്ങിയവരുംസന്നിഹിതരായിരുന്നു. പൊന്‍മണി ഇനത്തില്‍ പെട്ട നെൽ വിത്താണ് വിതരണം ചെയ്തത്.  8 പാടശേഖരങ്ങളിൽ നിന്ന് 187 ഹെക്ടർ കൃഷിക്കാവശ്യമായി അപേക്ഷ നൽകിയ മുഴുവൻആളുകൾക്കും വിത്ത് വിതരണം ചെയ്തു. ഒരു ഏക്കറിന് 27 kg നിരക്കിൽ 12750 kg നെൽ വിത്ത്വിതരണം ചെയ്തത്.

കള്ളനോട്ടടിച്ച് ചില്ലറയായി യാത്രക്കാര്‍ക്ക് വിതരണം ചെയ്തു; ഓട്ടോഡ്രൈവര്‍ പിടിയില്‍ 

തൃശൂരില്‍ കള്ളനോട്ടുമായി യുവാവ് പിടിയില്‍. കട്ടിലപ്പൂവം കോട്ടപ്പടി വീട്ടില്‍ ജോര്‍ജ് ആണ് തൃശൂര്‍വെസ്റ്റ് പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 100 രൂപയുടെ 24 നോട്ടുകളും 50 രൂപയുടെ 48 നോട്ടുകളും പൊലീസ് പിടിച്ചെടുത്തു. ഓട്ടോ ഡ്രൈവറായ ജോര്‍ജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇയാളുടെഓട്ടോയില്‍ ഒരു വൃദ്ധ കയറിയിരുന്നു.ഇവര്‍ നല്‍കിയ അഞ്ഞൂറു രൂപയ്ക്ക് ചില്ലറയായി രണ്ട് 200 രൂപനോട്ടുകളും ഒരു നൂറു രൂപ നോട്ടും ഇയാള്‍ കൈമാറി. സാധനങ്ങള്‍ വാങ്ങാന്‍ വൃദ്ധ കടയില്‍കൊടുത്തപ്പോഴാണ് കള്ളനോട്ടാണെന്ന് അറിഞ്ഞത്. ഇതേ തുടര്‍ന്ന് നോട്ടുകള്‍കത്തിച്ചു. വിവരമറിഞ്ഞ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വെസ്റ്റ് പൊലീസിന് ലഭിച്ച നിര്‍ദേശ പ്രകാരമാണ് അന്വേഷണം തുടങ്ങിയത്. അയ്യന്തോള്‍ചുങ്കത്ത് വച്ച്ഓട്ടോ ഡ്രൈവറായ ജോര്‍ജിനെ പൊലീസ് പരിശോധിച്ചു. ഇയാളില്‍ നിന്ന് കള്ളനോട്ട്പിടികൂടിയതോടെ കട്ടിലപ്പൂവത്തുള്ള വീട്ടിലും പരിശോധന നടത്തി. നോട്ട് പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ചപ്രിന്ററും ഒരു ഭാഗം പ്രിന്റ് ചെയ്ത വ്യാജ നോട്ടുകളും കണ്ടെടുത്തു. പ്രായമായവരെയുംമദ്യപന്‍മാരെയും അന്യ സ്ഥലങ്ങളില്‍ നിന്നും വരുന്നവരെയും ആണ് ഇയാള്‍ സ്ഥിരമായി കള്ളനോട്ട്ചില്ലറയായി നല്‍കി പറ്റിച്ചിരുന്നത്. ചെറിയ തുകയല്ലേ എന്നു കരുതി പറ്റിക്കപ്പെട്ടവര്‍ പരാതികൊടുക്കാത്തത് ഇയാള്‍ക്ക് പ്രോത്സാഹനമായതാണ് പിടിക്കപ്പെടാതിരുന്നത്. വെസ്റ്റ് സി.ഐഫര്‍ഷാദിന്റെ നേതൃത്വത്തില്‍ എസ്.ഐ കെ.സി ബൈജു, സിവില്‍ പൊലീസ് ഓഫീസര്‍മാരായഅബീഷ് ആന്റണി, സിറില്‍ എന്നിവര്‍ ചേര്‍ന്നാണ് ജോര്‍ജിനെ പിടികൂടിയത്.

മുന്നൂറോളം വിഭവങ്ങളുമായി കണ്ണൂര്‍ ചെറുപുഴ സെന്‍റ് ജോസഫ് ഹൈസ്കൂളിലെ ചക്ക ഫെസ്റ്റ്ശ്രദ്ധേയമായി 

പോഷകമൂല്യത്തില്‍ മുന്‍പന്തിയിലുള്ള ചക്ക കൊണ്ടുള്ള സ്വാദിഷ്ടമായ പലഹാരങ്ങള്‍ ഒരുക്കിസംഘടിപ്പിച്ച ചക്ക മഹോത്സവം വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അനുഭവമായി മാറി. ചെറുപുഴ സെന്‍റ് ജോസഫ് ഹൈസ്കൂളിലാണ് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയുംകൂട്ടായ്മയില്‍ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചത്. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെയും, സയന്‍സ്, സോഷ്യല്‍ സയന്‍സ്, ക്ലബ്ബുകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ആഘോഷം പ്രിന്‍സിപ്പല്‍സിസ്റ്റര്‍ ഭാഗ്യ ഉദ്ഘാടനം ചെയ്തു.എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ വീടുകളില്‍നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളാണ് ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ചത്. ചക്കപ്പായസം, ഹല്‍വ, ബിരിയാണി, അച്ചാര്‍, ജാം, ചക്ക കോഫി, കട്ലറ്റ്, കസ്റ്റാര്‍ഡ് ,പുഡിങ്, ഉപ്പേരി തുടങ്ങി 300 ഓളംവിഭവങ്ങളാണ് ചക്ക ഫെസ്റ്റില്‍ ഉണ്ടായിരുന്നത്. രക്ഷിതാക്കളുടെ സഹായത്തോടെ വിഭവങ്ങള്‍തയ്യാറാക്കിയ കുട്ടികള്‍ക്ക് ചക്കയുടെ ഗുണമേന്മയും ഔഷധമൂല്യവും തിരിച്ചറിയുന്ന പുതിയഅനുഭവം കൂടിയായി ചക്ക മഹോത്സവം. മാതാപിതാക്കളും അധ്യാപകരുമാണ് ചക്ക ഫെസ്റ്റിന് വേണ്ടിയുള്ള വ്യത്യസ്തങ്ങളായ വിഭവങ്ങള്‍തയ്യാറാക്കാന്‍ കുട്ടികള്‍ക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ടായിരുന്നത്. ഫാസ്റ്റ് ഫുഡിന് പിന്നാലെപറയുന്ന പുത്തന്‍ തലമുറയ്ക്ക് നാട്ടുമുറ്റത്തെ കൃഷിഫലങ്ങളില്‍ നിന്നുമുള്ള രുചികള്‍ ആസ്വദിക്കാന്‍അവസരമൊരുക്കുന്നതായിരുന്നു ചെറുപുഴ സെന്‍റ് ജോസഫ് ഹൈസ്കൂളിലെ ചക്ക ഫെസ്റ്റ്.

കുന്നംകുളത്ത് മങ്കിപോക്‌സെന്ന് സംശയം;സൗദിയില്‍ നിന്നെത്തിയ കുട്ടി നിരീക്ഷണത്തില്‍ 

കുന്നംകുളം: കുന്നംകുളത്ത് മങ്കിപോക്സ് ആശങ്ക. സൗദി അറേബ്യയിൽ നിന്നെത്തിയ രോ​ഗലക്ഷണങ്ങളുളള കുന്നംകുളം സ്വദേശിയായ കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍നിരീക്ഷണത്തിലാക്കി. കുട്ടിയുമായി സമ്പര്‍ക്കമുള്ള രണ്ട് പേരും നിരീക്ഷണത്തിലാണ്. ആലപ്പുഴ ലാബില്‍ നിന്ന് പരിശോധന ഫലമെത്തിയാല്‍ മാത്രമേ രോഗ സ്ഥിരീകരണമുണ്ടാകു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു.കൊവിഡിനെ പോലെമങ്കിപോക്സിനേയും പ്രതിരോധിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെപറഞ്ഞിരുന്നു. മങ്കിപോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ളനടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ് 

തൃത്താലയിൽ തകർന്ന റോഡിൽ വാഴ നട്ട് സ്പീക്കറുടെ ചിത്രം വെച്ച് പ്രതിഷേധം 

കൂറ്റനാട്: തൃത്താല നിയോജകമണ്ഡലത്തിലെ മേഴത്തൂർ - വട്ടോളിക്കാവ് റോഡിലെ  യാത്രദുരിതംപരിഹരിക്കാത്തതിൽ പ്രതിഷേധിച്ച്  റോഡിലെ കുഴിയിൽ വാഴ നട്ട് കോൺഗ്രസ് പ്രതിഷേധംഡിസിസി ജനറൽ സെക്രട്ടറി മുഹമ്മദാലി തൃത്താല പ്രതിഷേധം ഉദ്ഘാടനം ചെയ്തു. തകർന്ന റോഡിൽ വാഴ നട്ട് തൃത്താല എംഎൽഎയും സ്പീക്കറുമായ എം.ബി രാജേഷിൻ്റെഫോട്ടോ വെച്ചായിരുന്നു പ്രതിഷേധം .

സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ; ട്രെയിൻ തടഞ്ഞ് യൂത്ത് കോൺ ഗ്രസ്, ഷാഫിയടക്കം പത്ത്പേർ അറസ്റ്റിൽ 

തിരുവനന്തപുരം: നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കൽ കേസിൽകോൺ ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ യൂത്ത്കോൺ ഗ്രസ് പ്രതിഷേധം. തിരുവനന്തപുരത്ത് യൂത്ത് കോൺ ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞു. രാജധാനി എക്സ്പ്രസ്, ചെന്നൈമെയിൽ എന്നീ ട്രെയ്നുകളാണ് തടഞ്ഞത്. പ്രതിഷേധത്തെ തുടർന്ന് ഷാഫി പറമ്പിലടക്കം പത്തുപേരെ അറസ്റ്റ് ചെയ്തു.