*ദേശാടന പക്ഷികളെ ക്രൂരമായി വേട്ടയാടി ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേർ കോഴിക്കോട്അറസ്റ്റിൽ*

*മുക്കം*: ദേശാടന പക്ഷികളെയടക്കം  കണ്ണില്‍ കമ്പി കുത്തിക്കയറ്റി അതിക്രൂരമായി  വേട്ടയാടിപ്പിടിച്ച്‌ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. കൊടിയത്തൂർ പഞ്ചായത്തിലെ കാരകുറ്റിയിലാണ്സംഭവം. പന്നിക്കോട് താമസിക്കുന്ന ആക്രി കച്ചവടം നടത്തുന്ന തമിഴ്നാട് സ്വദേശികളായമണികണ്ഠൻ ,രാജേഷ് ,രവി എന്നിവരെയാണ് നാട്ടുകാർ പിടികൂടി മുക്കം പോലീസിൽ ഏൽപ്പിച്ചത്. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. പിടിയിലായവരെ പൊലീസ് വനം വകുപ്പിന് കൈമാറി. പ്രാവ്, കൊക്ക് ഉള്‍പ്പെടെയുള്ള പക്ഷികളാണ് സംഘത്തിന്റെ ലക്ഷ്യം. പക്ഷികളുടെ കണ്ണില്‍ കമ്പിയോ മൊട്ടുസൂചിയോ പോലുള്ളവ കുത്തിക്കയറ്റി കാഴ്ച നഷ്ടപ്പെടുത്തിയശേഷം അവയുടെ കാല്‍ കയറില്‍ ബന്ധിപ്പിച്ചിടും. ചിറകിട്ടടിക്കുന്നത് കണ്ട് മറ്റ് പക്ഷികള്‍എത്തുമ്പോള്‍ അവയെ കൂട്ടമായി പിടികൂടും. ഇതാണ് പതിവ് രീതി. ഇവയെ കൊന്ന് തിന്നുകയോകച്ചവടത്തിനായി കൊണ്ടുപോവുമായയോ ആണ് ഇവർ ചെയ്‌തിരുന്നത്‌. പല തവണപരിസരവാസികൾ താക്കീത് നൽകി വിട്ടയച്ചെങ്കിലും ഈ ക്രൂരകൃത്യം പതിവാക്കുകയായിരുന്നതായിനാട്ടുകാർ പറയുന്നു.

സ്നേഹ വീടിൻറെ കട്ടിള വെക്കൽ കർമ്മം ജില്ലാ പ്രസിഡണ്ട് കുഞ്ഞാവു ഹാജി നിർവഹിച്ചു .

വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയും വളാഞ്ചേരി യൂണിറ്റുംസംയുക്തമായി നിർമ്മിക്കുന്ന സ്നേഹ വീടിൻറെ കട്ടിള വെക്കൽ കർമ്മം ജില്ലാ പ്രസിഡണ്ട് കുഞ്ഞാവുഹാജി നിർവഹിച്ചു . ജില്ലയിലാകമാനം വ്യാപാരികൾക്ക് നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയുടെ ഭാഗമായാണ്പൂക്കാട്ടിരിയിൽ വീട് നിർമ്മാണം നടക്കുന്നത്. ചടങ്ങിൽ ബഷീർ കാടാമ്പുഴ ,ലൗലി മുഹമ്മദ് ,ബഷീർ കോട്ടക്കൽ, കെ മുഹമ്മദലി, ഷാജഹാൻഎന്ന മണി ,മെഹബൂബ് തോട്ടത്തിൽ, മായിൻകുട്ടി, വാപ്പുചോലാസ്, ഷറഫുദ്ദീൻ പാലക്കൽ, തുടങ്ങിയവർ സംബന്ധിച്ചു.

ബി ഡി കെ മലപ്പുറം ജില്ലാ സ്നേഹ സംഗമം സംഘടിപ്പിച്ചു

വളാഞ്ചേരി : ബ്ലഡ്‌ ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കോർഡിനേറ്റർമാരുടെ കുടുംബ സംഗമം വളാഞ്ചേരി നന്മ കോൺഫ്രൻസ് ഹാളിൽ വെച്ച്സംഘടിപ്പിച്ചു. ബി ഡി കെ സംസ്ഥാന വൈസ് പ്രസിഡന്റ്‌ നബീൽ ബാബു പതാക ഉയർത്തി, സംസ്ഥാന ട്രഷറർ സക്കീർ തിരുവനന്തപുരം ഉത്ഘാടനം നിർവ്വഹിച്ചു. ജില്ലയിലെ കോർഡിനേറ്റർമാരും കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു. നൂറിലധികം രക്തദാതാക്കളെ ഉൾപെടുത്തിയിട്ടുള്ള രക്‌തദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ ബി ഡി കെ യുമായിസഹകരിച്ചിട്ടുള്ള കൂട്ടായ്മകളെ സംഗമത്തിൽ ആദരിച്ചു. ജില്ലയിലെ ബ്ലഡ്‌ സെന്ററുകൾക്കുള്ളആദരവും പരിപാടിയിൽ നൽകുകയുണ്ടായി. കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾസംഗമത്തിന് കൂടുതൽ മികവേകി.

കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. 

പൊന്നാനിയിൽ ചന്ദ്രപ്പിറവി കണ്ടതിനാൽ കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. ഗള്‍ഫ് രാജ്യങ്ങളിൽ റമദാന്‍ 30 ഉം കേരളത്തിൽ റമദാന്‍ 29 ഉം ആണ് ലഭിച്ചത് .

ദുബായ് കെഎംസിസി എടയൂർ പഞ്ചായത്ത് കാരുണ്യ സ്പർശം 2024

റിലീഫ് വിതരണ ഉദ്ഘാടനവും സേവന പാലിയേറ്റീവ്ന് ധനസഹായം കൈമാറലും അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ വാഹിദ് ഉസ്താദ് പ്രാർത്ഥന നടത്തി, ദുബായ് കെഎംസിസി മണ്ഡലം സെക്രട്ടറി ശരീഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഉസ്മാൻ എടയൂർ അധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എ കെ മുസ്തഫ,സെക്രട്ടറി ഷാഫി വെള്ളൂരാൻ, റഷീദ് കിഴിശ്ശേരി,…

ധനവകുപ്പിൻറെ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡിഫ് ജനപ്രതിനിധികളുടെനേതൃത്വത്തിൽ  നഗരസഭ ഓഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

വളാഞ്ചേരി:-സാമ്പത്തിക വർഷം അവസാനിക്കാനായിട്ടും പദ്ധതിവിഹിതത്തിന്റെ മൂന്നാം ഗഡു അനുവദിക്കാത്തതിലും,തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന് ധനവകുപ്പിൻറെ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡിഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.പരിപാടി കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ചെയർമാൻ മധുസൂധനൻ കാടാമ്പുഴ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ അഷ്റഫ്…

പി.കമ്മുക്കുട്ടി മാസ്റ്റർക്ക് വിട; സർവ്വകക്ഷി അനുസ്മരണ യോഗം നടത്തി.

എടയൂർ: രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന പാലക്കൽ കമ്മുക്കുട്ടി മാസ്റ്ററുടെ വിയോഗത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. പരിപാടിയിൽ ഷാഫി വള്ളൂരാൻ സ്വാഗതം പറഞ്ഞു. എ.കെ. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. എടയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്…

തിരുവനന്തപുരം മെഡി. കോളജിലെ വനിത ഡോക്ടര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം* മെഡിക്കല്‍ കോളജിലെ വനിത ഡോക്ടര്‍ ഫ്ളാറ്റില്‍ മരിച്ചനിലയില്‍. വെള്ളനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. നാല് മാസം മുന്‍പായിരുന്നു വിവാഹം. തിരുവനന്തപുരം/ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍. സീനിയര്‍ റസിഡന്റ് ഡോക്ടര്‍ അഭിരാമിയാണ് മരിച്ചത്. മെഡിക്കല്‍ കോളേജിന് സമീപമുള്ള പിടി ചാക്കോ നഗറിലെ…