താരസംഘടന അമ്മയിലെ പ്രശ്നങ്ങൾക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മസംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിൻ്റെയും ആമോഹം പൊലിഞ്ഞുപോയതിൻ്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെകാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോഅംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെവർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയിൽവിമർശിച്ചു.വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരുതാല്പവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു. 'അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു', ഉഷഹസീന കുറിച്ചു. 'ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞനിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻഎന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾഎന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയതവിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല', എന്നാണ് ഉഷ ഹസീനഫേസ്ബുക്കിൽ കുറിച്ചത്.
മാധ്യമപ്രവര്‍ത്തകനും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ്റെ പ്രൈവറ്റ്സെക്രട്ടറിയുമായ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു.
സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ളയുടെ മകനാണ് ബിപിന്‍ ചന്ദ്രന്‍. അസുഖ ബാധിതനായിതിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്‌ച വൈകിട്ട്നാലിന് തൈക്കാട് ശാന്തികവാടശാന്തികവാടത്തിൽ സംസ്‌കരിക്കും. ദില്ലിയില്‍ മാധ്യമപ്രവർത്തകനായി ഏറെക്കാലം ജോലി ചെയ്തു. എൻ്റർപ്രണർ ബിസിനസ്മാഗസിൻ്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ബിസിനസ് സ്‌റ്റാൻഡേർഡിലും ഇന്ത്യൻഎക്പ്രസിലും ജോലി ചെയ്‌തു. ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ അഡീഷണൽ പ്രൈവറ്റ്സെക്രട്ടറി ആയും സേവനമനുഷ്‌ഠിച്ചിരുന്നു. അമ്മ: പരേതയായ രത്നമ്മ. ഭാര്യ: ഷൈജ(മാധ്യമപ്രവർത്തക, ദില്ലി), മക്കൾ: ആദിത് പിള്ള (ഫിനാൻഷ്യൽ അനലിസ്റ്റ്, ബെംഗളൂരു), ആരോഹിപിള്ള.
ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി
വളാഞ്ചേരി*:ദമ്മാം കോട്ടക്കൽ മണ്ഡലം കെ.എം.സി.സി കമ്മിറ്റി വളാഞ്ചേരി ശിഹാബ് തങ്ങൾഡയാലിസിസ് സെൻററിന് നൽകുന്ന ധനസഹായം മണ്ഡലം കെ.എം.സി.സി ആക്റ്റിങ് പ്രസിഡണ്ട്ജാഫർ കോട്ടക്കൽ വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ് ആബിദലി സാഹിബിന്കൈമാറുന്നു*. *ചീഫ് കോർഡിനേറ്റർ സലാം വളാഞ്ചേരി, ദമ്മാം കോട്ടക്കൽ മണ്ഡലം കെ.എം.സി.സി മുൻ ഉപാധ്യക്ഷൻ സൈതലവി സാഹിബ് എടയൂർ*,*ഭാരവാഹികളായ ആറ്റതങ്ങൾ, മെമ്പർ ഗഫൂർ വളാഞ്ചേരി, ഇബ്രാഹിം കോട്ടക്കൽ,മുൻ ജിദ്ദ കെ എം സി സി നേതാവ് ജാഫർനീറ്റുക്കാട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു*
പുലരിപ്പൂക്കൾ -സ്നേഹസംഗമം 2024
1974-ൽ തുടക്കം കുറിച്ച ഇരിമ്പിളിയം ഗവ: ഹൈസ്ക്കൂളിന്റെ 50-ാംവാർഷികത്തോടനുബന്ധിച്ച് , 1977-78ബാച്ച് S.S.L.C വിദ്യാർത്ഥികൾ പുലരിപ്പൂക്കൾ,എന്ന പേരിൽ സ്നേഹസംഗമം നടത്തി. പൂർവ വിദ്യാർത്ഥി പ്രസിഡണ്ട് കെ .കെ മുഹമ്മദലിയുടെ അധ്യക്ഷത വഹിച്ച ചടങ്ങ് മുൻ പ്രധാനഅധ്യാപകൻ നമ്പ്യാത്തൻ നമ്പൂതിരി മസ്‌റ്റർ ഉദ്ഘാടനം ചെയ്‌തു. പ്രഥമ അധ്യാപകരായ ടി.പി. മുഹന്മദ് കൂട്ടി , രാമൻ എമ്പ്രാന്തിരി , അബ്‌ദുഹ്‌മൻ കുറ്റിപ്പുറം, ഗോപാലകൃഷ്‌ണൻ വളാഞ്ചേരി, കെ. അബ്ദുസമദ്, വിലാസിനി, സുശീല രുഗ്മിണി ചന്ദ്രിക. മുഹമ്മദ് കൈപ്പുറം, കെ പി ബദ്ധണ്ണൻ, എന്നിവരെ ചടങ്ങിൽ ആദരിച്ചു സതീഷൻ ആർ.എസ്, ബേബി ഗിരിജ KP സതിവേണു ഗോപാൽ, ഷക്കീല പി.ടി. ഖദീജ ടി.പി. പാത്തുമ്മു പി, . ഉണ്ണികൃഷണൻ. ഇ, കെ.ടി ഇസ്ഹാഖ്, പി. മുഹമ്മദലി, പി .കുഞ്ഞി മൊയ്തീൻ, പിഎം ഇബ്രാഹിംകുട്ടി, ഗീതാ കാട്ടുമാടം, ജമാൽ കോട്ടപ്പുറം, സിപി മുസ്തഫ ,ഉഷ കെ,എന്നിവർപ്രസംഗിച്ചു. തുടർന്ന് നടന്ന പൂർവ്വ വിദ്യാർത്ഥികളുടെ സംഗീത സദസ്സും സംഗമത്തിന് മറ്റുകൂട്ടി.
പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിൽ എല്ലാ ഗ്രൂപ്പുകളിലുമുള്ള രക്തത്തിന് ക്ഷാമം
പെരിന്തൽമണ്ണ : ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ എല്ലാ ഗ്രൂപ്പുകളിലുമുള്ള രക്തത്തിന് ക്ഷാമം, റംസാൻ നോമ്പും കനത്ത ചൂടും വർദ്ധിച്ചതോടെ രക്തദാന ക്യാമ്പുകൾ മാസങ്ങളായിനടക്കാത്തതാണ് രക്തബാങ്കിൽ രക്തത്തിന് ക്ഷാമം അനുഭവപ്പെടാൻ കാരണമെന്നാണ്പെരിന്തൽമണ്ണ ബ്ലഡ് ബാങ്ക് അധികൃതരുടെ വിശദീകരണം, അതേ സമയം രക്തദാന ക്യാമ്പുകൾനടത്താൻ സന്നദ്ധ സംഘടനകൾ മുന്നോട്ടു വരണമെന്നും അല്ലാത്ത പക്ഷം വരും ദിവസങ്ങളിൽ രക്തക്ഷാമം രൂക്ഷമാകാനാണ് സാധ്യത എന്നും അധികൃതർ അറിയിച്ചു.മലപ്പുറം ,പാലക്കാട് ജില്ലകളിലെആശുപതികളിലുള്ള നിരവധി രോഗികൾ ആശ്രയിക്കുന്ന ഒരു ബ്ലഡ് ബാങ്ക് കൂടിയാണ് മലപ്പുറംജില്ലയിലെ പെരിന്തൽമണ്ണ ബ്ലഡ് ബാങ്ക്. എന്നാൽ റംസാൻ വ്രതവും കനത്ത ചൂടും രൂക്ഷമായതോടെപെരിന്തൽമണ്ണ ബ്ലഡ് ബാങ്കിൽ എല്ലാ ഗ്രൂപ്പുകളിലുമുള്ള രക്തത്തിന് ദിവസങ്ങളായി ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. രോഗികൾക്ക് ആവശ്യമായ രക്തം ആളുകൾ വന്ന് നൽകിയാൽ മാത്രമേഇപ്പോൾ ബ്ലഡ് ബാങ്കിൽ നിന്നും ലഭിക്കുകയുള്ളൂ, രക്തം ബ്ലഡ് ബാങ്കിൽ സ്റ്റോക്ക് ഇല്ലാത്തതാണ്ഇതിനു പ്രധാന കാരണം. രണ്ടു മാസക്കാലമായി സന്നദ്ധ സംഘടനകളും വിദ്യാർത്ഥികളുംനടത്തിവന്നിരുന്ന ക്യാമ്പുകൾ ഇല്ലാതായതാണ് രക്ത ക്ഷാമം രൂക്ഷമാകാൻ കാരണമെന്ന്പെരിന്തൽമണ്ണ ബ്ലഡ് ബാങ്ക് സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ സാലിം പറഞ്ഞു. വിവിധസംഘടനകൾ മുന്നിട്ടിറങ്ങി ക്യാമ്പുകൾ സംഘടിപ്പിച്ച് രക്ത ക്ഷാമത്തിന് പരിഹാരംകാണണമെന്നാണ് ബ്ലഡ് ബാങ്ക് അധിക്യതരുടെ ആവശ്യം.
*ദേശാടന പക്ഷികളെ ക്രൂരമായി വേട്ടയാടി ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേർ കോഴിക്കോട്അറസ്റ്റിൽ*
*മുക്കം*: ദേശാടന പക്ഷികളെയടക്കം കണ്ണില്‍ കമ്പി കുത്തിക്കയറ്റി അതിക്രൂരമായി വേട്ടയാടിപ്പിടിച്ച്‌ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. കൊടിയത്തൂർ പഞ്ചായത്തിലെ കാരകുറ്റിയിലാണ്സംഭവം. പന്നിക്കോട് താമസിക്കുന്ന ആക്രി കച്ചവടം നടത്തുന്ന തമിഴ്നാട് സ്വദേശികളായമണികണ്ഠൻ ,രാജേഷ് ,രവി എന്നിവരെയാണ് നാട്ടുകാർ പിടികൂടി മുക്കം പോലീസിൽ ഏൽപ്പിച്ചത്. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. പിടിയിലായവരെ പൊലീസ് വനം വകുപ്പിന് കൈമാറി. പ്രാവ്, കൊക്ക് ഉള്‍പ്പെടെയുള്ള പക്ഷികളാണ് സംഘത്തിന്റെ ലക്ഷ്യം. പക്ഷികളുടെ കണ്ണില്‍ കമ്പിയോ മൊട്ടുസൂചിയോ പോലുള്ളവ കുത്തിക്കയറ്റി കാഴ്ച നഷ്ടപ്പെടുത്തിയശേഷം അവയുടെ കാല്‍ കയറില്‍ ബന്ധിപ്പിച്ചിടും. ചിറകിട്ടടിക്കുന്നത് കണ്ട് മറ്റ് പക്ഷികള്‍എത്തുമ്പോള്‍ അവയെ കൂട്ടമായി പിടികൂടും. ഇതാണ് പതിവ് രീതി. ഇവയെ കൊന്ന് തിന്നുകയോകച്ചവടത്തിനായി കൊണ്ടുപോവുമായയോ ആണ് ഇവർ ചെയ്‌തിരുന്നത്. പല തവണപരിസരവാസികൾ താക്കീത് നൽകി വിട്ടയച്ചെങ്കിലും ഈ ക്രൂരകൃത്യം പതിവാക്കുകയായിരുന്നതായിനാട്ടുകാർ പറയുന്നു.
സ്നേഹ വീടിൻറെ കട്ടിള വെക്കൽ കർമ്മം ജില്ലാ പ്രസിഡണ്ട് കുഞ്ഞാവു ഹാജി നിർവഹിച്ചു .
വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയും വളാഞ്ചേരി യൂണിറ്റുംസംയുക്തമായി നിർമ്മിക്കുന്ന സ്നേഹ വീടിൻറെ കട്ടിള വെക്കൽ കർമ്മം ജില്ലാ പ്രസിഡണ്ട് കുഞ്ഞാവുഹാജി നിർവഹിച്ചു . ജില്ലയിലാകമാനം വ്യാപാരികൾക്ക് നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയുടെ ഭാഗമായാണ്പൂക്കാട്ടിരിയിൽ വീട് നിർമ്മാണം നടക്കുന്നത്. ചടങ്ങിൽ ബഷീർ കാടാമ്പുഴ ,ലൗലി മുഹമ്മദ് ,ബഷീർ കോട്ടക്കൽ, കെ മുഹമ്മദലി, ഷാജഹാൻഎന്ന മണി ,മെഹബൂബ് തോട്ടത്തിൽ, മായിൻകുട്ടി, വാപ്പുചോലാസ്, ഷറഫുദ്ദീൻ പാലക്കൽ, തുടങ്ങിയവർ സംബന്ധിച്ചു.
ബി ഡി കെ മലപ്പുറം ജില്ലാ സ്നേഹ സംഗമം സംഘടിപ്പിച്ചു
വളാഞ്ചേരി : ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർഡിനേറ്റർമാരുടെ കുടുംബ സംഗമം വളാഞ്ചേരി നന്മ കോൺഫ്രൻസ് ഹാളിൽ വെച്ച്സംഘടിപ്പിച്ചു. ബി ഡി കെ സംസ്ഥാന വൈസ് പ്രസിഡന്റ് നബീൽ ബാബു പതാക ഉയർത്തി, സംസ്ഥാന ട്രഷറർ സക്കീർ തിരുവനന്തപുരം ഉത്ഘാടനം നിർവ്വഹിച്ചു. ജില്ലയിലെ കോർഡിനേറ്റർമാരും കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു. നൂറിലധികം രക്തദാതാക്കളെ ഉൾപെടുത്തിയിട്ടുള്ള രക്‌തദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ ബി ഡി കെ യുമായിസഹകരിച്ചിട്ടുള്ള കൂട്ടായ്മകളെ സംഗമത്തിൽ ആദരിച്ചു. ജില്ലയിലെ ബ്ലഡ് സെന്ററുകൾക്കുള്ളആദരവും പരിപാടിയിൽ നൽകുകയുണ്ടായി. കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾസംഗമത്തിന് കൂടുതൽ മികവേകി.
കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ.
പൊന്നാനിയിൽ ചന്ദ്രപ്പിറവി കണ്ടതിനാൽ കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. ഗള്‍ഫ് രാജ്യങ്ങളിൽ റമദാന്‍ 30 ഉം കേരളത്തിൽ റമദാന്‍ 29 ഉം ആണ് ലഭിച്ചത് .









