താരസംഘടന അമ്മയിലെ പ്രശ്നങ്ങൾക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മസംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിൻ്റെയും ആമോഹം പൊലിഞ്ഞുപോയതിൻ്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെകാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോഅംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെവർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയിൽവിമർശിച്ചു.വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരുതാല്പവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു. 'അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു', ഉഷഹസീന കുറിച്ചു. 'ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞനിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻഎന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾഎന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയതവിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല', എന്നാണ് ഉഷ ഹസീനഫേസ്ബുക്കിൽ കുറിച്ചത്.
ചങ്ങരംകുളം ഒതളൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് മോഷണം
ചങ്ങരംകുളം: ഒതളൂരിൽ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം. ഒതളൂർമണലിയാർകാവ് ക്ഷേത്രത്തിലെ ഭണ്ഡാരമാണ് കുത്തിത്തുറന്നത്.ഭണ്ഡാരത്തിലുണ്ടായിരുന്നമുഴുവൻ പണവും മോഷ്ടാവ് കവർന്നിട്ടുണ്ട്.ഞായറാഴ്ച പുലർച്ചെ ക്ഷേത്രത്തിലെത്തിയജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്.ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ച്ചങ്ങരംകുളം പോലീസെത്തി പരിശോധന നടത്തി.സംഭവത്തിൽ പോലീസ് അന്വേഷണംആരംഭിച്ചിട്ടുണ്ട്
പൊന്നാനിയിലെ പി.ഡബ്ലിയു.ഡി വിശ്രമ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ്നിർവഹിച്ചു*
പൊന്നാനി: അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പൊന്നാനിയിലെ പി.ഡബ്ലിയു.ഡി വിശ്രമമന്ദിരത്തിൻറെ ഉദ്ഘാടനം പൊതുമരാമത്ത് – ടൂറിസം – യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.പി. നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു .പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്ത്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വ. ഇ. സിന്ധുആലംകോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഷെഹീർ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ സൈഫുദ്ദീൻ വെളിയംകോട് പഞ്ചായത്ത്പ്രസിഡന്റ് ഷംസു കല്ലാട്ടയിൽ പൊന്നാനിനഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ പൊന്നാനി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. മുഹമ്മദ് ബഷീർ വാർഡ് കൗൺസിലർ ശ്രീകല ചന്ദ്രൻ പി ഡബ്ല്യൂ ഡി ബിൽഡിങ്ങ്സ്വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഇസ്മായിൽ ബിൽഡിങ്ങ്സ് ഓവർസിയർ ബാഗി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും സംസാരിച്ചു.
ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ച വല്ലപ്പുഴ സ്വദേശികളായ നാലു പേര്‍ പിടിയില്‍
അഗളി: ഷോളയൂർ വനം വകുപ്പ് സ്റ്റേഷൻ പരിധിയിലെ വാട്ട്ലുക്കി, അനക്കട്ടി സാൻഡിൽ ഏരിയപ്രദേശത്തു നിന്ന് കാറിൽ മുറിച്ചു കടത്താൻ ശ്രമിച്ച 20 കിലോ ചന്ദനവും ബൈക്കും ആയുധങ്ങളുംപിടികൂടി. മരപ്പാലം ഫോറസ്റ്റ് സെക്ഷൻ പരിധിയിലെ വാഹന പരിശോധനയ്ക്കിടെയാണ് പട്ടാമ്പിവല്ലപ്പുഴ സ്വദേശികളായ ഷിഹാബലി(24), സാദിക്കലി (25) കീരിപ്പതി സ്വദേശികളായ പ്രവീൺകുമാർ(22), കാളിദാസ് (25), ഭദ്രൻ (67) എന്നിവർ പിടിയിലായത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർഫെലിക്സ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ തോമസ്, ജയേഷ് സ്റ്റീഫൻ, വാച്ചർമാരായ അമ്പരസി, രങ്കമ്മാൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ഒരേസമയം അഞ്ചു കല്യാണങ്ങൾ; ഗുരുവായൂർ ഒരുങ്ങി, ഇന്ന് 248 കല്യാണങ്ങൾ
ഞായറാഴ്ച രാവിലേയും ശീട്ടാക്കാമെന്നുള്ളതിനാൽ എണ്ണം കൂടിയേക്കും. ഗുരുവായൂർ: രണ്ടു വർഷത്തിനുശേഷം ഞായറാഴ്ച ഗുരുവായൂരിൽ ഏറ്റവും കൂടുതൽ കല്യാണങ്ങൾനടക്കും. 248 കല്യാണങ്ങൾക്കാണ് ശീട്ടാക്കിയിട്ടുള്ളത്. ഞായറാഴ്ച രാവിലേയുംശീട്ടാക്കാമെന്നുള്ളതിനാൽ എണ്ണം കൂടിയേക്കും. ക്ഷേത്രനടയിൽ ഒരേസമയം അഞ്ചു കല്യാണങ്ങൾ നടക്കും. ആദ്യമായാണ് ഇങ്ങനെയൊരുസജ്ജീകരണം ഏർപ്പെടുത്തുന്നത്. ക്ഷേത്രത്തിനു മുന്നിൽ ഒന്നാമത്തെ മണ്ഡപമായും കിഴക്കേഅറ്റത്ത് അഞ്ചാമത്തെ മണ്ഡപമായും രണ്ടെണ്ണം ശനിയാഴ്ച വൈകീട്ട് സ്ഥാപിച്ചു. താലികെട്ടിന്റെ ശീട്ടും ഓൺലൈനിൽ ബുക്ക് ചെയ്തതിന്റെ പ്രിന്റും ഒത്തുനോക്കാൻ മേൽപ്പുത്തൂർഓഡിറ്റോറിയത്തിന്റെ തൊട്ടു തെക്കായി പന്തൽ സജ്ജീകരിച്ചിട്ടുണ്ട്. വധൂവരന്മാരും ബന്ധുക്കളുംതാലികെട്ടിന് അരമണിക്കൂർ മുമ്പ് അവിടെ എത്തണം. അവിടെനിന്ന് ടോക്കൺ കൊടുക്കും. അതിനുശേഷം വധൂവരന്മാർ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ ഇരിക്കണം. ക്രമമനുസരിച്ച് ദേവസ്വംസുരക്ഷാ ഉദ്യോഗസ്ഥർ മൈക്കിൽ ടോക്കൺ നമ്പറുകൾ വിളിക്കും. അതിനനുസരിച്ചാണ്മണ്ഡപത്തിലേക്ക് എത്തേണ്ടത്. ശീട്ടാക്കുന്ന എല്ലാവർക്കും കല്യാണം നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായുംതിരക്കുകാരണം ആരേയും ഒഴിവാക്കില്ലെന്നും ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻഅറിയിച്ചു. താലികെട്ടിനായി അഞ്ചു മണ്ഡപങ്ങളിലും കൂടുതൽ കോയ്മമാരെ നിയോഗിച്ചു. 28 സെക്യൂരിറ്റിക്കാർ അധികമായി ഉണ്ടാകും. ചെറിയ പാർക്കിങ് കേന്ദ്രങ്ങൾക്കു പുറമേ, പടിഞ്ഞാറേ നടമായാ സ്റ്റാൻഡിലും തെക്കേ നട ദേവസ്വം സ്കൂൾ മൈതാനത്തും താത്കാലിക സൗകര്യമൊരുക്കി. ദർശനത്തിനുള്ള വരി ഞായറാഴ്ച വടക്കേ നടയിലായിരിക്കും. ക്ഷേത്രക്കുളത്തിനടുത്തുനിന്നും വരിആരംഭിച്ച് കിഴക്കേനടയിലെ ക്യൂപന്തലിലേക്ക് ഭക്തരെ പ്രവേശിപ്പിക്കും. കിഴക്കേ നടപ്പന്തലിലെ തിരക്ക്കുറയ്ക്കാനാണിത്. മാത്രമല്ല, കല്യാണക്കാരും ദർശനത്തിനുള്ളവരും കൂടിച്ചേരുന്ന അവസ്ഥഒഴിവാകുകയും ചെയ്യും. ദീപസ്തംഭത്തിനു മുന്നിൽ തൊഴാൻ തടസ്സമില്ല. അതിനുള്ള വരി മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിന്റെവടക്ക് ചേർന്നായിരിക്കും.
കുന്നംകുളത്ത് മത്സ്യ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
കുന്നംകുളം : തുറക്കുളം മാർക്കറ്റിൽ നിന്നും മത്സ്യവുമായി പോകുകയായിരുന്ന ബൊലേറോ പിക്കപ്പ്ലോറി മറിഞ്ഞു. കുന്നംകുളം യേശുദാസ് റോഡിൽ കക്കാട് മഹാഗണപതി ക്ഷേത്രത്തിന് സമീപമാണ് നിയന്ത്രണം വിട്ടപിക്കപ്പ് മറിഞ്ഞത്. അപകടത്തിൽ ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു.
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
കുറ്റിപ്പുറം: കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് അപകടത്തിൽഗുരുതരമായി പരിക്കേറ്റു. പുത്തനത്താണി കരിങ്കപ്പാറ കുന്നത്തോടത്ത് അബ്ദുള്‍ഖാദര്‍ (48) ആണ്മരിച്ചത്. ഭാര്യ റുഖിയയെ (40) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂർ റോഡിലെമഞ്ചാടിയിൽ ശനിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടം നടന്നത്. കുറ്റിപുറത്ത് നിന്ന് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരന്നു അബ്ദുൾ ഖാദറുംറുഖിയും. എതിരെവന്ന ഇന്നോവ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തകർന്നു. കാർ എതിർഭാഗത്ത് നിന്ന് തെറ്റായ ദിശയിൽ കയറി വന്ന് സ്കൂട്ടറിന് മുകളിലേക്ക് ഇടിച്ച് കയറുന്നത്ദൃശ്യങ്ങളിൽ കാണാം. ഇടിയുടെ ആഘാതത്തിൽ യുവതി തെറിച്ച് സമീപത്തെ കടയിൽ വീഴുന്നതിന്റെ ദൃശ്യങ്ങളുംഉണ്ട്.അബ്ദുള്‍ഖാദറിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടംനടത്തിയതിനുശേഷം കരിങ്കപ്പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മക്കള്‍: ഫാത്തിമജുമൈലത്ത്, മുഹമ്മദ് ജിനാന്‍.
സംസ്ഥാന ജാവലിൻ ത്രോയിൽ വട്ടേനാട് ഹൈസ്കൂൾ വിദ്യാർത്ഥിനിക്ക് മൂന്നാം സ്ഥാനം
കൂറ്റനാട് : സംസ്ഥാന തലത്തിൽ നടന്ന ഇൻ്റർ ഡിസ്ട്രിക് അത് ലറ്റിക്സ് ചാമ്പൻഷിപ്പ് മത്സരത്തിൽവട്ടേനാട് ഹൈസ്കൂളിലെ എട്ടാംതരം വിദ്യാർത്ഥി ആഷിക്കാ സോണി മൂന്നാം സ്ഥാനം നേടി 14 വയസ്സിന് താഴെ പ്രായമുള്ളവരുടെ മത്സര ഇനത്തിലാണ് ആഷിക്കാ സോണി സംസ്ഥാന തലത്തിൽമൂന്നാം സ്ഥാനം നേടിയത്.കോച്ച് പി.വി. റിയാസിൻ്റെ പരിശീലനത്തിലാണ് മത്സരത്തിന്തെയ്യാറെടുത്തത്. കൂറ്റനാട് വാവനൂർ സ്വദേശി സോണിയുടെയും അൽഫിയയുടെയും മകളാണ്.
ശ്രീശങ്കറിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം
ബെര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ പാലക്കാട് യാക്കര സ്വദേശിശ്രീശങ്കര്‍ മുരളിയെ ജില്ലാ ഭരണകൂടം മൊമെന്റോ നല്‍കി ആദരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശ്രീശങ്കറിന് മൊമെന്റോ കൈമാറി. തുടര്‍ന്ന് ശ്രീശങ്കറിനെയും മാതാപിതാക്കളെയും പൊന്നാട അണിയിച്ചു. എ.ഡി.എം. കെ. മണികണ്ഠന്‍ അധ്യക്ഷനായി. കേവലം മില്ലീ മീറ്ററുകളുടെ വ്യത്യാസത്തിലാണ് സ്വര്‍ണ മെഡല്‍നഷ്ടപ്പെട്ടതെന്നും ഈ നഷ്ടത്തില്‍നിന്നും പാഠം ഉള്‍ക്കൊണ്ടാകും മുന്നോട്ടുള്ള പരിശ്രമമെന്നുംശ്രീശങ്കര്‍ പറഞ്ഞു. ആദരവിന് ജില്ലാ ഭരണകൂടത്തോട് നന്ദിയും അറിയിച്ചു. പരിശീലനത്തില്‍ തുച്ഛസൗകര്യങ്ങളില്‍നിന്നുള്ള വലിയ നേട്ടമാണ് ശ്രീശങ്കറിന്റേതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നേട്ടങ്ങള്‍ ഉണ്ടാക്കുക എന്ന പാഠവും ശ്രീശങ്കറിന്റെവിജയത്തിലുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. പഠനത്തില്‍ മിടുക്കനായ ശ്രീശങ്കറിന് കായികരംഗത്തുള്ള അടുപ്പവും പാഷനും മനസിലാക്കിമാതാപിതാക്കള്‍ എന്ന നിലയില്‍ എല്ലാവിധ പിന്തുണയും നല്‍കിയിരുന്നതായി അച്ഛന്‍ എസ്. മുരളിയും കഴിവു മാത്രം പോര ഭാഗ്യവും വേണമെന്ന് അമ്മ കെ.എസ്. ബിജിമോളും പറഞ്ഞു. പരിപാടിയില്‍ ആര്‍.ഡി.ഒ. ഡി. അമൃതവല്ലി, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) വി.ഇ. അബ്ബാസ്തുടങ്ങിയവര്‍ പങ്കെടുത്തു. ഹുസൂര്‍ ശിരസ്തദാര്‍ എ. അബ്ദുള്‍ ലത്തീഫ് സ്വാഗതവും ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.



