അടിപിടിക്കേസിൽപ്പെട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന്  പറഞ്ഞ് വിശ്വസിപ്പിച്ച്ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ വളാഞ്ചേരി പോലീസിന്റെ പിടിയിലായി.  

സംഭവത്തിൽ താനൂർ സ്വദേശി ഹസ്കറും പുറമണ്ണൂർ സ്വദേശി സിയാദുമാണ് അറസ്റ്റിലായത്. വലിയകുന്ന് സ്വദേശിയായ ബൈജുവിന്റെ ഭാര്യയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ മാസം27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ ഭർത്താവായ ബൈജുവുംഅനസെന്നയാളും തമ്മിൽ വാഹനം ഓവർടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കംഅടിപിടിയിൽ കലാശിക്കുകയായിരുന്നു. വളാഞ്ചേരി പോലീസിൽ  ഈ അടിപിടിക്കേസ്നിലനിൽക്കെയാണ് താനൂർ ചെറുപുരക്കൽ വീട്ടിൽ ഹസ്കറും  ഇരിമ്പിളിയം പുറമണ്ണൂർ സ്വദേശിഇരുമ്പലയിൽ സിയാദും ബൈജുവിനെ സമീപിച്ചത്. അടിപിടിക്കേസിൽ ബൈജുവിനോടൊപ്പംഉണ്ടായിരുന്നയാൾക്കെതിരെ കേസ് ശക്തമാക്കാമെന്നും കേസിനാവശ്യമായ സൗകര്യങ്ങൾചെയ്തുതരാമെന്ന് പറഞ്ഞുമാണ് സ്വാധീനിച്ചത്. പറഞ്ഞ് വിശ്വസിപ്പിച്ച ഇരുവരും ഇയാളിൽനിന്നും 1 ലക്ഷത്തി 27000 രൂപയോളം കൈക്കലാക്കിയതായും പരാതിയുണ്ട്. കേസിൽ പ്രത്യേകിച്ച്വഴിതിരിവുകൾ ഒന്നും ഉണ്ടാവാത്തതിൽ സംശയം തോന്നിയതോടെയാണ് കബളിപ്പിച്ചതാണെന്ന്മനസിലാക്കാനായത്. തുടർന്നാണ് വളാഞ്ചേരി പോലീസിൽ പരാതി നൽകിയത്.പോലീസിൽപിടിപാടുണ്ടെന്നും മന്ത്രി തലത്തിൽ വരെ സ്വാധീനം ചെലുത്താം എന്നും പറഞ്ഞുമാണ്പരാതിക്കാരനെ ഇരുവരും സ്വാധീനിച്ചതെന്നും പോലീസ് പറയുന്നു. ഇവർക്കെതിരെ നിരവധികേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.ഇതിലെ ഒന്നാം പ്രതിയായ ഹസ്കറിനെ താനൂർപോലീസിന്റെ സഹാത്തോടെ താനൂരിൽ നിന്നും സിയാദിനെ പുറമണ്ണൂർ നിന്നും ആണ് പിടികൂടിയത്. SHO ജിനേഷിനെ കൂടാതെ si മാരായ ഷമീൽ, ഉണ്ണികൃഷ്ണൻ. Scpo പത്മിനി Cpo വിനീതുംപോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കനലു താണ്ടി കനവു നേടിയവര്‍’ കുടുംബശ്രീയിലൂടെ ജീവിത വിജയം നേടിയവരുടെ അനുഭവകഥ – പുസ്തകം പ്രകാശനം ചെയ്തു 

കുടുംബശ്രീ രജതജൂബിലിയോടനുബന്ധിച്ച് കുടുംബശ്രീ പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍കോര്‍ത്തിണക്കി കുടുംബശ്രീ ജില്ലാ മിഷന്‍ തയ്യാറാക്കിയ 'കനലു താണ്ടി കനവു നേടിയവര്‍' പുസ്തകം പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍ ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന് കൈമാറിയാണ് പുസ്തകം പ്രകാശനംചെയ്തത്. കുടുംബശ്രീ വഴി ജീവിതത്തില്‍ വിജയം കൈവരിച്ചിട്ടുള്ള സ്ത്രീകളുടെ അതിജീവനകഥകളാണ് പുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ ടീച്ചര്‍, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ മാഷ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ശാലിനി കറുപ്പേഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സെയ്തലവി, ജില്ലാ പ്രോഗ്രാംമാനേജര്‍ നിഷിദ സൈബൂനി എന്നിവര്‍ പങ്കെടുത്തു.

വൈദ്യുതി മഹോത്സവത്തില്‍ നഞ്ചിയമ്മയ്ക്ക് ജില്ലാഭരണകൂടത്തിന്റെ ആദരം 

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ ഊര്‍ജ്ജമന്ത്രാലയം 'ഉജ്ജ്വല്‍ഭാരത്, ഉജ്ജ്വല്‍ ഭവിഷ്യപവര്‍ @ 2047' ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാതലത്തില്‍സംഘടിപ്പിക്കുന്ന വൈദ്യുതി മഹോത്സവത്തിന്റെ ഭാഗമായി മികച്ച പിന്നണി ഗായികയ്ക്കുള്ള 68 -ാംദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ നഞ്ചിയമ്മയെ ജില്ലാഭരണകൂടം ആദരിച്ചു. ജില്ലാഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി നഞ്ചിയമ്മയെ പൊന്നാടയണിയിച്ചു. അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ മൊമെന്റോ കൈമാറി. വൈദ്യുതി മഹോത്സവ പരിപാടിയുടെ ഉദ്ഘാടനം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി അധ്യക്ഷയായ പരിപാടിയില്‍ ഊര്‍ജ്ജ രംഗത്തെ നേട്ടങ്ങള്‍കുറിക്കുന്ന വീഡിയോ പ്രദര്‍ശനവും കലാസാംസ്‌കാരിക പരിപാടികളും നടന്നു. അഗളി കിലഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക, അഗളിഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മഹേശ്വരി രവികൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രീത സോമരാജ്, വാര്‍ഡ് അംഗം മിനി, എനര്‍ജി ടെക്‌നോളജിസ്റ്റ്,ഇ.എം.സി ജില്ലാ നോഡല്‍ ഓഫീസര്‍ എം.എ ഇജാസ്, കെ.എസ്.ഇ.ബി.എല്‍ ഷൊര്‍ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മായതമ്പാന്‍, അട്ടപ്പാടി താലൂക്ക് തഹസില്‍ദാര്‍ ഷാനവാസ് ഖാന്‍, ഭൂരേഖാ തഹസില്‍ദാര്‍ മുഹമ്മദ്എന്നിവര്‍ പങ്കെടുത്തു.

ബസിനു പുറകിൽ ബൈക്ക് ഇടിച്ച് അപകടം 

പടിഞ്ഞാറാങ്ങാടി: പടിഞ്ഞാറാങ്ങാടി തൃത്താല റോഡിൽ കോക്കാട്-മാവിൻ ചുവട്ടിൽ സ്വകാര്യബസ്സിന് പിറകിൽ ബൈക്ക് ഇടിച്ച് പടിഞ്ഞാറങ്ങാടി സ്വദേശിയായ ബൈക്ക് യാത്രികന് പരിക്കേറ്റു. യാത്രക്കാരെ കയറ്റാനും ഇറക്കാനുമായി ബസ്റ്റോപ്പിൽ നിർത്തിയ ബസ്സിന് പിറകിൽ അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.പരിക്കേറ്റ ബൈക്ക് യാത്രികനെ എടപ്പാൾ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ പദവിയിൽ നിന്നും മാറ്റണമെന്ന് കെ എം പി. യു 

തിരുവനന്തപുരം :     ഔദ്യോഗിക പദവിയിലിരിക്കെ മദ്യലഹരിയിൽ പെൺസുഹൃത്തുമൊത്ത് നിയമവിരുദ്ധമായി പാതിരാരാത്രിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനായ മാധ്യമപ്രവർത്തൻ കെ.എംബഷീറിനെ  കൊലപ്പെടുത്തിയ, മറവിരോഗക്കാരനാണെന്ന് ഡോക്ടർമാർ സർട്ടിഫൈ  ചെയ്ത ശ്രീറാംവെങ്കിട്ടരാമനെ ആലപ്പുഴ ജില്ലയുടെ ഭരണത്തലവനാക്കിയ സർക്കാർ തീരുമാനം അത്യന്തം ഹീനവും, നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന്  കേരള മീഡിയ പേഴ്സൺ യുണിയൻഅഭിപ്രായപ്പെട്ടു. കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് കൊലകുറ്റത്തിന് വിചാരണ നേരിടുന്ന  പ്രതിയെ ഇത്തരംപദവികളിൽ നിയമിക്കുന്നതിലൂടെ,  ഔദ്യോഗികമായി   മാന്യമായി നീതിപൂർവം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിക്കുന്നതിന് തുല്യമാണ്. ആയതിനാൽ  സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ്എം റഫീഖ്, ജനറൽ സെക്രട്ടറി സുവീഷ് ബാബു, ട്രഷറർ ഷാഫി ചങ്ങരംകുളം, സംസ്ഥാന കോർകമ്മിറ്റി ചെയർമാൻ വി. സെയ്ദ് , കൺവീനർ പീറ്റർ ഏഴിമല എന്നിവർ ആവശ്യപ്പെട്ടു. 

നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും പ്രഭാവം കൈവിടാതെ നാലുകെട്ടോടുകൂടിയ കാരകുന്നത്ത് തറവാട്. 

പൊന്നാനി: ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഒട്ടേറെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന ഇടമാണ്‌പൊന്നാനി കാരകുന്നത്ത് തറവാട്‌. ഗാന്ധിയൻ ദർശനം നെഞ്ചേറ്റിയ ഇവിടത്തെ കെ വിബാലകൃഷ്ണമേനോന്റെയും പൊന്നാനി ഗാന്ധി കെ വി രാമൻ മേനോന്റെയും എ വി ഹൈസ്കൂളിൽഅധ്യാപകനായെത്തിയ കേരള ഗാന്ധി കെ കേളപ്പന്റെയും പോരാട്ട ചരിത്രം വീറുറ്റതാണ്‌. മലബാർസമരകാലത്ത് 1921ൽ മൂന്നുപേരെയും ബ്രിട്ടീഷ് സൈന്യം കള്ളക്കേസിൽ അറസ്റ്റ് ചെയ്തത് ഈതറവാട്ടു മുറ്റത്തുവച്ചാണ്. ശത്രുസൈന്യത്തെ നേരിടുന്ന രീതിയിൽ ആയുധങ്ങളുമായി പട്ടാളം തറവാട്‌  വളഞ്ഞപ്പോൾ കെ വിരാമൻ മേനോന്റെ സഹോദരീപുത്രി അമ്മുക്കുട്ടി പട്ടാള മേധാവിയോട് ഇംഗ്ലീഷിൽ പറഞ്ഞ വാക്കുകൾകാലങ്ങൾ പിന്നിട്ടിട്ടും മതിൽക്കെട്ടുകളിൽ  പെൺധൈര്യത്തിന്റെ അലയൊലികളായുണ്ട്. പട്ടാളംവീടുവളഞ്ഞ സമയത്ത് മൂന്നുപേരും വീട്ടിലില്ലായിരുന്നു. വീട്ടിൽ സ്ത്രീകൾ മാത്രമാണുള്ളതെന്നുംആണുങ്ങളില്ലാത്ത സമയത്ത് വീട്ടിൽ കയറരുതെന്നും അവർ പറഞ്ഞു. അമ്മുക്കുട്ടിയുടെആത്മധൈര്യം അമ്പരിപ്പിച്ച പട്ടാള മേധാവി ഒടുവിൽ മാപ്പുപറഞ്ഞതും ചരിത്രം. എന്നാൽ തറവാട്ട്‌ പരിസരത്ത്‌ തമ്പടിച്ച സൈന്യം കെ കേളപ്പൻ, കെ വി രാമൻ മേനോൻ, കെ വിബാലകൃഷ്ണമേനോൻ എന്നിവർ എത്തിയതോടെ അറസ്റ്റ്‌ ചെയ്‌ത്‌ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.  കലാപകാരികളെ സഹായിച്ചു,  കള്ള് ഷാപ്പ് കത്തിച്ചു, പൊലീസ് സ്റ്റേഷൻ ആക്രമിച്ചുതുടങ്ങിയവയായിരുന്നു കുറ്റം.   11 മാസത്തെ തടവ് ശിക്ഷക്കിടെ രോഗബാധിതനായി കെ വിബാലകൃഷ്ണമേനോൻ ജയിലിൽ മരിച്ചു. ഇതോടെ അദ്ദേഹവും മലബാർ സമരത്തിന്റെ  രക്തസാക്ഷിയായി. കാരകുന്നത്ത് തറവാടിന്റെ മകന്റെ രക്തസാക്ഷിത്വം നാടും കുടുംബവുംനെഞ്ചോട് ചേർത്തു.  കോൺഗ്രസിന്റെ അധികാര രാഷ്ട്രീയത്തിൽ മനംമടുത്ത്‌ രാമൻ മേനോൻ പിന്നീട് രാഷ്ട്രീയംവിട്ടു.പൊന്നാനി തൃക്കാവ് ക്ഷേത്രം ബസ് സ്റ്റോപ്പിൽനിന്ന് കുറച്ചകലെയാണ്  നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും പ്രഭാവം കൈവിടാതെ നാലുകെട്ടോടുകൂടിയ കാരകുന്നത്ത് തറവാട്.  തറവാടിന്റെ താഴ് വഴികളായ ഹരി നാരായണനും ഭാര്യ പുഷ്പയും സഹോദരി ജയശ്രീയുമാണ്ഇപ്പോൾ താമസക്കാർ.  സ്വാതന്ത്ര്യസമര സേനാനികളുടെ അഭയകേന്ദ്രം  സ്വാതന്ത്ര്യസമര സേനാനികളുടെ അഭയകേന്ദ്രമായിരുന്നു കാരകുന്നത്ത് തറവാട്‌. ഗുരുവായൂർസത്യഗ്രഹ കാലത്ത് കേരളത്തിലായിരുന്ന കസ്തൂർബ ഗാന്ധി ഒരാഴ്‌ചയോളം താമസിച്ചത്ഇവിടെയാണ്‌.  വി ടി ഭട്ടതിരിപ്പാടിന്റെ വീട്ടിൽ താമസിച്ചിരുന്ന കസ്തൂർബയെ കെ വി രാമൻ മേനോന്റെഗുമസ്തനായിരുന്ന മഹാകവി ഇടശ്ശേരിയാണ്  കാരകുന്നത്തേക്ക് കൊണ്ടുവന്നത്. അക്കാലത്ത്കസ്തൂർബ നൂൽനൂറ്റിരുന്ന ചർക്ക  തറവാട്ടിൽ ഇപ്പോഴുമുണ്ട്‌. ഗുരുവായൂർ സത്യഗ്രഹവുമായിബന്ധപ്പെട്ട് യോഗം നടന്ന പുരാതന മുറിയും ഈ നാലുകെട്ടിലാണ്.  സരോജിനി നായിഡു, രാജഗോപാലാചാരി, ഡോ. രാജേന്ദ്രപ്രസാദ് തുടങ്ങി ദേശീയ നേതാക്കളും കാരകുന്നത്ത് തറവാട്ടിൽതാമസിച്ചു. 

മഴ കുറഞ്ഞു, ആറുവരിപ്പാത നിർമാണം വീണ്ടും സജീവം 

കുറ്റിപ്പുറം: മഴയെ തുടർന്ന് മന്ദഗതിയിലായിരുന്ന ആറുവരിപ്പാത നിർമാണം വീണ്ടും വേഗത്തിലായി. ഭാരതപ്പുഴയിലെ ജലനിരപ്പ്കുറഞ്ഞതോടെ പാലം പണി പുനരാരംഭിച്ചു. ഇതിനുപുറമേ കുറ്റിപ്പുറം ഹൈവേ ജംക്ഷൻ മുതൽറെയിൽവേ മേൽപാലത്തിനു മുകളിലൂടെ നിർമിക്കുന്ന ഫ്ലൈഓവറിന്റെ പൈലിങ് ജോലികളുംദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിനു സമീപത്താണ്മേൽപാലത്തിനുള്ള പൈലിങ് ജോലികൾ നടക്കുന്നത്. കൂരടയിലും അയങ്കലത്തും നിലമൊരുക്കുന്നജോലികൾ അവസാനഘട്ടത്തിലാണ്. നിർമാണം ആരംഭിച്ച് 7 മാസം പിന്നിടുമ്പോൾ 30 ശതമാനംജോലികളാണ് ജില്ലയിൽ പൂർത്തിയായത്. രണ്ടര വർഷത്തിനകം ജില്ലയിലെ 75 കിലോമീറ്റർ നീളമുള്ളആറുവരിപ്പാതയുടെ നിർമാണം പൂർത്തിയാകും.

കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ അംഗനവാടി മേഖലയിൽ പുതിയൊരു തുടക്കം .

മുക്കം*: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ അംഗനവാടി മേഖലയിൽ പുതിയൊരു തുടക്കം കുറിച്ചുകൊണ്ട്കോഴിക്കോട് ജില്ലയിലെ ആദ്യത്തെ സ്മാർട്ട് അംഗനവാടി കെട്ടിട നിർമ്മാണത്തിന് തറക്കല്ലിടൽചടങ്ങ് നടന്നു .കോഴിക്കോട് ജില്ലയിൽ തന്നെ മൂന്ന് അംഗനവാടിക്കാണ് വനിതാ ശിശു വികസനവകുപ്പിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഫണ്ട് അനുവദിച്ചത്. അതിൽ രണ്ടെണ്ണവും കാരശ്ശേരിഗ്രാമപഞ്ചായത്തിൽ തന്നെയാണ്. 2018 ൽ ഉണ്ടായ മഹാപ്രളയത്തിൽ തകർന്ന സെൻറർ നമ്പർ 58 തോട്ടക്കാട് അങ്കണവാടിയാണ്  3231328 രൂപ ചെലവിൽ പൂർണമായും റീബിൽഡ് കേരള ഇനിഷിയേറ്റീവ് ഫണ്ട് വിനിയോഗിച്ച്സ്മാർട്ട് അംഗനവാടി മാതൃകയിൽ കെട്ടിടം പുനർ നിർമ്മിക്കുന്നത് . പ്രവർത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സ്മിത വിപി ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ സുകുമാരൻ എം ആർ അധ്യക്ഷത വഹിച്ചു മുഖ്യാതിഥി വൈസ് പ്രസിഡണ്ട് ആമിനഇടത്തിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ സത്യൻ മുണ്ടയിൽ ,ശാന്താ ദേവി മൂത്തേടത്ത് ,ജിജിതസുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ശിവദാസൻ കരോട്ടിൽ ,നൗഷാദ് കെകെ ,ശ്രുതി കമ്പളത്ത് ,സിജി സിബി ,അജിത്ത് ഇ പി ,ബ്ലോക്ക് എ- എക്സ്- ഇ സിന്ധു എൻ , എൽഎസ്. ജി. ഡി.എ. ഇ അജിത് ജേക്കബ് , സൂപ്പർവൈസർ വിജില ഒ, ഓവർസിയർ അഭിഷേക്, വത്സൻസുബ്രഹ്മണ്യൻ ,ഉണ്ണി കെ നായർ , ഫ്രാൻസിസ്  ഉള്ളാട്ടിൽ , ലീല എന്നിവർ സംസാരിച്ചു.