ഒരേസമയം അഞ്ചു കല്യാണങ്ങൾ; ഗുരുവായൂർ ഒരുങ്ങി, ഇന്ന് 248 കല്യാണങ്ങൾ 

ഞായറാഴ്ച രാവിലേയും ശീട്ടാക്കാമെന്നുള്ളതിനാൽ എണ്ണം കൂടിയേക്കും. ഗുരുവായൂർ: രണ്ടു വർഷത്തിനുശേഷം ഞായറാഴ്ച ഗുരുവായൂരിൽ ഏറ്റവും കൂടുതൽ കല്യാണങ്ങൾനടക്കും. 248 കല്യാണങ്ങൾക്കാണ് ശീട്ടാക്കിയിട്ടുള്ളത്. ഞായറാഴ്ച രാവിലേയുംശീട്ടാക്കാമെന്നുള്ളതിനാൽ എണ്ണം കൂടിയേക്കും. ക്ഷേത്രനടയിൽ ഒരേസമയം അഞ്ചു കല്യാണങ്ങൾ നടക്കും. ആദ്യമായാണ് ഇങ്ങനെയൊരുസജ്ജീകരണം ഏർപ്പെടുത്തുന്നത്. ക്ഷേത്രത്തിനു മുന്നിൽ ഒന്നാമത്തെ മണ്ഡപമായും കിഴക്കേഅറ്റത്ത് അഞ്ചാമത്തെ മണ്ഡപമായും രണ്ടെണ്ണം ശനിയാഴ്ച വൈകീട്ട് സ്ഥാപിച്ചു. താലികെട്ടിന്റെ ശീട്ടും ഓൺലൈനിൽ ബുക്ക് ചെയ്തതിന്റെ പ്രിന്റും ഒത്തുനോക്കാൻ മേൽപ്പുത്തൂർഓഡിറ്റോറിയത്തിന്റെ തൊട്ടു തെക്കായി പന്തൽ സജ്ജീകരിച്ചിട്ടുണ്ട്. വധൂവരന്മാരും ബന്ധുക്കളുംതാലികെട്ടിന് അരമണിക്കൂർ മുമ്പ് അവിടെ എത്തണം. അവിടെനിന്ന് ടോക്കൺ കൊടുക്കും. അതിനുശേഷം വധൂവരന്മാർ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ ഇരിക്കണം. ക്രമമനുസരിച്ച് ദേവസ്വംസുരക്ഷാ ഉദ്യോഗസ്ഥർ മൈക്കിൽ ടോക്കൺ നമ്പറുകൾ വിളിക്കും. അതിനനുസരിച്ചാണ്മണ്ഡപത്തിലേക്ക് എത്തേണ്ടത്. ശീട്ടാക്കുന്ന എല്ലാവർക്കും കല്യാണം നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായുംതിരക്കുകാരണം ആരേയും ഒഴിവാക്കില്ലെന്നും ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻഅറിയിച്ചു. താലികെട്ടിനായി അഞ്ചു മണ്ഡപങ്ങളിലും കൂടുതൽ കോയ്മമാരെ നിയോഗിച്ചു. 28 സെക്യൂരിറ്റിക്കാർ അധികമായി ഉണ്ടാകും. ചെറിയ പാർക്കിങ് കേന്ദ്രങ്ങൾക്കു പുറമേ, പടിഞ്ഞാറേ നടമായാ സ്റ്റാൻഡിലും തെക്കേ നട ദേവസ്വം സ്കൂൾ മൈതാനത്തും താത്കാലിക സൗകര്യമൊരുക്കി. ദർശനത്തിനുള്ള വരി ഞായറാഴ്ച വടക്കേ നടയിലായിരിക്കും. ക്ഷേത്രക്കുളത്തിനടുത്തുനിന്നും വരിആരംഭിച്ച് കിഴക്കേനടയിലെ ക്യൂപന്തലിലേക്ക് ഭക്തരെ പ്രവേശിപ്പിക്കും. കിഴക്കേ നടപ്പന്തലിലെ തിരക്ക്കുറയ്ക്കാനാണിത്. മാത്രമല്ല, കല്യാണക്കാരും ദർശനത്തിനുള്ളവരും കൂടിച്ചേരുന്ന അവസ്ഥഒഴിവാകുകയും ചെയ്യും. ദീപസ്തംഭത്തിനു മുന്നിൽ തൊഴാൻ തടസ്സമില്ല. അതിനുള്ള വരി മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിന്റെവടക്ക് ചേർന്നായിരിക്കും.

കുന്നംകുളത്ത് മത്സ്യ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു  

കുന്നംകുളം : തുറക്കുളം മാർക്കറ്റിൽ നിന്നും മത്സ്യവുമായി പോകുകയായിരുന്ന  ബൊലേറോ പിക്കപ്പ്ലോറി  മറിഞ്ഞു. കുന്നംകുളം യേശുദാസ് റോഡിൽ  കക്കാട്‌ മഹാഗണപതി ക്ഷേത്രത്തിന്‌ സമീപമാണ് നിയന്ത്രണം വിട്ടപിക്കപ്പ്‌ മറിഞ്ഞത്. അപകടത്തിൽ ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു.

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു 

കുറ്റിപ്പുറം: കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് അപകടത്തിൽഗുരുതരമായി പരിക്കേറ്റു. പുത്തനത്താണി കരിങ്കപ്പാറ കുന്നത്തോടത്ത് അബ്ദുള്‍ഖാദര്‍ (48) ആണ്മരിച്ചത്. ഭാര്യ റുഖിയയെ (40) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂർ റോഡിലെമഞ്ചാടിയിൽ ശനിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടം നടന്നത്. കുറ്റിപുറത്ത് നിന്ന് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരന്നു അബ്ദുൾ ഖാദറുംറുഖിയും. എതിരെവന്ന ഇന്നോവ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തകർന്നു. കാർ എതിർഭാഗത്ത് നിന്ന് തെറ്റായ ദിശയിൽ കയറി വന്ന് സ്കൂട്ടറിന് മുകളിലേക്ക് ഇടിച്ച് കയറുന്നത്ദൃശ്യങ്ങളിൽ കാണാം.  ഇടിയുടെ ആഘാതത്തിൽ യുവതി തെറിച്ച് സമീപത്തെ കടയിൽ വീഴുന്നതിന്റെ ദൃശ്യങ്ങളുംഉണ്ട്.അബ്ദുള്‍ഖാദറിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടംനടത്തിയതിനുശേഷം കരിങ്കപ്പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മക്കള്‍: ഫാത്തിമജുമൈലത്ത്, മുഹമ്മദ് ജിനാന്‍. 

സംസ്ഥാന ജാവലിൻ ത്രോയിൽ വട്ടേനാട്  ഹൈസ്കൂൾ വിദ്യാർത്ഥിനിക്ക് മൂന്നാം സ്ഥാനം 

കൂറ്റനാട് : സംസ്ഥാന തലത്തിൽ നടന്ന ഇൻ്റർ ഡിസ്ട്രിക് അത് ലറ്റിക്സ് ചാമ്പൻഷിപ്പ് മത്സരത്തിൽവട്ടേനാട് ഹൈസ്കൂളിലെ എട്ടാംതരം വിദ്യാർത്ഥി ആഷിക്കാ സോണി മൂന്നാം സ്ഥാനം നേടി 14 വയസ്സിന് താഴെ പ്രായമുള്ളവരുടെ മത്സര ഇനത്തിലാണ് ആഷിക്കാ സോണി സംസ്ഥാന തലത്തിൽമൂന്നാം സ്ഥാനം നേടിയത്.കോച്ച് പി.വി. റിയാസിൻ്റെ പരിശീലനത്തിലാണ് മത്സരത്തിന്തെയ്യാറെടുത്തത്. കൂറ്റനാട് വാവനൂർ സ്വദേശി സോണിയുടെയും അൽഫിയയുടെയും മകളാണ്.

ശ്രീശങ്കറിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം 

ബെര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ പാലക്കാട് യാക്കര സ്വദേശിശ്രീശങ്കര്‍ മുരളിയെ ജില്ലാ ഭരണകൂടം മൊമെന്റോ നല്‍കി ആദരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശ്രീശങ്കറിന് മൊമെന്റോ കൈമാറി. തുടര്‍ന്ന് ശ്രീശങ്കറിനെയും മാതാപിതാക്കളെയും പൊന്നാട അണിയിച്ചു. എ.ഡി.എം. കെ. മണികണ്ഠന്‍ അധ്യക്ഷനായി. കേവലം മില്ലീ മീറ്ററുകളുടെ വ്യത്യാസത്തിലാണ് സ്വര്‍ണ മെഡല്‍നഷ്ടപ്പെട്ടതെന്നും ഈ നഷ്ടത്തില്‍നിന്നും പാഠം ഉള്‍ക്കൊണ്ടാകും മുന്നോട്ടുള്ള പരിശ്രമമെന്നുംശ്രീശങ്കര്‍ പറഞ്ഞു. ആദരവിന് ജില്ലാ ഭരണകൂടത്തോട് നന്ദിയും അറിയിച്ചു. പരിശീലനത്തില്‍ തുച്ഛസൗകര്യങ്ങളില്‍നിന്നുള്ള വലിയ നേട്ടമാണ് ശ്രീശങ്കറിന്റേതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നേട്ടങ്ങള്‍ ഉണ്ടാക്കുക എന്ന പാഠവും ശ്രീശങ്കറിന്റെവിജയത്തിലുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. പഠനത്തില്‍ മിടുക്കനായ ശ്രീശങ്കറിന് കായികരംഗത്തുള്ള അടുപ്പവും പാഷനും മനസിലാക്കിമാതാപിതാക്കള്‍ എന്ന നിലയില്‍ എല്ലാവിധ പിന്തുണയും നല്‍കിയിരുന്നതായി അച്ഛന്‍ എസ്. മുരളിയും കഴിവു മാത്രം പോര ഭാഗ്യവും വേണമെന്ന് അമ്മ കെ.എസ്. ബിജിമോളും പറഞ്ഞു. പരിപാടിയില്‍ ആര്‍.ഡി.ഒ. ഡി. അമൃതവല്ലി, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) വി.ഇ. അബ്ബാസ്തുടങ്ങിയവര്‍ പങ്കെടുത്തു. ഹുസൂര്‍ ശിരസ്തദാര്‍ എ. അബ്ദുള്‍ ലത്തീഫ് സ്വാഗതവും ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ലോകോത്തര ഷോപ്പിംങ്ങ് വിസ്മയങ്ങളുമായി ഫോറം സെൻ്റർ ആഗസ്റ്റ് 21ന് ഞായറാഴ്ച്ചപ്രവർത്തനമാരംഭിക്കുമെന്ന് സ്ഥാപന മേധാവികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  

എടപ്പാള്‍ : ലോകോത്തര ഷോപ്പിംങ്ങ് വിസ്മയങ്ങളുമായി ഫോറം സെൻ്റർ ആഗസ്റ്റ് 21ന്ഞായറാഴ്ച്ച പ്രവർത്തനമാരംഭിക്കുമെന്ന് സ്ഥാപന മേധാവികള്‍ വാര്‍ത്താ സമ്മേളനത്തില്‍അറിയിച്ചു.  അഞ്ച് നിലകളിലായി ഒരു ലക്ഷത്തി മുപ്പതിനായിരം സ്ക്വയർ ഫീറ്റിലാണ് ഫോറം സെൻ്റർഅണിയിച്ചൊരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വാണിജ്യ  വിപണന രംഗത്തെ പ്രമുഖ  സ്ഥാപനങ്ങളാണ്  ഫോറം ഗ്രൂപ്പ്അണിയിച്ചൊരുക്കിയ  ഫോറം സെൻ്ററില്‍ പ്രവര്‍ത്തന സജ്ജമായിട്ടു ള്ളത്.  മലബാറിലെ പ്രമുഖ  വാണിജ്യ നഗരമായ എടപ്പാളിന് ഏറെ അഭിമാനമേകുന്ന   ഫോറം സെൻ്റര്‍  കാലത്ത് 10 .30 ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.  സാംസ്കാരികതയുടേയും  പൂരാട വാണിഭത്തിൻ്റെ സുവര്‍ണ്ണ ഭൂമിയിലേക്ക്  നെസ്റ്റോയും, ട്രൻസുംഅടക്കമുള്ള 18 ഓളം ലോകോത്തര വാണിജ്യ സ്ഥാപനങ്ങളാണ് കടന്നു വരുന്നത്. ഇത്അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംങ്ങ് വിസ്മയം ജനങ്ങൾക്കൊരുക്കുമെന്ന് സ്ഥാപനമേധാവികള്‍  പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കുന്ന ഫൺ ഫോറം അവിസ്മരണീയമായ ആനന്ദനിമിഷങ്ങൾ കുടുംബങ്ങൾക്ക് സമ്മാനിക്കുമെന്നും ഉദ്ഘാടന ദിവസം  സന്ദർശകര്‍ക്ക്ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മേധാവികള്‍ പറഞ്ഞു.  ഒന്നാം സമ്മാനം 50000 രൂപയുടെ ക്യാഷ് പ്രൈസും, രണ്ടാം സമ്മാനമായി 5 പേർക്ക് 10000 രൂപയുടെ ഫ്രീ പർച്ചേസ് വൗച്ചറും മൂന്നാം സമ്മാനമായി 10 പേർക്ക് 5000 രൂപയുടെ ഫ്രീ പർച്ചേസ്വൗച്ചറും നാലാം സമ്മാനമായി 10 പേർക്ക് 2000 രൂപയുടെ ഫ്രീ പർച്ചേസ് വൗച്ചറും സമ്മാനിക്കും.  ഉദ്ഘാടന ദിവസം വൈകീട്ട് 4 മണി മുതൽ പ്രമുഖ ഗായകർ പങ്കെടുക്കുന്ന മ്യൂസിക് ഇവൻറുംഒരുക്കിയിട്ടുണ്ട്.  ഉദ്ഘാടന ദിവസം ആർട്ടിസ്റ്റ് നമ്പൂതിരി , ഇ .ടി.മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായകെ.ടി.ജലീൽ, പി.കെ.കുഞ്ഞാലികുട്ടി ,പി.നന്ദകുമാർ, പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ, ബ്ലോക്ക്പഞ്ചായത്ത്  പ്രസിഡണ്ട് സി. സി.രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.വി.സുബൈദ , കഴുങ്കിൽ മജീദ് തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഫോറം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സിദ്ധിഖ്, ചെയർമാൻ ലത്തീഫ്,ഡയറക്ടർ തെൽഹത്ത്, ജനറൽ മാനേജർ ലിജോ എന്നിവർ പങ്കെടുത്തു.

തെരുവുനായകൾ വഴിയൊരുക്കിയ ദുരന്തം; ഉമ്മയുടെ ദേഹത്ത് ടിപ്പർലോറികയറിയിറങ്ങിയതറിയാതെ അവർ സ്കൂളിലെത്തി…… 

താമരശ്ശേരി: തന്റെയും അനിയന്റെയും കൈകൾപിടിച്ച് സ്കൂൾബസിലേക്ക് കയറ്റിവിടാൻവന്ന ഉമ്മതെരുവുനായകളെക്കണ്ട് ഭയന്ന് മാറവേ റോഡിലേക്കുവീണതുമാത്രമേ ഒമ്പതുവയസ്സു കാരനായസമാന് ഓർമയുള്ളൂ. റോഡരികിലേക്കു വീണ് ചെറിയപോറലുകൾമാത്രം സംഭവിച്ച സമാനെയുംഇളയസഹോദരൻ മുഹമ്മദ് ആരിഫിനെയും നാട്ടുകാർ പൂനൂർ ഇഷാത്ത് പബ്ലിക് സ്കൂളിലേ ക്ക്കയറ്റിവിടുമ്പോൾ അവരുടെ മാതാവ് ഫാത്തിമത്തു സാജിദയുടെ ജീവനറ്റ ശരീരം റോഡിൽകിടക്കുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട് ഉമ്മയുടെ ജീവൻപൊലിഞ്ഞത് കൺമുന്നിലാണെങ്കിലുംആളുകൾ ഓടിക്കൂടി കാഴ്ച മറഞ്ഞതിനാൽ കാര്യമറിയാതെയാണ് ഇരുവരും സ്കൂളിലെത്തിയത്. ഉമ്മയ്ക്ക് പരിക്ക് പറ്റിയതേയുള്ളൂവെന്നാണ് ഇരുവരെയും പ്രദേശവാസികൾ ആദ്യം വിശ്വസിപ്പിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്നവർ സമാനെ സ്കൂൾവാഹനത്തിൽത്തന്നെ കയറ്റിവിട്ടപ്പോൾ ഒന്നാംക്ലാസ്വിദ്യാർഥി മുഹമ്മദ് ആരിഫിനെ അയൽവാസിയാണ് അതേ സ്കൂളിൽ പഠിക്കുന്ന തന്റെമകൾക്കൊപ്പം കാറിൽ സ്കൂളിലേക്കെത്തിച്ചത്. പത്തുമണിയോടെ സ്കൂളിൽനിന്ന് വീട്ടിൽമടങ്ങിയെത്തിയപ്പോൾമാത്രമാണ് ഇരുവരും മാതാവിന്റെ വിയോഗവിവരമറിയുന്നത്. ഉമ്മ തങ്ങളെഎന്നന്നേക്കുമായി വിട്ടുപോയതാണെന്ന സത്യം മറ്റു രണ്ടു സഹോദരങ്ങളെപ്പോലെ തിരിച്ചറിയാനുള്ളപ്രായമാവാത്തതിനാൽ ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിയാതെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നഇരുവരും കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. തെരുവുനായകൾ വഴിയൊരുക്കിയ ദുരന്തം...... റോഡരികിലൂടെ കടന്നുപോവുകയായിരുന്ന തെരുവുനായകൾ കുരച്ചുകൊണ്ട്അടുത്തെത്തിയതുകണ്ട് ഭയന്ന് മാറവേയാണ് റോഡിൽ വീണ് ലോറിക്കടിയിൽപ്പെട്ട് ഫാത്തിമത്തുസാജിദയുടെ ജീവൻ പൊലിഞ്ഞത്. ഇറച്ചി, മത്സ്യ വിപണനശാലകളും മാർക്കറ്റുകളും ഭക്ഷ്യമാലിന്യംതള്ളുന്ന പ്രദേശങ്ങളും കേന്ദ്രീകരിച്ച് തമ്പടിക്കുന്ന തെരുവുനായകളുടെ ശല്യം അടുത്തകാലത്തായിതാമരശ്ശേരി ഉൾപ്പെടെയുള്ള മലയോരപഞ്ചായത്തുകളിൽ രൂക്ഷമാണ്.

സഖാവ് കൃഷ്ണപിള്ള ദിനം ആചരിച്ചു. 

എടപ്പാൾ :സി പി ഐ വട്ടംകുളം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷ്ണപിള്ള ദിനംആചരിച്ചു. സി പി ഐ തവനൂർ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം പതാക ഉയർത്തി. ലോക്കൽസെക്രട്ടറി പി.വി ബൈജു അദ്ധ്യക്ഷത വഹിച്ചു. നാസർ എടപ്പാൾ, സി.വി സുഹൈർ, വി.ഷാജി, വിഷ്ണു നാരായണൻ, എ.ടി ബാബു, ഇ.എം ആനന്ദ് എന്നിവർ സംസാരിച്ചു.