സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍

മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. വേതന പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു.സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍…

*രാജ്ഭവനിലേക്ക് മുഖ്യമന്ത്രിയെ പ്രഭാതസവാരിക്ക് ക്ഷണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്ആര്‍ലേക്കര്‍*

രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണെന്നും ഒരുമിച്ച് നടക്കാമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട്പറഞ്ഞു. രാജ്ഭവനില്‍ ഗവര്‍ണറും കുടംബവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച 25 മിനിറ്റ് നീണ്ടു. ആറരയോടെ മുഖ്യമന്ത്രി ഭാര്യയ്‌ക്കൊപ്പമാണ് രാജ്ഭവനില്‍ സൗഹൃദസന്ദര്‍ശനത്തിനായി എത്തിയത്. പരസ്പരം ഉപഹാരങ്ങള്‍ കൈമാറിയാണ് പിരിഞ്ഞത്. അതിനിടെ, രാജ്ഭവനില്‍ നടക്കാനൊക്കെ നല്ലസ്ഥലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോളാണ് പ്രഭാതസവാരിക്കായി ഗവര്‍ണര്‍ പിണറായിയെക്ഷണിച്ചത്. ഇവിടെ വന്ന് എന്നും പ്രഭാത സവാരിയാകാം താനും ഒപ്പം കൂടാമെന്ന് ഗവര്‍ണര്‍പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി മറുപടി ചിരിയിലൊൊതുക്കി.

Mec7 ഹെൽത്ത് ക്ലബ്ബ് കൊളത്തൂർ, പാലിയേറ്റീവിനു സഹായധനം കൈമാറി.

കൊളത്തൂർ: മെക്ക് 7 ഹെൽത്ത് ക്ലബ്ബ് കൊളത്തൂർ നൂറു ദിനം പിന്നിട്ടതിന്റെ ആഘോഷത്തിന്റെഭാഗമായി കൊളത്തൂർ പെയിൻ& പാലിയേറ്റീവ് സൊസൈറ്റിക്ക് ക്ലബ്ബ്  അംഗങ്ങളുടെ   സഹായധനംഡോക്ടർ പി ശശിധരൻ ( മൗലാന ഹോസ്പിറ്റൽ പെരിന്തൽമണ്ണ ) ഭാരവാഹികൾക്ക് കൈമാറി.    സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന യോഗത്തിൽ ചെയർമാൻ എൻമൊയ്‌ദീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  കോഡിനേറ്റർ കെ ഹസ്സൈനാർ, ട്രഷറർ ഇ പി വേണു ഗോപാലൻ മാസ്റ്റർ, യൂസഫ്  കാരാട്ടിൽ, കെ പിജയശങ്കർ, ടീ മുരളി മാസ്റ്റർ,പി സി രാജൻ സി എൻ ശാന്തമ്മ ടീച്ചർ എന്നിവർ പ്രസംഗിച്ചു

മുസ്ലീം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.മുഹമ്മദുണ്ണി ഹാജി അന്തരിച്ചു.

കൊണ്ടോട്ടി- മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽനിന്നുള്ള മുൻഎം.എൽ.എയുമായ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു. 82 വയസായിരുന്നു. 2006,2011 നിയമസഭകളിലാണ് കൊണ്ടോട്ടിയെ പ്രതിനിധീകരിച്ച് മുഹമ്മദുണ്ണി ഹാജി നിയമസഭയിൽഎത്തിയത്. വെള്ളുവമ്പ്രം കോടാലി ഹസൻ - പാത്തു ദമ്പതികളുടെ മകനായി 1943 ജൂലൈ 1 ന്വള്ളുവമ്പ്രത്താണ് മുഹമ്മദുണ്ണി ഹാജി ജനിച്ചത്. ഭാര്യ- ആയിശ. ഏറനാട് കോ-ഓപറേറ്റീവ് അഗ്രികൾചറൽ ബാങ്ക് മെമ്പർ, കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ്സെക്രട്ടറി പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് -1(988 -1991,1995 -2004), മലപ്പുറംസ്‌പിന്നിംഗ് മിൽ ചെയർമാൻ, യുനൈറ്റഡ് ഇലക്ട്രിക്കൽ ലിമിറ്റഡ് കൊല്ലം ചെയർമാൻ എന്നീപദവികളും വഹിച്ചു. മുസ്ലിം ലീഗിന്റെ ജനകീയ മുഖങ്ങളിൽ ഒന്നായിരുന്നു മുഹമ്മദുണ്ണി ഹാജി.

വളാഞ്ചേരി നഗരസഭ ഭിന്നശേഷി കുട്ടിക്കൾക്കായുള്ള “വർണ്ണ പ്രഭ” ഭിന്നശേഷി കലോത്സവംസംഘടിപ്പിച്ചു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ ഭിന്നശേഷി കുട്ടിക്കൾക്കായുള്ള "വർണ്ണ പ്രഭ" ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ്തി ഷൈലേഷ് അദ്ധ്യക്ഷത വഹിച്ചു. ICDS സൂപ്പർവൈസർ അസ്റ റസ്റിൻ സ്വാഗതം പറഞ്ഞു.പരിപാടിയിൽ 70 ഓളം ഭിന്നശേഷി…

എടയൂർ  ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ നടത്തി.

എടയൂർ ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഭിന്നശേഷിഗ്രാമസഭ കൗകബുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടത്തി. ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഉടനെതുറന്ന് പ്രവർത്തനം ആരംഭിക്കുക മാനസിക ശാരീരിക വൈകല്യം ഉള്ളവർക്ക് മരുന്ന്വിതരണം,വേനൽക്കാല കുടിവെള്ള വിതരണ പദ്ധതിക്ക് മുൻഗണന, യു  ഐ ഡി കാർഡ് വിതരണം, ഭിന്നശേഷി ടോയ്ലറ്റ്, ഭിന്നശേഷി സ്കോളർഷിപ് എന്നീ ആനുകൂല്യങ്ങൾക്ക് മുന്തിയ പരിഗണനവേണമെന്ന് ഗ്രാമസഭ നിർദ്ദേശം ഉണ്ടായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹസീന ഇബ്രാഹിംഉദ്ഘാടനം ചെയ്ത യോഗത്തിൽ വൈസ് പ്രസിഡന്റ് കെ പി വേലായുധൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാഫർ പുതുക്കുടി സ്വാഗതവും ICDS സൂപ്പർവൈസർപദ്ധതി വിശദീകരണവും നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺറസീന യൂനസ്, മെമ്പർമാരായ പി ടി അയ്യൂബ്,  നൗഷാദ് മണി, കെ പി വിശ്വനാഥൻ ജൗഹറ കരീം,കെപി വസന്ത, സൗമ്യ, ദീപ എന്നീ മെമ്പർമാർ സംസാരിച്ചു. പ്ലാൻ ക്ലർക്ക് സുജാത നന്ദിയും പറഞ്ഞു.

ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം

മലപ്പുറം: ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് കോളേജ് അധ്യാപകൻ മരിച്ചു. മലപ്പുറംപരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് മരിച്ചത്. അങ്കമാലി ടെൽകിന് മുൻവശം വൈകിട്ടായിരുന്നുഅപകടം നടന്നത്. മൂക്കന്നൂർ ഫിസാറ്റ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ്. മൃതദേഹംഅങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച കയറാമെന്ന സച്ചിദാനന്ദ സ്വാമി അഭിപ്രായം പുതിയതല്ലെന്ന്വെള്ളാപ്പള്ളി നടേശന്‍

എസ്എന്‍ഡിപി യോഗത്തിന്‍റെ ക്ഷേത്രങ്ങളില്‍ നേരത്തെ തന്നെ അത്തരത്തിലാണ് കാര്യങ്ങള്‍. മതമോ ജാതിയോ ഇല്ലാതെ വിശ്വാസികള്‍ക്ക് ആര്‍ക്കും ക്ഷേത്രത്തില്‍ വരാമെന്നതാണ്എസ്എന്‍ഡിപി നിലപാട്. ക്ഷേത്രാചാരങ്ങള്‍ കാലാനുസൃതമായി മാറണമെന്നും ജി സുകുമാരന്‍നായരുടെ അഭിപ്രായത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി ആരായാലും പല വിമര്‍ശനങ്ങളും നേരിടേണ്ടി വരും. അത്തരം വിമര്‍ശനംസ്വാഭാവികമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സനാതന ധര്‍മത്തിന്റെ കാര്യത്തില്‍ തനിക്ക്ഗഹനമായ അറിവ് ഇല്ല. അക്കാര്യം പണ്ഡിതരോട് ചോദിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശിവഗിരിയില്‍ സച്ചിദാനന്ദ സ്വാമി ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിക്കുന്നതിനെ കുറിച്ച് ഒരഭിപ്രായം പറഞ്ഞു. അതിനെ പിന്തുണച്ച് മുഖ്യമന്ത്രി ഒരഭിപ്രായം പറഞ്ഞു. അതിന് എതിരായി സുകുമാരന്‍ നായരുംപറഞ്ഞു. സുകുമാരന്‍ നായര്‍ക്ക് സച്ചിദാനന്ദ സ്വാമി തന്നെ മറുപടി നല്‍കിയതോടെ ആ കാര്യംഅവിടെ അവസാനിച്ചു. ഈ രാജ്യത്ത് എന്തെല്ലാം അനാചാരങ്ങളുണ്ട്. അതെല്ലാം പിഴുതെടുത്തത്ഗുരുദേവന്‍ അല്ലേ.