താരസംഘടന അമ്മയിലെ പ്രശ്നങ്ങൾക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മസംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിൻ്റെയും ആമോഹം പൊലിഞ്ഞുപോയതിൻ്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെകാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോഅംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെവർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയിൽവിമർശിച്ചു.വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരുതാല്പവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു. 'അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു', ഉഷഹസീന കുറിച്ചു. 'ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞനിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻഎന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾഎന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയതവിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല', എന്നാണ് ഉഷ ഹസീനഫേസ്ബുക്കിൽ കുറിച്ചത്.
വീണു കിട്ടിയ സ്വർണ്ണാഭരണം ഉടമയെ തിരിച്ചേൽപ്പിച്ച് യുവതികൾ മാതൃകയായി
ചങ്ങരംകുളം: ചങ്ങരംകുളം ബസ് സ്റ്റാൻഡ് പരിസരത്തു നിന്നുമാണ് 2.5 പവൻ സ്വർണ്ണാഭരണം(പാദസരം) യുവതികൾക്ക് വീണ് കിട്ടിയത്. അനീഷ, നജ പെരുമുക്ക്, രമ്യ പൂക്കറത്തറഎന്നിവർക്കാണ് സ്വർണ്ണാഭരണം ലഭിച്ചത് തുടർന്ന് ചങ്ങരംകുളം സ്റ്റേഷനിൽ കിട്ടിയ സ്വർണ്ണംഏൽപ്പിക്കുകയായിരുന്നു. സ്വർണ്ണാഭരണം സ്റ്റേഷനിൽ ലഭിച്ച വിവരം സി .ഐ ബഷിർ ചിറക്കൽസോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരുന്നു. ഇതുകണ്ട് സ്വർണ്ണാഭരണം നഷ്ടപ്പെട്ട മൂക്കുതലസ്വദേശി രേഷ്മ സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. നഷ്ടപ്പെട്ട സ്വർണ്ണാഭരണത്തിൻ്റെവിവരങ്ങൾ രേഷ്മയിൽ നിന്ന് ചോദിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ചങ്ങരംകുളംപോലീസിൻ്റെ സാന്നിധ്യത്തിൽ അനീഷ, നജ, രമ്യ എന്നിവർ ഉടമയായ രേഷ്മക്ക് ആഭരണംകൈമാറി.. യുവതികളുടെ സത്യസന്ധത അഭിനന്ദനം അർഹിക്കുന്നതാണെന്ന് സി.ഐഅഭിപ്രായപ്പെട്ടു.
ഇരിമ്പിളിയം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ പ്രവർത്തി ഉദ്ഘാടനംഇരിമ്പിളിയം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. മാനുപ്പ മാസ്റ്റർ നിർവ്വഹിച്ചു.
ഇരിമ്പിളിയം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ പ്രവർത്തി ഉദ്ഘാടനംഇരിമ്പിളിയം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. മാനുപ്പ മാസ്റ്റർ നിർവ്വഹിച്ചു. പ്രാഥമികാരോഗ്യകേന്ദ്രം സ്ഥലം എം.എൽ.എ യുടെ ഇടപെടലിനെത്തുടർന്ന് കുടുബാരോഗ്യ കേന്ദ്രമാക്കി മാറ്റിയിരുന്നു. എന്നാൽ അടിസഥാന സൌകര്യങ്ങളുടെ അപര്യാപ്തത മൂലം പൊതുജനങ്ങൾക്ക് കുടുംബാരോഗ്യകേന്ദ്ര സേവനങ്ങൾ ലഭ്യമാക്കാൻ പരിമിതികൾ നിലനിൽക്കുന്നതിനാൽ NHM ൽ നിന്ന് 15,50000/- രൂപയും ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ നിന്ന് 7,80000/-രൂപയും വകയിരുത്തിയാണ് കെട്ടിടംനിർമ്മിക്കുന്നത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ഫസീല ടീച്ചർ അദ്ധ്യക്ഷതവഹിച്ചു.
പശുക്കൾക്ക് കാലി തീറ്റവിതരണം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ക്ഷീരകർഷകർക്ക് നൽകി ഉദ്ഘാടനം ചെയ്തു.
വളാഞ്ചേരി നഗരസഭ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കറവ പശുക്കൾക്ക് കാലിതീറ്റവിതരണം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ക്ഷീര കർഷകർക്ക് നൽകിഉദ്ഘാടനം ചെയ്തു. ഗുണ ഭോക്ത വിഹിതം അടവാക്കിയ 78 പേർക്കും 50 % സബ്സിഡി നിരക്കിൽകാലിത്തീറ്റ ലഭിക്കും. ക്ഷീര കർഷകർക്ക് സഹായകരമാകുന്ന തരത്തിലുള്ള വിവിധ പദ്ധതികളുംനഗരസഭ നടപ്പിലാക്കിയിട്ടുണ്ട്. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ വൈറ്റ്നറി ഡോക്ടർ അബ്ദുൽ ഗഫൂർ പൂങ്ങാടൻ സ്വാഗതംപറഞ്ഞു. കൗൺസിലർ സദാനന്ദൻ കോട്ടീരി, പി.പി. ഷാഫി, ക്ഷീരകർഷ സമിതി അംഗം ആനന്ദൻതുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു ; യാത്രക്കാർരക്ഷപ്പെട്ടത് തലനാരിഴക്ക്
ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 6 മണിയോടെയാണ് അപകടം. കാർ ഓടിച്ച ആനക്കര സ്വദേശിയായ മജീദ് (27) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചങ്ങരംകുളം ടൗണിൽ നിന്ന് എടപ്പാൾ റോഡിൽ ഷൈൻഓഡിറ്റോറിയത്തിന് മുൻവശത്താണ് അപകടം. നിയന്ത്രണം വിട്ട കാർ എതിർ ദിശയിലേക്ക് പോയി റോഡരികിലെ ഡ്രൈനേജ് കല്ലിൽ ഇടിച്ച്തലകീഴായി മറിയുകയായിരുന്നു. കാർ ഭാഗികമായി തകർന്നു. ചങ്ങരംകുളം പോലീസെത്തിമേൽനടപടികൾ സ്വീകരിച്ചു.
ചങ്ങരംകുളത്ത് ക്രിസ്മസ് കരോളുമായി വീടുകൾ കയറി ഇറങ്ങിയ വിദ്യാർത്ഥികളെ മർദ്ദിച്ചതായിപരാതി ; നാല് പേർ ആശുപത്രിയിൽ
ചങ്ങരംകുളം: ചങ്ങരംകുളം പെരുമുക്കിൽ കരോൾ സംഘത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെഅക്രമം. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന്റെഭാഗമായി കരോളുമായി ഇറങ്ങിയ 25ഓളം വരുന്ന കുട്ടികൾക്ക് നേരെയാണ് അക്രമം ഉണ്ടായത്. പ്രദേശത്തെ മദ്യ സംഘങ്ങളാണ് പ്രകോപനമില്ലാതെ കുട്ടികളെ അടിച്ച് ഓടിച്ചത്. കുട്ടികൾ വാടകക്ക്എടുത്ത വാദ്യോപകരണങ്ങളും സംഘം നശിപ്പിച്ചിട്ടുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച്ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തിയെങ്കിലും സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ അഞ്ചോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മർദ്ദനമേറ്റപെരുമുക്ക് സ്വദേശികളായ തണ്ടലായിൽ കിഷോറിന്റെ മക്കളായ ജഗത്ത്(15), നീരജ്(13), അധികാരിവീട്ടിൽ ശ്രീകുമാർ മകൻ സിദ്ധാർത്ഥ്(17) എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യആശുപത്രിയിലും ആനക്കപ്പറമ്പിൽ നിഷയുടെ മകൻ കണ്ണൻ(13)നെ എടപ്പാളിലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൗര വിചാരണ യാത്ര സംഘടിപ്പിച്ചു.
എടപ്പാൾ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നയങ്ങൾ എടുക്കുന്നുണ്ടെന്നും ഇതിനെതിരെബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് സി.രവീന്ദ്രൻ നയിക്കുന്ന പൗര വിചാരണ യാത്രയുടെ രണ്ടാംദിനം എടപ്പാൾ തട്ടാൻ പടിയിൽ ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു. എടപ്പാൾ മണ്ഡലം പ്രസിഡന്റ് എസ്.സുധീർ അധ്യക്ഷനായി. ഇ.പി വേലായുധൻ, അഡ്വ.എ.എംരോഹിത്, ഇ.പി രാജീവ്, കെ.വി നാരായണൻ, കെ.വി മോഹനൻ, കുഞ്ഞി മൊയ്തീൻ, മനോഹരൻ, ആനന്ദൻ കറുത്തേടത്ത്, കെ.പി സിന്ധു, കെ.പി അച്ചുതൻ, ഭാസ്കരൻ വട്ടംകുളം, കെ.ജി ബെന്നി, നജീബ് വട്ടംകുളം, അറുമുഖൻ എന്നിവർ സംസാരിച്ചു.
ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് പാതയോരത്തെ കുടുംബങ്ങൾ താമസിക്കുന്ന കുടിലിന് തീപിടിച്ചു
ചങ്ങരംകുളം: ചിയ്യാനൂർ പാടത്ത് പാതയോരത്തെ കുടുംബങ്ങൾ താമസിക്കുന്ന കുടിലിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. നാട്ടുകാർ ഓടിക്കൂടി തീ അണച്ചത് കൊണ്ട്കൂടുതൽ കുടിലുകൾക്ക് തീപടരുന്നത് ഒഴിവായി. തീപിടിത്തം നടക്കുന്ന സമയത്ത് കുടുംബങ്ങൾപുറത്തായിരുന്നു. പകൽ സമയമായതിനാൽ വലിയ അകടമാണ് ഒഴിവായത്. കുട്ടികളുടെപഠനോപകരണങ്ങളും വസ്ത്രങ്ങളും അടക്കം തീപിടുത്തത്തിൽ നശിച്ചിട്ടുണ്ട്. തൃശ്ശൂർ കുറ്റിപ്പുറംസംസ്ഥാന പാതയോരത്ത് ഇത്തരത്തിൽ പത്തോളം കുടുംബങ്ങളാണ് അപകടകരമായ രീതിയിൽ കുടിൽ കെട്ടി താമസിച്ച് വരുന്നത്. കേരളത്തിന് പുറത്ത് നിന്ന് കുടിയേറി വന്ന് പാതയോരത്ത് കുടിൽകെട്ടി താമസം തുടങ്ങിയ കുടുബങ്ങളെ പാതയോരത്ത് നിന്ന് മാറ്റി സംരക്ഷണം നൽകാൻ സർക്കാർസംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നേതാജി ബൈപ്പാസ് റോഡിൻ്റെ ഉദ്ഘാടനം കെ.ടി ജലീൽ എം.എൽ.എ. നിർവ്വഹിച്ചു
എടപ്പാൾ: അനുദിനം വളർന്നുകൊണ്ടിരിക്കുന്ന എടപ്പാളിൻ്റെ വികസന മുന്നേറ്റത്തിന് പുതിയൊരുപൊൻ തൂവൽ ചാർത്തി പട്ടാമ്പി തൃശ്ശൂർ റോഡുകളെ ബന്ധിപ്പിക്കുന്ന നേതാജി ബൈപ്പാസിന്പുനർജന്മം. പട്ടാമ്പി റോഡിലെ ബ്ലോക്ക് ഓഫിസിന് സമീപത്ത് നിന്ന് ടൗണിൽ എത്താതെ തൃശ്ശൂർറോഡിലെത്താനുള്ള എളുപ്പമാർഗ്ഗമാണ് നേതാജി ബൈപ്പാസ്. വട്ടംകുളം എടപ്പാൾ പഞ്ചായത്തുകളുടെഅതിർത്തിയിൽ കിടന്ന റോഡിന് തർക്കങ്ങൾക്ക് ഒടുവിലാണ് ശാപമോക്ഷമുണ്ടായത്. ഇൻ്റർലോക്ക് വിരിച്ച് മനോഹരമാക്കിയ റോഡിന് കെ.ടി ജലീൽ എം.എൽ.എയാണ് 20 ലക്ഷം രൂപഫണ്ട് അനുവദിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം 4.30 ന് നടന്ന പ്രൗഢഗംഭീര ചടങ്ങിൽ എം.എൽ.എകെ.ടി ജലീൽ ഉദ്ഘാടനം നിർവ്വഹിച്ച് ഗതാഗതത്തിന് തുറന്നു കൊടുത്തു. പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻ്റ് സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എടപ്പാൾ ഗ്രാമ പഞ്ചായത്ത്പ്രസിഡൻ്റ് സുബൈദ ടീച്ചർ, വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കഴുങ്കിൽ മജീദ് തുടങ്ങിജനപ്രതിനിധികളും, രാഷ്ട്രീയ പ്രതിനിധികളും, പൗരപ്രമുഖരും, വ്യാപാരി സംഘടനാ നേതാക്കളുംചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് വ്യാപാരികൾ വാദ്യഘോഷങ്ങൾ, പായസവിതരണം, ഗാനമേള എന്നിവയെല്ലാം ഒരുക്കി ചടങ്ങ് ആഘോഷമാക്കി.










