താരസംഘടന അമ്മയിലെ പ്രശ്നങ്ങൾക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മസംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിൻ്റെയും ആമോഹം പൊലിഞ്ഞുപോയതിൻ്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെകാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോഅംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെവർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയിൽവിമർശിച്ചു.വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരുതാല്പവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു. 'അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു', ഉഷഹസീന കുറിച്ചു. 'ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞനിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻഎന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾഎന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയതവിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല', എന്നാണ് ഉഷ ഹസീനഫേസ്ബുക്കിൽ കുറിച്ചത്.
എടപ്പാൾ മേൽപ്പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം;നാല് പേർക്ക് പരിക്ക്
എടപ്പാൾ: എടപ്പാൾ മേൽപ്പാലത്തിൽ കാറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽനാല് പേർക്ക് പരിക്കേറ്റു.രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ എടപ്പാളിലെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എടപ്പാളിൽ പടക്കം പൊട്ടിച്ച് ഭീതി പരത്തിയ സംഭവം;തെളിവെടുപ്പ് നടത്തി.
എടപ്പാൾ: എടപ്പാൾ ടൗണിൽ പടക്കം പൊട്ടിച്ച് ഭീതി പരത്തിയ സംഭവത്തിൽ പിടിയിലായവരുമായി പോലീസ് തെളിവെടുപ്പ് നടത്തി. എടപ്പാൾ റൗണ്ട് എബൗട്ടിന് സമീപത്തും, പടക്കം വാങ്ങിയ സ്ഥലത്തും എത്തിച്ചാണ് തിരൂർ ഡിവൈഎസ്പി ബെന്നി, ചങ്ങരംകുളം എസ് ഐരാജേന്ദ്രൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്.
ലഹരി വിരുദ്ധ ബോധവത്കരണ ലഘുലേഖ പ്രകാശനം ചെയ്തു
വട്ടംകുളം: ലഹരി മുക്ക കേരളം ലഹരിവിരുദ്ധ ബോധവത്കരണ തീവ്രയജ്ഞ പരിപാടിയുടെഭാഗമായി നവംബർ 1ന് സംഘടിപ്പിക്കുന്ന " ലഹരിക്കെതിരെ ജനകീയ പ്രതിരോധ മതിൽ " പരിപാടിയുടെ വട്ടംകുളം പഞ്ചായത്ത്തല ലഘുലേഖ പ്രകാശനം വട്ടംകുളം സി പി ൻ യു പി സ്കൂളിൽഎക്സൈസ് റേഞ്ച് ഇൻസ്പെക്ട്രർ സനീഷ് നിർവ്വഹിച്ചു വട്ടംകുളം പഞ്ചായത്ത് പ്രസിഡൻ്റ്കഴുങ്കിൽ മജീദ് അധ്യക്ഷം വഹിച്ചു വാർഡ് മെമ്പർ എം.എ.നജീബ്, പഞ്ചായത്ത് ആസൂത്രണ സമിതിചെയർമാൻ ഇബ്രാഹിം മൂതൂർ ഹെഡ്മിസ്ട്രസ് ലളിത - സി, പി.ടി എ പ്രസിഡൻ്റ് എം.എ നവാബ്മുഹമ്മദലി, സ്റ്റഫ് സെക്രട്ടറി സജി സി എന്നിവർ പ്രസംഗിച്ചു.
ബി ജെ പിപ്രതിഷേധ ധർണ്ണ നടത്തി
തണ്ണീർക്കോട് : കേന്ദ്രഗവൺമെന്റ് പദ്ധതികൾ അട്ടിമറിക്കാനുള്ള ഇടത് -വലത് മുന്നണികളുടെരാഷ്ട്രീയ ഗൂഡാലോചനക്കെതിരെ ഭാരതീയജനതാപാർട്ടി കപ്പൂർ മണ്ഡലം കമ്മറ്റി പതിനാറോളം കേന്ദ്രങ്ങളിൽപ്രഖ്യാപിച്ചിട്ടുള്ള സമരജ്വാലയുടെ ഭാഗമായി കപ്പൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരത്താണിയിൽ പ്രതിഷേധ ധർണ്ണസംഘടിപ്പിച്ചു. ബിജെപി മധ്യമേഖല ട്രെഷറർ അഡ്വ. മനോജ് ഉദ്ഘാടനം നിർവഹിച്ചു. ബിജെപി കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പി അധ്യക്ഷത വഹിച്ചയോഗത്തിൽ കപ്പൂർമണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് മുഖ്യപ്രഭാഷണം നടത്തി. രതീഷ് തണ്ണീർക്കോട്, കെ.സി. കുഞ്ഞൻ, വിഷ്ണു മലമൽക്കാവ്, കൃഷ്ണൻ കുട്ടി, ബാലചന്ദ്രൻകാഞ്ഞിരത്താണി, സിദ്ധാർത്ഥൻ പി, ബാലകൃഷ്ണൻ പി, പ്രേമൻ ടി പി, സുരേന്ദ്രൻ ടീവിതുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
സിപിഐഎം വട്ടംകുളം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി
എടപ്പാൾ: സിപിഐഎം വട്ടംകുളം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. തെരുവ് വിളക്കുകൾകത്താത്തതിലും തകർന്ന റോഡുകൾ ശരിയാക്കാത്തതിലും തെരുവ് നായ ശല്യത്തിന് പരിഹാരംകാണാത്തതിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്. വട്ടംകുളം ടൗണിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ പഞ്ചായത്ത് ഓഫീസിന് മുന്നിൽപോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സമരം സിപിഐഎം എടപ്പാൾ ഏരിയാ സെക്രട്ടറിടി.സത്യൻ ഉദ്ഘാടനം ചെയ്തു. യു.പി പുരുഷോത്തമൻ അധ്യക്ഷത വഹിച്ച മാർച്ചിൽ എം.മുസ്തഫ, അഡ്വക്കേറ്റ് എം.ബി ഫൈസൽ, എസ്.സുജിത്, സി.രാഘവൻ, സി.എസ് പ്രസന്ന, എ.സിദ്ധീഖ്തുടങ്ങിയവർ സംസാരിച്ചു. പി.വി കൃഷ്ണൻ സ്വാഗതവും എം.എ നവാബ് നന്ദിയും പറഞ്ഞു.
എടപ്പാൾ ടൗണിൽ ഭീതി പരത്തി ഗുണ്ട് പൊട്ടിച്ച കേസ്;രണ്ടുപേർ അറസ്റ്റിൽ
പൊന്നാനി: എടപ്പാൾ ടൗണിൽ ഭീതി പരത്തി ഗുണ്ട് പൊട്ടിച്ച കേസിലെ പ്രതികളെ പൊലിസ്പിടികൂടി.പിടിയിലായത് പൊന്നാനി വെളിയങ്കോട് അയ്യോട്ടി ചിറ സ്വദേശി കരിക്കലകത്ത് ജംഷിർ(19), പള്ളംപ്രം സ്വദേശി കോയിമ്മവളപ്പിൽ വിഷ്ണു (20) എന്നിവരെയാണ് അന്വേഷണ സംഘംഅറസ്റ്റ് ചെയ്തത്. ദീപാവലി ദിവസം ഇരുവരും മദ്യലഹരിയിലായിരുന്നു എന്ന് അന്വേഷണ സംഘം പറഞ്ഞു. ഇതിൽവിഷ്ണുവാണ് ബൈക്കിനു പുറകിലിരുന്ന് പടക്കത്തിന് തിരികൊളുത്തിയത്. തിരൂർ ഡിവൈഎസ്പി വി.വി ബന്നി, എസ് ഐ ആർ. രാജേന്ദ്രൻ നായർ,അന്വേഷണസംഘത്തിലുണ്ടായിരുന്ന എ.എസ് ഐ- ജയപ്രകാശ്, എസ് സി പി ഒ രാജേഷ്, ജയപ്രകാശ്, സുമേഷ്രാഗേഷ് എന്നിവരാണ് പ്രതികളെ കുടുക്കിയത്. പൊതു സ്ഥലത്ത് ഭീതി പരത്തിയ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത് .കൂടുതൽ അന്വേഷണംനടത്തുമെന്നും പോലീസ് അധികൃതർ പറഞ്ഞു
ടൂറിസം സാധ്യത നിലനിർത്താൻ പുറങ്ങ് പഴയകടവും
മാറഞ്ചേരി: അറിയപ്പെടാതെ കിടക്കുന്ന ടൂറിസം സ്പോട്ടുകൾ കണ്ടെത്തി വിവിധ ടൂറിസംസർക്യൂട്ടുകളുമായി ബന്ധിപ്പിക്കുന്നതിനും , ജനങ്ങൾക്ക് ഗുണപ്രദമാകുന്ന കേന്ദ്രങ്ങളാക്കി മാറ്റുന്ന കേരള സർക്കാർ പദ്ധതിയായ ഡെസ്റ്റിനേഷൻ ചലഞ്ചിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുറങ്ങ് പഴയകടവും ഉൾപ്പെടുത്തുന്നതിന് പ്രൊപോസൽ സമർപ്പിച്ചിട്ടുണ്ട് .അതിന്റെ ഭാഗമായി പെരുമ്പടപ്പ്ബ്ലോക്ക് പ്രെസിഡണ്ട് അഡ്വ ഇ സിന്ധു , തദ്ദേശ ഭരണ അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയർഅജിത്കുമാർ , എ ഇ രെഷ്മ , ടൂറിസം വകുപ്പ് എം പാനൽ ആർക്കിടെക്റ്റ് വിജയൻ , ജനപ്രതിനിധികളായ കെ സി ശിഹാബ് , നിഷാദ് അബൂബക്കർ , ബി ഡി ഒ കെ ജെ അമൽദാസ്അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു . ടൂറിസം വകുപ്പും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ചേർന്ന്കൊണ്ടാണ് പദ്ധതി നടപ്പാക്കുക . മാറഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ കൈവശമുള്ളതും കുണ്ടുകടവ്സെന്ററിന് അടുത്തുള്ളതുമായ പഴയ കടവ് പുഴ പുറമ്പോക്ക് ഭൂമിയിൽ ആണ് പദ്ധതി യാഥാർഥ്യമാവുക .ആളുകൾക്ക് വിനോദത്തിനും വിശ്രമത്തിനു മായുള്ള കേന്ദ്രം , വിവിധ കലാസാംസ്കാരികപരിപാടികൾ അവതരിപ്പിക്കാനുള്ള ഓപ്പൺ എയർ പോഡിയം , റെയിൻ ഹട്ട് , ഫിഷിങ് ഡക്ക് , ബോട്ട്ജെട്ടി. അടക്കമുള്ള പദ്ധതിയാണ് രൂപകൽപ്പന ചെയ്യുന്നത്.
കരാറുകാരന് പണം നല്‍കിയില്ല. എടപ്പാളിലെ സി സി ടി വി ക്യാമറകൾ വില്പ്പനക്കാരന്അഴിച്ചെടുത്തു
എടപ്പാൾ : എടപ്പാള്‍ ജംഗ്ഷനില്‍ സ്ഥാപിച്ച സി .സി .ടി വി ക്യാമറകൾ വില്പ്പനക്കാരന്അഴിച്ചെടുത്തു.സി.സി.ടിവി ക്യാമറകള്‍ സ്ഥാപിച്ചതിന് നല്‍കാനുള്ള പണം കരാറുകാരന് നല്കാത്തസാഹചര്യത്തിലാണ് എടപ്പാള്‍ സ്വദേശിയായ വില്പ്പനക്കാരന് ഇന്ന് സി.സി.ടിവി ക്യാമറകള്അഴിച്ചെടുത്ത് കൊണ്ടു പോയത്. മേൽപ്പാലത്തിന് താഴേ ഒരു മാസം മുമ്പാണ് സി.സി.ടി വിക്യാമറകള്‍ സ്ഥാപിച്ചത്.ജംഗ്ഷനില്‍ സി.സി.ടിവി ക്യാമറ സ്ഥാപിക്കാനുള്ള ഫണ്ട് ഒരു വ്യക്തിസംഭാവന ചെയ്തതായിരുന്നു.ഈ തുക കരാറുകാരന് കച്ചവടക്കാരന് നല്‍കാത്തതിനാലാണ് ഇയാള്ക്യാമറകള് അഴിച്ചെടുത്ത് കൊണ്ടു പോയതെന്നാണ് ലഭ്യമായ വിവരം. ചൊവ്വാഴ്ച്ച രാത്രിയിൽസ്കൂട്ടറിലെത്തിയ രണ്ട് യുവാക്കള്‍ റൗണ്ട് എബൗട്ടില്‍ സ്ഫോടക വസ്തു കത്തിച്ച് സ്ഫോടനംസൃഷ്ടിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ശേഖരിക്കാൻ സി .സി. ടി വി പരിശോധിക്കാൻപോലീസ്ഉദ്യോഗസ്ഥർ എത്തിയപ്പോൾ മോണിറ്റർ കാണാനായില്ലായിരുന്നു. തുടർന്ന്അന്വേഷിച്ചപ്പോഴാണ് പണം നല്കാത്തതിനാൽ കച്ചവടക്കാരന് മോണിറ്റര്‍ അഴിച്ചു കൊണ്ടു പോയവിവരം അറിയുന്നത്.ഇന്ന് ക്യാമറകളും കച്ചവടക്കാരന് അഴിച്ചെടുത്തതോടെ എടപ്പാള്‍ ജംഗ്ഷനിലെനിശബ്ദ നിരീക്ഷണ സംവിധാനം ഇല്ലാതായി.










