പതിനാല്കാരന് പീഡനം; മദ്രസ അധ്യാപകനെ ചാലിശ്ശേരി പോലീസ്  അറസ്റ്റ് ചെയ്തു 

ചാലിശ്ശേരി: പതിനാലുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ മദ്രസഅധ്യാപകനെ തമിഴ്‌നാട് നീലഗിരിയില്‍ നിന്നും ചാലിശ്ശേരി പോലീസ് പിടികൂടി. തമിഴ്‌നാട് നീലഗിരി നാലകോട്ട സ്വദേശി ഇരുപത്തിയൊന്‍പത് വയസുള്ള ഇര്‍ഷാദ് അലിയാണ്ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി. യുടെ നിര്‍ദ്ദേശപ്രകാരം ചാലിശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്.പി. വി.സുരേഷിന്റെയും, ചാലിശ്ശേരി സബ്ബ് ഇൻസ്‌പെക്ടർ കെ.ജെ.പ്രവീണിന്റെയുംനിർദ്ദേശാനുസരണം ഞായറാഴ്ച രാത്രി നീലഗിരിയിലേക്ക് യാത്ര തിരിച്ച പോലീസ് സംഘം സൈബർസെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തുകയും വീട്ടിലെത്തിയപ്പോൾ പ്രതിസ്ഥലത്തില്ല എന്ന് മനസ്സിലാക്കിയതോടുകൂടി, പ്രതിയുടെ മറ്റൊരു മൊബൈൽ ഫോണിന്റെലൊക്കേഷൻ  ലക്ഷ്യമാക്കി നീങ്ങുകയും പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നും രാവിലെ അഞ്ചുമണിയോടുകൂടി ഇർഷാദ് അലിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഷോർണൂർ ഡി.വൈ.എസ്.പി. സ്പെഷ്യൽ സ്ക്വാഡിലെ ജോളി സെബാസ്റ്റ്യൻ,പി.അബ്ദുൾറഷീദ്,ചാലിശ്ശേരി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ.ശ്രീകുമാർ,പി. ആർ.രാജേഷ്,സി. പി.ഒ.വി.യു.പ്രശാന്ത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. നീലഗിരിക്കുന്നുകളിലെ കൊടും വനാന്താരങ്ങളിലൂടെ യാത്ര ചെയ്ത്, അതിസാഹസികമായിപ്രതിയെ കണ്ടെത്തിയ പോലീസ്  സംഘാംഗങ്ങളെ ഡി.വൈ. എസ്.പി.വി. സുരേഷും,ചാലിശ്ശേരിസ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജെ.പ്രവീണും പ്രത്യേകം അഭിനന്ദിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തിലെ മതപഠനശാലയില്‍ പഠനത്തിനെത്തിയ പതിന്നാലുകാരനെ ഇയാള്‍നിരവധി തവണ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയിരുന്നു. പെരുമാറ്റത്തില്‍ മാറ്റംകണ്ടതോടെവീട്ടുകാര്‍ കുട്ടിയെ മനശാത്ര വിദഗ്ദന് മുന്‍പില്‍ കൗണ്‍സിലിങ്ങിന്വിധേയനക്കുയായിരുന്നു.  ഇവിടെ നിന്നാണ് കുട്ടി നിരവധി തവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയായ വിവരംപുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ മറ്റൊരു മദ്രസ അധ്യാപകന് കൂടി പങ്കുള്ളതായാണ് ലഭിക്കുന്ന സൂചനകള്‍. ഇയാള്‍ക്ക്വേണ്ടിയുള്ള അന്വേഷണം പോലിസ് ഊര്‍ജിതമാക്കി.

പൊന്നാനിയിൽ ബോട്ട് കത്തി നശിച്ചു  

പൊന്നാനി: പൊന്നാനിയിൽ മൽസ്യ ബന്ധനം കഴിഞ്ഞ് ഹാർബറിൽ നിർത്തിയിട്ട ബോട്ട്കത്തിനശിച്ചു. പൊന്നാനി സ്വദേശി എ. കെ. അബ്ദുള്ള കുട്ടിയുടെ ഉടമസ്ഥയിൽ ഉള്ള ഭാരത് എന്ന ഫിഷിംഗ്ബോട്ടാണ് കത്തി നശിച്ചത്.ഇന്ന് രാത്രി 9.30 ഓടെയാണ് സംഭവം. രണ്ട് യൂണിറ്റ് ഫയർഫോഴ്സും, നാട്ടുകാരും ,കോസ്റ്റൽ പോലീസും നിരന്തരം ശ്രമിച്ചാണ് തീ അണച്ചത്. തീ പടർന്നതിൻ്റെ കാരണം വ്യക്തമായിട്ടില്ല.  ബോട്ടിൽ വെച്ച് തൊഴിലാളികൾ  പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കായി തീപടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.5 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായി ബോട്ടുടമഅറിയിച്ചു.

ചാലിശ്ശേരി ആലിക്കര സ്വദേശി അജ്മാനിൽ ട്രെയിലർ തട്ടി മരിച്ചു. 

അജ്മാൻ: ചാലിശ്ശേരി ആലിക്കര സ്വദേശി പുലവത്തേതിൽ മൂസക്കുട്ടി മകൻ ഷാജി എന്നഹംസ(37)അജ്മാനിൽ ട്രൈലെർ ഇടിച്ചു മരിച്ചു. വെള്ളിയാഴ്ച പള്ളിയിൽ പോകുമ്പോഴായിരുന്നു അപകടം നടന്നത്. രണ്ടുമാസം  മുമ്പായിരുന്നുയുവാവ് നാട്ടിൽ വന്നു പോയത്.  ഇന്ന് വൈകിട്ട് മൃതദേഹം  നാട്ടിലെത്തും.ഭാര്യ :ഹസീന.മക്കൾ:നാജിയ, സഫ്‌വാൻ,യാസിം.

മദ്യലഹരിയിൽ മരണപ്പാച്ചിൽ; തൃശൂരിൽ മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാർ കസ്റ്റഡിയിൽ, 5 കണ്ടക്ടർമാരും പിടിയിൽ 

തൃശൂർ: തൃശൂർ ടൗണിൽ പൊലീസ് മിന്നൽ പരിശോധന. മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാരെകസ്റ്റഡിയിലെടുത്തു. അഞ്ച് കണ്ടക്ടർമാരും മദ്യപിച്ചാണ് ബസിൽ ജോലിചെയ്തിരുന്നതെന്ന്പൊലീസ് പരിശോധനയിൽ കണ്ടെത്തി. എല്ലാവരും പൊലീസ്  കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക്മാറ്റി. തൃശൂർ ഈസ്റ്റ് പൊലീസാണ് ശക്തൻ, വടക്കേ സ്റ്റാൻഡുകളിൽ പരിശോധന നടത്തിയത്.  രാവിലെ ആറു മണിക്ക് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു നിന്നു. ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ, ഏഴ് സ്വകാര്യ ബസുകളും പൊലീസിടപെട്ട് പിടിച്ചിട്ടു. ജയ്ഗുരു, എടക്കളത്തൂർ, ഹോളി മരിയ, ഭരത്, ശ്രീറാം ട്രാവൽസ്, കൃപാൽ, മൗനം എന്നീ സ്വകാര്യബസുകളാണ് പിടിച്ചിട്ടത്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാർക്കെതിരെ കേസ് രജിസ്റ്റർചെയ്യുമെന്ന് പൊലീസ് അറിയിച്ചു. 

എരിമയൂർ തോട്ടുപാലത്ത് വാഹനാപകടം:ബൈക്ക് യാത്രക്കാരനായിരുന്ന യുവാവിന് ദാരുണാന്ത്യം 

ആ​ല​ത്തൂ​ര്‍: എ​രി​മ​യൂ​ര്‍ തോ​ട്ടു​പാ​ല​ത്ത് ഫ്ളൈ​ഓ​വ​റി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക്യാ​ത്ര​ക്കാ​ര​നാ​യയു​വാ​വ് മ​രി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചേ​മു​ക്കാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം. അ​ഞ്ചു​മൂ​ര്‍​ത്തി​മം​ഗ​ലം നൊ​ച്ചി പ​റ​ന്പ്ജ​യ​ന്‍റെ മ​ക​ന്‍ സു​ധീ​ഷ് (20) ആ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട് ഭാ​ഗ​ത്തു നി​ന്നും വ​ന്ന കാ​ര്‍ അ​തേ ദി​ശ​യി​ല്‍പോ​യി​രു​ന്ന ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തെ​റി​ച്ചു​വീ​ണ സു​ധീ​ഷി​നു മീ​തെ ക​ണ്ടെ​യ്ന​ര്‍ ലോ​റിക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. കാ​റും ക​ണ്ട​യ്ന​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. മൃ​ത​ദേ​ഹം ആ​ല​ത്തൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രിമോ​ര്‍​ച്ച​റി​യി​ല്‍. അ​മ്മ: സാ​വി​ത്രി. സ​ഹോ​ദ​രി: സു​ധി.

6 കുടുംബങ്ങൾക്ക് സൗജന്യമായി നൽകിയ ഭൂമിയുടെ പ്രമാണം കൈമാറി 

എടപ്പാൾ: നടക്കാവ് നിർദ്ധരരായ ആറ് കുടുംബങ്ങൾക്ക് വീട് വെക്കുന്നതിന് വേണ്ടി വലിയപീടികക്കൽയാഹുട്ടി ഹാജി സൗജന്യമായി നൽകിയ ഭൂമിയുടെ പ്രമാണം കൈമാറ്റം പാണക്കാട് സയ്യിദ് മുനവ്വർഅലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ചടങ്ങിൽ വി.പി.എ. റഷീദ് സ്വാഗതം പറഞ്ഞു, അക്ബർ കുഞ്ഞുഅദ്ധ്യക്ഷത വഹിച്ചു.സി.പി.ബാവഹാജി,സയ്യിദ് കെ.എസ്.കെ.തങ്ങൾ നടക്കാവ്, സയ്യിദ് ഫൈസൽബാഫഖി തങ്ങൾ, സയ്യിദ് അൻവർ ബാ അലവി തങ്ങൾ,സി.എം.കുഞ്ഞിബാവ മുസ്‌ലിയാർ,ഇബ്രാഹിംമുതൂർ, വി.കെ.എം. ഷാഫി, ടി.പി. ഹൈദർ അലി,ഐ.പി. ജലീൽ, എന്നിവർ സംസാരിച്ചു.സക്കീർകുറ്റിപ്പുറം, ഹമീദ് കാലടി,ആബിദലി,കുഞ്ഞിമോൻ കൈനിക്കര,ഹസ്സൈനാർ നെല്ലിശേരി, ഷുഹൈബ്കുറ്റിപ്പാല, മുജീബ് വട്ടംകുളം, വി.പി. അക്ബർ,സി.എം. സാലിഹ്, സി.ടി. ഷാഫി,നിസാർ.വി.പി, സിദ്ധീഖ് മറവഞ്ചേരി, കെ.പി. റിയാസ്, സി.എം. ഷഫീഖ്, ഫൈസൽ കാവുങ്ങൽ, അഫ്സൽനടക്കാവ്, വി.പി.ഗഫൂർ, ഫസൽ റഹ്മാൻ മറവഞ്ചേരി, വി.പി.റഹൂഫ്. എന്നിവർ പങ്കെടുത്തു.സിറാജ്പത്തിൽ നന്ദി പറഞ്ഞു. 

ചങ്ങരംകുളം ഒതളൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് മോഷണം 

ചങ്ങരംകുളം:  ഒതളൂരിൽ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം. ഒതളൂർമണലിയാർകാവ് ക്ഷേത്രത്തിലെ ഭണ്ഡാരമാണ് കുത്തിത്തുറന്നത്.ഭണ്ഡാരത്തിലുണ്ടായിരുന്നമുഴുവൻ പണവും മോഷ്ടാവ് കവർന്നിട്ടുണ്ട്.ഞായറാഴ്ച പുലർച്ചെ ക്ഷേത്രത്തിലെത്തിയജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്.ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ച്ചങ്ങരംകുളം പോലീസെത്തി പരിശോധന നടത്തി.സംഭവത്തിൽ പോലീസ് അന്വേഷണംആരംഭിച്ചിട്ടുണ്ട് 

പൊന്നാനിയിലെ പി.ഡബ്ലിയു.ഡി വിശ്രമ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ്നിർവഹിച്ചു* 

പൊന്നാനി: അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പൊന്നാനിയിലെ പി.ഡബ്ലിയു.ഡി വിശ്രമമന്ദിരത്തിൻറെ ഉദ്ഘാടനം പൊതുമരാമത്ത് – ടൂറിസം – യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.പി. നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു .പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്ത്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വ. ഇ. സിന്ധുആലംകോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഷെഹീർ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ സൈഫുദ്ദീൻ വെളിയംകോട് പഞ്ചായത്ത്പ്രസിഡന്റ് ഷംസു കല്ലാട്ടയിൽ പൊന്നാനിനഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ പൊന്നാനി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. മുഹമ്മദ് ബഷീർ വാർഡ് കൗൺസിലർ ശ്രീകല ചന്ദ്രൻ പി ഡബ്ല്യൂ ഡി ബിൽഡിങ്ങ്സ്വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഇസ്മായിൽ ബിൽഡിങ്ങ്സ് ഓവർസിയർ ബാഗി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും സംസാരിച്ചു.