മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
കുന്നംകുളം മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സ പിഴവ് മൂലം മൂന്നര വയസ്സുകാരൻമരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു.
നിസാര പല്ലുവേദനയുമായി വന്ന മുണ്ടൂർ സ്വദേശിയായ ആരോൺ എന്ന കുട്ടിയാണ് ആശുപത്രിഅധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപിഴവ് മൂലം മരണപ്പെട്ടത്. സംഭവത്തിൽപ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. പ്രതിഷേധത്തിന് നിയോജകമണ്ഡലംയൂത്ത് കോൺഗ്രസ് പ്രസിഡന്റ് എ എം നിധീഷ് നേതൃത്വം നൽകി. പ്രതിഷേധത്തിന് ശേഷംആശുപത്രിയിലേക്ക് കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ എ എം നിധീഷ്, വിഘ്നേശ്വര പ്രസാദ്, ജെറിൻ പി രാജു, അസ്ലം അലി, തമ്പി ജോബ് എന്നിവരെ പോലീസ് അറസ്റ്റ്ചെയ്തു നീക്കി. കുറ്റക്കാർക്ക് എതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതുവരെസമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റിഅറിയിച്ചു.
അസോസിയേഷൻ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരളയുടെ വാഹന പ്രചരണ ജാഥയ്ക്ക്സ്വീകരണം നൽകി
എടപ്പാൾ: അസോസിയേഷൻ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരളയുടെ ജില്ലാ സമ്മേളനപ്രചരണ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം നൽകി.എടപ്പാളിൽ നടന്ന യോഗത്തിൽ യൂണിറ്റ്പ്രസിഡന്റ് ശബരി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഒ കെ ശ്രീനിവാസൻ, ജില്ലാ സെക്രട്ടറി കബീർപെന്നാനി തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.എടപ്പാൾ യൂണിറ്റ് ജോയിന്റ് സെക്രട്ടറിപ്രമോദ് സ്വാഗതം പറഞ്ഞു.
പാലപ്പെട്ടി ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ടോയിലറ്റ് കോംപ്ലക്സിന്റെ സമർപ്പണം നടത്തി
പെരുമ്പടപ്പ്: ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന്അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ച് പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി ഹയർ സെക്കൻഡറിസ്കൂളിൽ നിർമിച്ച ടോയിലറ്റ് കോംപ്ലക്സിന്റെ സമർപ്പണം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എകെ സുബൈർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഇ കെ ഇസ്മായിലിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ സൗധ അബ്ദുല്ല, പി ടിഎ അംഗങ്ങളായ മുജീബ്, ഖലീൽ, ഷംസുദ്ദീൻ, ഫാറൂഖ് സീനിയർ അധ്യാപകരായ മാലിദി ടീച്ചർ, അനീഷ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സജീവ്മാസ്റ്റർ സ്വാഗതവും എച്ഛ് എം കൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
വൈദ്യുത നിരക്ക് വർദ്ധനവിനെതിരെ ആലംകോട് – നന്നംമുക്ക് മണ്ഡലം കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി.
ചങ്ങരംകുളം: വൈദ്യുത നിരക്ക് വർദ്ധനവിനെതിരെ ആലംകോട് - നന്നംമുക്ക് മണ്ഡലംകോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.വെളിയംകോട് ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് പിടിഅബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു ,നാഹിർ ആലുങ്ങൽ ,രഞ്ജിത് അടാട്ട് , കെ മുരളീധരൻ , ഹുറൈർ കൊടക്കാട്ട്,ഉണ്ണികൃഷ്ണൻ , പികെ അബ്ദുളള കുട്ടി , റെജി ഒതളൂർ , മുസ്തഫ മാട്ടം,മാമുവളയംകുളം,സലിം ചങ്ങരംകുളം , ജലാൽ പന്തേൻകാടൻ, ഇബ്രാഹിം സിവി തുടങ്ങിയവർനേതൃത്വം നൽകി .
ചിന്ത ഗ്രാമീണ വായനശാല പ്രവർത്തനം തുടങ്ങി
കുറ്റിപ്പുറം: തൃക്കണാപുരം കാഞ്ഞിരക്കുറ്റിയിൽ ചിന്ത ഗ്രാമീണ വായനശാല പ്രവർത്തനം തുടങ്ങി. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് എ ശിവദാസൻ ഉദ്ഘാടനം ചെയ്തു. തവനൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി പി നസീറ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി വി ശിവദാസ്, ബ്ലോക്ക് പഞ്ചായത്തംഗം അക്ബർ, പഞ്ചായത്തംഗങ്ങളായ ഷഹാന, ഫൈസൽ…
പൊന്നാനി മണ്ഡലം യുവകലാസാഹിതി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
എരമംലം: കേരളപിറവി ദിനത്തിൽ പൊന്നാനി മണ്ഡലം യുവകലാസാഹിതി ലോകസമാധാനത്തിനുഭംഗം വരുത്തുന്ന യുദ്ധങ്ങൾക്കും മറ്റു വംശീയവും വർഗീയവുമായ രക്തച്ചൊരിചിലിനും എതിരെപ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.മാറഞ്ചേരിയിൽ നടന്ന യോഗത്തിന് എ ടി അലി സ്വാഗതംപറഞ്ഞു.ത്രിവിക്രമൻ ചെന്നാസ് അധ്യക്ഷത വഹിച്ചു.തുടർന്ന് യുവകലാസാഹിതി മുൻസംസ്ഥാനസെക്രട്ടറി ഇ എം സതീശൻ ചടങ്ങ് ഉൽഘാടനം ചെയ്തു.യുവകലാസാഹിതി മലപ്പുറം ജില്ലാപ്രസിഡന്റ് വിനോദ് ആലത്തിയൂർ മുഖ്യപ്രഭാഷകനായി. പ്രസിഡന്റ് ഷാഫി മടയപറമ്പിൽ നന്ദിപ്രകടിപ്പിച്ചു. സലാം മലയംകുളത്തിൽ, രുദ്രൻ വാരിയത്ത്, പ്രഗിലേഷ് ശോഭ, ഷാഫി തവയിൽ, നാരായണൻ കല്ലിങ്കൽ, സജീഷ്, ഫസലുറഹ്മാൻ , എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
വിദ്വേഷത്തിനെതിരെ
ദുർഭരണത്തിനെതിരെ യൂത്ത് മാർച്ച് രജിസ്ട്രേഷൻ വളാഞ്ചേരി മുനിസിപ്പൽതലത്തിൽതുടക്കം ഡിസംബർ ഒന്നിന് വഴിക്കടവിൽ നിന്നാരംഭിച്ച് 20 ന്പൊന്നാനി സമാപികുന്ന ജില്ലാ യൂത്ത്ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിൽ പങ്കെടുക്കുന്നഅംഗങ്ങളുടെ രജിസ്ട്രേഷൻമുനിസിപ്പൽതല ഉദ്ഘാടനം ഫുട്ബോൾ താരം മുഹമ്മദ്ജംഷീർ(ചിഞ്ചുനെരജിസ്റ്റർ ചെയ്ത് കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് ജന സെക്രട്ടറി സലാംവളാഞ്ചേരിനിർവഹിച്ചു. മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് അഡ്വ അബ്ദുൽ ഹമീദ് സി എം റിയാസ്അൻവർ മുളമുക്കിൽ ഹാഷിം തങ്ങൾ നിസാർബാബു ഷാനവാസ് അൻസാർമുഹമ്മദ്. ഹാഷിംആലുക്കൽ തുടങ്ങിയവർ പങ്കെടുത്തു .
കുറ്റിപ്പുറം ഉപജില്ലാ പിടിഎ കമ്മിറ്റി രൂപീകരിച്ചു.
കുറ്റിപ്പുറം ഉപജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ പിടി എ പ്രസിഡന്റുമാരുടെ യോഗം വളാഞ്ചേരി ടിആർ കെ യുപി സ്കൂളിൽ വെച്ച് നടന്നു . കുറ്റിപ്പുറം എ ഇ ഒ - ഹരീഷ് വി.കെ യോഗം ഉദ്ഘാടനംചെയ്തു. ഹെഡ് മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി വി.പി അബ്ദുറഹിമാൻ ആധ്യക്ഷം വഹിച്ചു. വിജയ സ്പർശം , കുട്ടികളുടെ ഗൃഹ സന്ദർശനം , ഉച്ച ഭക്ഷണo , പിടിഎ കമ്മിറ്റികളുടെശാക്തീകരണം തുടങ്ങിയ കാര്യങ്ങളിൽ ചർച്ച നടന്നു - സബ്ജില്ലയിലെ വിവിധ മേളകൾക്കുo വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും സാമ്പത്തിക സഹായംനൽകാൻ തീരുമാനിച്ചു - നസീർ തിരുർക്കാട് , എൻ അബ്ദുൽ വഹാബ് , എ.പി നാരായണൻ , സി രാജേഷ് , സി.കെജയകുമാർ എന്നിവർ പ്രസംഗിച്ചു - യോഗത്തിൽ പുതിയ പി ടി എ സബ് ജില്ലാ കമ്മിറ്റി രൂപീകരിക്കുകയുണ്ടായി.നസീർ തിരൂർക്കാടിനെകുറ്റിപ്പുറം ഉപജില്ലാ പിടിഎ കമ്മിറ്റി പ്രസിഡന്റായും സി രാജേഷ്, സി.കെ ജയകുമാർ എന്നിവരെവൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.










