നിലമ്പൂർ: ചോക്കാട് ടി.കെകോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെകുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡിസതീശൻ പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിനെ തുടർന്ന്ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരുഅപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായിഎത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾസ്വീകരിക്കും. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽപുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സേവനവും ഈദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയുംകണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമെ, പ്രാദേശികാടിസ്ഥാനത്തിൽഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുംഅതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെസാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായിമനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടിസുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയുംദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾപരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവുംകാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പിഅഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതലഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ ആര്‍ടിഒ ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ആലപ്പുഴ: ആവേശം സിനിമാ മോഡലില്‍ കാറിനുള്ളില്‍ സ്വിമ്മിങ് പൂള് സജ്ജീകരിച്ച് യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ ആര്‍ടിഒ ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സഞ്ജുവിന്റെ പ്രവര്‍ത്തികളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ആര്‍ടിഒയ്ക്ക് നല്കിയ നിര്‍ദേശത്തിന് പിന്നാലെയാണ് വീണ്ടും റിപ്പോര്‍ട്ട് നല്‍കുന്നത്. മോട്ടോര്‍…
സ്കൂൾ പ്രവേശനോത്സവം; കുട്ടികളുടെ സുരക്ഷക്കായി ഇരിമ്പിളിയം പഞ്ചായത്തിൽ ജനകീയമായിശുചീകരണ പ്രവർത്തികൾ ആരംഭിച്ചു.
Valanchery-ജൂണ്‍ മൂന്ന് മുതൽ സ്കൂളുകള്‍ തുറക്കുന്നതിൻ്റെ ഭാഗമായി കുട്ടികളുടെസുരക്ഷക്കായി ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സംയോജിച്ച്വിപുലമായമുന്നൊരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇതോടനുബന്ധിച്ച് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് പൊതു ശുചിത്വ ദിന പരിപാടിയിൽ ഉൾപ്പെടുത്തിവാർഡിലെ ഇരുമ്പിളിയം ഗവ: ഹയർ സെക്കൻഡറിസ്ക്കൂൾ,ആലും കൂടം അംഗനവാടി എന്നിവവൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ്പി.ടി.ഷഹനാസ് നിർവഹി ച്ചു. വാർഡ് മെമ്പർ കെ. മുഹമ്മദലി അദ്ധ്യക്ഷനായി. പി.ടി.എ പ്രസിഡന്റും പഞ്ചായത്ത് വികസനകാര്യ സ്ഥിരസമിതി അദ്ധ്യക്ഷനുമായ വി.ടി. അമീർ,മെഡിക്കൽ ഓഫീസർ ഡോ.അലിമുഹമ്മദ്,സ്കൂൾ പ്രിൻസിപ്പൽ ഡോ.ശ്രീ ലേഖ,ഹെഡ് മിസ്ട്രസ് ജീജ, ജെ.എച്ച്.ഐമാരായരാജേഷ്,ഫ്രാൻസിസ്,രാകേഷ് സംസാരിച്ചു. അധ്യാപകരായ സിത , ഹാജറ, രാജൻ,ആഷ വർക്കർ ഉഷ,തൊഴിലുറപ്പ് തൊഴിലാളികൾ,ഹരിതസേന അംഗങ്ങൾ, സ്കൗട്ട് & ഗൈഡ്, എൻ.എസ്.എസ് വളണ്ടിയർമാർ നേതൃത്വം നൽകി
എസ് .എസ് .എൽ സി. പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളേയുംആദരിച്ചു.
മാവൂർ.പതിമൂന്നാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ വിജയിച്ച വാർഡിലെ മുഴുവൻ വിദ്യാർത്ഥികളേയുംആദരിച്ചു.പാറമ്മൽ മദ്രസ്സ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ വളപ്പിൽ റസാഖ്അദ്ധ്യക്ഷത വഹിച്ചു.എം.ഇ.എസ്.കോളേജ് അസി: പ്രൊഫസർ ഷാഫി പുൽപ്പാറ ക്ലാസ്സെടുത്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി, മാവൂർഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കുർ, കെ.ടി.അഹമ്മദ് കുട്ടി, പഞ്ചായത്തംഗംവളപ്പിൽ റസാഖ് എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.ഗിരീഷ് കമ്പളത്ത് ,മുജീബ് ബിസ്ബിസ്, പി.എം.സി മുഹമ്മദ്, പുനത്തിൽ ഉമ്മർ മാസ്റ്റർ, ബീരാൻ കുട്ടി കെ.വി എന്നിവർപ്രസംഗിച്ചു.ടി.എം കരീം സ്വാഗതവും പി.എം ബഷീർ നന്ദിയും പറഞ്ഞു.
വളാഞ്ചേരി നഗരസഭ മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിനിന്റെ ഭാഗമായി സർവ്വകക്ഷി യോഗംചേർന്നു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിനിന്റെ ഭാഗമായി സർവ്വകക്ഷി യോഗം ചേർന്നു.യോഗം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിൽ ഉദ്ഘാടനം ചെയ്തു.ശനി,ഞായർ തിയ്യതികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.ഇതിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ഫുട്ബോൾ ടീമിന്റെ നേതൃത്വത്തിൽ വളാഞ്ചേരി പട്ടാമ്പി റോഡ് പരിസരത്ത് നടക്കും.അന്നേ ദിവസങ്ങളിൽ നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ…
കുടുംബശ്രീ, ഓക്സിലറി ഗ്രൂപ്പ് സർഗോത്സവം സംഘടിപ്പിച്ചു.
വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി ഡി എസിനു കീഴിൽ അരങ്ങ് 2024 - കുടുംബശ്രീ, ഓക്സിലറിഗ്രൂപ്പ് അംഗങ്ങളുടെ സർഗോത്സവം സംഘടിപ്പിച്ചു.നഗരസഭയിലെ 33 വാർഡുകളിലെ കുടുംബശ്രീഅംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. നഗരസഭ ചെയർമാൻ അഷ്റഫ്അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തിശൈലേഷ് അധ്യക്ഷത വഹിച്ചു, ഐഡിയ സ്റ്റാർ സിംഗർ ആഗ്നസ് ബിനോയ് അഗസ്റ്റിൻമുഖ്യാത്ഥിതിയായി.കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ഷൈനി സി സ്വാഗതം ആശംസിച്ചു. കൂടുതൽ വനിതകളെ കുടുംബശ്രീയിൽ അംഗങ്ങളാക്കുന്നതിനും മാറുന്ന കാലഘട്ട ത്തിനനുസരിച്ചുനൂതന സംരംഭപ്രവർത്തങ്ങൾ ആരംഭിക്കുന്നതിനും അതിലൂടെ ഉയർന്ന വരുമാനംലാഭ്യമാക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിന് ചെയർമാൻ നിർദേശംനൽകി. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമുജീബ് വാലാസി, നഗരസഭ സെക്രട്ടറി സീന എച്ച്, നഗരസഭ കൗൺസിലർമാരായകൗൺസിലർമാരായനൂർജഹാൻ എൻ,താഹിറ ഇസ്മായിൽ,ആബിദ മൻസൂർ,സദാനന്ദൻകോട്ടീരി,സാജിത ടീച്ചർ,ശൈലജ പി.പി,ഉമ്മുഹബീബ,റസീന മാലിക്ക്,സുബിതരാജൻ,ശൈലജകെ.വി, കുടുംബശ്രീ മെമ്പർ സെക്രട്ടറി പത്മിനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പട്ടിക്കാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമും പരിസരവും മലപ്പുറം ജില്ലാ ട്രോമ കെയർ മേലാറ്റൂർസ്റ്റേഷൻ യൂണിറ്റ് വളണ്ടിയെര്സ് ശുജീകരിച്ചു
പട്ടിക്കാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമും പരിസരവും മലപ്പുറം ജില്ലാ ട്രോമ കെയർ മേലാറ്റൂർസ്റ്റേഷൻ യൂണിറ്റ് വളണ്ടിയെര്സ് ശുജീകരിച്ചു മഴക്കാലത്തോടനുബന്ധിച്ചു വിവിധ സന്നദ്ധസംഘടനകൾ നടത്തി വരാറുള്ള മുഴുവൻ ശുചീകരണം പദ്ധതി ഇപ്രാവശ്യം ട്രോമ കെയർ ടീമിന്റെ20പേരടങ്ങുന്ന സംഖം വളരെ വൃത്തിയായും മനോഹരമായും ഏറ്റെടുത്തു. നിരവധി തവണകളായിസ്റ്റേഷനിൽ നടക്കുന്ന വിവിധ ശുചീകരണ സേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ട്രോമ കെയർടീമിന് "TEAM RAILWAY PATTIKKAD" ന്റെ നേത്രത്വത്തിൽ RPF അസി.സബ് ഇൻസ്പെക്ടർ സി. അരവിന്തക്ഷൻ, ആർ. മോഹനകൃഷ്ണൻ,സ്റ്റേഷൻ ചുമതലയുള്ള സലിംചുങ്കത്ത് എന്നിവർ ചേർന്ന്സ്നേഹോപഹാരം നൽകി ആദരിച്ചു.
മാധ്യമപ്രവര്‍ത്തകനും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ്റെ പ്രൈവറ്റ്സെക്രട്ടറിയുമായ ബിപിന്‍ ചന്ദ്രന് അന്തരിച്ചു.
സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ളയുടെ മകനാണ് ബിപിന്‍ ചന്ദ്രന്. അസുഖ ബാധിതനായിതിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട്നാലിന് തൈക്കാട് ശാന്തികവാടശാന്തികവാടത്തിൽ സംസ്കരിക്കും. ദില്ലിയില്‍ മാധ്യമപ്രവർത്തകനായി ഏറെക്കാലം ജോലി ചെയ്തു. എൻ്റർപ്രണർ ബിസിനസ്മാഗസിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ബിസിനസ് സ്റ്റാൻഡേർഡിലും ഇന്ത്യൻഎക്പ്രസിലും ജോലി ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ അഡീഷണൽ പ്രൈവറ്റ്സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചിരുന്നു. അമ്മ: പരേതയായ രത്നമ്മ. ഭാര്യ: ഷൈജ(മാധ്യമപ്രവർത്തക, ദില്ലി), മക്കൾ: ആദിത് പിള്ള (ഫിനാൻഷ്യൽ അനലിസ്റ്റ്, ബെംഗളൂരു), ആരോഹിപിള്ള.
ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി
വളാഞ്ചേരി*:ദമ്മാം കോട്ടക്കൽ മണ്ഡലം കെ.എം.സി.സി കമ്മിറ്റി വളാഞ്ചേരി ശിഹാബ് തങ്ങൾഡയാലിസിസ് സെൻററിന് നൽകുന്ന ധനസഹായം മണ്ഡലം കെ.എം.സി.സി ആക്റ്റിങ് പ്രസിഡണ്ട്ജാഫർ കോട്ടക്കൽ വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് ആബിദലി സാഹിബിന്കൈമാറുന്നു*. *ചീഫ് കോർഡിനേറ്റർ സലാം വളാഞ്ചേരി, ദമ്മാം കോട്ടക്കൽ മണ്ഡലം കെ.എം.സി.സി മുൻ ഉപാധ്യക്ഷൻ സൈതലവി സാഹിബ് എടയൂർ*,*ഭാരവാഹികളായ ആറ്റതങ്ങൾ, മെമ്പർ ഗഫൂർ വളാഞ്ചേരി, ഇബ്രാഹിം കോട്ടക്കൽ,മുൻ ജിദ്ദ കെ എം സി സി നേതാവ് ജാഫർനീറ്റുക്കാട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു*










