ശക്തമായ എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിൽ യുഎഇയിൽ സാധാരണയേക്കാൾകൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. നിലവിൽ രാജ്യത്തെ കാലാവസ്ഥാ സാഹചര്യങ്ങൾ സ്ഥിരതയുള്ളതാണെന്നും കേന്ദ്രംവ്യക്തമാക്കി. പ്രകൃതിദത്ത കാലാവസ്ഥാ പ്രതിഭാസമായ എൽനിനോയുടെ നേരിട്ടുള്ള സ്വാധീനം പസഫിക്സമുദ്രത്തിലാണ് പ്രധാനമായും അനുഭവപ്പെടുന്നത്. യുഎഇയിലെ കാലാവസ്ഥയെ ഇത്പരോക്ഷമായാണ് ബാധിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എൽനിനോ വ്യത്യസ്തകാലാവസ്ഥാ സാഹചര്യങ്ങൾക്ക് കാരണമാകാം. ചില പ്രദേശങ്ങളിൽ വരൾച്ച അനുഭവപ്പെടുമ്പോൾ മറ്റിടങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴലഭിക്കാം. ഈ വർഷത്തെ എൽനിനോ ശക്തമാണെങ്കിലും യുഎഇയിൽ മഴ വർധിക്കാനുള്ള സാധ്യതയുടെസൂചനയായി ഇതിനെ കാണാമെന്ന് എൻസിഎം പറഞ്ഞു. രാജ്യത്തിന് മുകളിൽ ആവശ്യമായഅന്തരീക്ഷ സാഹചര്യങ്ങൾ രൂപപ്പെടുന്ന ഘട്ടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
സൗദി അറേബ്യയില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു
മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത തെക്കേപ്പുറം സ്വദേശി നീലയാണിക്കൽറിയാസ് (34) ആണ് മരിച്ചത്. ജിദ്ദ നഗര പ്രാന്തത്തിലെ അൽഖുംറയിൽ ഒരു സ്വകാര്യ നിർമാണകമ്പനിയിൽ ജീവനക്കാരനായിരുന്നു റിയാസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സഹായത്തിന്ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.
സംസ്ഥാന സ്‌കൂൾ കലോത്സവം
ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം ________________ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇത്തവണയും കുട്ടികൾക്ക് വിളമ്പുക വെജിറ്റേറിയൻ ഭക്ഷണം. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ( vegeterian food to be served in state school kalolsavam സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനം അറിയിച്ചത്.…
8 ാമത് ആയുർവേദ ദിനാചരണo
വളാഞ്ചേരി:- 8 ാമത് ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയും കോട്ടക്കൽ എപ്പിഡെമിക് സെല്ലും സoയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്,സിദ്ധ,യുനാനി സ്പെഷ്യൽ ഒ.പി പരിശോധന എന്നിവ സംഘടിപ്പിച്ചു.സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺഹാളിൽ വെച്ച് നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ്…
ട്രെയിനിൽ നിന്ന് വീണ് ഇരു കാലുകളും നഷ്ടപ്പെട്ട സതിക്ക് സാമ്പത്തിക…
ചങ്ങരംകുളം: ട്രെയിനിൽ നിന്ന് വീണ് ഇരു കാലുകളും നഷ്ടപ്പെട്ട സതിക്ക് സാമ്പത്തിക സഹായം കൈമാറി.മൂക്കുതല ഹയർ സെക്കണ്ടറി സ്കൂൾ 1986-87 എസ്എസ്എൽസി 10B ബാച്ച് 'സൗഹൃദം'കൂട്ടായ്മയാണ് കുടുംബത്തിന് സഹായം കൈമാറിയത്.കൂട്ടായ്മയുടെ സാമ്പത്തികസഹായം ഗ്രൂപ്പ് പ്രതിനിധി അവരുടെ വീട്ടിൽ ചെന്ന് കൈമാറി.വാടകക്വോർട്ടേഴ്സിൽ ഇരു കാലുകളും നഷ്ടപ്പെട്ട സതിക്ക് രോഗിയായ മകൻ…
അകലങ്ങളിൽ ഹൃദയം കൊരുത്തവർ വീണ്ടും ഒരുമിച്ചു.
ബുറൈമിയിലെ പ്രവാസികൾ നാട്ടിൽ ഒത്തുചേർന്നു. കാസർക്കോട് മുതൽ തിരുവനന്തപുരംവരെയുള്ളവരുടെ കുട്ടായ്മയാണ് . ബുറൈമി : _*ബുറൈമി സ്നേഹതീരം വാട്സ്ആപ്പ് ആൻഡ് ഫേസ്ബുക്ക് കൂട്ടായ്മയുടെ*_ ആഭിമുഖ്യത്തിൽപ്രവാസി സംഗമം സംഘടിപ്പിച്ചു. മഞ്ചേരിയിൽ നടന്ന പരിപാടിയിൽ, മുൻ പ്രവാസികളും അവധിക്ക് നാട്ടിലെത്തിയവരുമായി നൂറോളംപേർ പങ്കെടുത്തു. _ആലപ്പുഴ മുതൽ കണ്ണൂർ_ വരെയുള്ള ജില്ലകളിൽ നിന്നുള്ളവർ പരിപാടിക്ക് എത്തിയിരുന്നു. ബുറൈമിയിലെ ജീവകാരുണ്യ പ്രവർത്തകനായ *ഷഹീൻ പാണ്ടിക്കാടിന്റെ* നേതൃത്വത്തിലാണ് സംഗമം നടന്നത്. _ഹെന്നാ ഫാത്തിമ_ യുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമത്തിൽ _ഷഹീൻ_ സ്വാഗതം പറഞ്ഞു. _അഹമ്മദ് കോയ സാഹിബിന്റെ_ അധ്യക്ഷതയിൽ, _പ്രസന്നൻ തളിക്കുളം_ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം _ഡോക്ടർ അസ്‌ലം_ നിർവഹിച്ചു. തുടർന്ന് _ഡോക്ടർഫൈസൽ, മണി നെല്ലിക്കൽ, റസാഖ് കോട്ടക്കൽ, ഹസനുൽ ബെന്ന, ഉസ്മാൻ ഹാജി, മുഹമ്മദ് കുട്ടിപൂക്കിപ്പറമ്പ്, മജീദ് പടപ്പറമ്പ്, ജാഫർ അരീക്കോട്, മൊയ്തീൻ സുവൈദ ബേക്കറി,റസാഖ്നെല്ലിക്കുത്ത് , സുലൈമാൻ വളാഞ്ചേരി , സുബൈർ പെരുമ്പാവൂർ എന്നിവർ ആശംസ പ്രഭാഷണംനടത്തി. മുതിർന്ന ഗ്രൂപ്പ് അംഗങ്ങളായ *കുഞ്ഞാലൻ [ആപ്പാപ്പ],* *കുഞ്ഞാലൻ ഹാജി, പത്മനാഭൻ* എന്നിവരെ _പ്രസന്നൻ, R.K മുഹമ്മദലി, നാസർ [കോമു],നാരായണൻ, മൊയ്തീൻ [കുഞ്ഞു], അഹമ്മദ് കുട്ടി വളാഞ്ചേരി, മുഹമ്മദ് കുട്ടി തിരൂർ,യാഹുഹാജി_ എന്നിവർ ചേർന്ന് ആദരിച്ചു. കഴിഞ്ഞ സംഗ മത്തിനും ഈ സംഗമത്തിനും യഥാക്രമം നേതൃത്തം കൊടുത്ത കല്ലിങ്ങൽമുഹമ്മദ്കുട്ടി കോട്ടക്കൽ, ഷഹീൻ പാണ്ടിക്കാട് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. *ഡോ. ഷമീർ* ആരോഗ്യ ക്ലാസ് നടത്തി. ബുറൈമിലെ അനുഗ്രഹീത ഗായകരുടെ ശ്രവണ മധുരമായഗാനാലാപനവും നടന്നു. ഷംസുദ്ദീൻ കുന്നപ്പള്ളി നന്ദി പറഞ്ഞു...
സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി ) ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു
പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു അന്ത്യം. 2016 മുതല്‍ എസ്പിജി തലവനായി പ്രവര്‍ത്തിക്കുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐ.പി.എസ്ഉദ്യോഗസ്ഥനാണ്.
യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
ഷാർജ: ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ(32)യാണ് മരിച്ചത്.ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർ ഭർത്താവ് മൃദുൽ മോഹനനൊപ്പം മൂന്നു വർഷത്തോളമായി ഷാർജയിലാണ് താമസം.മൃദുൽ ദുബൈ കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും
കൂടല്ലൂരിൽ ഇലക്ട്രിക്ക് ജോലിക്കിടെ കട്ടറിൽ നിന്നും ഷോക്കേറ്റ യുവാവ് മരിച്ചു
ആനക്കര: കൂടല്ലൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. കൂടല്ലൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ സഞ്ജയ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു അപകടം.ഇലക്ട്രിക്ക്ജോലിക്കിടെ കട്ടറിൽ നിന്നും ഷോക്ക് ഏൽക്കുകയായിരുന്നു. ഉടൻതന്നെ പട്ടാമ്പിയിലെആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.










