താമരശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ  ഹൃദയാഘാതം മൂലം മരണപ്പെട്ടു .

താമരശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ സനൂജ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. 38 വയസ്സായിരുന്നു. സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷംമെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം. കോഴിക്കോട്കോവൂർ സ്വദേശിയാണ്.

തൃശ്ശൂരിൽ വാഹനപകടം ;രണ്ട് കാറുകൾ പൂ‌‌‌ർണമായും തകർന്നു –

തൃശ്ശൂർ: തൃശ്ശൂർ ദേശീയപാതയിൽ വീണ്ടും അപകടം. ആമ്പല്ലൂർ സിഗ്നൽ ജംഗ്ഷനിൽ എട്ട് വണ്ടികൾകൂട്ടിയിടിച്ചു.മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രക്ക് ആണ് അപകടം ഉണ്ടാക്കിയത്. സിഗ്നലിൽനിർത്തി ഇട്ടിരുന്ന വാഹനങ്ങളിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ആദ്യം കെ എസ് ആർ ടി സിബസിലാാണ് ട്രക്ക് ഇടിച്ചത്. പിന്നീട് മുന്നിലുള്ള ഏഴ് വണ്ടികൾ കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രണ്ട് കാറുകൾ പൂ‌‌‌ർണമായും തകർന്നു. എന്നാൽ ആർക്കും പരിക്കില്ല. അർധരാത്രി 12.25ഓടെയാണ് സംഭവം. പാഞ്ഞെത്തിയ ട്രക്ക് കെ എസ് ആർ ടി സിയിൽ ഇടിച്ചുകയറുക ആയിരുന്നു. ട്രക്ക് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം എന്നാണ് നിഗമനം.  

സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കൊടുങ്ങല്ലൂര്‍ കരൂപടന്നസ്വദേശിനി അഫ്‌സാനയാണ് മരിച്ചത് .

സംഭവത്തില്‍ ഭര്‍ത്താവ് കൊറ്റംകുളം സ്വദേശി കൊല്ലാട്ടില്‍ അമലിനെ കയ്പമംഗലം പോലീസ് അറസ്റ്റ്ചെയ്തു. കടുത്ത സ്ത്രീപീഡനത്തെ തുടര്‍ന്നാണ് 21കാരിയായ യുവതി ആത്മഹത്യ ചെയ്തതെന്നകണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. ആഗസ്റ്റ് ഒന്നിനാണ് മൂന്ന്പീടികയിലെ ഫ്‌ളാറ്റില്‍ വെച്ച്‌ അഫ്‌സാന ആത്മഹത്യക്ക് ശ്രമിച്ചത്. സ്ഥിതിഗുരുതരമായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അഫ്‌സാന മരിച്ചു. നേരത്തെ തന്നെ യുവതിയുടെആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയഅന്വേഷണത്തിലാണ് ഭര്‍ത്താവ് അമലിനെ ഇന്നലെ രാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര വര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. കോടതിയില്‍ ഹാജരാക്കിയ അമലിനെ റിമാന്‍ഡ്ചെയ്തു.

മലദ്വാരത്തിൽ സ്വർണ്ണം കടത്തി, ഏജന്റിന് കൈമാറും മുന്നെ തട്ടിക്കൊണ്ടുപോകൽ നാടകം, കൈയ്യോടെ പിടികൂടി പൊലീസ് .

മലപ്പുറം: കരിപ്പൂരിൽ അനധികൃതമായി സ്വർണം കടത്തിയ ആളും ഇയാളിൽ നിന്ന് സ്വർണംതട്ടിക്കൊണ്ടു പോകാനെത്തിയ നാല് പേരുമടക്കം അഞ്ച് പേർ കരിപ്പൂർ പൊലീസിന്റെ പിടിയിലായി. സ്വർണം കൊണ്ടുവന്ന ആൾ തന്നെയാണ് ഇത് ഏജന്റിന് കൈമാറുമ്പോൾ തട്ടിയെടുക്കാനായി ​ഗുണ്ടാസംഘത്തെ ഏർപ്പാടാക്കിയത്. തിരൂർ നിറമരുതൂർ കാലാട് കാവീട്ടിൽ മഹേഷാ (44) ണ് സ്വർണം കടത്തിയത്. ഇന്റിഗോവിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ ഇയാൾ 974 ഗ്രാം തൂക്കമുള്ള മിശ്രിത സ്വർണം കാപ്‌സ്യൂൾരൂപത്തിലുള്ള നാല് പാക്കുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്തിയിരുന്നത്. 46 ലക്ഷത്തിനുമേൽ വില വരുന്നതാണ് പിടികൂടിയ സ്വർണം.  കസ്റ്റംസിൽ പിടിക്കപ്പെടാതെയാണ് ഇയാൾ പുറത്തെത്തിയത്. മഹേഷിൽ നിന്ന് സ്വർണംതട്ടിയെടുക്കാനെത്തിയ നാല് പേരും അറസ്റ്റിലായി. പരപ്പനങ്ങാടി കെ ടി നഗർ നെടുവകുഞ്ഞിക്കണ്ണന്റെ പുരക്കൽ മൊയ്തീൻ കോയ (52) പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കൽ മുഹമ്മദ്അനീസ് (30) നിറമരുതൂർ ആലിൻചുവട് പുതിയാന്റകത്ത് സുഹൈൽ (36) പരപ്പനങ്ങാടി പള്ളിച്ചന്റെപുരക്കൽ അബ്ദുൽ റഊഫ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരെത്തിയ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വർണം കൈമാറുന്നതിനിടെപോലീസ് മുഴുവൻ പേരേയും പിടികൂടുകയായിരുന്നു. അറസ്റ്റിലായവരെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ ഇൻസ്റ്റാഗ്രാമിലൂടെ  പ്രേരിപ്പിച്ച വ്ലോ​ഗർ അറസ്റ്റിൽ 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ച വ്ലോ​ഗർ അറസ്റ്റിൽ. മട്ടാഞ്ചേരി പുത്തൻ പുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അ​ഗസ്റ്റിൻ (34) ആണ് മട്ടാഞ്ചേരിഎക്സൈസിന്റെ പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്തപെൺകുട്ടിയോട് ഇയാൾ കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്യുകയായിരുന്നു യൂട്യൂബ് വ്ലോ​ഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള സംഭാഷണ ദൃശ്യംപുറത്തായതിന് പിന്നാലെ കാട്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നവമാധ്യമങ്ങളിലൂടെപ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ദൃശ്യം പ്രചരിപ്പിച്ചവർക്കെതിരെയും കേസ് എടുക്കുമെന്നാണ്അറിയുന്നത്. ‘ *പൈസയൊണ്ട്!,സാധനം കിട്ടുന്നില്ല,അതാണ് പ്രശ്നം'; പ്ലസ്ടുകാരിയുടെ കഞ്ചാവ് ചര്‍ച്ചവ്ലോഗറുമായി* പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടി കഞ്ചാവ് ലഭിക്കുന്നതിനെ പറ്റി വ്ലോഗറുമായിനടത്തിയ സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെപുറത്തുവന്നിരുന്നു സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുള്ള പ്രമുഖ വ്ലോഗറുമായുള്ള വിദ്യാര്‍ഥിനിയുടെ'കഞ്ചാവ് ചര്‍ച്ച'യെക്കുറിച്ച് അന്വേഷണം ശക്തമാക്കി പോലീസ്. പ്രായപൂര്‍ത്തിയായിട്ടില്ല എന്ന്കരുതപ്പെടുന്ന തൃശ്ശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കഞ്ചാവ് ലഭിക്കുന്നതിനെ പറ്റി  വ്ലോഗറുമായിനടത്തിയ സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെപുറത്തുവന്നിരുന്നു. വീഡിയോ ഞെട്ടിക്കുന്നതാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണംനടക്കുകയാണെന്നും തൃശ്ശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്റെ അറിയിച്ചു. ‘പൈസയൊണ്ട്!, സാധനം കിട്ടുന്നില്ല, അതാണ് പ്രശ്നം.. ഇവിടെയൊക്കെ നാടനാണ്.. എന്ന്വ്ലോഗറോട് പരിഭവം പറയുന്ന പെണ്‍കുട്ടിയോട് കഞ്ചാവ് ലഭിക്കാന്‍ ‘‘ഫോർട്ട് കൊച്ചിക്കു കയറാമോ.. അല്ലെങ്കിൽ കോതമംഗലം വരെ പോകൂ’ എന്നാണ് വ്ലോഗര്‍ മറുപടി നല്‍കുന്നത്. ആൺകുട്ടിയോടോ പെൺകുട്ടിയോടോ എന്ന് അറിയാതെയാണ് വ്ലോഗർ സംസാരിച്ചു തുടങ്ങുന്നത്. ഒപ്പം രണ്ടു പേർ കൂടിയുണ്ടെങ്കിലും ഇരുവരും സംസാരിച്ചു തുടങ്ങുമ്പോൾ അവർ ഗ്രൂപ്പ് ചാറ്റിൽനിന്ന്ഇറങ്ങിപ്പോകുന്നുണ്ട്.തൃശൂരാണ് സ്ഥലമെന്നും പെൺകുട്ടിയാണെന്നു പറഞ്ഞപ്പോൾ വ്ലോഗർക്കുംഅതിശയം തോന്നി. എന്തൊക്കെയാണ് പരിപാടിയെന്ന പെൺകുട്ടിയുടെ ചോദ്യത്തിന്  ‘‘24X7 പൊകയടി’’ എന്ന് വ്ലോഗർ മറുപടി നല്‍കി. തിരിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയും അതു തന്നെ.. ‘‘പ്ലസ്ടു കഴിഞ്ഞു..  ഇപ്പം പോങ്കൊക്കെയടിച്ച് ഇങ്ങനെ നടക്കുന്നു.. വേറെ എന്ത് പരിപാടി..’’ – എന്നുപെൺകുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ കഞ്ചാവ് വിശേഷം കേട്ട് ആദ്യം വ്ലോഗർ ഗോ ഗ്രീൻ എന്ന് പറഞ്ഞ്പ്രോത്സാഹിപ്പിക്കുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന വിവരം  അമ്മയ്ക്കറിയാമെന്നും വഴക്കുപറയുമ്പോൾ  മൈന്‍ഡ് ചെയ്യാറില്ലെന്നും പെൺകുട്ടി പറയുന്നു. .. ഇത്..  ‘‘പച്ചക്കറിയാണ്..വെജിറ്റബിളാണ്’’ എന്ന് പറഞ്ഞ് കഞ്ചാവ് വലിയെ വ്ലോഗര്‍ ന്യായീകരിക്കുന്നു . കഞ്ചാവടിച്ചാലും സിഗരറ്റ് വലിക്കരുതെന്ന ഉപദേശവും പെണ്‍കുട്ടിക്ക് വ്ലോഗര്‍ നൽകുന്നുണ്ട്. ‘നിങ്ങളെ കാണണമെന്നു ഭയങ്കര ആഗ്രഹമാണ്..’ എന്നു പെൺകുട്ടി പറയുമ്പോൾ ‘‘നാട്ടിൽ വരും.. അന്നേരം ഒരുമിച്ച് ഇരുന്ന് അടിക്കാം.’’ എന്ന്  വ്ലോഗർ മറുപടി നല്‍കി. ‘വീട്ടിൽനിന്ന്ഇറങ്ങിപ്പോയതായിരുന്നെന്നും സുഹൃത്തുക്കൾ‌ക്കൊപ്പം കണ്ണൂരായിരുന്നെന്നും പെൺകുട്ടി പറയുന്നു. ഒരു സുഹൃത്തിനൊപ്പം കഞ്ചാവു വിൽക്കാൻ പോയപ്പോൾ പിടിയിലായി കുറച്ചുകാലം ജയിലിൽകിടന്നെന്നും പപ്പ ഇറക്കിയെന്നും പെൺകുട്ടി പറയുന്നു. പപ്പ ആർമിയിലാണ്. ഇപ്പോൾ വീട്ടിലാരുംതന്നോടു മിണ്ടുന്നില്ലെന്നും അവർ പോയി പണി നോക്കട്ടെയെന്നും പെൺകുട്ടി പറയുന്നു. സമൂഹമനസാക്ഷിയെ ഞെട്ടിച്ച ദൃശ്യങ്ങളെ കുറിച്ചുള്ള അന്വേഷണം പോലീസ് ശക്തമാക്കുകയാണ്, സംഭാഷണത്തിലുള്ള വ്ലോഗറെയും പെണ്‍കുട്ടിയെയും കേന്ദ്രീകരിച്ചാണ് അന്വേഷണം.

കടൽ കടന്ന രക്ത ദാന ദൗത്യം പൂർത്തീകരിച്ച് മലയാളത്തിന്റെ മക്കൾ തിരിച്ചെത്തി .

മലപ്പുറം : 9.8.2022. ചൊവ്വ കേരള നാട്ടുവാർത്തകൾ ഏഴു വയസ്സുകാരനായ സൗദി ബാലന്റെ ശസ്ത്രക്രിയക്ക് അപൂർവ്വങ്ങളിൽ അപൂർവ്വ രക്ത ഗ്രൂപ്പായബോംബെ ഒ പോസിറ്റീവ് രക്തം ദാനം ചെയ്ത രക്തദാതാക്കൾ തിരിച്ചെത്തി. ഇന്നലെ വൈകുന്നേരംകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രക്തദാതാക്കളെ ബ്ലഡ് ഡൊണേഴ്‌സ്കേരള ജില്ലാ, സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സൗദിയിൽ രക്തമാവശ്യമായിവന്നപ്പോഴാണ് കുടുംബം ബ്ലഡ് ഡോണേഴ്സ് കേരള സൗദി ചാപ്പ്റ്ററുമായി ബന്ധപ്പെടുന്നത്. തുടർന്ന്ബി ഡി കെ യുടെ ബോംബെ ഗ്രൂപ്പ് കോർഡിനേറ്ററും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സലിം സികെ വളാഞ്ചേരിയുമായി ബി ഡി കെ സൗദി ചാപ്പ്റ്റർ ബന്ധപ്പെടുകയും ബോംബെ രക്തദാതാക്കളുടെഗ്രൂപ്പിൽ വിവരം  അവതരിപ്പിച്ച ഉടനെ രക്തദാതാക്കളായ ജലീന മലപ്പുറം,  മുഹമ്മദ് ഷരീഫ്പെരിന്തൽമണ്ണ, മുഹമ്മദ് റഫീഖ് ഗുരുവായൂർ, മുഹമ്മദ് ഫാറൂഖ് തൃശ്ശൂർ തുടങ്ങിയവർ ഉടനെ തന്നെസന്നദ്ധരായി മുന്നോട്ട് വരികയാണുണ്ടായത് . ബോംബെ ഗ്രൂപ്പ് രക്താവശ്യം വന്നാൽ എത്ര ദൂരത്തുംഓടിയെത്തി ജീവൻ രക്ഷിക്കാൻ സന്നദ്ധരായ നന്മ മനസ്സുകളെ ഈ കടൽ കടന്ന് കൊണ്ടുള്ളജീവരക്തം ദാനം നിർവ്വഹിക്കാനും  അവരെ യാതൊരു കുഴപ്പവും കൂടാതെ യാത്രയാക്കിതിരിച്ചെത്തിക്കാനും സലിം സി കെ വളാഞ്ചേരി എടുത്ത ദൗത്യം അത്ര മാത്രം  പ്രശംസനീയമാണ്. ഈപുണ്യ കർമ്മത്തിന് നിമിത്തമായതും സൗദിയിലെ മുഴുവൻ കാര്യങ്ങളും ഏറ്റെടുത്ത് ഭംഗിയായിനിർവ്വഹിച്ച ബി ഡി കെ സൗദി ചാപ്റ്ററിന്റെ ഇടപെടലും കാര്യങ്ങൾ വേഗത്തിലാക്കി. ജൂലൈ 19 ചൊവ്വാഴ്ച സൗദിയിലേക്ക് യാത്ര തിരിക്കുകയും വിവിധ പരിശോധനകൾക്ക് ശേഷം സൗദി ബാലന്റെശസ്ത്രക്രിയക്കായി നാല് പേരും രക്തദാനം നിർവ്വഹിച്ചതിന് ശേഷം പുണ്യ ഭൂമിയിൽ ഉംറ കർമവുംനിർവ്വഹിച്ചാണ് ഇവർ ഇന്നലെ (08/08/2022) വൈകുന്നേരം കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളത്തിൽ എത്തിയത്.  ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുക എന്ന ദൗത്യമായതിനാൽ കാര്യമായ യാത്രയയപ്പ് ഒന്നും തന്നെനല്കാനായിരുന്നില്ലെങ്കിലും പുണ്യദാനം ചെയ്ത് പുണ്യ ഭൂമിയിൽ നിന്നും തിരിച്ചെത്തിയപ്പോൾ  4 പേർക്കും ബോംബെ ഗ്രൂപ്പ് കോർഡിനേറ്ററും ബി ഡി കെ സംസ്ഥാന വൈസ് പ്രസിഡന്റുമായ സലീം സികെ വളാഞ്ചേരി, സംസ്ഥാന ജനറൽ സെക്രട്ടറി സനൽ ലാൽ കാസർകോഡ്, ട്രഷറർ സക്കീർഹുസൈൻ തിരുവനന്തപുരം മറ്റ് സംസ്ഥാന, ജില്ലാ ഭാരവാഹികൾ ചേർന്ന് ഊഷ്മളമായവരവേൽപ്പാണ് നൽകിയത്.  ബി ഡി കെ എന്ന സന്നദ്ധ രക്തദാന സംഘടനക്കൊപ്പം  ഇന്ത്യാമഹാരാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ പ്രാർത്ഥനകളും ആശംസകളും ഇനിയുള്ളദിവസങ്ങളിലും ഇവരെ തേടിയെത്തുമെന്നതിൽ യാതൊരു സംശയവുമില്ല. നന്മ നിറഞ്ഞ ഇവരുടെനാമം  ജീവൻരക്ഷാ സഹായം ലഭിച്ച സൗദി ബാലനും കുടുംബവും ഒരിക്കലും മറക്കുകയുമില്ല.

ബസ്സുടമയായ കേച്ചേരി ആയമുക്ക് സ്വദേശി സ്വന്തം ബസ് കയറി മരിച്ചു .

കേച്ചേരി:ബസ്സുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു. തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ്നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത്രാഘവന്‍ മകന്‍ ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്.  ഇന്ന് വൈകീട്ട് പുറ്റെക്കരയില്‍ വെച്ചാണ് അപകടം.  നിർത്തിയ ബസ്സ്‌ പെട്ടെന്ന് മുന്നോട്ടെടുത്തപ്പോൾബസ്സിന്റെ ഡോറിനോട്‌ ചേർന്ന ചവിട്ടുപടിയിൽ നിന്നിരുന്ന രജീഷ്‌ താഴേക്ക്‌ വീഴുകയായിരുന്നു, റോഡില്‍ വീണ ഇയാളുടെ അരക്ക്‌ താഴെയുള്ള ശരീര ഭാഗത്തുകൂടെ ബസ് കയറി ഇറങ്ങി.  ഉടനെഅമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വളാഞ്ചേരി സ്വദേശിയായ യുവാവ്​ അബൂദബിയില്‍ നിര്യാതനായി .

അബൂദബി: മലപ്പുറം വളാഞ്ചേരി സ്വദേശിയായ യുവാവിനെ അബൂദബിയിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം കോലത്തു പറമ്പില്‍ വീട്ടില്‍ അബ്ദുല്‍കരീം-ഖദിയമ്മ കുട്ടി ദമ്പതികളുടെ മകന്‍ മുഹമ്മദ് അല്‍ഫാസ് (24) ആണ് മരിച്ചത്. അബൂദബിമുസഫയിലെ ഫുഡ്സ്റ്റഫ് സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു.റൂമില്‍ഒപ്പമുണ്ടായിരുന്നവര്‍ പുലർച്ച നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ്എത്തി മൃതദേഹം ആശുപത്രിയിലേക്കും പിന്നീട് ബനിയാസ് മോര്‍ച്ചറിയിലേക്കും മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്ന്​ കരുതുന്നു. പത്തുമാസം മുമ്പാണ് അല്‍ഫാസ് ഗൾഫിൽഎത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച്ച മൃതദേഹം നാട്ടിലെത്തിക്കുമെന്ന്ബന്ധുക്കള്‍ അറിയിച്ചു.