കുറ്റിപ്പുറത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട; എംഇഎസ് കോളേജിന്റെ പരിസരത്തെ വാഹനപരിശോധനയിൽ 21 കിലോ കഞ്ചാവ് പിടിച്ചെടുത്തു 

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് 21 കിലോയോളം കഞ്ചാവുമായി മൂന്നുപേർ പിടിയിലായി.ഗൂഡല്ലൂര്‍സ്വദേശികളായ സുമേഷ് മോഹന്‍, ഷൈജല്‍ എന്നിവരെയാണ് കുറ്റിപ്പുറം എംഇഎസ് കോളേജിന്സമീപത്തുനിന്നും 21.5 കിലോഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടിയത്. മലപ്പുറം എസ്.പി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരൂര്‍ഡിവൈഎസ്പിയുടെ നിദ്ദേശ പ്രകാരമായിരുന്നു കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജിന്സമീപത്തായി വാഹന പരിശോധന നടത്തിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള റിറ്റ്‌സ് കാറിന്റെ പിന്‍സീറ്റിനടിയിലും ബംപറിനുള്ളിലുമായി ഒളിപ്പിച്ച11 പാക്കറ്റുകള്‍ കണ്ടെടുത്തു.മയക്കുമരുന്നു കടത്തു സംഘം പട്ടാമ്പി ഭാഗത്ത് നിന്ന് കുമ്പിടി കുറ്റിപ്പുറംറോഡിലൂടെ വരുന്നുണ്ട് എന്നായിരുന്നു വിവരം. തുടര്‍ന്ന് പൊലീസ് സംഘം 4 ഗ്രൂപ്പായി തിരിഞ്ഞ് ഈഭാഗത്ത് പരിശോധന തുടങ്ങി.ഇതിനിടെ വന്ന റിറ്റ്‌സ് കാര്‍ പരിശോധിച്ചെങ്കിലും ആദ്യം ഒന്നുംകണ്ടെത്താനായില്ല. പിന്നീട് ഇതിലെ യാത്രക്കാരെ ചോദ്യം ചെയ്തതോടെയാണ് പിന്‍സീറ്റിനടിയില്‍നിര്‍മ്മിച്ച പ്രത്യേക അറ കണ്ടെത്തിയത്. ഇതില്‍ നിന്ന് 6 പാക്കറ്റുകളും പിന്നീട് ബാക്ക് ബമ്പര്‍ഊരിനോക്കിയതില്‍ 5 പാക്കറ്റുകളും കണ്ടെത്തി. ഇവര്‍ വന്‍ ലഹരിമരുന്ന് കടത്ത് സംഘത്തില്‍ പെട്ടവരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ വിരതണം ചെയ്യാനുള്ളതാണ് കഞ്ചാവെന്ന് ഇവര്‍ മൊഴിനല്‍കി. ഇവര്‍ ലഹരി കേസുകള്‍ കൂടാതെ തട്ടിപ്പു കേസുകളിലും ഉള്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്.

കരിപ്പൂർ സ്വർണ കടത്ത് ; കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിൽ 

മലപ്പുറം: സ്വർണക്കടത്തുകാർക്ക് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് പോലീസ് പിടിയിൽ. കരിപ്പൂർകസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പനാണ് പിടിയിലായത്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണംകടത്തിയ രണ്ടുപേരെ സഹായിക്കുന്നതിനിടെയാണ് മുനിയപ്പൻ പോലീസിന്റെ പിടിയിലായത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏറെ നാടകീയമായാണ് കസ്റ്റംസ് സൂപ്രണ്ടിനെ പിടികൂടിയത്. വ്യാഴാഴ്ച രാവിലെ സ്വർണവുമായി രണ്ടുപേരെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കസ്റ്റംസ് സൂപ്രണ്ടിലേക്ക് എത്തിയത്. രാവിലെ പ്രതികളെ പിടികൂടിയതോടെ ഇവരുടെ ഫോണിലേക്ക് തുടർച്ചയായി കോളുകൾ വന്നിരുന്നു. സ്വർണക്കടത്ത് സംഘത്തിലെ ആളുകളായിരിക്കും ഇതെന്ന് കരുതി വിളിച്ച ആളോട് ഉടൻതന്നെതൊട്ടടുത്ത സ്ഥലത്തേക്ക് വരാൻ പറഞ്ഞു. ഇയാളെ പിടികൂടിയ ശേഷമാണ് കസ്റ്റംസ് സൂപ്രണ്ടാണെന്നവിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് മുനിയപ്പനെ കൂടുതൽ ചോദ്യംചെയ്തതോടെയാണ്തട്ടിപ്പുകളുടെ വിവരം പുറത്തുവന്നത്. വിമാനത്താവളം വഴി സ്വർണം കടത്തുന്നവരെ കണ്ടാൽ മുനിയപ്പൻ സ്ഥിരമായി അവരെ പിടിച്ചുവച്ച്പാസ്പോർട്ട് വാങ്ങിയശേഷം വിട്ടയക്കും. ഇതിനുശേഷം പാസ്പോർട്ട് തിരികെ ലഭിക്കണമെങ്കിൽവലിയ തുക ആവശ്യപ്പെട്ടിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇത്തരത്തിൽനാലുദിവസംകൊണ്ട് കൈക്കൂലിയായി വാങ്ങിയ 4.95 ലക്ഷം രൂപ ഇയാളുടെ താമസസ്ഥലത്തുനിന്ന്പോലീസ് കണ്ടെത്തി. സ്വർണക്കടത്തുകാർക്ക് ഒത്താശ ചെയ്യുന്നത് പതിവാണെന്ന് ഇയാൾസമ്മതിച്ചതായാണ് പോലീസ് നൽകുന്ന വിവരം. അതേസമയം, കസ്റ്റംസ് ഉദ്യോഗസ്ഥനായതിനാൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഉടൻതന്നെപ്രതിയെ കസ്റ്റംസിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു. കേസിൽ ഇനി തുടർനടപടികൾസ്വീകരിക്കേണ്ടത് കസ്റ്റംസാണ്. സ്വർണക്കടത്തുകാർക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായുള്ള വിവരങ്ങൾ നേരത്തേയുംപുറത്തുവന്നതാണ്. നിരവധി കേസുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാവുകയുംചെയ്തിട്ടുണ്ട്. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പോലീസ്പിടികൂടുന്ന അത്യപൂർവ്വ സംഭവമാണ് കരിപ്പൂരിലുണ്ടായത്. 

സ്വർണ കടത്ത് കമ്മീഷൻ പിടിച്ചുപറി കേസ്; പരപ്പനങ്ങാടിയിൽ നാലംഗ സംഘം പിടിയിൽ 

പരപ്പനങ്ങാടി: വിദേശത്ത് നിന്ന് കൊണ്ടുവന്ന സ്വർണം തട്ടിയെടുത്തതിന്റെ കമ്മീഷൻ ആവശ്യപ്പെട്ട്താനൂർ സ്വദേശിയെ മർദിക്കുകയും വിലപിടിപ്പുള്ള മൊബൈൽ ഫോണും പണവും കാറും തട്ടിയെടുത്തകേസിൽ പരപ്പനങ്ങാടിയിൽ നാലുപേർ അറസ്റ്റിൽ. താനൂർ സ്വദേശി ശമീറിന്റെ പരാതിയിൽപരപ്പനങ്ങാടി ആലുങ്ങൽ ബീച്ച് കൊങ്ങന്റെ പുരക്കൽ വീട്ടിൽ മുജീബ് റഹ്മാൻ (39) , ചെട്ടിപ്പടിഅയ്യാപ്പേരി വീട്ടിൽ അസൈനാർ (44), ചെട്ടിപ്പടി ബദറു പള്ളിക്ക് സമീപം ഹാജിയാരകത്ത് വീട്ടിൽറെനീസ് (35) , ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കൊങ്ങന്റെ ചെറുപുരക്കൽ വീട്ടിൽ ഷെബീർ (35) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കടത്തിക്കൊണ്ട് വന്ന സ്വർണം തട്ടിയെടുത്തതിന്റെ കമ്മീഷൻകിട്ടിയില്ല എന്ന കാരണത്താൽ പരാതിക്കാരനെ പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്തേക്ക് വിളിച്ചുവരുത്തി അവിടെവച്ചും അരിയല്ലൂർ എൻസി ഗാർഡന്റെ പുറകുവശത്തുള്ള ബീച്ചിൽ വെച്ചുംമർദ്ദിക്കുകയും ഇയാളുടെ പോളോ കാറും ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും15,000 രൂപയും തട്ടിയെടുത്തന്ന പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ജൂലൈ മാസം സൗദി അറേബ്യയിൽ നിന്നും നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വർണ്ണംതട്ടിയതിന്റെ കമ്മീഷൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് പ്രതികൾ പരാതിക്കാരനെ ദേഹോപദ്രവംഏൽപ്പിച്ച് കവർച്ച നടത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പിടിയിലായപ്രതികളുടെ മൊബൈൽ ഫോണിലെ വാട്സാസാപ് ചാറ്റുകളും മൊഴികളും സൈബർ സെല്ലിൻ്റെസഹായത്തോടെ പരിശോധിച്ച് വരികയാണ്. പ്രതികളുടെ കുറ്റസമ്മത മൊഴികളുടെ അടിസ്ഥാനത്തിൽ നാട്ടിലുള്ളതും ഇതിനകം വിദേശത്തേക്ക്കടന്നിട്ടുള്ളതുമായ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മധ്യസ്ഥ ചർച്ചനടത്തിയെന്ന് പ്രതികൾ കുറ്റസമ്മത മൊഴിയിൽ പറഞ്ഞിട്ടുള്ള ഒട്ടുമ്മൽ ബീച്ച് സ്വദേശിയായ ആൾക്ക്വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചു. പരപ്പനങ്ങാടി സിഐ ഹണി കെ ദാസ്, എസ് ഐകുമാർ , എം വി സുരേഷ് , പോലിസുകാരായ സുധീഷ് , സനൽ ഡാൻസാഫ് ടീമംഗങ്ങൾ അയ പ്രദീപ്ആൽബിൻ , ജിനു , അഭിമന്യു , വിപിൻ , സബറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നുഅറസ്റ്റ് അറസ്റ്റ് ചെയ്ത പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 

സഹോദരിയെ ഭര്‍തൃ വീട്ടിലാക്കി വരുന്നതിനിടെ സ്‌കൂട്ടറില്‍ ചരക്ക് ലോറിയിടിച്ചു 22കാരന്ദാരുണാന്ത്യം 

മലപ്പുറം: സഹോദരിയെ ഭര്‍തൃ വീട്ടിലാക്കി വരുന്നതിനിടെ സ്‌കൂട്ടറില്‍ ചരക്ക് ലോറിയിടിച്ചു 22കാരന് ദാരുണാന്ത്യം. തിരൂര്‍ ചമ്രവട്ടം പാതയില്‍ പഞ്ഞംപടിയില്‍ ചരക്ക് ലോറി സ്‌കൂട്ടറില്‍ ഇടിച്ചു കൈനിക്കര സ്വദേശി തളിക പറമ്പില്‍ സൈതലവി – ഹഫ്‌സത്ത് ദമ്പതികളുടെ ഇളയ മകന്‍ ഇബ്രാഹിം ബാദുഷ (റാഹി) 22 ആണ് മരിച്ചത്,ചൊവ്വാഴ്ച രാത്രി…

ഖത്തറിലെ ഇന്ത്യക്കാർ എംബസ്സിയുടെ ‘ഇന്ത്യ ഇൻ ഖത്തർ’ മൊബൈൽ അപ്ലിക്കേഷൻഡൌൺലോഡ് ചെയ്യണമെന്ന് അംബാസിഡർ ഡോ: ദീപക് മിത്തൽ അഭ്യർത്ഥിച്ചു. 

ദോഹ: എംബസിയുമായിഏതുസമയവുംബന്ധപ്പെടാൻഖത്തറിലെഇന്ത്യക്കാർഎംബസ്സിയുടെ'ഇന്ത്യഇൻഖത്തർ' മൊബൈൽഅപ്ലിക്കേഷൻഡൌൺലോഡ്ചെയ്യണമെന്ന്അംബാസിഡർഡോ: ദീപക്മിത്തൽഅഭ്യർത്ഥിച്ചു.പ്രവാസിഭാരതീയസഹായതകേന്ദ്രഎന്നഹെല്പ്ലൈൻവഴിയുംസഹായംഅഭ്യർത്ഥിക്കാമെന്നുംഇത്ഉടൻലോഞ്ച്ചെയ്യുമെന്നുംഅംബാസഡർപറഞ്ഞു. ഇന്ത്യയുടെ 76 ആംസ്വാതന്ത്ര്യദിനാഘോഷങ്ങളുടെഭാഗമായിനടന്നപതാകഉയർത്തൽചടങ്ങിന്ശേഷംഇന്ത്യൻകമ്മ്യൂണിറ്റിഅംഗങ്ങളെഅഭിസംബോധനചെയ്ത്സംസാരിക്കുകയായിരുന്നുഅംബാസഡർ ."നിങ്ങളുടെഎംബസിനിങ്ങളുടെവീടാണ്. എപ്പോഴുംനിങ്ങളെസഹായിക്കുകഎന്നതാണ്ഞങ്ങളുടെകർത്തവ്യം. ഖത്തർരണ്ടാംവീടാക്കിയഏഴരലക്ഷത്തിലധികംഇന്ത്യക്കാരിൽഓരോരുത്തരുമായുംബന്ധപ്പെടാൻഞങ്ങൾആഗ്രഹിക്കുന്നു," അംബാസിഡർപറഞ്ഞു."എംബസിഏർപ്പെടുത്തിയരണ്ട്സൗകര്യങ്ങൾഉപയോഗപ്പെടുത്തണമെന്ന്ഞാൻഅഭ്യർത്ഥിക്കുന്നു. ഒന്ന്, 'ഇന്ത്യഇൻഖത്തർ' എന്നമൊബൈൽഅപ്ലിക്കേഷൻ. ഈഅപ്ലിക്കേഷൻഡൌൺലോഡ്ചെയ്ത്രജിസ്റ്റർചെയ്യുക. ഫോണിലൂടെഏതുസമയവുംനിങ്ങൾക്ക്എംബസിയുമായിബന്ധപ്പെടാം. 24 മണിക്കൂറിനുള്ളിൽനിങ്ങളുമായിബന്ധപ്പെടാൻഎംബസിശ്രമിക്കും," ഡോ: ദീപക്മിത്തൽപറഞ്ഞു.കാൾസെന്റർആണ്രണ്ടാമത്തെസേവനം. കാൾസെന്ററിനായിഒരുപ്രത്യേകടോൾഫ്രീനമ്പർഉടൻലഭിയ്ക്കും. പലഭാഷകളിലുംഈസേവനംലഭ്യമായിരിക്കും. ഈനമ്പറിൽവിളിച്ച്സംശയങ്ങൾചോദിക്കാനുംസഹായംഅഭ്യർത്ഥിക്കാനുംസാധിക്കും, അംബാസിഡർപറഞ്ഞു.ഇന്ത്യയുംഖത്തറുംതമ്മിലുള്ളബന്ധം 50 വർഷംപൂർത്തിയാക്കിയതായുംഅദ്ദേഹംപറഞ്ഞു.

ബുള്ളറ്റ് മോഷ്ടിച്ച ശേഷം പാര്‍ട്‌സുകള്‍ക്ക് രൂപമാറ്റം വരുത്തി വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് 5000 രൂപക്ക് സുഹൃത്തിന് വിറ്റു. 

മലപ്പുറം: ബൈക്ക് മോഷ്ടാവ് 11 മാസത്തിനു ശേഷം പിടിയില്‍. കഴിഞ്ഞ വര്‍ഷ, സെപ്റ്റംബര്‍ 18ന്തേഞ്ഞിപ്പാലം ചേലമ്പ്ര സ്വദേശിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച കേസില്‍ഒരാള്‍ പിടിയിലായി. കൊടിഞ്ഞി സ്വദേശി മാളിയേക്കല്‍ അബ്ദുസലാം (32)നെയാണ് പ്രത്യേകഅന്വോഷണ സംഘം പിടികൂടിയത്. ബുള്ളറ്റ് മോഷ്ടിച്ച ശേഷം പാര്‍ട്‌സുകള്‍ക്ക് രൂപമാറ്റം വരുത്തിവ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് 5000 രൂപക്ക് ഇയാള്‍ സുഹൃത്തിന് വില്പന നടത്തുകയായിരുന്നു. വാഹനം കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ പേരില്‍ ലഹരികടത്തിനും കേസ് നിലവില്‍ ഉണ്ട്. മലപ്പുറംജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് കജട നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷറഫ്, തേഞ്ഞിപ്പലം ഇന്‍സ്പക്ടര്‍ പ്രതിപ് എന്നിവരുടെനേതൃത്വത്തില്‍ ഡന്‍സാഫ് ടീം അംഗങ്ങളായ സഞ്ജീവ്, ഷബീര്‍, രതീഷ്, സബീഷ്, സുബ്രഹ്മണ്യന്‍എന്നിവര്‍ക്ക് പുറമെ തേഞ്ഞിപ്പാലം സ്റ്റേഷനിലെ എ.എസ്.ഐ ഉണ്ണികൃഷ്ണന്‍, എസ്.സി.പി.ഒനവീന്‍ എന്നിവരാണ് അന്വോഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

അരിമ്പൂരിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരിയെ തലക്കടിച്ചു  പരിക്കേൽപ്പിച്ച സംഭവം:  പ്രതിയെകണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി 

അരിമ്പൂർ: നാലാംകല്ലിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയെ കടയിലെത്തിയ ആൾ ചുറ്റികകൊണ്ട്തലക്കടിച്ച് പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ എറവ് ആറാംകല്ല് കുറ്റിക്കാടൻ വർഗ്ഗീസ് ഭാര്യ ഷേർളി(58) യെ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക്ശേഷമാണ് സംഭവം നടന്നത്. നാലാംകല്ലിലുള്ള സാന്ദ്ര സൂപ്പർ മാർക്കറ്റിൽ വച്ച് അക്രമം നടക്കുന്നസമയത്ത് ഷേർളി മാത്രമാണ്  ഉണ്ടായിരുന്നത്. കടയുടമ പുറത്ത് പോയിരിക്കുകയായിരുന്നു. സ്ഥാപനത്തിന്റെ മുകളിലെ നിലയിൽ വച്ചായിരുന്നു സംഭവം. പ്രസന്റേഷൻ ഐറ്റം ചോദിച്ചെത്തിയവ്യക്തി മാല പൊട്ടിക്കാൻ ശ്രമിച്ചുവെന്നും സംഭവശേഷം എത്തിയ നാട്ടുകാരോട് ഷേർളി പറഞ്ഞു. കവർച്ചാ ശ്രമമാണ് ഇതിന് പിന്നിലെന്ന് കരുതുന്നുണ്ടെങ്കിലും ആഭരണങ്ങൾ ഒന്നും നഷ്ടപ്പെട്ടാത്തത്ദുരൂഹതയാകുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തിൽഅന്തിക്കാട് എസ്എച്ച്ഒ പി.കെ.ദാസ്, എസ്ഐ എം.സി. ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽഅന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പാലക്കാട് സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്നു .

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎംലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ്ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണിഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. രാത്രി 9.15 ഓടെ ആണ് കൊലപാതകം നടന്നത്. മലമ്പുഴ കുന്നംങ്കാട് എന്ന് സ്ഥലത്ത് വെച്ചാണ്സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ട്  സംഘമാണ്  ഷാജഹാനെ വെട്ടിയത്. ഗുരുതരമായിപരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുഎന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാജഹാന് വധഭീഷണിഉണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍സൂക്ഷിച്ചിരിക്കുകയാണ്. സിപിഎം നേതാക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.