ശക്തമായ എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിൽ യുഎഇയിൽ സാധാരണയേക്കാൾകൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. നിലവിൽ രാജ്യത്തെ കാലാവസ്ഥാ സാഹചര്യങ്ങൾ സ്ഥിരതയുള്ളതാണെന്നും കേന്ദ്രംവ്യക്തമാക്കി. പ്രകൃതിദത്ത കാലാവസ്ഥാ പ്രതിഭാസമായ എൽനിനോയുടെ നേരിട്ടുള്ള സ്വാധീനം പസഫിക്സമുദ്രത്തിലാണ് പ്രധാനമായും അനുഭവപ്പെടുന്നത്. യുഎഇയിലെ കാലാവസ്ഥയെ ഇത്പരോക്ഷമായാണ് ബാധിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എൽനിനോ വ്യത്യസ്തകാലാവസ്ഥാ സാഹചര്യങ്ങൾക്ക് കാരണമാകാം. ചില പ്രദേശങ്ങളിൽ വരൾച്ച അനുഭവപ്പെടുമ്പോൾ മറ്റിടങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴലഭിക്കാം. ഈ വർഷത്തെ എൽനിനോ ശക്തമാണെങ്കിലും യുഎഇയിൽ മഴ വർധിക്കാനുള്ള സാധ്യതയുടെസൂചനയായി ഇതിനെ കാണാമെന്ന് എൻസിഎം പറഞ്ഞു. രാജ്യത്തിന് മുകളിൽ ആവശ്യമായഅന്തരീക്ഷ സാഹചര്യങ്ങൾ രൂപപ്പെടുന്ന ഘട്ടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
78-ാമത് സ്വാതന്ത്ര്യദിനാഘോഷം
എടയൂർ എച്ച് .എ .എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം പി ടി എ പ്രസിഡൻ്റ് ടി .കെ ജംഷീദ്ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ .എസ് സുരേഷ് ദേശീയ പതാക ഉയർത്തി. കുറ്റിപ്പുറം മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി .വി സുരേന്ദ്രൻ മാസ്റ്റർ സ്വാതന്ത്യദിന സന്ദേശം നൽകി. ഒഎസ്എ പ്രസിഡൻ്റ് കെ റഷീദ്, പി ടി എ വൈസ് പ്രസിഡൻ്റ് ഉമ്മർ, ഡോണാസ് ക്ലബ്ബ് പ്രസിഡൻ്റ്കയ്യാല കുഞ്ഞുട്ടി ,സിഷാനി, അബ്ദുൾ ലത്തീഫ് ,ഖാലിദ് തൊട്ടിയൻ തുടങ്ങിയവർ ആശംസകൾനേർന്നു സംസാരിച്ചു .കുട്ടികൾക്ക് പായസം വിതരണം ചെയ്തു. ദേശഭക്തി ഗാനാലാപനം, ക്വിസ്,ഗാന്ധിജിയ വരക്കൽ, പതാക നിർമാണം, പ്രസംഗം എന്നീ മത്സരങ്ങൾ രക്ഷിതാക്കൾക്കുംകുട്ടികൾക്കും സംഘടിപ്പിച്ചു .വിജയികൾക്ക് പി ടി എ സമ്മാനങ്ങൾ വിതരണം ചെയ്തു.
വലിയ ശബ്‌ദം, പ്രകമ്പനം, പിന്നാലെ കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു
കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു, മുക്കം വെണ്ണക്കോട് എംഡിഎസ് കോളജിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ശബ്ദത്തോടെപ്രകമ്പനം ഉണ്ടായി അതിന് പിന്നാലെയാണ് കിണർ ഇടിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. അതേസമയം വയനാട്ടിലും കോഴിക്കോടും പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയിൽ നിന്ന്പ്രകമ്പനമുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു. വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്നും, ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നുംനാഷണല്‍ സീസ്‌മോളജി സെന്റര്‍ അറിയിച്ചു. പ്രകമ്പനം ഉരുള്‍പൊട്ടലിന്റെ അനന്തരഫലമാകാം. ഭൂമിക്ക് അടിയിലെ പാളികളുടെ നീക്കമാകാം ശബ്ദത്തിന് കാരണമെന്നും നാഷണല്‍ സീസ്‌മോളജിസെന്റര്‍ ഡയറക്ടര്‍ ഒ പി മിശ്ര പറഞ്ഞു.
പൂഴിങ്കുന്ന് എ എൽ പി സ്കൂൾ ചികിത്സാ സഹായനിധി കൈമാറി
ബി പി അങ്ങാടി : കളത്തിങ്ങൽ നവാസ് എന്ന സഹോദരന്റെ ചികിത്സക്കായി പൂഴിംകുന്ന് A. L. P സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും സ്വരൂപ്പിച്ച ഫണ്ട് ലുക്മാനുൽ ഹക്കീം മാസ്റ്ററിൽ നിന്ന്ചികിത്സ സഹായ സമിതിക്കു വേണ്ടി ഹംസ മദീന, എൻ. പി. ശരീഫാബി എന്നിവർ ചേർന്ന്സ്വീകരിച്ചു.കൂടാതെ പൊയ്ലിശേരി കൂട്ടായ്മയും മറ്റു സന്നദ്ധ സംഘടനകളും സ്ഥാപങ്ങളും സഹായഹസ്ഥവുമായി മുന്നോട്ടു വന്നിട്ടുണ്ട്. നവാസിന്റെ വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയ്ക്ക് ആവശ്യമായഫണ്ട് ഇത് വരെ ലഭ്യമായിട്ടില്ല. ഇതിലേക്ക് സുമനസ്സുകളുടെ ശ്രദ്ധ പതിയണമെന്ന് പ്രമുഖപണ്ഡിതനും, ബി പി അങ്ങാടി മഹല്ല് ഖത്തീബുമായ സൈനുൽ ആബിദീൻ ഹുദവി വീഡിയോസന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു.
മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യഅന്തരിച്ചു
ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു* 80 വയസായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. ബംഗാള്‍ സിപിഎം സംസ്ഥാന സെക്രട്ടറിമുഹമ്മദ് സലീം ആണ് മരണവിവരം അറിയിച്ചത്.2000 മുതല്‍ 2011വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. ജ്യോതിബസുസജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ബംഗാള്‍ മുഖ്യമന്ത്രിയാകുന്നത്. 35 വര്‍ഷം നീണ്ടുനിന്ന സിപിഎം ഭരണത്തിലെ അവസാന മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ്.
വയനാടിന് സഹായവുമായി കൊളത്തൂർ നാഷണൽ സ്കൂൾ
കൊളത്തൂർ : വയനാട്ടിലെ പ്രകൃതി ദുരന്തബാധിതർക്ക് വേണ്ടി നാഷണൽ ഹയർ സെക്കൻഡറിസ്കൂളിലെ ഹൈസ്കൂൾ, യു.പി വിഭാഗങ്ങൾ സമാഹരിച്ച 130000 രൂപ മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മഞ്ഞളാം കുഴി അലി എം.എൽ.എ ചെക്ക് ഏറ്റുവാങ്ങി. സ്കൂൾ ജെ.ആർ.സി കേഡറ്റുകൾ വയനാട്ടിലേക്ക് വേണ്ടി സമാഹരിച്ച അവശ്യ സാധനങ്ങൾമൂർക്കനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ മുനീർ ഏറ്റുവാങ്ങി. പി.ടി.എപ്രസിഡൻ്റ് കെ. ടി. എ. മജീദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സി. ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം റഹ്മത്തുന്നിസ, ഗ്രാമ പഞ്ചായത്തംഗം ദീപ അഞ്ജനം കാട്ടിൽ, മാനേജർ കെ. ശ്രീകല, എസ്.എം.സി ചെയർമാൻ മൊയ്തീൻ കുട്ടി, എസ്.എസ്. ജി ചെയർമാൻ പി. എം. ഉണ്ണികൃഷ്ണൻ, എം. ടി. എ പ്രസിഡൻ്റ് പി. പി. നിഖില, പൂർവ്വവിദ്യാർത്ഥി സംഘടന പ്രതിനിധി ഖാദർ, ഡെപ്യൂട്ടി എച്ച്.എം വി. എൽ. ജെയ്സി, സീനിയർഅധ്യാപിക പി. പി. അജിത, സ്കൂൾ ലീഡർ മുഹമ്മദ് ഷബീബ്, സ്റ്റാഫ് സെക്രട്ടറി പി. വിനീതഎന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, മാനേജ്മെന്റ് ഉൾപ്പെടെയാണ് തുകസമാഹരിച്ചത്.
കൈകോർക്കാം വയനാടിനായി
കൊളത്തൂർ.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മലപ്പുറം ജില്ല കമ്മിറ്റി പ്രഖ്യാപിച്ച വയനാട്ദുരന്ത ബാധിത പുനരധിവാസ ഫണ്ടിലേക്ക് യൂണിറ്റ് മെമ്പർ പ്രഭാ ദാസ് ബ്രദേഴ്സ് ഏജൻസി യൂണിറ്റ്പ്രസിഡന്റ് പി പി ഹംസക്ക് നൽകി യൂണിറ്റ്തല കളക്ഷൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ജനറൽ സെക്രട്ടറി നാണി അമ്പലപ്പടി, വർക്കിംഗ് പ്രസിഡണ്ട് ഷബീർ കൊളത്തൂർ, ട്രഷർ ഹാരിസ്ഫാത്തിമ ഗോൾഡ്, ഹനീഫ പറവ, പ്രമീള സിയ ബ്യൂട്ടി പാർലർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
തിരിച്ചറിയാന്‍ സാധിക്കാത്ത 74 മൃതശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും
വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത 74 മൃതശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന…
കുറച്ച് ഓവറായി പോയില്ലേന്ന് തോന്നിയതായി ആസിഫ് പറഞ്ഞു.
ആഡംബര നൗകയ്ക്ക് നടന്‍ ആസിഫ് അലിയുടെ പേര് നല്‍കി ആദരിച്ച സംഭവം വാര്‍ത്തകളില്‍ഇടം നേടിയിരുന്നു. സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിന്പിന്നാലെ നടന് പിന്തുണ അറിയിച്ചുകൊണ്ടാണ് ആഡംബര നൗകയ്ക്ക് നടന്റെ പേര് നല്‍കിയത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ആസിഫ്. വാര്‍ത്ത കേട്ടപ്പോള്‍ ഏറെസന്തോഷവും അഭിമാനവും തോന്നി. എന്നാല്‍ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നിയതായിആസിഫ് പറഞ്ഞു. ഞാനും അറിഞ്ഞു, എനിക്കും സന്തോഷമുള്ള കാര്യമാണ്. ഒത്തിരി അഭിമാനം തോന്നി. അതിന്റെതാഴെ ഒരു കമന്റ് വന്നത് എങ്കില്‍ ഇവനെ ഒരു ചില്ലുകൂട്ടിലിരുത്തി പുണ്യാളനായി പ്രഖ്യാപിക്കൂഎന്നാണ്. എല്ലാം ഇതിന്റെ ഭാഗമാണ്. അങ്ങനെ ഒരാള്‍ക്ക് തോന്നി, അതില്‍ ഒരുപാട് സന്തോഷം. ഞാനും അത് വാര്‍ത്തകളിലൂടെയാണ് അറിയുന്നത്. അദ്ദേഹത്തെ ഒരുപാട്പരിചയമുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കേട്ടപ്പോള്‍ എനിക്കും തോന്നി കുറച്ച് ഓവറായിപ്പോയില്ലേ എന്ന്’, ആസിഫ് അലി പറഞ്ഞു. രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിഷയം പക്വതയോടെ കൈകാര്യംചെയ്തുകൊണ്ട് എല്ലാവര്‍ക്കും മാതൃകയായതിനാണ് നടന് ആദരവും പിന്തുണയുംഅറിയിച്ചുകൊണ്ടായിരുന്നു ആഡംബര നൗകയ്ക്ക് നടന്റെ പേര് നല്‍കിയത്. ദുബായ് മറീനയിലെവാട്ടര്‍ ടൂറിസം കമ്പനി ഡി3 നൗകയുടെ പേരുമാറ്റിയത്.വിഷയം പക്വതയോടെ കൈകാര്യം ചെയ്ത് ആസിഫ് അലി എല്ലാവര്‍ക്കും മാതൃകയാണെന്നായിരുന്നുഡി 3 ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഷെഫീഖ് മുഹമ്മദലി പറഞ്ഞത്. വിഷയത്തില്‍വര്‍ഗീയവിദ്വേഷം അഴിച്ചുവിടാന്‍ ശ്രമിച്ചപ്പോള്‍ അത്തരം നീക്കങ്ങളെ ചിരിയോടെയാണ് ആസിഫ്അലി നേരിട്ടത്. ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ മനുഷ്യര്‍ എങ്ങനെയാണ് പെരുമാറേണ്ടെതെന്ന്ആസിഫ് അലി കാണിച്ചു തന്നുെവെന്നും ഷെഫീഖ് വ്യക്തമാക്കിയിരുന്നു.










