അമേരിക്കൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റുംഇറാനും തമ്മിലുള്ള നയതന്ത്ര യുദ്ധം അതീവ വൈകാരികമായ നിലയിലേക്ക്. ഇറാനിലെ മിനാബ്സ്കൂൾ കൂട്ടക്കൊലയെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ടാണ് കരോളിൻ ലീവിറ്റിന് അടുത്തിടെ ഒരുകുഞ്ഞ് ജനിച്ചതിനുള്ള ആശംസകൾ ഇറാൻ നേർന്നത്. ഇറാന്റെ പരാമർശം വലിയ രീതിയിലാണ്ചർച്ച ചെയ്യപ്പെടുന്നത്. സ്വന്തം കുഞ്ഞിനെ ചുംബിക്കുമ്പോൾ ആ സ്നേഹവും സുരക്ഷിതത്വവുംഅനുഭവിക്കുന്ന കരോളിൻ, മിനാബ് സ്കൂളിൽ കൊല്ലപ്പെട്ട ആ പിഞ്ചുകുട്ടികളുടെമാതാപിതാക്കളുടെ വേദനയും ഓർക്കണമെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക പ്രതികരണം. നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചുംബിക്കുമ്പോൾ, മിനാബിനെ മറക്കരുത് എന്ന സന്ദേശം ഒരുനയതന്ത്ര കുറിപ്പിനേക്കാളുപരി കടുത്ത മുന്നറിയിപ്പും പ്രതിഷേധവുമായിട്ടാണ് ലോകംവിലയിരുത്തുന്നത്. 150ഓളം പെൺകുട്ടികളുടെ ജീവൻ കവർന്ന ആ മിസൈൽ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന അമേരിക്കയുടെയും കരോളിൻ ലീവിറ്റിന്റെയുംപഴയ നിലപാടിനെതിരെയുള്ള രൂക്ഷമായ വിമർശനം കൂടിയാണ് ഇറാൻ്റെ ആശംസ. മിനാബ് ദുരന്തം നടന്ന സമയത്ത് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ വിശദീകരണങ്ങൾഅപക്വമായിരുന്നു. സിവിലിയൻ മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്കമറച്ചുവെച്ചുവെന്നും, മാധ്യമപ്രവർത്തകർക്ക് മുന്നിൽ കരോളിൻ ലീവിറ്റ് ഈ ദാരുണ സംഭവത്തെനിസ്സാരവൽക്കരിച്ചുവെന്നുമാണ് ഇറാന്റെ പ്രധാന ആരോപണം. ആ ദുരന്തത്തിൽ മരിച്ച ഓരോകുട്ടിക്കും കരോളിന്റെ കുഞ്ഞിനെപ്പോലെ തന്നെ സ്വപ്പ്നങ്ങളും അവരെ സ്നേഹിക്കുന്നമാതാപിതാക്കളും ഉണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിക്കുന്നതാണ് നിലവിലെ ഇറാൻറെ ആശംസ. എന്നാൽ ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലെ സന്തോഷകരമായ നിമിഷത്തെ ഒരു രാഷ്ട്രീയദുരന്തവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഇറാൻ്റെ ഈ നീക്കം തികച്ചും അസാധാരണമാണ്. ഇത്ഒരുതരം മനശാസ്ത്രപരമായ യുദ്ധം ആണെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. അമേരിക്കൻ ഉദ്യോഗസ്ഥർക്ക് അവരുടെ തീരുമാനങ്ങളുടെ അനന്തരഫലങ്ങൾ വൈകാരികമായരീതിയിൽ അനുഭവപ്പെടുത്തുക എന്നതാണ് ഇതിലൂടെ ഇറാൻ ലക്ഷ്യമിടുന്നതെന്നും രാഷ്ട്രീയനിരീക്ഷകർ വിശദമാക്കുന്നത്. മിനാബ് സ്കൂൾ ദുരന്തം ഒരു നയതന്ത്ര തർക്കം എന്നതിലുപരി രണ്ട് രാജ്യങ്ങൾ തമ്മിലുള്ളആഴത്തിലുള്ള വിദ്വേഷത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. സത്യംപുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തിൽ ഇറാൻ ഉറച്ചുനിൽക്കുമ്പോൾ, ഈ വൈകാരികമായഓർമ്മപ്പെടുത്തലിലൂടെകരോളിൻ ലീവിറ്റിനെയും അമേരിക്കൻ ഭരണകൂടത്തെയുംആഗോളതലത്തിൽ പ്രതിരോധത്തിലാക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.
അടിപിടിക്കേസിൽപ്പെട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ വളാഞ്ചേരി പോലീസിന്റെ പിടിയിലായി.
സംഭവത്തിൽ താനൂർ സ്വദേശി ഹസ്കറും പുറമണ്ണൂർ സ്വദേശി സിയാദുമാണ് അറസ്റ്റിലായത്. വലിയകുന്ന് സ്വദേശിയായ ബൈജുവിന്റെ ഭാര്യയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ മാസം27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ ഭർത്താവായ ബൈജുവുംഅനസെന്നയാളും തമ്മിൽ വാഹനം ഓവർടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കംഅടിപിടിയിൽ കലാശിക്കുകയായിരുന്നു. വളാഞ്ചേരി പോലീസിൽ ഈ അടിപിടിക്കേസ്നിലനിൽക്കെയാണ് താനൂർ ചെറുപുരക്കൽ വീട്ടിൽ ഹസ്കറും ഇരിമ്പിളിയം പുറമണ്ണൂർ സ്വദേശിഇരുമ്പലയിൽ സിയാദും ബൈജുവിനെ സമീപിച്ചത്. അടിപിടിക്കേസിൽ ബൈജുവിനോടൊപ്പംഉണ്ടായിരുന്നയാൾക്കെതിരെ കേസ് ശക്തമാക്കാമെന്നും കേസിനാവശ്യമായ സൗകര്യങ്ങൾചെയ്തുതരാമെന്ന് പറഞ്ഞുമാണ് സ്വാധീനിച്ചത്. പറഞ്ഞ് വിശ്വസിപ്പിച്ച ഇരുവരും ഇയാളിൽനിന്നും 1 ലക്ഷത്തി 27000 രൂപയോളം കൈക്കലാക്കിയതായും പരാതിയുണ്ട്. കേസിൽ പ്രത്യേകിച്ച്വഴിതിരിവുകൾ ഒന്നും ഉണ്ടാവാത്തതിൽ സംശയം തോന്നിയതോടെയാണ് കബളിപ്പിച്ചതാണെന്ന്മനസിലാക്കാനായത്. തുടർന്നാണ് വളാഞ്ചേരി പോലീസിൽ പരാതി നൽകിയത്.പോലീസിൽപിടിപാടുണ്ടെന്നും മന്ത്രി തലത്തിൽ വരെ സ്വാധീനം ചെലുത്താം എന്നും പറഞ്ഞുമാണ്പരാതിക്കാരനെ ഇരുവരും സ്വാധീനിച്ചതെന്നും പോലീസ് പറയുന്നു. ഇവർക്കെതിരെ നിരവധികേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.ഇതിലെ ഒന്നാം പ്രതിയായ ഹസ്കറിനെ താനൂർപോലീസിന്റെ സഹാത്തോടെ താനൂരിൽ നിന്നും സിയാദിനെ പുറമണ്ണൂർ നിന്നും ആണ് പിടികൂടിയത്. SHO ജിനേഷിനെ കൂടാതെ si മാരായ ഷമീൽ, ഉണ്ണികൃഷ്ണൻ. Scpo പത്മിനി Cpo വിനീതുംപോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
11 വയസുകാരൻ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ
മലപ്പുറത്ത് 11 വയസുകാരനെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടിസ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്. തിരുന്നാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളേജിലാണ് വിദ്യാർഥിയെ തൂങ്ങിയ നിലയിൽകണ്ടെത്തിയത്. ഇവിടെ താമസിച്ച് പഠിക്കുന്ന കുട്ടിയാണ് കൊണ്ടോട്ടി സ്വദേശി മുഹമ്മദ് സാലിഹ്. ഇന്ന് രാവിലെ സഹപാഠികളാണ് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന്പൊലീസെത്തി ഇൻക്വസ്റ്റ് പൂർത്തിയായി മൃതദേഹം പോസ്റ്റ് മോർട്ടത്തിന് മാറ്റി. മരണത്തിൽദുരൂഹതയുണ്ടെന്ന് സംശയമാണ് പൊലീസ് പ്രകടിപ്പിക്കുന്നത്.
കനത്ത മഴയിൽ രാജസ്ഥാനിൽ വെള്ളപ്പൊക്കം
ജോധ്പുര്‍: കനത്ത മഴയില്‍ രാജസ്ഥാനില്‍ വെള്ളപ്പൊക്കം. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന്സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ജനങ്ങള്‍ ദുരിതത്തിലായി. നഗരങ്ങളിലും റെയില്‍വേസ്റ്റേഷനുകളിലും അടക്കം വെള്ളം കയറിയതിന്റെയും വാഹനങ്ങള്‍ ഒഴുകിപ്പോകുന്നതിന്റെയുംദൃശ്യങ്ങള്‍ പുറത്തുവന്നു. ജോധ്പുര്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് വാഹനങ്ങള്‍ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ജോധ്പുരില്‍വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന്ജോധ്പുരില്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളംകയറിയതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. മഴക്കെടുതികളില്‍ രാജസ്ഥാനില്‍ ഇതുവരെ അഞ്ച് പേര് മരിക്കുകയും വലിയ നാശനഷ്ടങ്ങള്‍ഉണ്ടാകുകയും ചെയ്തതായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കി. സംസ്ഥാനത്ത് അടുത്തദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി.
90 ഡിഗ്രി ചരിഞ്ഞ കഴുത്തുമായി ജനിച്ച പാകിസ്താനി സ്വദേശിനിക്ക് പുതുജീവിതം നൽകി ഇന്ത്യൻഡോക്ടർ
ചരിഞ്ഞ കഴുത്തുമായി ഒരു പെൺകുട്ടി ജീവിച്ചത് നീണ്ട പതിമൂന്ന് വർഷം. പതിമൂന്നുകാരിയായഅഫ്ഷീൻ ഗുൽ എന്ന പാകിസ്താനി സ്വദേശിയുടെ ദുരിതത്തിന് സാന്ത്വനമേകി ഇന്ത്യൻ ഡോക്ടർ. ജനിച്ച് പത്താം മാസത്തിലുണ്ടായ ഒരു അപകടമാണ് അഫ്ഷീൻ എന്ന പെൺക്കുട്ടിയുടെജീവിതത്തിൽ ഈ ദുരിതം സമ്മാനിച്ചത്. കഴുത്ത് തൊണ്ണൂറു ഡിഗ്രിയോളം ഒരുവശത്തേക്ക് ചെരിഞ്ഞ്വർഷങ്ങളായി ദുരിതജീവിതം നയിക്കുകയായിരുന്നു അഫ്ഷീൻ. വർഷങ്ങൾക്കപ്പുറം പതിമൂന്നാംവയസ്സിലെത്തി നിൽക്കുമ്പോൾ അഫ്ഷീന്റെ ഈ ദുരിതാവസ്ഥയിൽ നിന്ന് സൗജന്യമായി ചികിത്സിച്ച്ഭേദമാക്കിയിരിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള ഒരു ഡോക്ടർ. പത്തുമാസമുള്ളപ്പോൾ സഹോദരിയുടെ കയ്യിൽ നിന്ന് താഴേക്ക് വീണതാണ് അഫ്ഷീൻ. അവിടുന്നങ്ങോട്ട് കഴുത്ത് തൊണ്ണൂറ് ഡിഗ്രിയോളം ഒരുവശത്തേക്ക് ചരിഞ്ഞ അവസ്ഥയിലായിരുന്നു. ഉടനെ തന്നെ ചികിത്സ നൽകിയെങ്കിലും ഫലമൊന്നും കണ്ടില്ല. വർഷങ്ങളോളം ചികിത്സനേടിയെങ്കിലും അഫ്ഷീന്റെ നില മാറ്റമില്ലാതെ തുടർന്നു. തൊട്ടുപിറകെ സെറിബ്രൽ പാൾസി എന്നഅവസ്ഥയും അഫ്ഷീനെ ബാധിച്ചു. എന്നാൽ വർഷങ്ങൾ കഴിഞ്ഞ് തന്റെ പതിമൂന്നാമത്തെ വയസിൽരക്ഷകനായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ഡോക്ടർ. സൗജന്യമായാണ് മുഴുവൻ ഡോക്ടർ അഫ്‍ഷീനായി മുഴുവൻ ചികിത്സയും ചെയ്തുകൊടുത്തത്. ഡൽഹി അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ രാജഗോപാലൻ കൃഷ്ണനാണ് അഫ്ഷീന്റെകഴുത്തിന് വേണ്ട മതിയായ ചികിത്സ നൽകിയത്. ബ്രിട്ടനിൽ നിന്നുള്ള മാധ്യമപ്രവർത്തകയായഅലക്സാൺഡ്രിയ തോമസിന്റെ ലേഖനത്തിലൂടെയാണ് അദ്ദേഹം അഫ്ഷീനെ കുറിച്ചുംജീവിതത്തിൽ സംഭവിച്ച രോഗത്തെ കുറിച്ചും അറിയുന്നത്. ഡോക്ടർ സന്നദ്ധത അറിയിച്ചതോടെഇന്ത്യയിലെത്തി അഫ്ഷീൻ ചികിത്സ ആരംഭിക്കുകയായിരുന്നു. നാല് മേജർ ശസ്ത്രക്രിയകളാണ്അഫ്ഷീന് ഇതുവരെ ചെയ്തത്. ഫെബ്രുവരിയിലാണ് പ്രധാന സർജറി ആറുമണിക്കൂറോളം എടുത്താണ് പൂർത്തിയാക്കിയത്. മതിയായ ചികിത്സ കിട്ടിയില്ലെങ്കിൽ ദീർഘകാലം അതിജീവിക്കാൻ ഈ പെൺകുട്ടിയ്ക്ക്സാധിക്കുമായിരുന്നില്ല. എന്നാൽ സെറിബ്രൽ പാൾസി ജീവിതകാലം മുഴുവൻ പരിചരണംആവശ്യമായ അവസ്ഥയാണ് എന്നും ഡോക്ടർ വ്യക്തമാക്കി.
കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം: യുവതിയെ വനിത കമ്മീഷൻ അംഗം അഡ്വ: ഷിജി ശിവജി സന്ദർശ്ശിച്ചു.
സ്വകാര്യ ഭാഗത്ത് ബിയർ കുപ്പി പ്രവേശിപ്പിക്കുകയും, മയക്കി കിടത്തി ക്രൂരമായി പീഡിപ്പിക്കുകയുംഇവയെല്ലാം ചിത്രീകരിച്ച് ബന്ധുവിന് അയച്ച് കൊടുക്കുകയും ചെയ്ത ഭർത്താവിന്റെ ക്രൂരതസമാനതകളില്ലാത്തതാണെന്നും, പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ച കുന്നംകുളം പോലീസ്അഭിനന്ദനം അർഹിക്കുന്നെന്നും അഡ്വ: ഷിജി ശിവജി.
രാജ്യത്തിന്റെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15 ാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു (Droupadi Murmu) സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 ന്സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍പരസ്പരം മാറി. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയുംമേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിങ്കളാഴ്ച രാവിലെ 9.17നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 10 മണിക്ക് വാഹനവ്യൂഹത്തില്‍പാര്‍ലമെന്റിന്റെ അഞ്ചാംനമ്പര്‍ കവാടത്തിലെത്തിയ രാഷ്ട്രപതിയേയും നിയുക്ത രാഷ്ട്രപതിയേയുംഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലേക്ക് നീങ്ങി. ഉപരാഷ്ട്രപതിയും ലോക്സഭാസ്പീക്കറും ചീഫ് ജസ്റ്റിസും അനുഗമിച്ചു. രാഷ്ട്രപതിയെ തെരഞ്ഞെടുത്തുകൊണ്ടുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ അറിയിപ്പ് കേന്ദ്രആഭ്യന്തരസെക്രട്ടറി വായിച്ചു. ചീഫ് ജസ്റ്റിസ് ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. രാംനാഥ് കോവിന്ദും ദ്രൗപദി മുര്‍മുവും ഇരിപ്പിടം കൈമാറി. ചുമതലയില്‍ ഒപ്പുവെക്കാനുള്ള രജിസ്റ്റര്‍പുതിയ രാഷ്ട്രപതിക്ക് സെക്രട്ടറി നല്കി. പുതിയ രാഷ്ട്രപതി ചുമതലയേറ്റ വിവരം രാഷ്ട്രപതിയുടെഅനുമതി നേടിയശേഷം ആഭ്യന്തരസെക്രട്ടറി പ്രഖ്യാപിച്ചു. ആദിവാസിവിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മു ഈപരമോന്നതപദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ്. 64 ശതമാനം വോട്ടുനേടിയാണ്രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മകള്‍ ഇതിശ്രീ, മകളുടെ ഭര്‍ത്താവ് ഗണേഷ്ഹേംബ്രാം, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും സത്യപ്രതിജ്ഞച്ചടങ്ങിന് സാക്ഷ്യംവഹിച്ചു. സത്യപ്രതിജ്ഞാച്ചടങ്ങിനായി പാര്‍ലമെന്റിന്റെ പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. പാര്‍ലമെന്റിന്റെ പരിസരങ്ങളിലുള്ള മുപ്പതോളം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക്രണ്ടുമണിവരെ അവധി നല്‍കിയിട്ടുണ്ട്. രാവിലെ ആറുമണിമുതല്‍ ഈ കെട്ടിടങ്ങളില്‍ സുരക്ഷാഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിരുന്നു. പുതിയ പാര്‍ലമെന്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളും തിങ്കളാഴ്ചതാത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. രാവിലെ 10.38ഓടെ ചടങ്ങുകൾ അവസാനിച്ചു.
ഒൻപതും പതിനൊന്നും വയസുള്ള കുട്ടികളെ പീഡിപ്പിച്ചു; പെരിന്തല്‍മണ്ണ കക്കൂത്ത് സ്വദേശിക്ക് 2 ഇരട്ട ജീവപര്യന്തം
പെരിന്തല്‍മണ്ണ : പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി ലെെംഗികമായി പീഡിപ്പിച്ച രണ്ട്കേസുകളിലായി പ്രതിക്ക് രണ്ട് ഇരട്ട ജീവപര്യന്തം ശിക്ഷ. ഒമ്പതും 11ഉം വയസുള്ള പെണ്‍കുട്ടികളെപീഡിപ്പിച്ച കേസില്‍ പെരിന്തല്‍മണ്ണ കക്കൂത്ത് കിഴക്കേക്കര റജീബിനെ (38)യാണ് പെരിന്തല്‍മണ്ണഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി അനില്‍കുമാർ ശിക്ഷിച്ചത്. 2016-ല്‍ പെരിന്തല്‍മണ്ണ പൊലീസാണ് രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തത്. ഒമ്പതുകാരിയെപീഡിപ്പിച്ച കേസില്‍ പോക്സോ വകുപ്പ് പ്രകാരം ഇരട്ട ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ഇതിനുപുറമെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തല്‍ എന്നിവയിൽ പത്തും, ഏഴും വര്‍ഷങ്ങള്‍തടവും 10,000 രൂപവീതം പിഴയുമാണ് ശിക്ഷ. രണ്ടാമത്തെ കേസിലും പോക്സോ വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തവും 1,60,000 രൂപ പിഴയുംശിക്ഷ വിധിച്ചു. ഒന്‍പതും പതിനൊന്നും വയസ് പ്രായമുളള പെണ്‍കുട്ടികളെ കമ്പികൊണ്ട്വരയുമെന്നും കൊലപ്പെടുത്തുമെന്നും പേടിപ്പിച്ചായിരുന്നു തുടര്‍ച്ചയായുളള പീഡനം. മറ്റു വകുപ്പുകളിലായി പത്ത്, ഏഴ് വര്‍ഷങ്ങള്‍ തടവും 10,000 രൂപവീതം പിഴയുമുണ്ട്. പിഴസംഖ്യകുട്ടികള്ക്ക് നല്‍കണം. ഇന്‍സ്പെക്ടര്‍മാരായ എ എം സിദ്ദീഖ്, സാജു കെ അബ്രഹാം, ജോബിതോമസ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് കേസുകളിലും പ്രോസിക്യൂഷനു വേണ്ടിസ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി പരമേശ്വരത്ത് ഹാജരായി.
തൃശൂരിൽ യുവതിയെ കെട്ടിയിട്ട് ക്രൂര പീഡനം, സ്വകാര്യ ഭാഗത്ത് ബിയർ ബോട്ടിൽ കയറ്റി: ഭർത്താവും സുഹൃത്തും അറസ്റ്റിൽ
തൃശ്ശൂർ: യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായി. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളെയാണ് കന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെഅതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നുംപ്രതികൾക്കെതിരെ കുറ്റമുണ്ട്. കൂട്ട ബലാത്സംഗത്തിനും ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ഐടി ആക്ട് പ്രകാരവുമാണ്കേസെടുത്തത്. ക്രൂരമായ പീഡനത്തെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന്യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രണ്ട്പ്രതികളും അറസ്റ്റിലായത്. യുവതിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ചഇലക്ട്രോണിക് ഉപകരണങ്ങളും യു എസ് ബി പെൻ ഡ്രൈവ് അടക്കമുള്ളവയും പൊലീസ് സംഘംകസ്റ്റഡിയിലെടുത്തു.



