അടിപിടിക്കേസില്‍പ്പെട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍തട്ടിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി.  

തിരുവനന്തപുരം പട്ടം സ്വദേശി നിധിനാണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടിപിടിക്കേസില്‍ പെട്ടയാളെസ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസിലാണ്മൂന്നംഗസംഘത്തിലൊരാളായ തിരുവനന്തപുരം പട്ടം മുട്ടട സ്വദേശി രോഹിണി നിവാസിൽ നിധിന്‍  അനന്തപുരി(43)പിടിയിലായത്. കേസില്‍ മറ്റു  രണ്ടു പ്രതികളായ താനൂര്‍ ചെറുപുരക്കല്‍ വീട്ടില്‍ഹസ്‌കറും ഇരിമ്പിളിയം പുറമണ്ണൂര്‍ സ്വദേശി ഇരുമ്പലയില്‍ സിയാദും കഴിഞ്ഞ ദിവസംഅറസ്റ്റിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിധിനും പിടിയിലാകുന്നത്. പറഞ്ഞ് വിശ്വസിപ്പിച്ച മൂവരും കൂടി ഇയാളില്‍നിന്നും 1 ലക്ഷത്തി 27000 രൂപയോളംകൈക്കലാക്കിയതായാണ് പരാതി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുമായി ബന്ധമുണ്ടെന്നുംപോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി പിടിപാടുണ്ടെന്നും പറഞ്ഞുമാണ് പരാതിക്കാരനെ മൂവരുംസ്വാധീനിച്ചതെന്നും പോലീസ് പറയുന്നു. തേഞ്ഞിപ്പലത്ത് എസ്‌ഐയെ 2016 ൽ തട്ടിക്കൊണ്ടുപോയകേസും പ്രതിയായ നിധിനെതിരെ നിലവിലുണ്ട്.SHO കെ ജെ ജിനേഷിന്റെ നിർദേശനുസരണം എസ്ഐ മാരായ ഉണ്ണികൃഷ്ണൻ, അസിസ് എ എസ് ഐ ബിജു, എസ് സി പി ഒ പദ്മിനി, സിപി ഒ മാരായവിനീത്, ദീപു എന്നിവർ ചേർന്നാണ് തൃക്കാക്കര എ സി പി യുടെ സ്‌ക്വാഡ് അംഗങ്ങളുടെസഹായത്തോടെ ഇയാളെ എറണാകുളത്ത് നിന്നും പിടികൂടിയത്.

മലപ്പുറത്ത് ഭര്‍ത്താവിന്റെ ബെല്‍റ്റ്‌കൊണ്ടുള്ള അടിയേറ്റ് ഭാര്യയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. 

മലപ്പുറം: മലപ്പുറത്ത് ഭര്‍ത്താവിന്റെ ബെല്‍റ്റ്‌കൊണ്ടുള്ള അടിയേറ്റ് ഭാര്യയുടെ ഒരു കണ്ണിന്റെ കാഴ്ച്ചനഷ്ടപ്പെട്ടു. ഇനി കാഴ്ച്ച തിരിച്ചുകിട്ടില്ലെന്ന് ഡോക്ടര്‍മാര്‍. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം എടവണ്ണപ്പാറയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നു ഭാര്യക്ക് കാഴ്ച്ച നഷ്ടപ്പെട്ട കേസില്‍ഭര്‍ത്താവിനെ വാഴക്കാട് പോലീസ് അറസ്റ്റു ചെയ്തു. കാരാട് ബൈതൊടിയിലെനാഫിയയുടെ(31)പരാതിയിലാണു ഭര്‍ത്താവും തിരുത്തിയാട് കൈത്തൊടി സ്വദേശിയുമായമുഹമ്മദിന്റെ മകന്‍ ഫിറോസ്ഖാനെ ( 39) വാഴക്കാട് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞമാസമാണ്കേസിനാസ്പദമായ സംഭവം. റൂമില്‍വെച്ചു ബെല്‍റ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുന്നതിനിടയില്‍കണ്ണില്‍അടിയേറ്റതോടെയാണു കാഴ്ച്ച നഷ്ടപ്പെട്ടതെന്നും തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍കോളജില്‍ ഒരാഴ്ച്ചയോളം ചികിത്സയിലായിരുന്നുവെന്നും നാഫിയയും മാതാവ് മാതാവ് സുലൈഖയുംപറഞ്ഞു.കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെടുംവരെ ക്രൂരമായി മര്‍ദിച്ചിട്ടും ഇപ്പോഴും ഭീഷണി തുടരുകയാണെന്നുംഇനിയും ഞാന്‍ മര്‍ദിക്കുമെന്നും മകളേയും ഇവരുടെ രണ്ടുപേരമക്കളേയും കൊലപ്പെടുത്തുമെന്ന്തന്നോടുപറഞ്ഞുവെന്നും സുലൈഖ പറയന്നു. മകളുടെ തല സ്‌കാന്‍ ചെയ്താല്‍ മുഴുവന്‍ ചോര കട്ടപിടിച്ചിരിക്കുന്ന അവസ്ഥയിലാണെന്നും ഫിറോസ്ഖാന്‍ മര്‍ദിച്ചതിനാലാണുഇത്തരത്തിലുണ്ടായതെന്നും സുലൈ പറയുന്നു.ആശുപത്രിയിനിന്നും തിരിച്ചെത്തിയ ശേഷം വാഴക്കാട് പോലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഭര്‍ത്ത്ാവിന്റെ ബന്ധുവീട്ടിലെ നിക്കാഹിനു പോയില്ലെന്നുപറഞ്ഞാണ് മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. വീട്ടില്‍ മറ്റുപണികള്‍ക്കായിജോലിക്കാരുള്ളതിനാല്‍ ഇവര്‍ക്ക് ഭക്ഷണവും മറ്റും നല്‍കേണ്ടതിനാലാണ് തനിക്കുപോകാന്‍കഴിയാതിരുന്നതെന്നും എന്നാല്‍ പറയുന്നതൊന്നും ശ്രദ്ധിക്കാതെ ഇതും ക്രൂരമായമര്‍ദനമായിരുന്നുവെന്നും നാഫിയ പറഞ്ഞു. വസ്ത്രം അലക്കുന്നതിനിടയില്‍ റൂമിലേക്കുവിളിച്ചുവരുത്തിയായിരുന്നു മര്‍ദനം. അയേറ്റതോടെ ഒരുകണ്ണിന്റെ കാഴ്ച്ചനഷ്ടമായെന്നും ഇനി കാഴ്ച്ചതിരിച്ചുകിട്ടില്ലെന്നുമാണു കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞതെന്നുംനാഫിയയും മാതാവും മുന്‍കൗണ്‍സിലറുമായസുലൈഖയും പറഞ്ഞു. ഇതിനു മുമ്പും സമാനമായി മര്‍ദനങ്ങള്‍ ഉണ്ടായിരുന്നുവെന്നും തുടര്‍ന്നുമൂന്നുതവണയോളം മധ്യസ്ത പറഞ്ഞാണു തിരിച്ചുകൊണ്ടുപോയതെന്നും മാതാവ് പറഞ്ഞു. ഇവരുടെവിവാഹം കഴിഞ്ഞിട്ടു 12വര്‍ഷം കഴിഞ്ഞു. ആദ്യത്തെ ഒരു വര്‍ഷം നല്ല രീതിയില്‍കഴിഞ്ഞുപോയെങ്കിലും പിന്നീടു പീഡനങ്ങള്‍ ആരംഭിച്ചുവെന്നും ഇതെല്ലാം സഹിച്ചാണ് തന്റെരണ്ടുമക്കള്‍ക്കുവേണ്ടി ഇത്രയുംകാലം പിടിച്ചുനിന്നതെന്നും നാഫിയ പറഞ്ഞു.

മലപ്പുറത്ത് ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം; ടോറസ് ലോറി ശരീരത്തിലൂടെ കയറി ഇറങ്ങി 

മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രക്കാരനായ ക്ഷേത്രപൂജാരിക്ക് ദാരുണാന്ത്യം. അരീക്കോട് പെരിഞ്ചേരി സ്വദേശി ഹരി നമ്പൂതിരിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ബിപി അങ്ങാടി പെട്രോൾ പമ്പിന് സമീപത്ത്വെച്ചാണ്അപകടം നടന്നത്. ശരീരത്തിലൂടെ ടോറസ് ലോറി കയറിയ ബൈക്ക് യാത്രക്കാരൻ സംഭവസ്ഥലത്ത്വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. തിരൂർ ഭാഗത്തുനിന്ന് ചമ്രവട്ടം ഭാഗത്തേക്ക്പോകുകയായിരുന്ന ടോറസ് ലോറി ഇദ്ദേഹം സഞ്ചരിച്ചിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റിൽ വന്ന്ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഹരി നമ്പൂതിരിയുടെ ശരീരത്തിലൂടെ ലോറികയറി ഇറങ്ങുകയായിരുന്നു. മരണപ്പെട്ട ഹരി നമ്പൂതിരി ബി.പി അങ്ങാടി പാട്ടുപറമ്പ് ക്ഷേത്രത്തിലെപൂജാരിയായയാണ്. മൃതദേഹം തുടർനടപടികൾക്കായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെനിന്ന് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷംമൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. എന്നാൽ ഇദ്ദേഹത്തെ ഇടിച്ചിട്ട് നിർത്താതെ പോയ ടോറസ് ലോറി തിരൂർ സി.ഐ യുടെനേതൃത്വത്തിൽ പിൻ തുടർന്ന് തിരൂർ ചമ്രവട്ടം ഭാഗത്ത് വെച്ച് പിടികൂടി. തുടർന്ന് ലോറിയുടെഡ്രൈവർ തൃശൂർ മാള സ്വദേശിയായ ഡ്രൈവറേയും വാഹനവും തിരൂർ പോലീസ്കസ്റ്റഡിയിലെടുത്തു. അതേസമയം അപകടം നടന്ന സ്ഥലം തിരൂർ അഗ്നിരക്ഷാസേനഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വെള്ളമടിച്ച് ശുചീകരണം നടത്തി.

സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ച്  നടത്തിയ മഞ്ചേരി സ്വദേശി  കൊളത്തൂരില്‍ പിടിയില്‍ 

ജില്ലയിലും പുറത്തും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്  നടത്തിയ മഞ്ചേരി പൂക്കുളത്തൂര്‍പുറക്കാട് സ്വദേശി  തയ്യില്‍ ഹുസൈന്‍ (31) നെ മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത്ദാസ് ഐപിഎസ് ന്‍റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി. എം.സന്തോഷ് കുമാര്‍,സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ.എം.ബിജു, കൊളത്തൂര്‍ സിഐ. സുനില്‍ പുളിക്കല്‍എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.  ജില്ലയില്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് സമാന്തര ടെലിഫോണ്‍ എക്സ്ചെഞ്ചുകള്‍  പ്രവര്‍ത്തിക്കുന്നതായി ജില്ലാപോലീസ് മേധാവിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്  പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൊളത്തൂര്‍ സി.ഐ. സുനില്‍ പുളിക്കല്‍ , എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച്  നടത്തിയ അന്വേഷണത്തില്‍ കൊളത്തൂര്‍കുറുപ്പത്താല്‍ ടൗണിന് സമീപം വാടകമുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന സമാന്തര ടെലിഫോണ്‍എക്സ്ചെഞ്ചും നടത്തിപ്പുകാരനായ തയ്യില്‍ ഹുസൈന്‍ നേയും പുലര്‍ച്ചെയോടെകസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്തതില്‍ഹോട്ടല്‍ തൊഴിലാളികള്‍ക്ക് താമസിക്കാനെന്ന വ്യാജേന വാടകമുറിയെടുത്ത്  ഒരുമാസത്തിലധികമായി സമാന്തര എക്സ്ചേഞ്ച് നടത്തിവരികയാണെന്ന് പോലീസിനോട്  സമ്മതിച്ചു. ഇന്‍റര്‍നാഷണല്‍ കാളുകള്‍ റൂട്ടര്‍ ഡിവൈസ് ഫിറ്റ് ചെയ്ത് നിയമലംഘനം നടത്തി ലോക്കല്‍കാളുകളാക്കി മാറ്റുന്ന ഉപകരണങ്ങള്‍ സഹിതമാണ് പ്രതിയെ പിടികൂടിയത്.  ഇതിന് സഹായിക്കുന്നസിംകാര്‍ഡുകള്‍, റൂട്ടര്‍ ഡിവൈസുകള്‍, എന്നിവയും ഇന്‍വെര്‍ട്ടര്‍ സിസ്റ്റവുമുള്‍പ്പടെയുള്ളഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.  ഇത്തരത്തില്‍ നിയമലംഘനം നടത്തി ഇന്‍റര്‍നാഷണല്‍കാളുകള്‍ ഡൈവേര്‍ട്ട് ചെയ്ത് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‍റെ വിവരങ്ങള്‍ ശേഖരിച്ച്വരികയാണെന്നും  മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു.     പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ ,സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പികെ.എം.ബിജു, സി.ഐ.സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ. ടി.കെ.ഹരിദാസ്,വനിതാ എ.എസ്.ഐ.ജ്യോതി,Scpo ബൈജുകുര്യാക്കോസ്,വിനോദ്,ഷിബു,സുബ്രഹ്മണ്യന്‍,സുകുമാരന്‍,സൈബര്‍സെല്‍ ഉദ്യോഗസ്ഥരായ ബിജു,ഷൈലേഷ്,വൈശാഖ്,എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ്  ടീമുമാണ് പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി കൂടുതല്‍അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും മലപ്പുറം ജില്ലാപോലീസ് മേധാവിഎസ്.സുജിത്ത് ദാസ് ഐപിഎസ്. അറിയിച്ചു.

ദോഹ: ജോലി വാഗ്ദാനം നൽകി ദോഹയിലേക്കയച്ച യുവാവിനെ മയക്കുമരുന്ന് കേസിൽഎയർപോർട്ടിൽ വെച്ച് പിടിക്കപ്പെട്ടതിനെത്തുടർന്ന് നാട്ടിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

യുവാവിന്റെഅമ്മയുടെപരാതിയെത്തുടർന്ന്എറണാകുളംറൂറൽപൊലീസാണ്യുവാവിനെഖത്തറിലേക്കയച്ചമൂന്ന്പേരെഅറസ്റ്റ്ചെയ്തത്. നിയാസ്കൈപ്പിള്ളി - എടത്തല (33), ആഷിക്നാലകത് - നെല്ലിക്കുഴി (25), രതീഷ്കന്നംകുളത്ത് - വൈക്കം (26) എന്നിവരെയാണ്വരാപ്പുഴപോലീസ്അറസ്റ്റ്ചെയ്തത്.ഖത്തറിൽലോകകപ്പ്നടക്കുന്നതിനാൽജോലിനൽകാമെന്ന്പറഞ്ഞാണ്വാരാപ്പുഴക്കാരനായയുവാവിനെദോഹയിലേക്കയച്ചതെന്നുംവിസയുംടിക്കറ്റുംപ്രതികൾനൽകിയെന്നുംഅമ്മനൽകിയപരാതിയിൽപറയുന്നു.ദുബൈയിൽവെച്ച്യുവാവിന്ഒരുപൊതിനൽകിയതായുംദോഹഅയർപോർട്ടിലെത്തിയപ്പോൾകസ്റ്റംസ്പരിശോധനയിൽഅത്മയക്കുമരുന്നാണെന്ന്മനസ്സിലാക്കിഖത്തർപോലീസ്യുവാവിനെഅറസ്റ്റ്ചെയ്യുകയുംജയിലിലടക്കുകയുംചെയ്‌തെന്ന്അമ്മനൽകിയപരാതിയിൽപറഞ്ഞു.കേസ്അന്വേഷിക്കാൻപോലീസ്പ്രത്യേകസംഘത്തെനിയമിച്ചു. മറ്റൊരുയുവാവുംസമാനമായകേസിൽദോഹഅയർപോർട്ടിൽപിടിക്കപ്പെട്ടതായിദിഹിന്ദുറിപ്പോർട്ട്ചെയ്തു.ഖത്തറിൽലോകകപ്പ്നടക്കുന്നപശ്ചാത്തലത്തിൽരാജ്യത്തേക്ക്മയക്കുമരുന്ന്കടത്താൻമാഫിയസംഘങ്ങൾകിണഞ്ഞുശ്രമിക്കുന്നതായിറിപ്പോർട്ടുകൾപറയുന്നു.ജോലിവാഗ്ദാനംചെയ്ത്യുവാക്കളെമയക്കുമരുന്ന്ക്യാരിയർമാരായിഉപയോഗിക്കാനുള്ളശ്രമങ്ങൾകൂടുതൽആശങ്കസൃഷ്ടിക്കുന്നു.

കുറുകെ ചാടിയ പൂച്ചയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ നിന്നും വീണ് വീട്ടമ്മമരിച്ചു* 

തവനൂർ: മാതാവും മകനും ബൈക്കിൽ യാത്ര ചെയ്യവേ കുറുകെ ചാടിയ പൂച്ചയെ രക്ഷപ്പെടുത്താൻശ്രമിക്കുന്നതിനിടെ ബൈക്കിൽ നിന്നും വീണ സ്ത്രീ മരിച്ചു.  തവനൂർ സ്വദേശി പുതുപറമ്പിൽ ബാവയുടെ ഭാര്യ ഫാത്തിമ (67)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക്2.30ഓടെ മറവഞ്ചേരിയിലാണ് അപകടം. സഹോദരൻ്റെ മകൻ മരിച്ച ആണ്ട് ചടങ്ങിൽ പങ്കെടുത്ത്തിരിച്ചു വരുന്നതിനിടെയാണ് അപകടം. ബൈക്കിന് മുന്നിൽ ചാടിയ പൂച്ചയെ രക്ഷിക്കാൻശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുളളമൃതദേഹം കുറ്റിപ്പുറം ഇന്ന് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടം നടത്തും. തവനൂർജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മക്കൾ: റജുല, ലത്തീഫ്, റഫീഖ്. മരുമക്കൾ: റംഷി, സീനത്ത്.

ടെറസിലെ കൃഷിയിൽ നാട്ടുകാരന് സംശയം, കഞ്ചാവ് കൃഷിചെയ്ത യുവാവ് പിടിയിൽ 

കാസർകോട്: വാടകവീടീന്‍റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ ഇരുപത്തിരണ്ടുകാരൻ പിടിയിൽ. ടെറസിലെ ചെടി കണ്ട് സംശയം തോന്നിയ നാട്ടുകാരൻ അറിയിച്ചതിനെ തുട‍ർന്ന് പൊലീസ് നടത്തിയപരിശോധനയിലാണ് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞതും മംഗളുരുവിലെ വിദ്യാർഥി നജീബ് മഹ്ഫൂസ്അറസ്റ്റിലായതും. കാസര്‍കോട് കുമ്പള കിദൂരില്‍ വാടക വീട്ടിലാണ് നജീബ് മഹ്ഫൂസ് താമസിക്കുന്നത്. 22 വയസുകാരന്‍. മംഗളൂരുവില്‍ വിദ്യാര്‍ത്ഥിയാണ് ഇയാൾ. വാടക വീട്ടിലാണെങ്കിലും ടെറസിന് മുകളില്‍അൽപ്പം കൃഷിയൊക്കയുണ്ട് നജീബിന്. ടെറസിന് മുകളിലെ കൃഷി കണ്ട ആരോ ഒരാള്‍ക്ക് സംശയംതോന്നി. ഇത് കഞ്ചാവല്ലേ. സംശയം വർധിച്ചതോടെ അയാൾ പൊലീസിന് വിവരം നല്‍കി. കുമ്പളഇന്‍സ്പെക്ടര്‍ പി പ്രമോദിന് വിവരം ലഭിച്ചതോടെ എസ് ഐ വി കെ അനീഷിന്‍റെ നേതൃത്വത്തില്‍പൊലീസ് യുവാവിന്‍റെ വാടക വീട്ടിലെത്തി. ടെറസിന്‍റെ മുകളിലെ കൃഷി പരിശോധിച്ച സംഘംഞെട്ടി. പിന്നീട് ഉറപ്പിച്ചു, കൃഷി കഞ്ചാവ് തന്നെ. 15 ലിറ്ററിന്‍റെ വെള്ളക്കുപ്പി മേല്‍ഭാഗം മുറിച്ച് മാറ്റിമണ്ണ് നിറച്ച് വളമിട്ട് നല്ല വൃത്തിയായി കഞ്ചാവ് കൃഷി ചെയ്തിരിക്കുന്നു. ഒന്നല്ല മൂന്ന് ചെടികളുണ്ട്. മൂന്ന് മാസത്തോളം പ്രായമായിരുന്നു ഇവയ്ക്ക്.

യൂട്യൂബ് നോക്കി മോഷണം പഠിച്ചു; ബൈക്ക് മോഷിടിച്ച കള്ളന്മാർ പിടിയിൽ 

മൂന്നാർ: യൂട്യൂബ് നോക്കി മോഷണം പഠിച്ച് ബൈക്ക് മോഷ്ടിച്ച രണ്ടുപേർ പൊലീസ് പിടിയിൽ. മൂന്നാർ ഇക്കാനഗർസ്വദേശി ആർ വിനു (18),ലക്ഷ്മി പാർവതി ഡിവിഷനിൽ രാമ മൂർത്തി (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെഓഫീസിന്റെ മുറ്റത്തുനിന്നും കഴിഞ്ഞ 18നാണ്  ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ഹോണ്ട ഹോസ്റ്റൽബൈക്ക് മോഷണം പോയത്. സൊസൈറ്റി ജീവനക്കാരൻ അനൂബ്  ഏഴു മണിയോടെ കടയിൽപോയിവന്നതിനുശേഷം രാത്രി 11 മണിവരെ മുറ്റത്ത്  ബൈക്ക് കണ്ടിരുന്നു. രാവിലെ ടൗണിൽ പോകാൻ  ബൈക്ക് എടുക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്. തുടർന്ന് യുവാവ്പൊലീസിൽ പരാതി നൽകി. പൊലീസ് കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെലുംപ്രതികൾ ആരെന്ന് വ്യക്തമായിരുന്നില്ല. തേനി പൊലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെതുടർന്നാണ് പ്രതികളെ പിടികൂടിയത്. യൂട്യൂബ് വീഡിയോകൾ മോഷണം നടത്തുന്നത് പഠിച്ച ശേഷം രാത്രി വാഹനങ്ങൾമോഷ്ടിക്കുകയാണ് യുവാക്കൾ ചെയ്യുന്നതെന്ന് സി ഐ മനീഷ് കെ പൗലോസ്, എസ് ഐഷാഹുൽഹമീദ് എന്നിവർ പറഞ്ഞു. വാഹനങ്ങൾ വിറ്റ് കിട്ടുന്ന പൈസ ആഡംബര ജീവിതത്തിനായിഉപയോ​ഗിക്കും. മൂന്നാറിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കു മുമ്പ് നടന്ന മോഷണ കേസുകളിൽപ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.  എസ് ഐ മാരായചന്ദ്രൻ വിൻസൻറ്, നിസാം എന്നിവർ ചേർന്നാണ് പ്രതിെയെ പിടികൂടിയത്.