അമേരിക്കൻ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റുംഇറാനും തമ്മിലുള്ള നയതന്ത്ര യുദ്ധം അതീവ വൈകാരികമായ നിലയിലേക്ക്. ഇറാനിലെ മിനാബ്സ്കൂൾ കൂട്ടക്കൊലയെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ടാണ് കരോളിൻ ലീവിറ്റിന് അടുത്തിടെ ഒരുകുഞ്ഞ് ജനിച്ചതിനുള്ള ആശംസകൾ ഇറാൻ നേർന്നത്. ഇറാന്റെ പരാമർശം വലിയ രീതിയിലാണ്ചർച്ച ചെയ്യപ്പെടുന്നത്. സ്വന്തം കുഞ്ഞിനെ ചുംബിക്കുമ്പോൾ ആ സ്നേഹവും സുരക്ഷിതത്വവുംഅനുഭവിക്കുന്ന കരോളിൻ, മിനാബ് സ്കൂളിൽ കൊല്ലപ്പെട്ട ആ പിഞ്ചുകുട്ടികളുടെമാതാപിതാക്കളുടെ വേദനയും ഓർക്കണമെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക പ്രതികരണം. നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചുംബിക്കുമ്പോൾ, മിനാബിനെ മറക്കരുത് എന്ന സന്ദേശം ഒരുനയതന്ത്ര കുറിപ്പിനേക്കാളുപരി കടുത്ത മുന്നറിയിപ്പും പ്രതിഷേധവുമായിട്ടാണ് ലോകംവിലയിരുത്തുന്നത്. 150ഓളം പെൺകുട്ടികളുടെ ജീവൻ കവർന്ന ആ മിസൈൽ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന അമേരിക്കയുടെയും കരോളിൻ ലീവിറ്റിന്റെയുംപഴയ നിലപാടിനെതിരെയുള്ള രൂക്ഷമായ വിമർശനം കൂടിയാണ് ഇറാൻ്റെ ആശംസ. മിനാബ് ദുരന്തം നടന്ന സമയത്ത് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ വിശദീകരണങ്ങൾഅപക്വമായിരുന്നു. സിവിലിയൻ മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്കമറച്ചുവെച്ചുവെന്നും, മാധ്യമപ്രവർത്തകർക്ക് മുന്നിൽ കരോളിൻ ലീവിറ്റ് ഈ ദാരുണ സംഭവത്തെനിസ്സാരവൽക്കരിച്ചുവെന്നുമാണ് ഇറാന്റെ പ്രധാന ആരോപണം. ആ ദുരന്തത്തിൽ മരിച്ച ഓരോകുട്ടിക്കും കരോളിന്റെ കുഞ്ഞിനെപ്പോലെ തന്നെ സ്വപ്പ്നങ്ങളും അവരെ സ്നേഹിക്കുന്നമാതാപിതാക്കളും ഉണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിക്കുന്നതാണ് നിലവിലെ ഇറാൻറെ ആശംസ. എന്നാൽ ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലെ സന്തോഷകരമായ നിമിഷത്തെ ഒരു രാഷ്ട്രീയദുരന്തവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഇറാൻ്റെ ഈ നീക്കം തികച്ചും അസാധാരണമാണ്. ഇത്ഒരുതരം മനശാസ്ത്രപരമായ യുദ്ധം ആണെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. അമേരിക്കൻ ഉദ്യോഗസ്ഥർക്ക് അവരുടെ തീരുമാനങ്ങളുടെ അനന്തരഫലങ്ങൾ വൈകാരികമായരീതിയിൽ അനുഭവപ്പെടുത്തുക എന്നതാണ് ഇതിലൂടെ ഇറാൻ ലക്ഷ്യമിടുന്നതെന്നും രാഷ്ട്രീയനിരീക്ഷകർ വിശദമാക്കുന്നത്. മിനാബ് സ്കൂൾ ദുരന്തം ഒരു നയതന്ത്ര തർക്കം എന്നതിലുപരി രണ്ട് രാജ്യങ്ങൾ തമ്മിലുള്ളആഴത്തിലുള്ള വിദ്വേഷത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. സത്യംപുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തിൽ ഇറാൻ ഉറച്ചുനിൽക്കുമ്പോൾ, ഈ വൈകാരികമായഓർമ്മപ്പെടുത്തലിലൂടെകരോളിൻ ലീവിറ്റിനെയും അമേരിക്കൻ ഭരണകൂടത്തെയുംആഗോളതലത്തിൽ പ്രതിരോധത്തിലാക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.
അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ഫെസ്റ്റിൽ വളാഞ്ചേരി സ്വദേശിക്ക് മികച്ച നേട്ടം
വളാഞ്ചേരി : ഷാർജയിൽ നടക്കുന്ന Exposure International Photography Festival - ൽ മലയാളി യുവാവിന് തിളക്കമാർന്ന നേട്ടം. ഫെബ്രുവരി 28 മുതൽ മാർച്ച് 05 വരെ യു.എ.ഇ യിലെ ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര ഫിലിം - ഡോക്യുമെന്ററി - ഫോട്ടോഗ്രാഫി ഫെസ്റ്റിവലിലെ ഫോട്ടോഗ്രാഫി വിഭാഗത്തിലെ മത്സര ഇനങ്ങളിൽ…
ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല നന്നംമുക്ക് പഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു
ചങ്ങരംകുളം: തൊഴിലവസരം നിഷേധിക്കലിനും റെയിൽവെ ദുരിതയാത്രക്ക് പരിഹാരം കാണതെതുടരുന്ന അവഗണനക്കും എതിരെ ഡിവൈഎഫ്ഐ ജനുവരി 24 ന് കാസർഗോഡ് മുതൽതിരുവനന്തപുരം വരെ നടത്തുന്ന മനുഷ്യച്ചങ്ങലയുടെ നന്നംമുക്ക് പഞ്ചായത്ത് സംഘാടക സമിതിരൂപീകരിച്ചു.ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ എം.അജയഘോഷിൻ്റെ അധ്യക്ഷതയിൽചേർന്ന യോഗം പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനംചെയ്തു.യദുഗോപക്,വി.വി.കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.അക്ഷയ്.പി. എ സ്വാഗതവുംനിസാർ ബാബു നന്ദിയും പറഞ്ഞു.
ഒരുമുഴം മുല്ലപ്പൂ വാങ്ങാൻ പോയാൽവിലകേട്ട് കണ്ണുതള്ളും
*കിലോയ്ക്ക് 2200 രൂപ പാലക്കാട്: ഒരുമുഴം മുല്ലപ്പൂ വാങ്ങാൻപോയാൽ, വിലകേട്ട് കണ്ണുതള്ളും. കല്യാണസീസൺ അല്ലാഞ്ഞിട്ടും ശൈത്യകാലം തുടങ്ങിയതോടെ കുതിച്ചുയരുകയാണ് മുല്ലപ്പൂവില. കിലോഗ്രാമിന് 2200 രൂപ വരെയായി. ഒരുമാസത്തിനിടെ മാത്രം കിലോക്ക് വർധിച്ചത് 1500 രൂപ. മഞ്ഞുവീഴ്ചയിൽ ഉത്പാദനം കുത്തനെ കുറഞ്ഞതാണ് വിലകൂടാൻ കാരണം. കോയമ്പത്തൂർ, സത്യമംഗലം, മധുര, നിലക്കോട്ട തുടങ്ങിയ വിപണികളിൽനിന്നാണ് കേരളത്തിലേക്ക്പ്രധാനമായും മുല്ലപ്പൂവെത്തുന്നത് നവംബറിൽ കിലോക്ക് 500-600 രൂപയായിരുന്നു പരമാവധി വില. ഡിംസംബർആദ്യവാരത്തോടെയാണ് വില കൂടിത്തുടങ്ങിയത്.
മസ്കത്ത്: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി വിമാനത്തിൽമരിച്ചു. വടകര അഴീക്കല്‍ കുന്നുമ്മല്‍ ഷര്‍മ്മിന (39) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
ഒമാൻ എയറിൽ ജിദ്ദയിൽനിന്ന് മസ്കത്ത് വഴി നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഷര്‍മ്മിനക്ക്ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്കത്തിൽ അടിയന്തിരമായിഇറക്കുകയായിരുന്നു. പിന്നീട് ഡോക്ടർവന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. പത്തുവയസ്സുകാരനായ മൂത്തമകൻ മുഹമ്മദ് കൂടെയുണ്ട്. കൊള്ളോച്ചി മായിന്‍കുട്ടി-ഷരീഫാ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: റയീസ് വലിയ പറമ്പത്ത്. മറ്റ്മക്കൾ: കദീജ, ആയിഷ. നടപടികൾ പൂർത്തിയാകി മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
*മലയാളി അധ്യാപിക അബുദാബിയിൽ മരിച്ചു.
അരൂർ ഒന്നാം വാർഡിൽവേലിക്കകത്ത് ഹനീഷിൻ്റെ ഭാര്യ നിഷാ ഹനീഷ് (42) ആണ് മരിച്ചത്. മെനഞ്ചയിറ്റിസ് അസുഖത്തെ തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽചികിത്സയിലിരിക്കെയാണ് മരണം. അബുദാബി ഭവൻസ് വിദ്യാമന്ദിർ സ്കൂൾ അധ്യാപികയായിരുന്നുനിഷാഹനീഷ്. ഭർത്താവ് ഹനീഷ് അബുദാബി ബവൻസ്, വിദ്യാമന്ദിറിലെ ഫിസിക്കൽ എജ്യുക്കേഷൻഅധ്യാപകനാണ്. മക്കൾ: നേഹ ഹനീഷ് പ്ലസ് വൺ വിദ്യാർഥിയാണ്. ഇളയമകൾ നേത്ര ഹനീഷ്രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. ഇരുവരും അബുദാബി ഭവൻസ് വിദ്യാമന്ദിറിലെ വിദ്യാർത്ഥികളാണ്. സംസ്കാരം ശനിയാഴ്ച്ച ഉച്ചയോടുകൂടി നാട്ടിൽ നടക്കും.
സൗദി അറേബ്യയില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു
മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത തെക്കേപ്പുറം സ്വദേശി നീലയാണിക്കൽറിയാസ് (34) ആണ് മരിച്ചത്. ജിദ്ദ നഗര പ്രാന്തത്തിലെ അൽഖുംറയിൽ ഒരു സ്വകാര്യ നിർമാണകമ്പനിയിൽ ജീവനക്കാരനായിരുന്നു റിയാസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സഹായത്തിന്ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.
സംസ്ഥാന സ്‌കൂൾ കലോത്സവം
ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം ________________ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇത്തവണയും കുട്ടികൾക്ക് വിളമ്പുക വെജിറ്റേറിയൻ ഭക്ഷണം. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ( vegeterian food to be served in state school kalolsavam സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനം അറിയിച്ചത്.…
8 ാമത് ആയുർവേദ ദിനാചരണo
വളാഞ്ചേരി:- 8 ാമത് ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയും കോട്ടക്കൽ എപ്പിഡെമിക് സെല്ലും സoയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്,സിദ്ധ,യുനാനി സ്പെഷ്യൽ ഒ.പി പരിശോധന എന്നിവ സംഘടിപ്പിച്ചു.സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺഹാളിൽ വെച്ച് നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ്…










