ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. 

ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ അരീക്കോട് ചെമ്രക്കാട്ടൂർ ഹെൽത്ത് സെൻറ്ററിനടുത്ത് താമസിക്കുന്ന സികെ സലാം മദനിയുടെ മകൻ ഉവൈസ് ആണ് മരണപ്പെട്ടത്. 20 വയസായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. *കൊപ്പം- മുളയങ്കാവ് പാതയിലെ വണ്ടുംതറയിൽ ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. അപകട…

ജാമ്യത്തിലിറങ്ങി വീണ്ടുംകഞ്ചാവ് കടത്ത്മലപ്പുറത്ത് പിടിയിലായത്മെക്കാനിക്കല്‍ എന്‍ജിനിയര്‍ 

മലപ്പുറം: ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് കടത്തിയ കേസില്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍പിടിയിലായത് മെക്കാനിക്കല്‍ എന്‍ജിനിയര്‍.ആന്ധ്രയില്‍നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയകേസില്‍ നാലുമാസം മുമ്പ്ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും ആന്ധ്രയില്‍യില്‍ നിന്നും കഞ്ചാവ് കടത്തുന്നതിനിടെയാണ്പിടിയിലായത്. ആന്ധ്രയില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കേരളത്തിലെത്തിച്ച് ആവശ്യക്കാര്‍ക്ക് വിലപറഞ്ഞുറപ്പിച്ച്പറയുന്ന സ്ഥലത്തെത്തിച്ച് കൊടുക്കുന്ന സംഘത്തെകുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവിഎസ്.സുജിത്ത് ദാസിന്് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ നടത്തിയഅന്വേഷണത്തിലാണ് വടകര അഴിയൂര്‍ സ്വദേശി ശരത്ത് (41) നെ പെരിന്തല്‍മണ്ണ മാനത്തുമംഗലംബൈപ്പാസില്‍ വച്ച്അറസ്റ്റ് ചെയ്തത്. പ്രതിയെ കുറിച്ചുള്ള സൂചനകളുടെയടിസ്ഥാനത്തില്‍പെരിന്തല്‍മണ്ണ ടൗണിലും പരിസരങ്ങളിലും നിരീക്ഷിച്ച് നടത്തിയ പരിശോധനയിലാണ്മൂന്നരകിലോഗ്രാം കഞ്ചാവുമായി പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ്‌കുമാര്‍, സി.ഐ.സി.അലവി എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ.സി.കെ.നൗഷാദും സംഘവും്ര്രപതിയെ പിടികൂടിയത്. പിടിയിലായ പ്രതിക്കെതിരെ നേരത്തെയുള്ള മറ്റൊരു കഞ്ചാവ് കേസിന് പുറമെമോഷണക്കേസുകള്‍ ഉള്‍പ്പെടെ അഞ്ചോളം കേസുകളുണ്ടെന്നു പെരിന്തല്‍മണ്ണ പോലീസ് പറഞ്ഞു. ആന്ധ്രയില്‍ യില്‍ നിന്നും ചെറിയ ട്രോളിബാഗിലാക്ക് കഞ്ചാവ് കേരളത്തിലെത്തിച്ച് ആവശ്യക്കാര്‍ക്ക്വില്‍പ്പനയ്ക്കായി എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ശരത്ത്. സംഘത്തിലെതാമരശ്ശേരി ഭാഗത്തുള്ള മറ്റുള്ളവരെകുറിച്ച് സൂചനലഭിച്ചതായും അന്വേഷിച്ച് വരികയാണ്. ഈവര്‍ഷം ജനുവരിയില്‍ ആന്ധ്രയില്‍ നിന്നും കഞ്ചാവുമായി വരുന്ന വഴി 12 കിലോഗ്രാം കഞ്ചാവുമായിതാമരശ്ശേരി എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു .ആ കേസില്‍ നാലുമാസം മുന്‍പാണ് ജയിലില്‍നിന്നും ജാമ്യത്തിലിറങ്ങിയത്. കോഴിക്കോട് ജില്ലയില്‍ തട്ടിപ്പ് കേസുകളിലും പ്രതിയാണ്. ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടതിനാല്‍ ജാമ്യം റദ്ദാക്കുന്നതുള്‍പ്പടെയുള്ളനടപടികള്‍ സ്വീകരിക്കുമെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍. സിഐ.സി.അലവി എന്നിവര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ എസ്.ഐ.സി.കെ.നൗഷാദ്,പ്രൊബേഷന്‍എസ്.ഐ.ഷൈലേഷ് , എ.എസ്.ഐ ബൈജു, സജീര്‍,ഉല്ലാസ്, എന്നിവരും പെരിന്തല്‍മണ്ണഡാന്‍സാഫ് സ്‌ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത് .

കൂറ്റനാട് പോക്സോ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍ .

കൂറ്റനാട്:  2021ലെ  പോക്സോ കേസില്‍ പ്രതിയായ വ്യക്തി തൂങ്ങിമരിച്ച നിലയില്‍. പാലക്കാട്കൂറ്റനാട് സ്വദേശി സുലൈമാന്‍ (55) ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. സഹോദരന്‍റെ വീട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചെയാണ്  സംഭവം ഉണ്ടായത്. സുലൈമാന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടവീട്ടുകാര്‍  ഉടൻ തന്നെ ചാലിശ്ശേരി പോലീസിനെ വിവരം അറിയിക്കുകയും ചാലിശ്ശേരി എസ് ഐഅനീഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തുകയും തുടർനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സുലൈമാന്‍റെപോക്കറ്റിൽ നിന്നും ആത്മഹത്യ കുറുപ്പ് ചാലിശ്ശേരി പോലീസ് കണ്ടെടുത്തു 

17 വയസ്സ് കഴിഞ്ഞവർക്കും ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കാം .

ന്യൂഡൽഹി: 17 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുമുൻകൂറായി അപേക്ഷിക്കാമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇനി മുതൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ 18 വയസ്സാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഇതുസംബന്ധിച്ച് എല്ലാസംസ്ഥാനങ്ങളിലെയും സിഇഒ/ഇആർഒ/എഇആർഒമാർക്കു നിർദേശം നൽകി. വർഷത്തിൽ നാലു തവണ പേര് ചേർക്കാൻ അവസരമുണ്ടാകും. ജനുവരി 01, ഏപ്രിൽ 01, ജൂലൈ 01, ഒക്ടോബർ 01 പാദങ്ങളിലാകും അവസരം. 2023 ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 തീയതികളിൽ18 വയസ്സ് തികയുന്നയാൾക്ക് ഇതു സംബന്ധിച്ച കരട് പ്രസിദ്ധീകരിച്ച തീയതി മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ മുൻകൂർ അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുപ്പ് നിയമ ഭേദഗതിയുടെഅടിസ്ഥാനത്തിലാണ് തീരുമാനം .

ബൈക്കിൽ കറങ്ങി മാല പിടിച്ചുപറി; രണ്ടുപേർ അറസ്റ്റിൽ .

പെരിന്തൽമണ്ണ: ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവർച്ച ചെയ്യുന്ന രണ്ടുപേരെപെരിന്തൽമണ്ണയിൽ അറസ്റ്റ് ചെയ്തു. തൃശൂർ വാടാനപ്പള്ളി മണലൂർ സ്വദേശി ചക്കമ്പിൽ രാജു (46), പുളിക്കൽ സജീവൻ (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചാലിശ്ശേരി, കാട്ടൂർഎന്നിവിടങ്ങളുൾപ്പെടെ തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്ന് മാല പൊട്ടിച്ചതിന് രാജുവിന്റെപേരിൽ കേസുണ്ട്. സജീവനും അടിപിടി, കവർച്ച, തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. തനിച്ച് നടന്നുപോകുന്ന സ്ത്രീകളുടെ മാലയാണ് ഇവർ കവരുന്നത്. ജൂൺ 23ന് വലമ്പൂരിൽറെയിൽവേ ലൈനിന് സമീപം പ്രായമായ സ്ത്രീയുടെ മാല പൊട്ടിച്ച് കവർച്ച നടത്തിയത് ഇവരാണെന്ന്പൊലീസ് അറിയിച്ചു. പ്രതികളെ നടത്തി. വലമ്പൂരിലെത്തിച്ച് തെളിവെടുപ്പ് സംഭവസ്ഥലങ്ങളിലുംപരിസരങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ, ഇത്തരം കേസുകളിലെ മുൻ പ്രതികളുടെ വിവരങ്ങൾഎന്നിവ ശേഖരിച്ചാണ് അന്വേഷണം നടത്തിയത്. പ്രതികൾ ബൈക്ക് വാടകക്കെടുത്ത് വ്യാജ നമ്പർപ്ലേറ്റ് വെച്ച ശേഷം തൃശൂർ, മലപ്പുറം ജില്ലകളിലെഉൾറോഡുകളിലൂടെ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവരുന്നതായി സൂചന ലഭിച്ചിരുന്നു. ഇവരെനിരീക്ഷിച്ചു വരവേ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ ടൗണിൽ വെച്ച് ബൈക്ക് സഹിതംപിടികൂടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സി.ഐ സി. അലവി, എസ്.ഐ സി.കെ. നൗഷാദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ രാജീവൻ, പ്രൊബേഷൻഎസ്.ഐ. ഷൈലേഷ്, ജയമണി, ഉല്ലാസ്, സജീർ എന്നിവരും പെരിന്തൽമണ്ണ ആന്റി നാർക്കോട്ടിക്സ്ക്വാഡും ഉണ്ടായിരുന്നു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.ശാന്ത മാതാവിന്റെ വീട്ടിൽ പോയി മടങ്ങി വരുമ്പോൾ ബൈക്ക് നിർത്തി മാസ്ക് ധരിച്ച ഒരാൾശാന്തയെ തള്ളി വീഴ്ത്തുകയായിരുന്നു. സഹോദരിയുടെ മകൻ അഖിൽ ഓടിയെത്തിയെങ്കിലുംഅക്രമികൾ കത്തികാട്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ കടന്നുകളഞ്ഞു. 

അടിപിടിക്കേസിൽപ്പെട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന്  പറഞ്ഞ് വിശ്വസിപ്പിച്ച്ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ വളാഞ്ചേരി പോലീസിന്റെ പിടിയിലായി.  

സംഭവത്തിൽ താനൂർ സ്വദേശി ഹസ്കറും പുറമണ്ണൂർ സ്വദേശി സിയാദുമാണ് അറസ്റ്റിലായത്. വലിയകുന്ന് സ്വദേശിയായ ബൈജുവിന്റെ ഭാര്യയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ മാസം27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ ഭർത്താവായ ബൈജുവുംഅനസെന്നയാളും തമ്മിൽ വാഹനം ഓവർടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കംഅടിപിടിയിൽ കലാശിക്കുകയായിരുന്നു. വളാഞ്ചേരി പോലീസിൽ  ഈ അടിപിടിക്കേസ്നിലനിൽക്കെയാണ് താനൂർ ചെറുപുരക്കൽ വീട്ടിൽ ഹസ്കറും  ഇരിമ്പിളിയം പുറമണ്ണൂർ സ്വദേശിഇരുമ്പലയിൽ സിയാദും ബൈജുവിനെ സമീപിച്ചത്. അടിപിടിക്കേസിൽ ബൈജുവിനോടൊപ്പംഉണ്ടായിരുന്നയാൾക്കെതിരെ കേസ് ശക്തമാക്കാമെന്നും കേസിനാവശ്യമായ സൗകര്യങ്ങൾചെയ്തുതരാമെന്ന് പറഞ്ഞുമാണ് സ്വാധീനിച്ചത്. പറഞ്ഞ് വിശ്വസിപ്പിച്ച ഇരുവരും ഇയാളിൽനിന്നും 1 ലക്ഷത്തി 27000 രൂപയോളം കൈക്കലാക്കിയതായും പരാതിയുണ്ട്. കേസിൽ പ്രത്യേകിച്ച്വഴിതിരിവുകൾ ഒന്നും ഉണ്ടാവാത്തതിൽ സംശയം തോന്നിയതോടെയാണ് കബളിപ്പിച്ചതാണെന്ന്മനസിലാക്കാനായത്. തുടർന്നാണ് വളാഞ്ചേരി പോലീസിൽ പരാതി നൽകിയത്.പോലീസിൽപിടിപാടുണ്ടെന്നും മന്ത്രി തലത്തിൽ വരെ സ്വാധീനം ചെലുത്താം എന്നും പറഞ്ഞുമാണ്പരാതിക്കാരനെ ഇരുവരും സ്വാധീനിച്ചതെന്നും പോലീസ് പറയുന്നു. ഇവർക്കെതിരെ നിരവധികേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.ഇതിലെ ഒന്നാം പ്രതിയായ ഹസ്കറിനെ താനൂർപോലീസിന്റെ സഹാത്തോടെ താനൂരിൽ നിന്നും സിയാദിനെ പുറമണ്ണൂർ നിന്നും ആണ് പിടികൂടിയത്. SHO ജിനേഷിനെ കൂടാതെ si മാരായ ഷമീൽ, ഉണ്ണികൃഷ്ണൻ. Scpo പത്മിനി Cpo വിനീതുംപോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

11 വയസുകാരൻ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ 

മലപ്പുറത്ത് 11 വയസുകാരനെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടിസ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്.   തിരുന്നാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളേജിലാണ് വിദ്യാർഥിയെ തൂങ്ങിയ നിലയിൽകണ്ടെത്തിയത്. ഇവിടെ താമസിച്ച്  പഠിക്കുന്ന കുട്ടിയാണ് കൊണ്ടോട്ടി സ്വദേശി  മുഹമ്മദ് സാലിഹ്.  ഇന്ന് രാവിലെ സഹപാഠികളാണ് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന്പൊലീസെത്തി ഇൻക്വസ്റ്റ് പൂർത്തിയായി മൃതദേഹം പോസ്റ്റ് മോർട്ടത്തിന് മാറ്റി. മരണത്തിൽദുരൂഹതയുണ്ടെന്ന് സംശയമാണ് പൊലീസ് പ്രകടിപ്പിക്കുന്നത്.

കനത്ത മഴയിൽ രാജസ്ഥാനിൽ വെള്ളപ്പൊക്കം 

ജോധ്പുര്‍: കനത്ത മഴയില്‍ രാജസ്ഥാനില്‍ വെള്ളപ്പൊക്കം. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന്സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ജനങ്ങള്‍ ദുരിതത്തിലായി. നഗരങ്ങളിലും റെയില്‍വേസ്റ്റേഷനുകളിലും അടക്കം വെള്ളം കയറിയതിന്റെയും വാഹനങ്ങള്‍ ഒഴുകിപ്പോകുന്നതിന്റെയുംദൃശ്യങ്ങള്‍ പുറത്തുവന്നു. ജോധ്പുര്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് വാഹനങ്ങള്‍ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ജോധ്പുരില്‍വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന്ജോധ്പുരില്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളംകയറിയതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. മഴക്കെടുതികളില്‍ രാജസ്ഥാനില്‍ ഇതുവരെ അഞ്ച് പേര്‍ മരിക്കുകയും വലിയ നാശനഷ്ടങ്ങള്‍ഉണ്ടാകുകയും ചെയ്തതായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കി. സംസ്ഥാനത്ത് അടുത്തദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി.