എടപ്പാൾ: സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവുംഅവസാനിപ്പിക്കുന്നതിനായി വനിത ശിശു വികസന വകുപ്പിൻ്റെ ഓറഞ്ച് ദി വേൾഡ്കാമ്പയിൻ്റെ ഭാഗമായി കാലടി ഗ്രാമപഞ്ചായത്ത് വാർഡ് 9 ജാഗ്രത സമിതിയുടെ നേതൃത്വത്തിൽരാത്രി നടത്തം സംഘടിപ്പിച്ചു. കാലടി കുടുംബാരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർസപ്ന സാഗർ ഉദ്ഘാടനം ചെയ്തു. സി.വി കാർത്ത്യായനി അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ എം.വി ഫർസാന, കമ്മ്യൂണിറ്റി കൗൺസിലർ എം.ശ്രീജ, വി.കെജാനകി, സി.വി സന്ധ്യ, ടി.പി അപർണ, സി.വി പ്രീത, ടി.പി സ്വപ്ന, ഷംന അയ്യാപ്പിൽ, ഗ്രാമപഞ്ചായത്തംഗം ബഷീർ തുറയാറ്റിൽ, പ്രകാശൻ കാലടി, കെ. ജി ബാബു, സെക്രട്ടറി പി.എം ഷാജിഎന്നിവർ പ്രസംഗിച്ചു.
ഗ്രീന്‍ വോയ്സ് അബുദാബിയുടെ മാധ്യമശ്രീ പുരസ്‌കാരം എടപ്പാൾ സ്വദേശി ജമാലുദ്ധീന്
എടപ്പാൾ:അബുദാബിയിലെ സാംസ്‌കാരിക കൂട്ടായ്മയായ ഗ്രീന്‍വോയ്സ് അബുദാബിയുടെ ഈവര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരം എടപ്പാൾ വട്ടംകുളം സ്വദേശിയും കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ ജമാലുദ്ധീന്. കൈരളി ന്യൂസ് ഗള്‍ഫ് ബ്യൂറോ ഇന്‍ ചാര്‍ജ് ജമാലുദ്ദീനാണ്. ഡിസംബര്‍ 21 ന്അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഗ്രീന്‍വോയ്സ് മുഖ്യരക്ഷാധികാരിയും ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍ ഡയരക്ടറുമായ വി. നന്ദകുമാര്‍ അറിയിച്ചു. ബുധനാഴ്ച് രാത്രി എട്ടുമുതല്‍ കലാപരിപാടികളും സ്നേഹവിരുന്നും ഉള്‍ക്കൊള്ളുന്നതാണ്സ്നേഹപുരം 2022 സംഗമം. ജമാലുദീന്‍ 2001 മുതല്‍ ദൃശ്യ-മാധ്യമ രംഗത്തെ സജീവസാന്നിധ്യമാണ്. 2001 മുതല്‍ 2011 വരെ കൈരളി മലപ്പുറം ബ്യൂറോയിലും തൃശൂര്‍ ബ്യൂറോയിലുംറിപ്പോര്‍ട്ടറായിരുന്നു. 2011 മുതല്‍ കൈരളി ടിവി ഗള്‍ഫ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളസാംസ്‌കാരിക പരിഷത്തിന്റെ മികച്ച സാമൂഹിക റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ്, കേരള ടെലിവിഷന്‍വ്യൂവേഴ്‌സ് അവാര്‍ഡ്, ശിഫ അല്‍ ജസീറ പുരസ്‌കാരം, ഏഷ്യാവിഷന്‍ അവാര്‍ഡ്, ചിരന്തനഅവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ടി ജമാലുദ്ദീന് ലഭിച്ചിട്ടുണ്ട്. ഗ്രീന്‍ വോയ്സ് അബുദാബിയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരങ്ങള്‍ക്ക് ദൃശ്യമാധ്യമ രംഗത്ത്നിന്ന് ഹാഷ്മി താജ് ഇബ്രാഹിം , അച്ചടി മാധ്യമ രംഗത്തു നിന്നും ഐസക് പട്ടാണിപ്പറമ്പില്‍(ഖലീജ്ടൈംസ്), ഓണ്‍ലൈന്‍ മാധ്യമ രംഗത്തു നിന്നും നിസാര്‍ സയ്ദും റേഡിയോരംഗത്തു നിന്നും മിനിപത്മയും സൈനുല്‍ ആബിദീന്‍ ഹരിതാക്ഷര പുരസ്‌കാരത്തിനും തെരഞ്ഞെടുക്കപ്പെട്ടു . ബുധനാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചാണ് പുരസ്‌കാര ദാന ചടങ്ങ് . സാമൂഹികക്ഷേമത്തിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വോയ്സ് പത്തുവര്‍ഷങ്ങളായി നല്‍കിവരുന്നതാണ് ഗ്രീന്‍വോയ്സ് മാധ്യമശ്രീ പുരസ്‌കാരവുംഗ്രീന്‍വോയ്സ് ഹരിതാക്ഷര പുരസ്‌കാരവും. പ്രവാസ ലോകത്തും നാട്ടിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധസേവനങ്ങള്‍ക്കും മുന്‍കയ്യെടുത്തും നിര്‍ധനര്‍ക്കുള്ളഭവനനിര്‍മാണങ്ങളും വിദ്യഭ്യാസസഹായങ്ങളും ലഭ്യമാക്കിയും പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വോയ്സ്അബുദാബി. യു.എ.ഇയുടെ തലസ്ഥാന നഗരിയില്‍ സാംസ്‌കാരിക, കലാസാഹിത്യ മേഖലകളിലുംകൂട്ടായ്മ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായാണ് മാധ്യമ സാഹിത്യ പുരസ്‌കാരങ്ങള്‍നല്‍കിവരുന്നത്.
എടപ്പാളിൽ ഗതാഗതം തടസപ്പെടുത്തി കൊണ്ടുള്ള വഴിയോര കച്ചവടങ്ങൾക്കെതിരെ നടപടികളുമായിനിയമ പാലകർ
എടപ്പാൾ: പട്ടാമ്പി റോഡിലും അംശ കച്ചേരിയിലുമാണ് ഏറെയും മീൻ കച്ചവടംനടത്തുന്നവരടക്കമുള്ള വഴിയോര കച്ചവടക്കാർ തമ്പടിക്കുന്നത്. പട്ടാമ്പി റോഡിൽ പള്ളിക്ക് മുൻവശംമുതൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം വരെ ഇരുവശത്തും വൈകുന്നേരത്തോടെആപ്പയിൽ കച്ചവടം നടത്തുന്നവർ കൈവശപ്പെടുത്തും. വീതി കുറഞ്ഞ റോഡായതിനാൽ പലപ്പോഴുംഈ വാഹനങ്ങൾ റോഡിലേക്ക് കയറ്റിയാണ് നിറുത്തുന്നത്. സാധനങ്ങൾ വാങ്ങാൻ എത്തുന്നവർവാഹനം ഇതിന് സമീപം നിറുത്തുന്നതോടെ ഗതാഗത കുരുക്ക് ഉണ്ടാവുകയും ചെയ്യും. ഏതാനുംദിവസം മുൻമ്പ് എടപ്പാൾ ആശുപത്രിയിലേക്ക് എത്തിയ ആംബുലൻസ് ഈ ഗതാഗതം കുരുക്കിൽകുടുങ്ങിയത് വിവാദമായിരുന്നു. പല പ്രാവശ്യമായി ഉയരുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്പോലീസും മോട്ടോർ വാഹന വകുപ്പും ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്. പട്ടാമ്പി റോഡിൽസന്ദർശനം നടത്തിയ മോട്ടോർ വാഹന വകുപ്പ് അധികൃതർ വഴിയോര കച്ചവക്കാർക്ക് നിർദ്ദേശങ്ങൾനൽകുകയും അപകടകരമായ രീതിയി പാർക്ക് ചെയ്ത് കച്ചവടം നടത്തിയ വാഹനങ്ങൾഒഴിപ്പിക്കുകയും ചെയ്തു. ഏതാനും ദിവസം നിരീക്ഷിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ്നീക്കം.
ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു.
ചങ്ങരംകുളം : മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് സമ്മേളനവും, കുടുംബ സംഗമവും പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് അഹമ്മദ് ബാഫഖി തങ്ങൾഉദ്ഘാടനം ചെയ്‌തു. ഷാനവാസ് വട്ടത്തൂർ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ്‌സുഹറ മമ്പാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. സുബൈർ കോഴിക്കര ക്ലാസ്സ് എടുത്തു. സി.എം യൂസഫ്, സി.കെ വാപ്പനു ഹാജി, കെ.വി.എ കാദർ, ഉമ്മർ തലാപ്പിൽ, കെ.ഹമീദ്, ഷബീർമാങ്കുളം, റാഷിദ് കോക്കൂർ, വി.വി മുഹമ്മദ്, കെ.പി ഹമീദ് അബ്ദു റഹിമാൻ, ടി.വി മമ്മുട്ടി എന്നിവർപ്രസംഗിച്ചു. സമ്മേളനത്തിൽ വെച്ച് ശാഖ മുസ്‌ലിം ലീഗ്, വനിതാ ലീഗ് കമ്മിറ്റികൾക്ക് വേണ്ടി പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു. വി.വി മുഹമ്മദ് ഹാജി (പ്രസിഡന്റ്), കെ.പി ഹമീദ് അബ്ദുറഹ്മാൻ(ജനറൽ സെക്രട്ടറി), എം.വി കുഞ്ഞിബാപ്പു (ട്രഷറർ) എന്നിവരെ മുസ്‌ലിം ലീഗ് കമ്മിറ്റിയും, ഹലീമസിദ്ധിഖ് (പ്രസിഡന്റ്), തസ്‌നിം അബ്ദുൽ ബഷീർ (ജനറൽ സെക്രട്ടറി), ഷീജ ഷാനവാസ് (ട്രഷറർ) എന്നിവരെ വനിതാ ലീഗ് കമ്മിറ്റിയും തിരഞ്ഞെടുത്തു.
അഡ്വ.രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു
എടപ്പാൾ : ചങ്ങരംകുളം ബിജെപി, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ.രഞ്ജിത്ത് ശ്രീനിവാസൻ ബലിദിനാചരണത്തിന്റെ ഭാഗമായി ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ഓഫീസിൽ രഞ്ജിത്ത്ശ്രീനിവാസൻ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് കൃഷ്ണൻ പാവിട്ടപ്പുറം അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീനിവാരനാട്ട്, ജനാർദ്ദനൻ പട്ടേരി, സുബ്രഹ്മണ്യൻ ചിറവല്ലൂർ, സുധാകരൻ നന്നംമുക്ക്, കെ ടി ഉണ്ണികൃഷ്ണൻ, ബിജു മാന്തടം, രജീഷ്എന്നിവർ നേതൃത്വം നൽകി.
എക്സ് മെമ്പേഴ്സ് അസോസിയേഷൻ പ്രവർത്തന ഉദ്ഘാടനവും ലോഗോ പ്രകാശനവും ചെയ്തു.
ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് എക്സ് മെമ്പർമാരെ ഉൾപ്പെടുത്തിക്കൊണ്ട് രൂപീകൃതമായആലങ്കോട് പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ പ്രവർത്തന ഉദ്ഘാടനവും ലോഗോപ്രകാശനവും പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിച്ചു. അടിത്തട്ടിലുള്ള ജനങ്ങളെ സേവിച്ചിരുന്ന ത്രിതല പഞ്ചായത്ത് അംഗങ്ങൾ ഈ സ്ഥാനത്ത് ഇല്ലെങ്കിലുംജനങ്ങളുമായി ഏറ്റവും അടുത്ത ആളുകൾ എന്ന നിലയ്ക്ക് ഈ രൂപീകൃതമായ സംഘടന മുഖേനെജനങ്ങളെ സേവിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അംഗങ്ങളുടെ ഉന്നമനത്തിനു വേണ്ടിപ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. അസോസിയേഷൻ സംഘടിപ്പിച്ച"ലീലാകൃഷ്ണനോടൊപ്പം" എന്ന പരിപാടിയിൽ വച്ചാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. അസോസിയേഷൻ പ്രസിഡണ്ട് പി.പി യൂസഫലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരിദാസൻപന്താവൂർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ടി.വി സുലൈമാൻ, അഡ്വക്കറ്റ് ഷമീർ കെ.എം, വിജയലക്ഷ്മി, അംബിക കുമാരി ടീച്ചർ, സുജിത സുനിൽ, മാധവൻ, അലി പരുവിങ്ങൽ, ചന്ദ്രൻമാസ്റ്റർ, ശശി ആലങ്കോട്, കെ.വി മുഹമ്മദ്, ആരിഫാ നാസർ, മുബാറക്ക്, മുഹമ്മദ് ശരീഫ്, ബൽക്കീസ്, തുടങ്ങിയവർ പങ്കെടുത്തു. ട്രഷറർ കുഞ്ഞു കോക്കൂർ സമാപന പ്രസംഗം നടത്തി.
2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക ജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്കുകൾവിതരണം ചെയ്തു
തവനൂർ: തവനൂർ ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ആകെ 160 കുടുംബങ്ങൾക്കാണ് വാട്ടർ ടാങ്കുകൾ നൽകുന്നത്. പ്രസിഡന്റ് സി പി നസീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി വി ശിവദാസ് അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ പിവിമൽ, മെമ്പർ എം വി അബൂബക്കർ, സെക്രട്ടറി ടി അബ്ദുൽ സലിം, അസിസ്റ്റന്റ് സെക്രട്ടറി ആർരാജേഷ് എന്നിവർ സംസാരിച്ചു.
മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ; തലയുയര്‍ത്തി മൊറോക്കോൻ മടക്കം
ഖത്തർ ലോകകപ്പിൽ പൊരുതി കളിച്ച മൊറോക്കോയെ പരാജയപ്പെടുത്തി ക്രൊയേഷ്യ മൂന്നാമത്. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ലൂക്കാ മോഡ്രിച്ചുംസംഘവും ജയം നേടിയത്. ജോസ്കോ ഗ്വാർഡിയോൾ, മിസ്ലാവ് ഓർസിച്ച് എന്നിവരാണ്ക്രൊയേഷ്യക്ക് വേണ്ടി വല കുലുക്കിയത്. അച്രാഫ് ദാരിയുടെ വകയായിരുന്നു മൊറോക്കോയുടെആശ്വാസ ഗോൾ. തോറ്റെങ്കിലും ഫിഫ ലോകകപ്പിൽ ചരിത്ര നേട്ടത്തോടെ തല ഉയര്‍ത്തി തന്നെയാണ്മൊറോക്കോ മടങ്ങുന്നത്.
എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് സപ്തദിന ക്യാമ്പിന്റെസ്വാഗതസംഘം വട്ടംകുളത്ത് ചേർന്നു
എടപ്പാൾ : എടപ്പാൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ്വിദ്യാർത്ഥികൾക്കായി നടത്തുന്ന സപ്തദിന ക്യാമ്പിന്റെ സ്വാഗതസംഘം വട്ടംകുളം ജി.ജെ.ബിസ്കൂളിൽ വെച്ച് ചേർന്നു. യോഗത്തിൽ വിവിധങ്ങളായ ചർച്ചകൾ നടന്നു വിവിധ കമ്മിറ്റികളുംരൂപവൽക്കരിച്ചു. രാഷ്ട്രീയ പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, അധ്യാപകർ, കുടുംബശ്രീപ്രവർത്തകർ, പിടിഎ ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രിൻസിപ്പൽകെ.പി ഗഫൂർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് അഡ്വക്കറ്റ് കബീർ കാരിയാട്ട് അധ്യക്ഷതവഹിച്ച യോഗം വട്ടംകുളം പഞ്ചായത്ത് സ്റ്റാൻഡിങ് വികസന കമ്മിറ്റി ചെയർമാൻ എം.എ നജീബ്ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് കോർഡിനേറ്റർ രാജീവ് മാസ്റ്റർ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. എടപ്പാൾഗവൺമെന്റ് ഹൈസ്കൂൾ പ്രധാനാധ്യാപിക സരോജിനി, വട്ടംകുളം ജെജെപി സ്കൂൾപ്രധാനാധ്യാപിക ബിന്ദുമോൾ, ടി.പി ഹൈദരലി, എം എ നവാബ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. പിടിഎ എക്സിക്യൂട്ടീവ് അംഗം പ്രബിൻ നന്ദിയും പറഞ്ഞു.
നാലു കാലുമായി പെൺകുഞ്ഞ് പിറന്നു അപൂർവ്വം
നാലു കാലുമായി പെണ്‍കുഞ്ഞിന്റെ അപൂര്‍വ ജനനം. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് നാലുകാലുമായി പെണ്‍കുഞ്ഞ് ജനിച്ചത്.ആരോഗ്യത്തോടെയിരിക്കുന്ന കുട്ടി ഡോക്ടര്‍മാരുടെനിരീക്ഷണത്തിലാണ്. ഗ്വാളിയോര്‍ കമല രാജ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. നവജാത ശിശുവിന് 2.3 കിലോഗ്രാംതൂക്കമുണ്ടെന്നും ആരോഗ്യത്തോടെയിരിക്കുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു. വൈദ്യശാസ്ത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭ്രൂണംരണ്ടായി പിരിഞ്ഞു കുഞ്ഞു രൂപപ്പെടുന്ന അവസ്ഥയാണിത്. സര്‍ജറിയിലൂടെ രണ്ടു കാലുകള്‍ നീക്കംചെയ്താല്‍ കുഞ്ഞിനു സാധാരണ ജീവിതം സാധ്യമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍കെസ്ധക്കഡ് പറഞ്ഞു. മറ്റേതെങ്കിലും അവയവങ്ങള്‍ ശരീരത്തില്‍ അധികമായുണ്ടോയെന്നു പരിശോധിക്കുമെന്ന്ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനു ശേഷമായിരിക്കൂം സര്‍ജറിയില്‍ തീരുമാനമെടുക്കുക.










