*വൈഷ്ണ‌യ്ക്ക് മത്സരിക്കാം; വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിലെ സ്ഥാനാർഥി വൈഷ്‌ണയ്ക്ക് മത്സരിക്കാം. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിറദ്ദാക്കി. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻഉത്തരവിറക്കി. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂർത്തി യായ ശേഷമാണ് കമ്മീഷന്റെ തീരുമാനം. ഇതോ ആശ്വാസമായി. വൈഷ്ണയെ സപ്ലിമെൻ്റെറി വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തും. വൈഷ്‌ണയെ വോട്ടർപട്ടികയിൽ നിന്നും വെട്ടിയ സംഭവത്തിൽ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ്നടത്തിയിരുന്നു. വൈകിട്ട് മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നടന്നഹിയറിങ്ങിൽ വൈഷ്ണയ്ക്കെക്കൊപ്പം പരാതിക്കാരൻ ധനേഷ് കുമാറും ഹാജരായിരുന്നു.

*ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ*

2024ൽ ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ മുനവ്# പ്രധാനമന്ത്രിശൈഖ് ഹസീനക്ക് വധശിക്ഷ. ശൈഖ് ഹസീന കുറ്റക്കാരിയെന്ന് ധാക്കയിലെ പ്രത്യേക ട്രൈബ്യൂണൽകണ്ടെത്തിയിരുന്നു. ഹസീന ഗുരുതര കുറ്റം നടത്തിയെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് മൂന്ന് പ്രതികളും കുറ്റക്കാരെന്നുംകോടതി കണ്ടെത്തി.

*കടുത്ത സമ്മർദം; ജോലി ബഹിഷ്കരിക്കാൻ ബിഎൽഒമാർ; നാളെ പ്രതിഷേധം

എസ്ഐആറിന്റെ പേരിലുള്ള കടുത്ത ജോലി സമ്മർദത്തെ തുടർന്ന് അനീഷ് ജോർജ്ജീവനൊടുക്കി യതിനു പിന്നാലെ സംസ്ഥാനത്ത് നാളെ ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കാൻബിഎൽഒമാർ. ബിഎൽഒമാർ കടുത്ത ജോലി സമ്മർദത്തി ലാണെന്ന് BLOമാരുടെ കൂട്ടായ്‌മപറയുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സമ്മർദത്തെ തുടർന്ന് ജോലി ചെയ്യാനാവാത്ത സാഹചര്യമാണെന്നുംഇവർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽനാളെ വാർത്താസമ്മേളനം നടത്തും. 35,000 ബിഎൽഒമാരെയാണ് എസ്ഐആർ ജോലിക്ക്നിയോഗിച്ചിരിക്കുന്നത്. കൂടുതൽ ടാർഗറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലിഅടിച്ചേൽപ്പിക്കുകയാണെന്നും ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നുംജീവനക്കാർ പറയുന്നു.

ചാരിറ്റബിൾ ട്രസ്റ്റ് ഖാഈദെ മില്ലത്ത് ഫൗണ്ടേഷൻ്റെ കീഴിൽ എസ്.ഐ.ആർ ഹെൽപ്പ് ഡെസ്ക് ക്യാമ്പ് 

വളാഞ്ചേരി: -വൈക്കത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ് ഖാഈദെ മില്ലത്ത്ഫൗണ്ടേഷൻ്റെ കീഴിൽ എസ്.ഐ.ആർ ഹെൽപ്പ് ഡെസ്ക് ക്യാമ്പ് സംഘടിപ്പിച്ചു.പ്രദേശത്തെനാട്ടുകാരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും,എന്യുമറേഷൻ ഫോം പൂരിപ്പിക്കലും ക്യാമ്പിൽവെച്ച് നടന്നു.ഇന്ന് രാവിലെ തുടങ്ങിയ ക്യാമ്പ് ഒരാഴ്ചയോളം സംഘടിപ്പിക്കുമെന്ന് സംഘാടകർപറഞ്ഞു.വരും ദിവസങ്ങളിൽ ക്യാമ്പിൽ വരുംമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിട്ടുള്ളരേഖകളുമായുo,2002ലെ വോട്ടർ പട്ടികയിലെ വിവരങ്ങൾ കണ്ടെത്തി വെക്കണമെന്നും ആയത്ഫോം പൂരിപ്പിക്കുന്നതിന് സഹായകരമാകും.ഖാഈദെ മില്ലത്ത് ഫൗണ്ടേഷൻ ഭാരവാഹികളായ വി.ടിറഫീക്ക്,കെ.പി അസ്‌ക്കർ അലവി,എ.പി നിസാർ,കെ.ടി ഇബ്രാഹിം,എ.പി ഫാരിസ്,ഇ.ടിസൽമാൻ,വി.കെ സൗബാൻ,കെ.ടി ഫാസിൽ തുടങ്ങി ട്രസ്റ്റിൻ്റെ വനിത വിഭാഗം ഭാരവാഹികളായ പി.ഒഫാത്തിമത്ത് നാജിയ,വി.പി മുർഷിദ,കെ.പി ജഹാന ഷെറിൻ,പി.സമീഹ ,കെ.പി ഹൈഫ,കെ.പിഇർഫാന ഷെറിൻ,സാമൂഹ്യ പ്രവർത്തകരായ ഗഫൂർ ഷാ,നൗഷാദ് പാലാറ തുടങ്ങിയവർ ക്യാമ്പിന്നേതൃത്വം നൽകി.

റോഡിൽ നിന്ന് വീണുകിട്ടിയ സ്വർണമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് യുവതി.

മലപ്പുറം:  മാമ്പുഴ ഇരിങ്ങൽതൊടി ഉമ്മുക്കുൽസുവിനാണ് മാല കളഞ്ഞു കിട്ടി യത്. കുട്ടിയെസ്കൂ‌ളി ൽ നിന്ന് കൊണ്ടു വരാൻ ബസ് കാത്തു നിൽക്കവെയാണ് മാമ്പുഴ പഞ്ചായത്തി ങ്ങൽ വെച്ച്ഉമ്മു ക്കുൽസുവിന് ആഭരണം ലഭിച്ചത്. മുക്കുപണ്ടമാണെന്ന് കരുതി ഉപേക്ഷിക്കാൻ തീരുമാനിച്ചെങ്കിലും ഉറപ്പ് വരുത്താൻ ജ്വല്ലറിയിലെത്തിപരിശോധിച്ചപ്പോൾ മാല സ്വർണമാണെന്നും ഒരു പവനിലേറെ തൂക്കമുണ്ടെന്നും ഉമ്മുക്കുൽസുതിരിച്ചറിഞ്ഞത്. ഇതോടെ യുവതി സഹോദരൻ വഴി വാട്‌സ് ആപ് ഗ്രൂപ്പു കളിൽ വിവരം നൽകി. വൈകാതെ തന്നെ ഉടമയുടെ വിളിയും വന്നു.തുവ്വൂരിലെ  ഫെ ബിന മുംതാസി ന്റേതായിരുന്നു മാല.ബൈക്കിൽ വരുമ്പോൾ ബാഗിൽ നിന്ന് തെറിച്ച് റോഡിൽവീണതായിരുന്നു. കരുവാരകുണ്ട് പൊലീസിന്റെ സാന്നിധ്യത്തിൽ ഉമ്മുക്കുൽസു മാല കൈമാറി. സ്വർണ്ണത്തി ന്റെ വില കുതിച്ചു യരുന്ന സാഹചര്യ ത്തിൽ ഉമ്മുകുൽസു വിൻ്റെ സത്യസന്ധത യെപ്രശംസിച്ചും നന്ദി അറിയിച്ചുമാണ് മാലയുടെ ഉടമയും പൊലീസും മടങ്ങിയത്.

*എറണാകുളം ബംഗളൂരു വന്ദേഭാരത് സർവീസ് 

ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണറെയിൽവേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* അപരമത വിദ്വേഷവും വർഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗികപരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ പോലും തങ്ങളുടെ വർഗ്ഗീയരാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദക്ഷിണറെയിൽവേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുകകൂടിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

*സ്‌പീക്കർ എ.എൻ ഷംസീറിൻ്റെ സഹോദരി  അന്തരിച്ചു

തലശ്ശേരി: നിയമസഭാ സ്‌പീക്കർ അഡ്വ. എ എൻ ഷംസീറിൻ്റെ സഹോദരി എ.എൻ.ആമിന (42) അന്തരിച്ചു. മാടപീടികയിലെ പരേതരായ കോമത്ത് ഉസ്‌മാൻ്റെയും എ.എൻ സറീനയുടെയുംമകളാണ്. ഭർത്താവ് എ.കെ നിഷാദ് (മസ്ക്കറ്റ്). മക്കൾ: ഫാത്തിമ നൗറിൻ, അഹമ്മദ് നിഷാദ്, സാറഎ. എൻ. ഷാഹിർ മറ്റൊരു സഹോദരനാണ്. ഖബറടക്കം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വയലളംമസ്‌ജിദ് ഖബർസ്ഥാനിൽ.

ആഗ്രഹിച്ചത് മികച്ച നടൻ തന്നെ, നിരാശയുണ്ടെങ്കിലും അംഗീകാരം പ്രചോദനമാണ്’; ആസിഫ്അലി

സംസ്ഥാന സർക്കാരിൻ്റെ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയതിൽപ്രതികരണവുമായി നടൻ ആസിഫ് അലി. പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, പ്രത്യേകപരാമർശം വലിയ നേട്ടം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച നടൻ പുരസ്കാരമാണ്ആഗ്രഹിച്ചതെന്നും, നിരാശയുണ്ടെങ്കിലും ഇത് ഇനിയും ശ്രമിക്കാൻ പ്രചോദനമാണെന്നും അദ്ദേഹംപറഞ്ഞു. മമ്മൂട്ടിക്കൊപ്പമുള്ള നോമിനേഷൻ വലിയ സന്തോഷം നൽകുന്നതാണെന്നും, കരിയറിൽഎപ്പോഴും കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനിയുംശ്രമിച്ചുകൊണ്ടിരിക്കാനുള്ള ഊർജമാണ് ഈ അംഗീകാരമെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചു; 

സിപിഐ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ രാജി വെച്ചു. സിപിഐവിട്ടുവെന്നും പാർട്ടിയുടെയും എഐവൈഎഫിൻ്റെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായുംശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളെ അറിയിച്ചു. നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. ഒട്ടനവധി പരാതികൾ സിപിഐ സംസ്ഥാന നേതൃത്വത്തിന് നൽകിയതാണ്. എന്നാൽ ഒരു നടപടിയുംഉണ്ടായില്ലെന്നും ശ്രീനാദേവി പറഞ്ഞു. ഏറെക്കാലമായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. നേരത്തെ, രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട്ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ്സിപിഐ കൈക്കൊണ്ടത്.

*മദ്യപാനത്തിനിടെ തര്‍ക്കം, കത്തിക്കുത്ത്; കോഴിക്കോട് യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്: ലിങ്ക് റോഡിൽ കത്തിക്കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്. വട്ടാംപൊയിൽ സ്വദേശിബജീഷിനാണ് കുത്തേറ്റത്. ലിങ്ക് റോഡിലെ ഹോട്ടൽ ജീവനക്കാരനായ ബജീഷിന് പുലർച്ചെ രണ്ട്മണിയോടെ കുത്തേൽക്കുകയായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽകലാശിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ബജീഷിനെ കോഴിക്കോട് മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിൽ ആയതിനാൽ പ്രതിയെ കുറിച്ചുള്ള വിവരം ബജീഷിൽനിന്ന് ലഭിച്ചിട്ടില്ല. ഇയാൾക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശേഷം മൊഴിയെടുക്കാനാണ് പൊലീസിന്റെ നീക്കം.