തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന മുൻ ഡിജിപി ആർശ്രീലേഖയുടെ 'ഐപിഎസ്' വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരണ ബോർഡുകളിലെ ശ്രീലേഖഐപിഎസ് എന്നത് തിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ആം ആദ്‌മി പാർട്ടിനൽകിയ പരാതിയിലാണ് നടപടി. എന്നാൽ ഐപിഎസ് വെട്ടാതെ മുന്നിൽ റിട്ടയേർഡ് എന്ന് ചേർക്കാനുള്ള നീക്കത്തിലാണ് ബിജെപി. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ സ്ഥാനാർത്ഥിയായ ശ്രീലേഖ, ബിജെപിയുടെ പ്രമുഖ സ്ഥാനാർത്ഥികളിലൊരാളാണ്. ബിജെപിയുടെ വൈസ് പ്രസിഡന്റാണ് ആർ ശ്രീലേഖ.
ബോളിവുഡ് ഇതിഹാസനടൻ ധർമേന്ദ്ര അന്തരിച്ചു
ഇതിഹാസ താരം ധര്‍മേന്ദ്ര അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്ചികിത്സയിലായിരുന്നു. 89 വയസായിരുന്നു. നേരത്തെ രോഗാവസ്ഥ ഗുരുതരമായതോടെആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ധര്‍മേന്ദ്രയെ വീട്ടിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ലൈഫ്സപ്പോര്‍ട്ടിങ് സംവിധാനങ്ങളുടെ സഹായത്തിലായിരുന്നു ധര്‍മേന്ദ്രയുടെ മരണത്തോടെ ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായത് എക്കാലത്തേയും വലിയതാരങ്ങളില്‍ ഒരാളെയാണ്. വാണിജ്യ സിനിമകളും സമാന്തര സിനിമകളും ഒരുപോലെ കൊണ്ടുപോയിരുന്ന കരിയറായിരുന്നു ധര്‍മേന്ദ്രയുടേത്. 1960ല്‍ 'ദില്‍ ഭി തേരാ, ഹം ഭി തേരാ' എന്നചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീര്‍, ചുപ്കേ ചുപ്കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ധര്‍മേന്ദ്രയെ പ്രശസ്തനാക്കി. ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ച 'ഇക്കിസ്' എന്ന ചിത്രം ഡിസംബര്‍ 25ന് റിലീസ്ചെയ്യാനിരിക്കുകയാണ്. ചിത്രത്തിലെ ധര്‍മേന്ദ്രയുടെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തിറങ്ങിയിരുന്നു. നടിഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗര്‍ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായസണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ 6 മക്കളുണ്ട്.
എഡിജിപി എം ആർ അജിത് കുമാറിനെതിരെ തുടരന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കെതിരായപരാമർശം ഹൈക്കോടതി നീക്കി
അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെതുടരന്വേഷണമില്ല. അജിത് കുമാറിന്റെ ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ്ഹൈക്കോടതി റദ്ദാക്കി. വിജിലൻസ് കോടതി ഇടപെടൽ നടപടിക്രമങ്ങൾക്ക് വിരുദ്ധമെന്ന് കോടതിവിലയിരുത്തി. മുഖ്യമന്ത്രിക്കെതിരായ കോടതി പരാമർശങ്ങളും ജസ്റ്റിസ് എ ബദറുദ്ദീൻനീക്കിയിട്ടുണ്ട്.
*വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിലെ സ്ഥാനാർഥി വൈഷ്‌ണയ്ക്ക് മത്സരിക്കാം. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിറദ്ദാക്കി. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻഉത്തരവിറക്കി. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂർത്തി യായ ശേഷമാണ് കമ്മീഷന്റെ തീരുമാനം. ഇതോ ആശ്വാസമായി. വൈഷ്ണയെ സപ്ലിമെൻ്റെറി വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തും. വൈഷ്‌ണയെ വോട്ടർപട്ടികയിൽ നിന്നും വെട്ടിയ സംഭവത്തിൽ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ്നടത്തിയിരുന്നു. വൈകിട്ട് മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നടന്നഹിയറിങ്ങിൽ വൈഷ്ണയ്ക്കെക്കൊപ്പം പരാതിക്കാരൻ ധനേഷ് കുമാറും ഹാജരായിരുന്നു.
*ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ*
2024ൽ ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ മുനവ്# പ്രധാനമന്ത്രിശൈഖ് ഹസീനക്ക് വധശിക്ഷ. ശൈഖ് ഹസീന കുറ്റക്കാരിയെന്ന് ധാക്കയിലെ പ്രത്യേക ട്രൈബ്യൂണൽകണ്ടെത്തിയിരുന്നു. ഹസീന ഗുരുതര കുറ്റം നടത്തിയെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് മൂന്ന് പ്രതികളും കുറ്റക്കാരെന്നുംകോടതി കണ്ടെത്തി.
*കടുത്ത സമ്മർദം; ജോലി ബഹിഷ്കരിക്കാൻ ബിഎൽഒമാർ; നാളെ പ്രതിഷേധം
എസ്ഐആറിന്റെ പേരിലുള്ള കടുത്ത ജോലി സമ്മർദത്തെ തുടർന്ന് അനീഷ് ജോർജ്ജീവനൊടുക്കി യതിനു പിന്നാലെ സംസ്ഥാനത്ത് നാളെ ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കാൻബിഎൽഒമാർ. ബിഎൽഒമാർ കടുത്ത ജോലി സമ്മർദത്തി ലാണെന്ന് BLOമാരുടെ കൂട്ടായ്‌മപറയുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സമ്മർദത്തെ തുടർന്ന് ജോലി ചെയ്യാനാവാത്ത സാഹചര്യമാണെന്നുംഇവർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽനാളെ വാർത്താസമ്മേളനം നടത്തും. 35,000 ബിഎൽഒമാരെയാണ് എസ്ഐആർ ജോലിക്ക്നിയോഗിച്ചിരിക്കുന്നത്. കൂടുതൽ ടാർഗറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലിഅടിച്ചേൽപ്പിക്കുകയാണെന്നും ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നുംജീവനക്കാർ പറയുന്നു.
ചാരിറ്റബിൾ ട്രസ്റ്റ് ഖാഈദെ മില്ലത്ത് ഫൗണ്ടേഷൻ്റെ കീഴിൽ എസ്.ഐ.ആർ ഹെൽപ്പ് ഡെസ്ക് ക്യാമ്പ്
വളാഞ്ചേരി: -വൈക്കത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ് ഖാഈദെ മില്ലത്ത്ഫൗണ്ടേഷൻ്റെ കീഴിൽ എസ്.ഐ.ആർ ഹെൽപ്പ് ഡെസ്ക് ക്യാമ്പ് സംഘടിപ്പിച്ചു.പ്രദേശത്തെനാട്ടുകാരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും,എന്യുമറേഷൻ ഫോം പൂരിപ്പിക്കലും ക്യാമ്പിൽവെച്ച് നടന്നു.ഇന്ന് രാവിലെ തുടങ്ങിയ ക്യാമ്പ് ഒരാഴ്ചയോളം സംഘടിപ്പിക്കുമെന്ന് സംഘാടകർപറഞ്ഞു.വരും ദിവസങ്ങളിൽ ക്യാമ്പിൽ വരുംമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിട്ടുള്ളരേഖകളുമായുo,2002ലെ വോട്ടർ പട്ടികയിലെ വിവരങ്ങൾ കണ്ടെത്തി വെക്കണമെന്നും ആയത്ഫോം പൂരിപ്പിക്കുന്നതിന് സഹായകരമാകും.ഖാഈദെ മില്ലത്ത് ഫൗണ്ടേഷൻ ഭാരവാഹികളായ വി.ടിറഫീക്ക്,കെ.പി അസ്‌ക്കർ അലവി,എ.പി നിസാർ,കെ.ടി ഇബ്രാഹിം,എ.പി ഫാരിസ്,ഇ.ടിസൽമാൻ,വി.കെ സൗബാൻ,കെ.ടി ഫാസിൽ തുടങ്ങി ട്രസ്റ്റിൻ്റെ വനിത വിഭാഗം ഭാരവാഹികളായ പി.ഒഫാത്തിമത്ത് നാജിയ,വി.പി മുർഷിദ,കെ.പി ജഹാന ഷെറിൻ,പി.സമീഹ ,കെ.പി ഹൈഫ,കെ.പിഇർഫാന ഷെറിൻ,സാമൂഹ്യ പ്രവർത്തകരായ ഗഫൂർ ഷാ,നൗഷാദ് പാലാറ തുടങ്ങിയവർ ക്യാമ്പിന്നേതൃത്വം നൽകി.
റോഡിൽ നിന്ന് വീണുകിട്ടിയ സ്വർണമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് യുവതി.
മലപ്പുറം: മാമ്പുഴ ഇരിങ്ങൽതൊടി ഉമ്മുക്കുൽസുവിനാണ് മാല കളഞ്ഞു കിട്ടി യത്. കുട്ടിയെസ്കൂളി ൽ നിന്ന് കൊണ്ടു വരാൻ ബസ് കാത്തു നിൽക്കവെയാണ് മാമ്പുഴ പഞ്ചായത്തി ങ്ങൽ വെച്ച്ഉമ്മു ക്കുൽസുവിന് ആഭരണം ലഭിച്ചത്. മുക്കുപണ്ടമാണെന്ന് കരുതി ഉപേക്ഷിക്കാൻ തീരുമാനിച്ചെങ്കിലും ഉറപ്പ് വരുത്താൻ ജ്വല്ലറിയിലെത്തിപരിശോധിച്ചപ്പോൾ മാല സ്വർണമാണെന്നും ഒരു പവനിലേറെ തൂക്കമുണ്ടെന്നും ഉമ്മുക്കുൽസുതിരിച്ചറിഞ്ഞത്. ഇതോടെ യുവതി സഹോദരൻ വഴി വാട്‌സ് ആപ് ഗ്രൂപ്പു കളിൽ വിവരം നൽകി. വൈകാതെ തന്നെ ഉടമയുടെ വിളിയും വന്നു.തുവ്വൂരിലെ ഫെ ബിന മുംതാസി ന്റേതായിരുന്നു മാല.ബൈക്കിൽ വരുമ്പോൾ ബാഗിൽ നിന്ന് തെറിച്ച് റോഡിൽവീണതായിരുന്നു. കരുവാരകുണ്ട് പൊലീസിന്റെ സാന്നിധ്യത്തിൽ ഉമ്മുക്കുൽസു മാല കൈമാറി. സ്വർണ്ണത്തി ന്റെ വില കുതിച്ചു യരുന്ന സാഹചര്യ ത്തിൽ ഉമ്മുകുൽസു വിൻ്റെ സത്യസന്ധത യെപ്രശംസിച്ചും നന്ദി അറിയിച്ചുമാണ് മാലയുടെ ഉടമയും പൊലീസും മടങ്ങിയത്.
*എറണാകുളം ബംഗളൂരു വന്ദേഭാരത് സർവീസ്
ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണറെയിൽവേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* അപരമത വിദ്വേഷവും വർഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗികപരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ പോലും തങ്ങളുടെ വർഗ്ഗീയരാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദക്ഷിണറെയിൽവേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുകകൂടിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
*സ്‌പീക്കർ എ.എൻ ഷംസീറിൻ്റെ സഹോദരി അന്തരിച്ചു
തലശ്ശേരി: നിയമസഭാ സ്‌പീക്കർ അഡ്വ. എ എൻ ഷംസീറിൻ്റെ സഹോദരി എ.എൻ.ആമിന (42) അന്തരിച്ചു. മാടപീടികയിലെ പരേതരായ കോമത്ത് ഉസ്‌മാൻ്റെയും എ.എൻ സറീനയുടെയുംമകളാണ്. ഭർത്താവ് എ.കെ നിഷാദ് (മസ്ക്കറ്റ്). മക്കൾ: ഫാത്തിമ നൗറിൻ, അഹമ്മദ് നിഷാദ്, സാറഎ. എൻ. ഷാഹിർ മറ്റൊരു സഹോദരനാണ്. ഖബറടക്കം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വയലളംമസ്‌ജിദ് ഖബർസ്ഥാനിൽ.










