മൂടാൽ എമ്പയർ കോളേജ് ഓഫ് സയൻസ് -ൽ 2024 ലെ ഒണാഘോഷം തൈതക എന്ന പേരിൽവിപുലമായി ആഘോഷിച്ചു.

കുറ്റിപ്പുറം.മൂടാൽ എമ്പയർ കോളേജ് ഓഫ് സയൻസ് -ൽ 2024 ലെ ഒണാഘോഷം തൈതക എന്നപേരിൽ വിപുലമായി ആഘോഷിച്ചു.ഓണാഘോഷം കോളേജ് വൈസ് പ്രിൻസിപ്പാൾ രജ്ജുഷരാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു.കോളേജ് രജിസ്‌ട്രാർ TV ശ്രീകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽമലയാളം അദ്ധ്യാപിക ബീന ജി നായർ  മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ ശാദിയ അയ്യനാരി , ജിത്തു, വിദ്യാർത്ഥി പ്രതിനിധി അസ്‌ലം ആശംസ പറഞ്ഞു.ഓണാഘോഷപരിപാടികളുമായിബന്ധപ്പെട്ട് തിരുവാതിരകളി,ഫ്ലാഷ് മോമ്പ്, ഉറിയടി, വടംവലി,കസേരകളി, ശിങ്കാരിമേളവുംവിപുലമായ ഓണസദ്യയും നടത്തി. പരിപാടി്കൾക്ക് വിശാഖ് ഉണ്ണി, ജംഷീദ്,കൃഷ്ണേന്ദു,ഷിജ, ശ്രേയ, ജിജി രേഷ്മ,ജുമൈല എന്നിവർ നേതൃത്വം നൽകി .

ഗര്‍ഭസ്ഥ ശിശുമരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു

കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന എകരൂര്‍ ഉണ്ണികുളംആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന യുവതിവെന്റിലേറ്ററിലായിരുന്നു. യുവതിയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണം ചികിത്സാപ്പിഴവെന്ന്ബന്ധുക്കള്‍ ആരോപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഗര്‍ഭസ്ഥ ശിശു മരിച്ചത്. ഈ മാസം ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്‍പ്രവേശിപ്പിച്ചതെന്ന് ബന്ധു പറഞ്ഞു. വേദന വരാത്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച മരുന്നുവച്ചു. മാറ്റമില്ലാതെ വന്നതോടെ ബുധനാഴ്ചയും മരുന്നുവച്ചു. ഉച്ചയായപ്പോഴേക്കും വേദനയുണ്ടായി. സാധാരണ രീതിയില്‍ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. രാത്രിയോടെവേദന അസഹനീയമായമായപ്പോള്‍ സിസേറിയന്‍ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടെങ്കിലുംചെയ്യാന്‍ ഡോക്ടര്‍ തയാറായില്ല.

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ഓണംവിപണനമേള ആരംഭിച്ചു

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണനമേള വലിയകുന്നിൽആരംഭിച്ചു.വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിചെയർമാൻ വി.ടി അമീർഅദ്ധ്യയക്ഷതവഹിച്ചചടങ്ങിൽ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ടി ഷഹനാസ് ചടങ്ങ് ഉദ്ഘാടനംചെയ്തു.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻ്റ പി.സി.എ നൂർ,പഞ്ചായത്ത്ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർമാൻ എൻ.മുഹമ്മദ്,ക്ഷേമകാര്യസ്റ്റാൻ്റിംഗ്കമ്മിറ്റിചെയർപേഴ്സൺ എൻ.ഖദീജ,ബ്ലോക്ക്മെമ്പർ അബ്ദുറഹിമാൻ,മെമ്പർമാരായ മാനുപ്പമാസ്റ്റർ,കെ.ടി ഉമ്മുക്കുൽസു ടീച്ചർ,ബാലചന്ദ്രൻ,CDS ചെയർപേഴ്സൺ കല,അക്കൗണ്ടൻ്റ് രതികഎന്നിവർ ആശംസകൾ അർപ്പിച്ച്സംസാരിച്ചു.രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,വ്യാപാരിപ്രതിനിധികൾ,CDS അംഗങ്ങൾ,നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സൗജന്യ നീന്തൽപരിശീലനം തുടങ്ങി

പട്ടാമ്പി : പട്ടാമ്പി മണ്ഡലത്തിലെ എല്ലാവരെയും നീന്തൽ പഠിപ്പിക്കാനായി എം.എൽ.എ.യുടെനേതൃത്വത്തിലുള്ള ‘ഓളം’ സൗജന്യ നീന്തൽപരിശീലന ക്യാമ്പ് തുടങ്ങി. നഗരസഭയിലെ കൊടലൂർപെരിക്കാട്ടുകുളത്തിൽ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി അധ്യക്ഷയായി. നഗരസഭാ വൈസ് ചെയർമാൻ ടി.പി. ഷാജി, സ്ഥിരംസമിതിയധ്യക്ഷൻ വിജയകുമാർ, കൗൺസിലർമാരായ മുനീറ, സൈതലവി വടക്കേതിൽ, ഹമീദ്, സി.എ. റാസി, ജില്ലാ പഞ്ചായത്തംഗംഎ.എൻ. നീരജ്, കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ അംഗം എം. രാമചന്ദ്രൻ, നീന്തൽപരിശീലകൻ വി. ടർബു, പട്ടാമ്പി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനധികൃതർ, ട്രോമാകെയർപ്രവർത്തകർ, സിവിൽ ഡിഫെൻസ് പ്രവർത്തകർ, നീന്തൽ പരിശീലകർ, രക്ഷിതാക്കൾ തുടങ്ങിയവർപങ്കെടുത്തു.

രഹസ്യകൂടിക്കാഴ്ചയില്‍ പ്രതികരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. 

എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ രഹസ്യകൂടിക്കാഴ്ചയില്‍ പ്രതികരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടേക്കാം. അക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. അതിന് പ്രാപ്തിയുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.'എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടേക്കാം. അക്കാര്യങ്ങള്‍ സര്‍ക്കാര്‍…

എക്സൈസിനെ കണ്ട് പുഴയിൽ ചാടി; കാണാതായ 17കാരന്‍റെ മൃതദേഹം കണ്ടെത്തി     

വെള്ളിയാഴ്ചയാണ് 17കാരന്‍ പുഴയില്‍ ചാടിയത്, മൃതദേഹം കണ്ടെത്തിയത് ഇന്ന്. വല്ലപ്പുഴ സ്വദേശി കളത്തിൽ ഷംസുവിന്റെ മകൻ സുഹൈറാണ് മരിച്ചത്. കുലുക്കല്ലൂർ ആനക്കൽനരിമടയ്ക്കു സമീപാണ് സുഹൈർ പുഴയിൽ ചാടിയത്. വെള്ളിയാഴ്ച വൈകീട്ട് നരിമടയ്ക്ക് സമീപം പരിശോധനയ്ക്കു വന്ന എക്സൈസ് സംഘത്തെ കണ്ട്ഭയന്നാണ് സുഹൈർ പുഴയിലേക്ക് ചാടിയത്. പിന്നീട് കാണാതായി. ചുണ്ടമ്പറ്റ നാട്യമം​ഗലം ഭാ​ഗത്തുനിന്ന് ഇന്നാണ് മൃതദേഹം കിട്ടിയത്.

തമിഴ് സിനിമയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് തടയിടാൻ നടികർ സംഘം.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ തമിഴ് സിനിമയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് തടയിടാൻ നടികർ സംഘം. സിനിമാ മേഖലയിലെ അതിക്രമത്തെക്കുറിച്ച് പരാതി നൽകാൻ താരസംഘടനയായ നടികർ സംഘം കമ്മിറ്റിയെ നിയോ​ഗിച്ചു. തെന്നിന്ത്യൻ നടി രോഹിണിയെ കമ്മിറ്റിയുടെ അധ്യക്ഷയായി നിയോ​ഗിച്ചു.2019 മുതൽ താരസംഘടനായായ നടികർസംഘത്തിൽ ആഭ്യന്തര സമിതി…

ജില്ലാ റോളർ സ്കൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ ഇൻലൈൻ വിഭാഗത്തിൽ സ്വർണ്ണ മെഡൽനേടിയ ഖിദാഷ്ഖാൻ. 

ജില്ലാ റോളർ സ്കൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ ഇൻലൈൻ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ഖിദാഷ്ഖാൻ. അധ്യാപക ദമ്പതികളായ ഫിറോസ് ഖാൻ പുത്തനങ്ങാടി ഫാത്വിമത്ത് സഹ് ന എന്നിവരുടെ മൂത്ത മകനാണ് ഖിദാഷ്‌ഖാൻ  പുത്തനങ്ങാടി: ജില്ലാ റോളർ സ്കൈറ്റിംഗ് ചാമ്പ്യൻഷിപ്പ് തുടർച്ചയായ നാലാം തവണയും സ്വർണ്ണമെഡൽ നേട്ടവുമായി ഖിദാഷ്ഖാൻ…

എസ് പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍

ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിപിണറായി വിജയൻ ഉത്തരവിട്ടു. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെഉത്തരവ്. എസ്പി ഗുരുതരമായ ചട്ടലംഘനം നടത്തിയിരുന്നുവെന്ന് ഡിജിപി റിപ്പോർട്ട്നൽകിയിരുന്നു. പിവി അന്‍വര്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് നടപടി. സുജിത്ദാസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു. മലപ്പുറം മുന്‍എസ് പി ആയിരുന്നു സുജിത് ദാസ്

ഗുജറാത്തിലെ പോർബന്തറിലെ കോസ്റ്റ് ​ഗാർഡ് ഹെലികോപ്റ്റർ അപകടത്തില്‍ മലയാളിയായ ഉദ്യോ​ഗസ്ഥന് വീരമൃത്യു

ഹെലികോപ്റ്ററിന്‍റെ പ്രധാന പൈലറ്റും കോസ്‌റ്റ്‌ ഗാർഡ് സീനിയർ ഡെപ്യൂട്ടി കമാൻഡന്‍ററുമായമാവേലിക്കര കണ്ടിയൂർ പറക്കടവ് നന്ദനം വീട്ടിൽ വിപിൻ ബാബു (39) ആണ് മരിച്ചത്. പോർബന്തർ തീരത്ത് നിന്ന് 45 കിലോമീറ്റർ അകലെ തിങ്കളാഴ്ച രാത്രിയോടെയായിരുന്നുഅപകടമുണ്ടായത്. ഹരിലീല എന്ന മോട്ടോർടാങ്കിൽ പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനുള്ളശ്രമത്തിനിടെ ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് അറബിക്കടലിൽ പതിക്കുകയായിരുന്നു.