പ്രത്യാശ അയിരൂർഎക്സിക്യൂട്ടീവ് ട്രെയിനിങ് ക്യാമ്പും ലോഗോ പ്രകാശനവും നടന്നു

അയിരൂർ : ഗ്രാമത്തിന്റെ സമഗ്ര പുരോഗതിയും സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ചെറുത്തുനിൽപ്പും  ലക്ഷ്യമിട്ട് രൂപീകരിച്ച പ്രത്യാശ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ്  അംഗങ്ങൾക്കുള്ള  പരിശീലനപരിപാടിയും  ലോഗോ പ്രകാശനവും നടന്നു. അയിരൂർ മഹല്ല് കോൺഫറൻസ് ഹാളിൽ  നടന്ന പരിപാടി ജില്ലാ  പഞ്ചായത്ത്‌ ഡിവിഷൻ  മെമ്പർ  എകെ സുബൈർ ഉദ്ഘാടനം  ചെയ്തു.  ബ്ലോക്ക്  വൈസ് പ്രസിഡന്റ്‌ സൗദാമിനി  ലോഗോ പ്രകാശനംനിർവഹിച്ചു.  പഞ്ചായത്ത്‌  വൈസ് പ്രസിഡന്റ്‌  നിഷാർ പി  ഏറ്റുവാങ്ങി.  പ്രത്യാശ ചെയർമാൻ  ഡോ.  ഹിലാൽ അയിരൂർ അധ്യക്ഷത  വഹിച്ചു.  പരിശീലന പരിപാടിഎക്സൈസ്  മുൻ പ്രിവന്റീവ് ഓഫിസർ ജാഫർ, എക്സൈസ്  ഓഫിസർ  ഗണേഷ്  എന്നിവർക്ലാസുകൾ നയിച്ചു. ഭാരവാഹികളായ ഫാറൂഖ് അഹമ്മദ്, ടി സി കുഞ്ഞിമുഹമ്മദ്, ഒ കെ മുഹമ്മദ്‌, കെഷുക്കൂർ, രാജു കൈപ്പട, ഷാജഹാൻ പി, എം  അബ്ദുൽ ലത്തീഫ്, വത്സല കുമാർ എന്നിവർപരിപാടിക്ക് നേതൃത്വം നൽകി പ്രത്യാശ കൺവീനർ  എ കെ  കാസിം സ്വാഗതവും ജോ.  കൺവീനർവി കെ മുജീബ് റഹ്മാൻ  നന്ദിയും പറഞ്ഞു.

ഒന്നര കിലോ കഞ്ചാവുമായി വല്ലപുഴയിൽ ​ഒരാൾ പിടിയിൽ

പട്ടാമ്പി: ഒന്നര കിലോയോളം കഞ്ചാവുമായി വല്ലപ്പുഴയിൽനിന്ന് ഒരാൾ പിടിയിൽ. വല്ലപ്പുഴചാക്കിരിപറമ്പത്ത് ഗിരീഷ് ബാബു (40)വിനെയാണ്  പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിമാഫിയ സംഘങ്ങൾക്കെതിരെ ഓപറേഷൻ ഡി-ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന നടപടികളുടെ ഭാഗമായി ജില്ല പൊലീസ്മേധാവി ആർ. ആനന്ദിൻ്റെ നിർദേശ പ്രകാരം പട്ടാമ്പി മേഖലയിൽ നടത്തിയ പ്രത്യേകപരിശോധനയിലാണ് പ്രതി പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ലക്ഷങ്ങൾ വിലവരും. അന്യ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ്മൊത്തത്തിൽ കൊണ്ടുവന്ന് പട്ടാമ്പി മേഖലയിലെ കോളജ്, സ്കൂൾ വിദ്യാർഥികളെയും മറ്റും ലക്ഷ്യംവെക്കുന്ന ചില്ലറ വിൽപനക്കാർക്ക് വി ൽക്കുന്നതാണ് പ്രതിയുടെ രീതി. പ്രതി അടിപിടി, കഞ്ചാവ് കടത്ത് തുടങ്ങിയ അര ഡസനോളം കേസുകളിലെ പ്രതിയാണ്. പ്രതിക്കെതിരെ കാപ്പ ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കാൻ നടപടികൾ സ്വീകരിക്കുന്നതായിപൊലീസ് അറിയിച്ചു. ഷൊർണൂർ ഡിവൈ.എസ്.പി ആർ. മനോജ് കു മാർ, പട്ടാമ്പി പൊലീസ് ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, കെ. മണികണ്ഠൻ എന്നിവരുടെ നേ തൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോ ധനനടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കട്ടിലിനടിയിൽ പാക്ക് ചെയ്ത് ലഹരിമരുന്ന്’, കോഴിക്കോട് കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരിപിടിയിൽ

ലഹരി വില്‍പന, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധമയക്കുമരുന്ന് വില്‍പനക്കാരി പിടിയിലായി. താമരശ്ശേരി തച്ചംപൊയില്‍ സ്വദേശിനി ഇരട്ടക്കുളങ്ങരപുഷ്പ എന്ന റജീനയെയാണ് കോഴിക്കോട് റൂറല്‍ എസ്പി നിധിന്‍ രാജ് പി ഐപിഎസിന്റെകീഴിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇവരുടെ പക്കല്‍ നന്നും മാരക ലഹരി മരുന്നതായ 60 ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. ആനോറമ്മലിലെ ഇവര്‍താമസിക്കുന്ന വാടക വീട്ടില്‍ നിന്നാണ് റജീനയെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തോളമായി ഈ വാടക വീട്ടില്‍ ഭര്‍ത്താവും കൂട്ടാളികളുമൊത്ത് ഇവര്‍ മയക്കുമരുന്ന്വില്‍പന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് വിശദമാക്കുന്നത്. ബെംഗളുരുവില്‍ നിന്നുംഒഡിഷയില്‍ നിന്നും കൂട്ടാളികള്‍ എത്തിച്ചു നല്‍കുന്ന ലഹരിവസ്തുക്കള്‍ ഇവരാണ്  പാക്ക് ചെയ്ത്ഉപയോക്താക്കള്‍ക്ക് എത്തിക്കുന്നത്. മുറിയില്‍  കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നുമയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവിടെനിന്ന് കണ്ടെത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. 2023 മെയില്‍ റജീന ഉള്‍പ്പെടെനാലംഗ സംഘത്തെ ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിലെ വാടക വീട്ടില്‍ നിന്നും 9.100 കിലോ ഗ്രാംകഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ താമരശ്ശേരി കൂരിമുണ്ടയില്‍ നാട്ടുകാരെ ആക്രമിക്കുകയും പൊലീസ്ജീപ്പ് തകര്‍ക്കുകയും ചെയ്തത് ഇവരുള്‍പ്പെട്ട  ലഹരി മാഫിയ സംഘമായിരുന്നു. ഇതുള്‍പ്പെടെ നിരവധികേസുകളില്‍ റജീനയും കൂട്ടാളികളും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പ്രകാശന്‍പടന്നയില്‍, താമരശ്ശേരി ഡിവൈ എസ്പി പി. പ്രമോദ്, താമരശ്ശേരി ഇന്‍സ്പക്ടര്‍സായൂജ്കുമാര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം താമരശ്ശേരി എസ്‌ഐ ബിജു ആര്‍സി, സ്‌പെഷ്യല്‍സ്‌ക്വാഡ് എസ്‌ഐമാരായ  രാജീവ് ബാബു, ബിജു പി, എഎസ്‌ഐ ശ്രീജ എടി, എസ്‌സിപിഒമാരായജയരാജന്‍ എന്‍എം, ജിനീഷ് പിപി, പ്രവീണ്‍ സിപി, സിപിഒ മാരായ ശ്രീജിത് സികെ, ജിജീഷ്‌കുമാര്‍എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഷൂട്ടിംഗ് ലൊക്കേഷനില്‍ സുരക്ഷ ഒരുക്കിയില്ല; 

 നടി മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ്, അയച്ചത് നടി ശീതള്‍ തമ്ബി* ഫൂട്ടേജ് ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച്‌ നടി മഞ്ജുവാര്യർക്ക് വക്കീല്‍ നോട്ടിസ് അയച്ച്‌ നടി ശീതള്‍ തമ്ബി.തനിക്ക് ഗുരുതരമായ പരിക്ക് പറ്റിയിട്ടുംചിത്രത്തിൻ്റെ നിർമാതാവായ മഞ്ജു തിരിഞ്ഞു നോക്കിയില്ലെന്നാണ് ആരോപണം. എന്നാല്‍നോട്ടീസിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും നടിക്ക് വേണ്ട ചികിത്സ സൗകര്യംഒരുക്കിയിരുന്നുവെന്നും ഫുട്ടേജിന്റെ നിർമാതാക്കള്‍ വ്യക്തമാക്കി.

*ഇരട്ടപ്പേര് വിളിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മര്‍ദ്ദനമേറ്റ് വയോധികന്‍ മരിച്ചു; കേസില്‍രണ്ടു പേര്‍ അറസ്റ്റില്‍

നെടുമങ്ങാട് ചെല്ലാംങ്കോട് നടുവന്തല സ്വദേശി മോഹനന്‍ നായര്‍ (67), ചെല്ലാംകോട് വേണുമന്ദിരത്തില്‍ വേണു (63) എന്നിവരാണ് അറസ്റ്റിലായത്. മുക്കോല ജങ്ഷനില്‍ വച്ചായിരുന്നുകേസിനാസ്പദമായ സംഭവമുണ്ടായത്. പൂവത്തൂര്‍ ചുടുകാട്ടിന്‍മുകള്‍ വിഷ്ണുഭവനില്‍ മോഹനന്‍ ആശാരി (62) ആണ് മര്‍ദ്ദനമേറ്റ്തിങ്കളാഴ്ച മരിച്ചത്. ഇരട്ടപ്പേര് വിളിച്ചതിന്റെ പേരിലുള്ള തര്‍ക്കമാണ് സംഘട്ടനത്തിലെത്തിയത്. ഒന്നാം പ്രതിയായ മോഹനന്‍, മോഹനന്‍ ആചാരിയെ പിടിച്ചുതള്ളി. വെയിറ്റിങ് ഷെഡ്ഡിന്റെ സൈഡില്‍ തലയിടിച്ചു വീണ അബോധാവസ്ഥയില്‍ മൂന്ന് മണിക്കൂറോളം മഴനനഞ്ഞു കിടന്നു. ഒടുവില്‍ വിവരം അറിഞ്ഞെത്തിയ ഭാര്യയും മകനുമാണ് മോഹനന്‍ ആചാരിയെആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണംസംഭവിച്ചത്.

ഇയാളെ കണ്ടാൽ ഉടൻ അറിയിക്കണം; കൊല്ലത്ത് അമ്മയെ കൊന്ന് ഫോൺ ഓഫാക്കി മുങ്ങി

അഖിലിനായി ലുക്ക് ഔട്ട് നോട്ടീസ്*                               ചുറ്റികയും കൂര്‍ത്ത ഉളിയും ഉപയോഗിച്ചാണ് അമ്മയെ അഖില്‍ കൊലപ്പെടുത്തിയത്. ചുറ്റികകൊണ്ട്തലയ്ക്ക് പലതവണ അടിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊല്ലം കുണ്ടറയില്‍ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട  മകന്‍അഖില്‍കുമാറിനെ തെരഞ്ഞ് പൊലീസ്. പ്രതിയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസിറക്കി. കുണ്ടറ പടപ്പക്കരയിലെ വീട്ടില്‍പുഷ്പലതയെ ആണ് മകൻ കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ 17ആം തീയതി രാവിലെയാണ്പുഷ്പലതയുടെ മൃതദേഹം വീട്ടിൽ നിന്നും കണ്ടെത്തിയത്. ഇന്ത്യയിലുടനീളം ഇടക്കിടെ യാത്രചെയ്യുക പതിവുള്ളയാളാണ് അഖിൽ. അതിനാൽ തന്നെ ഇയാൾ കേരളം വിട്ട് പോയിട്ടുണ്ടെന്നാണ്പൊലീസിന്‍റെ പ്രാഥമിക നിഗമനം.

യുഎഇയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി ചക്കാമഠത്തിൽ പ്രണവ് (24) ആണ് മരിച്ചത്. അബുദാബിയിലാണ്അപകടം. പ്രണവ് സഞ്ചരിച്ച വാഹനം അബുദാബി ബനിയാസ് പാലത്തിനു സമീപത്താണ്അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

എടപ്പാൾ പ്രസ് റിപ്പോർട്ടേഴ്‌സ് ക്ലബ്ബിന്റെ ഓഫീസ് കെ പി ജലീൽ ഉദ്ഘാടനം ചെയ്തു

എടപ്പാൾ:പത്ര-ദൃശ്യ-ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ എടപ്പാൾ പ്രസ്റിപ്പോർട്ടേഴ്‌സ് ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടനം കെ.ടി. ജലീൽ എം.എൽ.എ. നിർവഹിച്ചു. തൃശൂർ റോഡിൽ കൽപക ബിൽഡിങിൽ നടന്ന ഉദ്ഘാടനത്തിനു ശേഷം സന്തോഷ് ആലങ്കോടിന്റെവാദ്യഘോഷത്തോടെ നടന്ന വിളംബര റാലി എമിറേറ്റ്‌സ് മാളിൽ സമാപിച്ചു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ മാളികപ്പുറം മുൻ മേൽശാന്തി പി.എം. മനോജ്എമ്പ്രാന്തിരി ഭദ്രദീപം കൊളുത്തി. പ്രസിഡന്റ് വി. സെയ്ത് അധ്യക്ഷനായി. അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം കെ.ടി. ജലീൽ എം.എൽ.എ. നിർവഹിച്ചു. മൺമറഞ്ഞ പത്രപ്രവർത്തകരായ ഹംസ അണ്ണക്കമ്പാട്, എം.ടി. വേണു, എം.പി. സിജീഷ്, വിക്രമൻപൊന്നാനി, മുരളി പീക്കാട്, എം.വി. നൗഫൽ എന്നിവരെ അനുസ്മരിക്കലും ഓൺലൈൻ ചാനലിന്റെലോഞ്ചിങും ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിച്ചു.  കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജന. സെക്രട്ടറിയായ സുരേഷ് എടപ്പാളിനെ കേരളവിഷൻ എം.ഡി. എം. രാജ്‌മോഹൻ അനുമോദിച്ചു. അംഗങ്ങൾക്കുള്ള ഇൻഷൂറൻസ് പരിരക്ഷാകാർഡ് സുരേഷ് എടപ്പാൾ വിതരണം ചെയ്തു. ലോഗോ ഡിസൈൻ ചെയ്ത ഇ. ശ്രീജേഷിനെഅനുമോദിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എ. നജീബ് വട്ടംകുളം, കെ.ജി.ബാബു കാലടി,   അഡ്വ.എ.എം. രോഹിത്,  പ്രഭാകരൻ നടുവട്ടം, എം. നടരാജൻ, ആത്മജൻ പള്ളിപ്പാട്, പത്തിൽഅഷ്‌റഫ്, എം.എ. നവാബ്, ഇ. പ്രകാശ്, സഫ ഷാജി, ഇബ്രാഹിം മുതൂർ,  പ്രസ് ക്ലബ്ബ് ഭാരവാഹികളായ  ഉണ്ണി ശുകപുരം, കണ്ണൻ പന്താവൂർ, കെ.ടി. പ്രശാന്ത്, പി.ആർ. ഹരികുമാർ, രഞ്ജിത് പുലാശ്ശേരി, ബഷീർ അണ്ണക്കമ്പാട്, പ്രേമദാസൻ, വി.കെ.എ. മജീദ്, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

വളാഞ്ചേരി ..വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 78മത്സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു .രാവിലെ 9 മണിക്ക് മണ്ഡലം പ്രസിഡണ്ട് രാജൻമാസ്റ്റർ പതാക ഉയർത്തി .മുഹമ്മദ് പാറയിൽ ,കെ വി ഉണ്ണികൃഷ്ണൻ,നൗഫൽ പാലാറ ,റംല മുഹമ്മദ്, അജേഷ് പാട്ടേരി ,രാജേഷ് കാർത്തല ,പി ഭക്തവത്സലൻ,പി മുഹമ്മദാലി, എൻ അലി , ശബാബ്വക്കരത്ത്,ബാപ്പു പാണ്ടികശാല , ഹബീബ്, വി ടി മുസ്തഫ ,കരുണ കുമാർ,ശശി, റൗഫ് മൂച്ചിക്കൽ,പൈങ്കൽ അസി ,ബീരാപ്പ ,മുഹമ്മദാലി, മുബഷിർ ,സുബിതാ രാജൻ ,ദീപ്തി ശൈലേഷ്, റഹ്മത്ത്,അലവിക്കുട്ടി,റസാഖ്, പ്രവീൻ,കുമാരൻ പച്ചീരി ,ആക്ക കാവുമ്പ്രം ,അപ്പു,തുടങ്ങിയവർ പങ്കെടുത്തുപതാക ഉയർത്തലിനു ശേഷം മണ്ഡലത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശ യാത്ര നടത്തി.

78-ാമത് സ്വാതന്ത്ര്യദിനാഘോഷം

എടയൂർ എച്ച് .എ .എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം പി ടി എ പ്രസിഡൻ്റ് ടി .കെ ജംഷീദ്ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ .എസ് സുരേഷ് ദേശീയ പതാക ഉയർത്തി. കുറ്റിപ്പുറം മുൻ  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി .വി സുരേന്ദ്രൻ മാസ്റ്റർ സ്വാതന്ത്യദിന സന്ദേശം നൽകി. ഒഎസ്എ പ്രസിഡൻ്റ് കെ റഷീദ്, പി ടി എ വൈസ് പ്രസിഡൻ്റ് ഉമ്മർ, ഡോണാസ് ക്ലബ്ബ് പ്രസിഡൻ്റ്കയ്യാല കുഞ്ഞുട്ടി ,സിഷാനി, അബ്ദുൾ ലത്തീഫ്  ,ഖാലിദ് തൊട്ടിയൻ തുടങ്ങിയവർ ആശംസകൾനേർന്നു സംസാരിച്ചു .കുട്ടികൾക്ക് പായസം വിതരണം ചെയ്തു. ദേശഭക്തി ഗാനാലാപനം, ക്വിസ്,ഗാന്ധിജിയ വരക്കൽ, പതാക നിർമാണം, പ്രസംഗം എന്നീ മത്സരങ്ങൾ രക്ഷിതാക്കൾക്കുംകുട്ടികൾക്കും സംഘടിപ്പിച്ചു .വിജയികൾക്ക് പി ടി എ സമ്മാനങ്ങൾ വിതരണം ചെയ്തു.